Топ-100
Back

ⓘ ഇന്ത്യൻ ശില്പകല - ശില്പകല, ഏഷ്യൻ ശില്പകല, നേപ്പാളി ശിൽപകല, ഇന്ത്യൻ സാഹിത്യം, ചൈനീസ് ശില്പകല, ഭാരതീയ വാസ്തുവിദ്യ, ഗാന്ധാരകല, ശതവാഹന സാമ്രാജ്യം, അജന്ത ഗുഹകൾ ..                                               

ശില്പകല

ദൃശ്യകലയിലെ ഒരു ത്രിമാന ശാഖയാണ് ശില്പകല. കല്ല്, മരം, ലോഹം, കളിമണ്ണ് എന്നിവകളിൽ കൊത്തിയെടുത്തോ, വിളക്കിയെടുത്തോ, രൂപം നൽകിയോ മറ്റുമാണ് പരമ്പരാഗത ശില്പകല വളർച്ച പ്രാപിച്ചത്. ഏത് വസ്തുവിലും ശില്പനിർമ്മാണം പ്രായോഗികമാക്കുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ ഇരുപതാം നൂറ്റാണ്ടിൽ നിലവിൽ വന്നു. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഗുഹാ‍ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം. കാഠിന്യമുള്ളതോ വഴക്കമുള്ളതോ ആയ വസ്തുക്കൾ രൂപമാറ്റം വരുത്തിയാണ് ശില്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ശില്പങ്ങൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളിൽ കല്ലുകൾ, ലോഹം, മരം, കളിമണ്ണ് എന്നിവ ഉൾപ്പെട ...

                                               

ഏഷ്യൻ ശില്പകല

മറ്റൊരു കലയ്ക്കുമില്ലാത്ത ഒരു പ്രത്യേകത ശില്പകലയ്ക്കുണ്ട്. ശില്പങ്ങൾ മനുഷ്യ വംശത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണ്. ഇത് ഒരു സമൂഹത്തിന്റെ സാംസ്കാരികമായ ഉന്നമനത്തിന്റെ അളവുകോലാണ്. വൈവിധ്യ പൂർണമായ ശില്പ കലാപാരമ്പര്യമാണ് ഏഷ്യയിലുള്ളത്. മതപരവും രാഷ്ട്രീയവുമായ ആശയങ്ങളുടെ പ്രചാരണത്തിനും ഭരണാധികാരിയെ ആദരിക്കാനും മറ്റുമാണ് ഏഷ്യൻരാജ്യങ്ങളിൽ പരമ്പരാഗതശില്പനിർമ്മാണം നടന്നിരുന്നത്. എഷ്യയിലെ വിവിധ രാജ്യങ്ങളിലെ ശില്പനിർമ്മാണ ശെെലിയിൽ സാമ്യം കാണാം. 1800കളുടെ അവസാനം വരെ ഏഷ്യൻ രാജ്യങ്ങളിലെ ശില്പികൾ കൂട്ടമായാണ് ശില്പനിർമ്മാണത്തിലേർപ്പെട്ടിരുന്നത്.

                                               

നേപ്പാളി ശിൽപകല

നേപ്പാളിലെ ശില്പകലക്ക് ഇന്ത്യൻ ശില്പകലയുടെ ശക്തമായ സ്വാധീനമുണ്ട്. നേപ്പാളി ശില്പകലയിൽ പാല ശൈലി, ഗുപ്ത ശൈലി എന്നിവയുടെ പ്രകടമായ സ്വാധീനം കാണാം. നേപ്പാളിൽ ഹിന്ദുമതവും ബുദ്ധമതവും രണ്ടായിരത്തിലധികം വർഷം സഹവർത്തിത്വത്തിൽ കഴിഞ്ഞതിനാൽ നേപ്പാളി ശിൽപ്പകലയിൽ ഈ രണ്ടുമതങ്ങളിലെയും മതപരമായ ശില്പങ്ങളാണ് കൂടുതലും. നേപ്പാളിൽനിന്നും ശേഖരിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം ശില്പങ്ങളും ഈ രണ്ടുമതങ്ങളിലെയും വിവിധ ചിഹ്നങ്ങളും ദൈവങ്ങളുമാണ്. ഇന്ത്യയിലെ പാരമ്പര്യശില്പകലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും നേപ്പാളിൽ തനതായ ഒരു ശില്പകലാശൈലി കാലക്രമേണ ഉരുത്തിരിഞ്ഞുവന്നതായി കാണാം. ഹിന്ദു, ബുദ്ധ മതത്തിലെ ചിഹ്നങ്ങൾ ഈ ശ ...

                                               

ഇന്ത്യൻ സാഹിത്യം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1947 വരെയും പിന്നീട് ഇന്ത്യയിലെയും സാഹിത്യത്തിനെയാണു് ഇന്ത്യൻ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യയിൽ 22 ഔദ്യോഗികഭാഷകളാണുള്ളത്. ആദ്യകാലകൃതികൾ വാമൊഴിയായാണു് പ്രചരിക്കപ്പെട്ടിരുന്നത്. സംസ്കൃത സാഹിത്യത്തിന്റെ തുടക്കം 1500–1200 ബി.സി കാലഘട്ടത്തിൽ വാമൊഴിയായി പ്രചരിക്കപ്പെട്ട ഋഗ്വേദത്തിലൂടെയാണു്.ബി.സി. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യത്തിലാണ് സംസ്കൃത മഹാകാവ്യങ്ങളായ മഹാഭാരതവും രാമായണവും രചിക്കപ്പെട്ടത്. തുടർന്ന് സസ്കൃതത്തിൽ പല കൃതികളും സംഘസാഹിത്യം, പാലിഭാഷയിലെഴുതിയ തിപിടകം എന്നിവയും രചിക്കപ്പെടുകയുണ്ടായി ഒൻപതാം നൂറ്റാണ്ടിൽ കന്നഡ, പത്താം നൂറ്റാണ്ടിൽ തെലുഗു എന്നീ ഭാഷകളിലും ഗ്ര ...

                                               

ചൈനീസ് ശില്പകല

ബി.സി. 8000 മുതൽ ബി.സി. 3000 വരെയുള്ള നിയോലിത്തിക് കാലഘട്ടത്തിലാണു ചൈനയിൽ ശില്പകലയുടെ ആരംഭം. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങൾ കളിമണ്ണിലും ശിലയിലും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. ബി.സി.200 കളുടെ തുടക്കത്തിൽ ചൈനയിൽ, വസ്തുക്കളുടെ ശരിയായ വലിപ്പത്തിലുള്ള രൂപങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ഷിഹ്വാങ്ദിയുടെ ശവക്കല്ലറയിൽ നിന്നും ഇത്തരത്തിലുള്ള ഏതാനും രൂപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബി.സി. 202 മുതൽ എ.ഡി. 220 വരെ നീണ്ടുനിന്ന ഹാൻ രാജവംശത്തിന്റെ കാലത്തു ബുദ്ധമതം ഉൾപ്പെടെയുള്ള സംസ്കാരങ്ങൾ ചൈനയിൽ സ്വാധീനം ചെലുത്തി. അതിന്റെ ഫലമായി സ്മാരകങ്ങൾ എന്ന നിലയിൽ ശില്പങ്ങൾ നിർമ്മിക്കുന്ന രീതി ചൈനയിൽ വൻപ്രചാരം നേടി. എ.ഡ ...

                                               

ഭാരതീയ വാസ്തുവിദ്യ

കെട്ടിട നിർമ്മാണത്തിലെ കലയും ശാസ്ത്രവും അടങ്ങുന്ന വിജ്ഞാന ശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തഃസത്ത അതിലടങ്ങിയ ആത്മീയാംശം ആണെന്ന് പറയപ്പെടുന്നു. പ്രാചീന ഭാരതീയവാസ്തുശില്പങ്ങളിൽ പുരാണേതിഹാസങ്ങളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. കൊത്തുപണികൾ ഇല്ലാത്ത ചുമരുകളോ, മോടിപിടിപ്പിക്കാത്ത തൂണുകളോ, അലങ്കരിക്കപ്പെടാത്ത തട്ടുകളോ ഇവയിൽ കണ്ടെത്താനാവില്ല.

                                               

ഗാന്ധാരകല

ഒന്നാം സഹസ്രാബ്ദത്തിലെ ആദ്യ നൂറ്റാണ്ടുകളിൽ പുരാതനഗാന്ധാരത്തിലും അതിനു ചുറ്റുമായും വികാസം പ്രാപിച്ച കലാ-വാസ്തുശിൽപകലാരീതിയാണ് ഗാന്ധാരകല എന്നറിയപ്പെടുന്നത്. ഗ്രീക്കോ-റോമൻ വാസ്തുകലാരീതിയുടേയ്യും ഇന്ത്യൻ പരമ്പരാഗത രീതിയുടേയ്യും സം‌യോജനമാണ് ഗാന്ധാരകലയിൽ ദർശിക്കാനാകുക. ഗാന്ധാരത്തിൽ ഉടലെടുത്ത ഈ വാസ്തുശില്പരീതി, വിദൂരപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഗാന്ധാരത്തിൽ നിന്നും മദ്ധ്യേഷ്യ, വഴി ചൈനയിലേക്കുള്ള വ്യാപാരപാതയിലുടനീളം ഗാന്ധാരകലയുടെ സ്വാധീനം കടന്നെത്തി‌. അഫ്ഘാനിസ്താനിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി പൗരാണിക സ്തൂപങ്ങളും വിഹാരങ്ങളും ശിൽപ്പങ്ങളും ഗാന്ധാരകലയുടെ ഉദാഹരണങ്ങളാണ്.

                                               

ശതവാഹന സാമ്രാജ്യം

മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ്‌ ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ, മഹാരാഷ്ട്രയിലെ ജുന്നാർ, പ്രതിഷ്ഠാന മുതൽ ആന്ധ്രയിലെ അമരാവതി എന്നിവയടക്കം തെക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌. മദ്ധ്യേന്ത്യയിലെ കണ്വരെ തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരി ...

                                               

അജന്ത ഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു. 1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെയുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →