Топ-100
Back

ⓘ ലേഖനങ്ങൾ - അജപാലകർക്കുള്ള ലേഖനങ്ങൾ, മലയാളം വിക്കിപീഡിയ, പബ്മെഡ്, വിക്കിപീഡിയ, വേഡ് പ്രോസസർ, കാഹളം, മലയകത്തി, യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം, സുഗതകുമാരി, തത്തമ്മ ..                                               

അജപാലകർക്കുള്ള ലേഖനങ്ങൾ

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ സന്ദേശഗ്രന്ഥങ്ങളിൽ മൂന്നെണ്ണത്തിനു പൊതുവായുള്ള പേരാണ് അജപാലകർക്കുള്ള ലേഖനങ്ങൾ. ആദ്യകാലസഭയുടെ പ്രമുഖ നേതാവും പ്രേഷിതനുമായിരുന്ന പൗലോസ് അപ്പസ്തോലൻ തന്റെ യുവശിഷ്യന്മാരും പ്രാദേശികസഭകളുടെ നേതാക്കളുമായിരുന്ന തിമോത്തെയോസിനും തീത്തോസിനും എഴുതിയ കത്തുകളുടെ രൂപമാണ് ഈ രചനകൾക്ക്. തിമോത്തെയോസിനെഴുതിയ ഒന്നാമത്തേയും രണ്ടാമത്തേയും ലേഖനങ്ങളും തീത്തോസിനെഴുതിയ ഏക ലേഖനവും ആണിവ. ഇവയ്ക്ക് യഥാക്രമം, "1 തിമോത്തെയോസ്", "2 തിമോത്തെയോസ്", "തീത്തോസ്" എന്നീ ചുരുക്കപ്പേരുകളും ഉണ്ട്. ഈ മൂന്നു ലേഖനങ്ങൾ സാധാരണ ഒന്നിച്ചാണ് ചർച്ച ചെയ്യപ്പെടാറ്. അജപാലനസംബന്ധമായ വിഷയങ്ങൾ പരിഗണിക്കപ് ...

                                               

മലയാളം വിക്കിപീഡിയ

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

                                               

പബ്മെഡ്

മുഖ്യമായും, ആരോഗ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള ആധികാരികമായ അവലംബങ്ങളുടെ വിവരസഞ്ചയമായ മെഡ്‌ലൈൻ ഡാറ്റാബേസിന്റെ ഉള്ളടക്കം തെരയുവാൻ സഹായിക്കുന്ന ഒരു സൗജന്യ ഇന്റർനെറ്റ് തെരച്ചിൽ യന്ത്രം അഥവാ സെർച്ച് എഞ്ചിൻ ആണു് പബ്‌മെഡ്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഉപവിഭാഗമായ യുണൈറ്റെഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ ഭാഗമായ നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ ആണു് എൻട്രെസ് എന്ന വിവരശേഖരണവ്യവസ്ഥയുടെ ഒരു ഘടകമായി മെഡ്‌ലൈൻ ഡാറ്റാബേസ് പരിപാലിക്കുന്നതു്. 1971 മുതൽ 1997 വരെ, മെഡ്‌ലൈൻ വിവരങ്ങൾ വായിച്ചറിയുവാനുള്ള വഴി അക്കാദമിൿ സ്ഥാപനങ്ങളുടെയോ ലൈബ്രറികളുടേയോ ഓൺലൈൻ ചാനലുകളി ...

                                               

വിക്കിപീഡിയ

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവും നിലവിലുണ്ട്. വിക്കിപീഡിയ എന്ന പേര്, വിക്കി, എൻസൈക്ലോപീഡിയ എന്നീ പദങ്ങളുടെ ഒരു മിശ്രശബ്ദമാണ്. ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സന്നദ്ധ സേവന തൽപരരായ ഉപയോക്താക്കൾ സഹകരണത്തോടെ പ്രവർത്തിച്ചാണ് വിക്കിപീഡിയയിൽ ...

                                               

വേഡ് പ്രോസസർ

ലേഖനങ്ങൾ തയ്യാറാക്കുവാനും മാറ്റങ്ങൾ വരുത്തുവാനും ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ്‌ വേഡ് പ്രോസസർ. ഇതുപയോഗിച്ച് ലേഖനങ്ങൾ,കത്തുകൾ,നോട്ടീസുകൾ അങ്ങനെ വിവിധതരം എഴുത്തുരൂപങ്ങൾ നിർമ്മിക്കുവാനും അവയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാനും അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും കണ്ടെത്താനും തിരുത്തുവാനും കഴിയും. 1970 കളിലും 80 കളിലും പ്രചാരത്തിലിരുന്ന ലേഖനങ്ങൾ തിരുത്താനായി മാത്രം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെയും വേഡ് പ്രോസസർ എന്നു പറഞ്ഞിരുന്നു. ഇവയിൽ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററിന്റെയും കീബോർഡിന്റെയും ഉപയോഗങ്ങൾ സമന്വയിപ്പിച്ചിരുന്നു. ഏറ്റവും ആദ്യം പേഴ്സണൽ കമ്പ്യൂട്ടർ ഉപയോഗപ്പെടുത്താൻ തുടങ്ങ ...

                                               

കാഹളം

1940 കളിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരിക ആയിരുന്നു കാഹളം.തെരുവത്ത് രാമൻ പത്രാധിപരും സി.രവിവർമ്മരാജ പബ്ലിഷറുമായിരുന്നു. കർഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനങ്ങൾ ഇതിൽ പ്രസിദ്ധീകരിച്ചു.

                                               

മലയകത്തി

മലയകത്തിത്തൊലി, മഞ്ഞക്കാര, മുൾപ്പനച്ചി എന്നെല്ലാം അറിയപ്പെടുന്ന മലയകത്തി യുടെ എന്നാണ്. 15 മീറ്ററോളം വളരുന്ന വൃക്ഷത്തിന്റെ തൊലിക്ക് ഇളം കറുപ്പ് നിറമാണ്. കായയ്ക്ക് ദുർഗന്ധമുണ്ട്. മൂത്ത ഫലത്തിന് ചുവന്ന നിറം. അതിനു കയ്പ്പുണ്ടാകും. വെള്ളയും കാതലും തിരിച്ചറിയാൻ പ്രയാസമാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ കാണുന്നു. ഔഷധസസ്യമാണ്. ഇളംകൂമ്പുകൾ വേവിച്ചുതിന്നാറുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഇതിന്റെ വിറക് കത്തിക്കാറില്ലത്രേ. തടിക്ക് ഔഷധഗുണമുണ്ട്.

                                               

യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം. "2 യോഹന്നാൻ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. പുതിയനിയമത്തിന്റെ തന്നെ ഭാഗമായ നാലാമത്തെ സുവിശേഷത്തിന്റേയും ഇതേ ലേഖകന്റെ തന്നെ പേരിൽ അറിയപ്പെടുന്ന മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി പറയപ്പെടുന്ന യേശുവിന്റെ പ്രിയശിഷ്യൻ യോഹാന്നാന്റെ രചനയായി ഇതിനെ ക്രിസ്തീയപാരമ്പര്യം കണക്കാക്കുന്നു. ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട 7 ലേഖനങ്ങൾ ചേർന്ന കാതോലിക ലേഖനങ്ങൾ എന്ന വിഭാഗത്തിലെ ഒരു ഗ്രന്ഥമാണിത്. പുതിയനിയമത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥങ്ങളിൽ ഒന്നും ഏറ്റവും കുറച്ചു വാക്യങ്ങളുള്ള ഗ്രന് ...

                                               

സുഗതകുമാരി

മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബാേധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ വി.കെ കാർത്ത്യായനിയമ്മയുടെയും മകളാണ്. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുൻ ചെയർപേഴ്സണായിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെയും, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കും ഡേ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന അഭയ എന്ന സ്ഥാപനത്തിന്റെയും സ്ഥാപക സെക്രട്ടറിയാണ് ഇവർ. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 2020 ഡിസംബർ 23-ന് മരണമടഞ്ഞു.

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ
                                               

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ

അയ്യപ്പപ്പണിക്കരുടെലേഖനങ്ങളുടെ സമാഹാരമാണ് അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ. 1983-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.

തത്തമ്മ
                                               

തത്തമ്മ

ദേശാഭിമാനി ദിനപത്രം പുറത്തിറക്കുന്ന മലയാളത്തിലെ കുട്ടികളുടെ ഒരു ദ്വൈവാരികയാണ് തത്തമ്മ. പതിമൂന്നു വർഷമായി കണ്ണൂരിൽ നിന്നുമാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരിക്കുന്നത്. നാരായണൻ കാവുമ്പായിയാണ് മുഖ്യ പത്രാധിപർ. കഥകൾ, കവിതകൾ,നാടൻപാട്ടുകൾ,ശാസ്ത്ര ലേഖനങ്ങൾ, ചിത്രകഥകൾ, ഫീച്ചറുകൾ തുടങ്ങിയവയാണ് ഉള്ളടക്കം. കുട്ടികൾക്കായി മത്സരങ്ങളും ശില്പശാലകളും നടത്തുന്നു. ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയാണ് പ്രസാധകർ.

                                               

മാതൃഭൂമി ആരോഗ്യമാസിക

ആരോഗ്യവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് മാതൃഭൂമി ആരോഗ്യമാസിക. 1997 ഫെബ്രുവരി 19-നാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്. മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. ഓരോ ലക്കത്തിലും ഓരോ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്പെഷ്യൽ പതിപ്പുകൾ പുറത്തിറക്കുന്നു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സ എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങൾ എല്ലാ ലക്കത്തിലും ഉണ്ടാവും.

                                               

സെക്സ് ആന്റ് കാസ്റ്റ്

ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിനു തുടക്കം കുറിച്ച ലേഖനമാണു സെക്സ് ആന്റ് കാസ്റ്റ്, എ കൈന്റ് മെമോ പൗരാവകാശമുന്നേറ്റങ്ങളിൽ സ്തീകളുടെ അവസ്ഥയെപ്പറ്റി കേസീ ഹെയ്ഡനുമായി ചേർന്ന് 1965ൽ മേരി എലിസബത്ത് കിങ്ങാണിതു പൂർത്തിയാക്കിയത്. വിദ്യാർത്ഥികളുടെ അക്രമരാഹിത്യസമരങ്ങളുടെ ഏകോപനത്തിൽ സ്വയംസേവകരായി പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണു ഇതിനു വഴിമരുന്നായത്. സ്ത്രീവിമോചനമുന്നേറ്റങ്ങളെപ്പറ്റിയുള്ള ആദ്യരേഖകളിലൊന്നായി ഈ ലേഖനം കണക്കാക്കപ്പെടുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →