Топ-100
Back

ⓘ ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും - പാലക്കാട് കോട്ട, കല്ലണ, പാമ്പൻ പാലം, മെഡക് കോട്ട, ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ, കൊല്ലം വിമാനത്താവളം ..                                               

പാലക്കാട് കോട്ട

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.

                                               

കല്ലണ

ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ കല്ലണ. തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ്‌ നിർമ്മിച്ചത്. ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്. തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇത് കാവേരിയെ രണ്ടായി മുറിക്കുന്നു. കൊല്ലിടമാണ് രണ്ടാമത്തെ നദി.

                                               

പാമ്പൻ പാലം

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾ‌ക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴി ...

                                               

മെഡക് കോട്ട

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മേഡക് ജില്ലയിലാണ് മേഡക് കോട്ട സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വടക്കുഭാഗത്തായാണ് കോട്ട സ്ഥാനം. റോഡ്, റെയിൽ മാർഗ്ഗം ഇവിടെ എത്തിച്ചേരാം. പുരാതന ഇന്ത്യയിലെ കാകതീയ രാജാക്കന്മാരുടെ ഒരു ഇടത്താവളം കൂടിയാണ് ഒരു കുന്നിൻമുകളിൽ പണിത ഈ കോട്ട. കാകതീയ ഭരണം ഉന്നതിയിലെത്തി നിന്നിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ അന്നത്തെ ഒരു ഭരണാധികാരിയായ പ്രതാപ രുദ്രയുടെ കാലതാണ് ഈ കോട്ട നിർമിച്ചത്. കാകതീയ ഭരണത്തിന് ശേഷം മറ്റൊരു ദക്ഷിണേന്ത്യൻ രാജാക്കൻമാരായ മുസുനൂരി കമ്മകളും തുടർന്ന് കുത്തുബ് ഷാഹികളും കോട്ട കീഴിലാക്കി. ചരിത്രപരവും വാസ്തുവിദ്യാപരവുമാ ...

                                               

ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ

ഇന്ത്യയുടെ ആധുനിക നഗരമായ ചെന്നൈയിൽ 1644 ൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് കോട്ടയാണ് ഫോർട്ട് സെന്റ് ജോർജ്. ഈ കോട്ടയുടെ നിർമ്മാണം കൂടുതൽ കുടിയേറ്റത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകി. യഥാർത്ഥത്തിൽ ഇത് ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു. അതിനാൽ, ഈ പട്ടണം കോട്ടയെ ചുറ്റിപ്പറ്റിയുള്ള ഒരു നഗരം എന്ന് പറയാൻ സാധ്യമാണ്. നിലവിൽ ഈ കോട്ടയിൽ തമിഴ്നാട് നിയമസഭകളും മറ്റ് ഔദ്യോഗിക കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ 163 നോട്ടിഫൈഡ് പ്രദേശങ്ങളിലൊന്നാണ് ഈ കോട്ട.

                                               

കൊല്ലം വിമാനത്താവളം

കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം. തുടർന്ന് 1932-ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. നിലവിൽ ഇവിടെ ഫ്ലൈയിങ്ങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്
                                               

ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്

ചണ്ഡിഗഢ് നഗരത്തിലെ സെക്ടർ 1-ൽ ലെ കൊർബൂസിയെ രൂപകൽപ്പന ചെയ്ത ഒരു യുനസ്കോ ലോക പൈതൃകസ്ഥാനമാണ് ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലത്ത് ചണ്ഡിഗഢിലെ ധാരാളം ശില്പ- വാസ്തുവിദ്യകൾ സ്ഥിതിചെയ്യുന്നു. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്. ഇവിടെയാണ് നിയമസഭ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി, ഓപൺ ഹാന്റ് മോന്യുമെന്റ്, ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് എന്നിവ ഉള്ളത്. 2016 ൽ ആണ് ഇത് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്.

മഹാത്മാഗാന്ധി സേതു
                                               

മഹാത്മാഗാന്ധി സേതു

ബിഹാറിലെ പാട്നയിൽ ഗംഗാനദിക്കു കുറുകേ നിർമിച്ചിരിക്കുന്ന പാലമാണ് മഹാത്മാഗാന്ധി സേതു. ഒരു നദിക്കു കുറുകേ നിർമ്മിക്കപ്പെട്ട പാലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാണ് മഹാത്മഗാന്ധി സേതു. 5575 മീറ്ററാണിതിന്റെ നീളം. 1982 മേയിലാണ്‌ ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →