Топ-100
Back

ⓘ കൃഷി - കൃഷി, പുനം കൃഷി, പള്ളിയാൽ കൃഷി, കേരളത്തിലെ കൊഞ്ച്‌ കൃഷി, ടെറസ്സിലെ കൃഷി, പന്നി കൃഷി, പുഞ്ച, കൃഷി, കേരള കൃഷി വകുപ്പ്, കഴ, കാർഷിക നടിൽ വസ്തുക്കൾ ..                                               

കൃഷി

ആധുനിക കൃഷി സങ്കേതങ്ങൾ ഉപയോഗിച്ച് സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.

                                               

പുനം കൃഷി

നനവാർന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആദിമഗോത്രങ്ങളുടെ തനതായ കൃഷി സമ്പ്രദായമാണ്‌ പുനം കൃഷി. ചേരിക്കൽ കൃഷി എന്ന പേരിലും അറിയപ്പെടുന്നു. കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ്‌ പുനം കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒറ്റത്തവണമാത്രം കൃഷിയിറക്കുന്നു എന്നതാണ്‌ പുനം കൃഷിയുടെ പ്രധാന പ്രത്യേകത. ഒരിക്കൽ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. അവീടെ വീണ്ടും ചെടികളും മരങ്ങളും തഴച്ചുവളരുകയും ചെയ്യും. പിന്നീട് അതേ സ്ഥലത്ത് കൃഷി ചെയ്യുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കാം. മുഖ്യ വിള നെല്ലാണ്‌. കുറിച്യർ ഒരു പ്രാവശ്യം കൃഷിയിറക്കിയ സ്ഥലത്ത് ഏഴുവർഷം കഴിഞ്ഞേ കൃഷിയിറക്കിയിരുന്നുള്ളൂ. മറ്റു ചില ആദിവ ...

                                               

പള്ളിയാൽ കൃഷി

ചെരിവ് പ്രദേശങ്ങളിൽ ഭൂമി തട്ടുകളാക്കി നെൽക്കൃഷിചെയ്യുന്ന രീതിയെയാണ് പള്ളിയാൽ കൃഷി. കാലവർഷക്കാലത്ത് ഇത്തരം നിലങ്ങളിൽ കുന്നിൻചെരുവുകളിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം കെട്ടിനിർത്തി വിരിപ്പുകൃഷിക്ക് എടുക്കുന്നു. നിലം ഉഴുത് വിത്ത് മുളപ്പിച്ച് വിതച്ചോ, ഞാറുപാകി പറച്ചുനട്ടോ ആണ് ഇവിടെ കൃഷിയിറക്കുക. അപൂർവ്വം ചിലയിടങ്ങളിൽ മൂപ്പ് കുറഞ്ഞ വിത്തുപയോഗിച്ച് ഇരുപ്പൂ കൃഷി നടത്താറുണ്ട്. കുളങ്ങളും മറ്റുമാണ് രണ്ടാം കൃഷിയിലെ പ്രധാന ജല സ്രോതസ്സ്. മട്ട ത്രിവേണി, കാർത്തിക, കാഞ്ചന, ജ്യോതി, അഹല്യ, ഹർഷ തുടങ്ങിയ പുതിയ ഇനം നെൽവിത്തുകളാണ് ഇത്തരം നിലങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്.

                                               

കേരളത്തിലെ കൊഞ്ച്‌ കൃഷി

കേരളത്തിൽ വേമ്പനാട്ടു കായലിനോട് ബന്ധപ്പെട്ടു കിടക്കുന്ന പൊക്കാളി നിലങ്ങൾ ഉൽപ്പെടെയുള്ള ചെമ്മീൻ കെട്ടുകളിൽ പരമ്പരാഗതമായി നടത്തി വന്നിരുന്ന ചെമ്മീൻ വാറ്റു സമ്പ്രദായം പിൽകാലത്ത് കേരളത്തിന്റെ തെക്കും വടക്കുമുള്ള മറ്റു കായൽ പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ ഇടയായിടുണ്ട്. 1991 ലെ കണക്കനുസരിച്ച് എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, എന്നീ ജില്ലകളുടെ തീരപ്രദേശങ്ങളിലും ഓരു ജലം കയറുന്ന പ്രദേശങ്ങളിലുമായി ഏകദേശം 12500 ഹെക്ടറോളം സ്ഥലത്താണ് പഴയരീതിയിലുള്ള ചെമ്മീൻ വാറ്റു സമ്പ്രദായം നിലവിലുള്ളത്. വേലിയേറ്റത്തോടൊപ്പം കടലിൽ നിന്ന് കയറി വരുന്ന ചെമ്മീൻ കുഞ്ഞുങ്ങളെയും മൽസ്യ കുഞ്ഞുങ്ങളെയും കെട്ടുകളിൽ ...

                                               

ടെറസ്സിലെ കൃഷി

വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിൽ ചെറിയ തോട്ടങ്ങൾ നിർമ്മിച്ച് നടത്തുന്ന കൃഷിരീതിയാണ് ടെറസ്സിലെ കൃഷി. ആവാസവ്യവസ്ഥകളും ഭൂവിനിയോഗരീതികളും മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ പ്രാവർത്തികമാക്കാവുന്ന നൂതനകൃഷിരീതികളിൽ ഒന്നായി ഇതു കരുതപ്പെടുന്നു. അത്യുല്പാദനത്തിനു വേണ്ടി കീടനാശിനി, ഹോർമോണുകൾ, ജനിതകവ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ച് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നു വന്നെത്തുന്ന ഭക്ഷ്യവിളകളോട് പ്രതിപത്തിയില്ലാത്തവർക്കു് ഇത്തരം ഘടകങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ ടെറസ്സ് കൃഷി സഹായിക്കും. ലോകവ്യാപകമായി ഉയർന്നു വരുന്ന ഹരിതസമ ...

                                               

പന്നി കൃഷി

വളർത്തു പന്നികളെ കന്നുകാലികളായി വളർത്തുന്നതും പരിപാലിക്കുന്നതുമാണ് പന്നി വളർത്തൽ അഥവാ പന്നി കൃഷി. ഇത് കന്നുകാലി വളർത്തലിന്റെ ഒരു ശാഖയാണ്. പന്നികളെ പ്രധാനമായും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇന്ന് പലതരത്തിലുള്ള പന്നി കൃഷിരീതികൾ‌ക്ക് നിലവിലുണ്ട്. സാധാരണയായി ഉടമയുടെ വസതിയുമായോ അല്ലെങ്കിൽ അതേ ഗ്രാമത്തിലോ പട്ടണത്തിലോ ആയിട്ടാണ് പന്നി കൃഷി നടത്തുക. പന്നി വളർത്തലിലൂടെ മാംസത്തിന്റെയും കൊഴുപ്പിന്റെയും ലഭ്യതയും, കൂടാതെ പലപ്പോഴും ഒരു വീട്ടുവളപ്പിൽ ഇവയെ വളർത്തുന്നതിനാൽ ഗാർഹിക ഭക്ഷണ മാലിന്യങ്ങൾ പാഴാക്കാതെ ഇവക്ക് നൽകുകയും ചെയ്യാം. മുനിസിപ്പാലിറ്റി ശേഖരിക്കുന്ന ഭക്ഷ്യമാലിന്യങ്ങളും പന്നി വളർത്തലിന് ഒരു മുതൽ ...

                                               

പുഞ്ച (കൃഷി)

കേരളത്തിലെ പരമ്പരാഗതമായ നെൽകൃഷികളിലെ ഒരു സമ്പ്രദായമാണ് പുഞ്ച അഥവാ പുഞ്ചകൃഷി. ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായൽനിലങ്ങളില്ലുമാണ്‌ പുഞ്ചകൃഷിചെയ്യുന്നത്. വെള്ളത്തിൻറെ നിലയനുസരിച്ച് വൃശ്ചികമാസത്തിലോ ധനുവിലോ മകരത്തിലോ പുഞ്ചകൃഷി ആരംഭിക്ക്കുന്നു. പുഞ്ച കൃഷി ചെയ്യുന്ന കുണ്ടുപാടങ്ങളിലും കായൽ നിലങ്ങളിലും ജൈവാംശത്തിന്റെ അളവ് കൂടുതലായതിനാൽ പുഞ്ചക്ക് വിളവ് കൂടുതലയിരിക്കും. കേരളത്തിലെ കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്‌.

                                               

കേരള കൃഷി വകുപ്പ്

കേരള കൃഷി വകുപ്പ് - കൃഷിയുമായി ബന്ധപ്പെട്ട കേരളസർക്കാരിന്റെ വകുപ്പ്. സംസ്ഥാനത്തെ എല്ലാ കാർഷികകാര്യങ്ങളും ഈ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. കർഷകനെ സഹായിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക, കൃഷി ഉത്പാദനം, കാർഷികവിപണനം, വിതരണം തുടങ്ങി എല്ലാ കാര്യങ്ങളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു.

കഴ
                                               

കഴ

ഉയർന്ന കണ്ടത്തിൽ നിന്ന് താഴേക്ക് വെള്ളം വാർക്കാൻ വരമ്പുകളിലുണ്ടാകുന്ന നീർവാർച്ച സംവിധാനമാണ് കഴ അഥവാ കഴാക. വയലിൽ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള ചാൽ, തൂമ്പ് എന്നും ഇതിനെ പറയാം. ചില പ്രദേശങ്ങളിൽ ഇതിന് മടയിടുക എന്നും പറയും.

കാർഷിക നടിൽ വസ്തുക്കൾ
                                               

കാർഷിക നടിൽ വസ്തുക്കൾ

ഗാർഹിക ആവിശ്യത്തിനയോ, വാണിജ്യ ആവിശ്യതിനായോ കൃഷിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഭക്ഷ്യം, അലങ്കാരം, ആയുർവേദം, വ്യാവസായികം,വാണിജ്യം മുതലായിട്ടുള്ള ആവിശ്യങ്ങൾക്ക് കായിക പ്രവര്ധനമുറകളായ ബഡിങ്ങ്,ഗ്രാഫ്റ്റിംങ്ങ്, ലെയറിംങ്ങ്, ടിഷ്യൂ കൾച്ചർ, കമ്പ് കുത്തി പിടിപ്പിക്കൽ, ഇല മുഖാന്തരം, വിത്തുകൾ മുഖാന്തരം മുതലായ രീതികളിലൂടെ നല്ല തൈകൾ ഉൽപ്പാദിപ്പിച്ച് എടുക്കുന്ന വസ്തുക്കളെ പൊതുവെ കാർഷിക നടിൽ വസ്‌തുക്കൾ എന്ന് പറയുന്നു.

സംയോജിത കൊയ്ത്തുയന്ത്രം
                                               

സംയോജിത കൊയ്ത്തുയന്ത്രം

ഭക്ഷ്യ വിഭവങ്ങൾ കൊയ്തെടുക്കാനുള്ള ഒരു യന്ത്രമാണ് സംയോജിത കൊയ്തു യന്ത്രം.കൊയ്യൽ,ധാന്യം മെതിക്കൽ,ചേറൽ എന്നിവക്കെല്ലാം സാധിക്കുന്ന യന്ത്രമാണിത്. ഗോതമ്പ്,ഓട്സ്,കമ്പ് എന്ന ധാന്യം,ചോളം, സൊയാബീൻ തുടങ്ങിയ കൊയ്തെടുക്കാനും മെതിക്കാനുമെല്ലാം ഈ യന്ത്രം ഉപയോഗിക്കുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →