Топ-100
Back

ⓘ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ - ശ്രീരാമകൃഷ്ണ പരമഹംസൻ, പതഞ്ജലി, രാധേ മാ, ചൈതന്യ മഹാപ്രഭു, ചിൻ‌മോയ് കുമാർ ഘോഷ്, കരുണാകര ഗുരു, ദീപക് ചോപ്ര ..                                               

ശ്രീരാമകൃഷ്ണ പരമഹംസൻ

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ ന ...

                                               

പതഞ്ജലി

ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.

                                               

രാധേ മാ

ഇന്ത്യയിലെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവമാണ് രാധേ മാ എന്ന പേരിൽ പ്രശസ്തയായ സുഖ്വീന്ദർ കൗർ. കടുംവർണ വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ തൃശൂലവും പൂവും പിടിച്ചുമാണ് രാധേ മാ തന്റെ ഭക്തർക്കു ദർശനം നൽകിയിരുന്നത്. ബോളിവുഡ് പാട്ടുകൾക്കനുസരിച്ചു നൃത്തം ചെയ്താണ് ഇവർ ആളുകളെ അനുഗ്രഹിക്കുക. രാധേ മായ്ക്കു ബോളിവുഡിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുണ്ടായിരുന്നു. മുംബൈയുടെ പ്രാന്തപ്രദേശമായ ബോറിവാലി ആസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. രാധേമായുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. 2017 സെപ്റ്റംബറിൽ ഇവർക്കെതിരെ എഫ്.ഐ.ആർ. തയ്യാറാക്കുവാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഡെൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈന ...

                                               

ചൈതന്യ മഹാപ്രഭു

ഒരു ബംഗാളി ഹിന്ദു യോഗി, സന്യാസി, എന്നിവയും വേദാന്ത വിദ്യാലയം, ഹിന്ദുമതത്തിലെ ഗൗഡിയ വൈഷ്ണവ പാരമ്പര്യം എന്നിവയുടെ മുഖ്യ വക്താവായിരുന്നു ചൈതന്യ മഹാപ്രഭു.

                                               

ചിൻ‌മോയ് കുമാർ ഘോഷ്

1964 ൽ ന്യൂയോർക്ക് നഗരം കേന്ദ്രീകരിച്ച് ധ്യാനം പഠിപ്പിച്ചിരുന്ന ഇന്ത്യൻ ആത്മീയ നേതാവായിരുന്നു ചിൻ‌മോയ് കുമാർ ഘോഷ്. അദ്ദേഹം ശ്രീ ചിൻ‌മോയ് എന്ന പേരിലും അറിയപ്പെട്ടു. 1966 ൽ ന്യൂയോർക്കിലെ ക്വീൻസിൽ തന്റെ ആദ്യത്തെ ധ്യാന കേന്ദ്രം അദ്ദേഹം സ്ഥാപിച്ചു. 60 രാജ്യങ്ങളിലായി 7.000 വിദ്യാർത്ഥിൾ ഇവിടെ ഉണ്ടായിരുന്നു. എഴുത്തുകാരൻ, കലാകാരൻ, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായി. ആന്തരിക സമാധാനം എന്ന വിഷയത്തിൽ സംഗീതകച്ചേരികൾ, ധ്യാനങ്ങൾ എന്നിവപോലുള്ള പൊതുപരിപാടികളും അദ്ദേഹം നടത്തി. പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തിലേക്കുള്ള ഒരു ആത്മീയ പാത ഉണ്ടാക്കാനാകും എന്ന് ചിൻ‌മോയ് വാദിച്ചു.

                                               

കരുണാകര ഗുരു

ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ ആത്മീയ ഗുരുവായിരുന്നു നവജ്യോതിശ്രീ കരുണാകരഗുരു. ചേർത്തല, ചന്തിരൂരിൽ ജനിച്ച ഇദ്ദേഹം ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്തു. ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേയും സിദ്ധവൈദ്യത്തിനേയും ഉയർത്തിക്കൊണ്ട് വരുന്നതിനായി പ്രയത്നിച്ചു. ശാന്തിഗിരി ആയുർവ്വേദ മെഡിക്കൽ കോളജ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, നവജ്യോതിശ്രീ കരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ, ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ, ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു

ദീപക് ചോപ്ര
                                               

ദീപക് ചോപ്ര

ഒരു ഇൻഡോ അമേരിക്കൻ എഴുത്തുകാരനും, ന്യൂ ഏജ് ഗുരുവും, ഡോക്റ്ററുമാണ് ദീപക് ചോപ്ര.അദ്ദേഹത്തിന്റെ കൃതികൾ 35 ഭാഷകളിലായി ലക്ഷക്കണക്കിന്ന് കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ക്വാണ്ടം മെക്കാനിക്സിനെ പറ്റിയും മറ്റുമുള്ള വ്യാഖ്യാനങ്ങളുടെ പേരിൽ പലപ്പോഴും അദ്ദേഹം ശാസ്ത്രലോകത്തിന്റെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →