Топ-100
Back

ⓘ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ - സ്വാതന്ത്ര്യദിനം, ഇന്ത്യ, പഞ്ചാബ്, വടക്കേ ഇന്ത്യ, ഇന്ത്യ ഗേറ്റ്, സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ, യങ്ങ് ഇന്ത്യ ..                                               

സ്വാതന്ത്ര്യദിനം (ഇന്ത്യ)

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗ ...

                                               

പഞ്ചാബ്, ഇന്ത്യ

പഞ്ചാബ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ്‌ പ്രധാന ഭാഷ.

                                               

വടക്കേ ഇന്ത്യ

ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയും, ഝാർഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങൾ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യൻ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഹിമാലയവുമാണ്. പ ...

                                               

ഇന്ത്യ ഗേറ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.

                                               

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ എസ് എഫ് ഐ രൂപീകരിച്ചത്. ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

                                               

യങ്ങ് ഇന്ത്യ

1919-ൽ മഹാത്മാഗാന്ധി ആരംഭിച്ച പത്രമാണ് യങ്ങ് ഇന്ത്യ. ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമരവുമായി ബദ്ധപ്പെട്ടാണ് യങ്ങ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്. ജനങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും എത്തിക്കുവാനും, വിവിധ വിഷങ്ങളിലുള്ള തന്റെ നിലപാടുകളൾ അറിയിക്കുവാനുമാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതിൽ പ്രസിദ്ധീകരിച്ചുവരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ സൗജന്യമായി മറ്റു പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിക്കുവാൻ അനുവദിച്ചിരുന്നു. പൂർണ്ണമായും പരസ്യങ്ങൾ ഒഴിവാക്കിയാണ് യങ്ങ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നത്. 1932-ൽ യങ്ങ് ഇന്ത്യയുടെ ടെ പ്രവർത്തനം നിലച്ചു.

                                               

ഇന്ത്യൻ പതാക നിയമം

ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമാവലിയാണ്‌ ഇന്ത്യൻ പതാകനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്. പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു. പതാക ഉയർത്തുന്നതിനും കെട്ടുന്ന രീതികൾക്കു പോലും ഈ നിയമങ്ങൾ ബാധകമാണ്‌.

                                               

ദി എമെറാൾഡ് റൗട്ട്

ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായണന്റെ യാത്രാവിവരണപുസ്തകമാണ് ദി എമെറാൾഡ് റൗട്ട്. 1980 ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കർണ്ണാടയുടെ ഒരു യാത്രാ ഗൈഡാണ് ഈ പുസ്തകം.

                                               

ലക്ഷ്മി വിലാസ് ബാങ്ക്

1926-ൽ സ്ഥാപിതമയ ഒരു ഇന്ത്യൻ ബാങ്കാണ് ലക്ഷ്മി വിലാസ് ബാങ്ക്. ഭാരതീയ റിസർവ് ബാങ്കിൽ നിന്നു 1958-ൽ ലൈസൻസ് ലഭിക്കുകയും വാണിജ്യ ബാങ്കായി വ്യവഹാരം ആരംഭിക്കുകയും ചേയ്തു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →