Топ-100
Back

ⓘ സാങ്കേതികം - കേരള സർക്കാർ, മ്യൂണിക്ക്, കപിൽ സിബൽ, മാത്തമാറ്റിക്ക, ജിതേന്ദ്ര സിങ്, ക്രൊയേഷ്യയിലെ വിദ്യാഭ്യാസം, ശീതീകരണശാല ..                                               

കേരള സർക്കാർ

ഗവർണ്ണർ ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ ഭരണ Executive വീഭാഗമാണ്‌ കേരള സർക്കാർ. ഭാരത ഭരണഘടന പ്രകാരം നിയമസഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ​ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ field departments സാധാരണയായി ഡയറക്ടറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാര ...

                                               

മ്യൂണിക്ക്

തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യൂണിക്ക് അഥവാ മ്യൂണിച്ച്. കൂടാതെ ബയേൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയേൺ മ്യുഞ്ചൻ ഫുട്ബോൾ ക്ലബ്ബിന്റെയും ബി.എം.ഡബ്ല്യു., സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.

                                               

കപിൽ സിബൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം,ശാസ്ത്ര-സാങ്കേതികം,എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയുമാണ്‌ കപിൽ സിബൽ. കപിൽ ജനിച്ചത് പഞ്ചാബിലെ ജലന്ധറിൽ, 8 ഓഗസ്റ്റ്, 1948 നാ‍ണ്. ഡെൽഹി യൂണിവേഴ്സിറ്റിയിലെ സെ.സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ എം.എ ബിരുദം നേടിയതിനു ശേഷം പിന്നീട് അമേരിക്കയിലെ ഹാർവാർഡ് നിയമ വിദ്യാലയത്തിൽ നിന്ന് നിയമത്തിലും ബിരുദവും നേടി. ആദ്യകാലത്ത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്സിൽ കപിലിന് അവസരം കിട്ടിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. 1972 ൽ ബാർ അസ്സോസ്സിയേഷനിൽ ചേർന്നു. 1983 ൽ ഒരു മുതിർന്ന വക്കീൽ ആയി.

                                               

മാത്തമാറ്റിക്ക

ശാസ്ത്ര സാങ്കേതികം എൻജിനീയറിങ്ങ്, ഗണിതം തുടങ്ങി മറ്റുള്ള സാങ്കേതിക മേഖലകളിൽ ഉപയോഗിക്കുന്ന ഗണിത സോഫ്റ്റ്വെയറാണ് മാത്തമാറ്റിക്ക. സ്റ്റീഫൻ വോൾഫ്രമിന്റെ ആശയമായി രൂപം കൊണ്ട ഇത് ശേഷം ഗണിതപ്രതിഭകളും പ്രോഗ്രാമർമാരുമടങ്ങുന്ന ഒരു സംഘമാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ ഷാമ്പയിനിലുള്ള വോൾഫ്രം റിസേർച്ചിൽ വികസിപ്പിച്ചെടുത്തത്.

                                               

ജിതേന്ദ്ര സിങ്

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ ശാസ്ത്ര സാങ്കേതികം, പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്‌പെയ്‌സ് എന്നീ വകുപ്പുകളുടെ ചുമതലയുമുള്ള കേന്ദ്ര സഹ മന്ത്രിയാണ് ഡോ. ജിതേന്ദ്ര സിങ്. ബി.ജെ.പി ജമ്മു കാശ്മീർ സംസ്ഥാന ഔദ്യോഗിക വക്താവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. ഉദംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗുലാം നബി ആസാദിനെയാണ് പരിചയപ്പെടുത്തിയത്.

                                               

ക്രൊയേഷ്യയിലെ വിദ്യാഭ്യാസം

ക്രൊയേഷ്യയിലെ വിദ്യാഭ്യാസം അവകാശസംരക്ഷിതമാണ്. അവിടത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 66 പറയുന്നത് ഒരാളുടെ കഴിവുകൾ അനുസരിച്ച് എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം പ്രാപ്തമാകണമെന്നാണ്. 6 മുതൽ 15 വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാണിവിടെ. ക്രൊയേഷ്യയിലെ വിദ്യാഭ്യാസം തുടങ്ങുന്നത് പ്രീ സ്കൂൾ-കിൻഡർഗാർട്ടനിലാണ്. 6 വയസ്സിൽ കുട്ടികൾ സ്കൂളിൽ ചേരുന്നു. നിർബന്ധിതമായ ഈ പ്രാഥമികവിദ്യാഭ്യാസം 8 വർഷം തുടരുന്നു. എലിമെന്ററി സ്കൂൾ പൂർത്തിയാക്കിയാൽ, എലിമെന്ററി സ്കൂളിൽ അവർക്കു ലഭിച്ച ഗ്രേഡനുസരിച്ച് 4 വർഷമുള്ള നിർബന്ധിതമല്ലാത്ത സെക്കന്ററി സ്കൂളിൽ ചേരാവുന്നതാണ്. സെക്കന്ററി സ്കൂളിനെ പാഠ്യപദ്ധതി അന ...

                                               

ശീതീകരണശാല

ഭക്ഷ്യവസ്തുക്കൾ മരുന്നുകൾ തുടങ്ങിയ വസ്തുക്കൾ വൻതോതിൽ കേടുവരാതെ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് കോൾഡ് സ്റ്റോറേജ് അഥവാ ശീതീകരണശാല. കോൾഡ് സ്റ്റോറേജിൽ വളരെ താഴ്ന്ന താപനിലയിൽ ആണ് ഉല്പന്നങ്ങൾ സൂക്ഷിക്കുന്നത്. അതിനാൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന നശീകരണത്തെ കാര്യമായി ചെറുക്കാൻ കഴിയുകയും അതുമൂലം ഉല്പന്നങ്ങൾ ദീർഘകാലം ഉപയോഗയോഗ്യമായിരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത ഉല്പന്നങ്ങൾ വ്യത്യസ്ത താപനിലകളിൽ ആണ് കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കപ്പെടുന്നത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →