Топ-100
Back

ⓘ സംസ്കാരം - മേഹർഗഢ് സംസ്കാരം, ഹരപ്പൻ ശ്മശാനസംസ്കാരം, ഫിനീഷ്യൻ സംസ്കാരം, മായൻ സംസ്കാരം, ചാരനിറപ്പാത്ര സംസ്കാരം, യൂറോപ്യൻ സംസ്കാരം, സിനിമ സംസ്കാരം, കൈനോട്ടം ..                                               

മേഹർഗഢ് സംസ്കാരം

മനുഷ്യചരിത്രത്തിൽ നവീനശിലായുഗ ആവാസസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നെന്ന് പുരാവസ്തു ശാസ്ത്രം അടയാളപ്പെടുത്തുന്ന മേർഘഡ് സംസ്കാരം ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ബോളാൻ ചുരത്തിനോടു ചേർന്ന് കച്ചി സമതലത്തിലാണ് നിലനിന്നിരുന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും കാലിവളർത്തലിനും തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. മനുഷ്യർ സ്ഥിരവാസം തുടങ്ങുന്ന ഒരു ചെറിയ കാർഷികഗ്രാമമായിട്ടണ് ഇത് ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യകാലത്ത് ഇവിടെ മൺപാത്രങ്ങൾ പ്രചാരത്തിലായിട്ടില്ലായിരുന്നു. ബി.സി.ഇ. 5500-ഓടെ മാത്രമാണ് മൺപാത്രങ്ങൾ പ്രചാരത്തിലാകുന്നത്. ഇക്കാലത്തോടെ ചെമ്പും പ്രചാരത് ...

                                               

ഹരപ്പൻ ശ്മശാനസംസ്കാരം

ഏകദേശം ക്രി.മു. 1900-മുതൽ സിന്ധൂ നദീതട നാഗരികതയുടെ വടക്കുഭാഗത്ത്, ഇന്നത്തെ പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തിലും ചുറ്റിലുമായി വികസിച്ച സംസ്കാ‍രമാണ് ശ്മശാന എച്ച് സംസ്കാരം. ഹാരപ്പയുടെ "ഏരിയ എച്ച്"-എന്നയിടത്ത് ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനൽകിയത്. സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളിൽ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം. ഈ സംസ്കാരത്തിന്റെ സവിശേഷതകളിൽ ചിലത് താഴെപ്പറയുന്നവയാണ്: മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകൾ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങൾ മരപ്പെട്ടികളിൽ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത് ...

                                               

ഫിനീഷ്യൻ സംസ്കാരം

ഇന്നത്തെ ലെബനൻ കേന്ദ്രമാക്കി 1200 BC–539 BC കാലഘട്ടത്തിൽ നിലനിന്നിരുന്ന പുരാതന സെമെടിക് സംസ്കാരമാണ് ഫിനീഷ്യൻ സംസ്കാരം).ടൈഗ്രിസ്,യൂഫ്രട്ടീസ്,നൈൽ നദികളുടെ തടങ്ങളിൽ, ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളിൽ ഈ സംസ്കാരം വികാസം പ്രാപിച്ചു.ബിബ്ലസ്,ടൈർ,കാർത്തേജ് എന്നീ നഗരങ്ങൾ ആയിരുന്നു ഈ സംസ്കാരത്തിൻറെ തലസ്ഥാനങ്ങൾ അൾജീരിയ,സൈപ്രസ്,ഫ്രാൻസ്,ഗ്രീസ്,ഇസ്രയേൽ,ഇറ്റലി,ജോർദാൻ,ലെബനൻ,ലിബിയ,മാൾട്ട,മൊറോക്കോ,പോർചുഗൽ,സ്പെയിൻ,സിറിയ,ടുണീഷ്യ,ടർക്കി എന്നീ രാജ്യങ്ങളിൽ ഈ സംസ്കാരം നിലനിന്നിരുന്നു. ഫിനീഷ്യൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ എല്ലാം മദ്ധ്യധരണ്യാഴിയുടെ തീരങ്ങളിൽ ആയിരുന്നു. സമുദ്ര സഞ്ചാരങ്ങളിലും അതുവഴി ...

                                               

മായൻ സംസ്കാരം

ക്രിസ്തുവിന് ശേഷം യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇൻഡ്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം. ഇതിൻറെ കാലഘട്ടം ക്രിസ്തുവിന് ശേഷം 250 മുതൽ 900 വരെ നൂറ്റാണ്ടുകളാണെന്ന് കരുതുന്നു. കൃഷിയിൽ ഉപജീവനം നടത്തിയവരായിരുന്നു. പരുത്തി, മരച്ചീനി, ചോളം, മധുരക്കിഴങ്ങ്, പയറ് വർഗ്ഗങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. അവർ എഴുത്ത് വശമുള്ളവരായിരുന്നു. ക്രിസ്തുവിന് ശേഷം 600 വരെ തികാലിലെ സ്കൈ ഭരണാധികളായിരുന്നു ഭരണം നടത്തിയിരുന്നത്. മായൻ സംസ്കാരത്തിൻറെ ഏറ്റവും വലിയ പ്രദേശങ്ങളായിരുന്നു ഇവർ ഭരിച്ചിരുന്നത്. 700 ആയപ്പോഴേക്കും മായൻ സംസ്ക ...

                                               

ചാരനിറപ്പാത്ര സംസ്കാരം

ക്രി.മു. 1100 മുതൽ ക്രി.മു. 350 വരെ ഗംഗാതടത്തിൽ നിലനിന്ന ഒരു അയോയുഗ പുരാവസ്തു സംസ്കാരമാണ് ചാരനിറപ്പാത്ര സംസ്കാരം. ഇത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിന് സമകാലികമായും അതിന് ശേഷവും നിലനിന്നു. ഈ സംസ്കാരത്തിന്റെ കാലഘട്ടം പിൽക്കാല വേദ കാലഘട്ടം ആണെന്ന് കരുതപ്പെടുന്നു. ഈ സംസ്കാരത്തിനു പിന്നാലെ ക്രി.മു. 500-ഓടെ വടക്കൻ മിനുസപ്പെടുത്തിയ കറുപ്പ് മൺപാത്ര സംസ്കാരം നിലവിൽ വന്നു. ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്ര ശൈലി ഇറാനിയൻ പീഠഭൂമിയിലെയും അഫ്ഗാനിസ്ഥാനിലെയും മൺപാത്ര ശൈലിയിൽ നിന്നും വ്യത്യസ്തമാണ് ബ്രയന്റ് 2001. ചില സ്ഥലങ്ങളിൽ ഖനന സ്ഥലങ്ങളിൽ, ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്രങ്ങളും പിൽക്കാല ഹാരപ്പൻ മൺപ ...

                                               

യൂറോപ്യൻ സംസ്കാരം

കല, വാസ്തുവിദ്യ, ചലച്ചിത്രം, വ്യത്യസ്ത തരം സംഗീതം, സാഹിത്യം, തത്ത്വചിന്ത എന്നിവയിൽ നിന്നാണ് യൂറോപ്യൻ സംസ്കാരം ഉത്ഭവിച്ചത്.യൂറോപ്പ്യൻ സംസ്കാരം "പൊതു സാംസ്കാരിക പൈതൃകവുമായി" മുഖ്യമായും വേരുറച്ചിരിക്കുന്നു.

                                               

സിനിമ സംസ്കാരം

. അടൂർ ഗോപാലകൃഷ്‌ണന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അടങ്ങുന്ന സിനിമാലേഖനങ്ങളുടെ സമാഹാരമാണിത്. ഈ നാലാമത്തെ സിനിമാ ഗ്രന്ഥത്തിൽ എന്റെ സിനിമയിലെ മിണ്ടാപ്രാണികൾ, ജെ സി ഡാനിയലും ചേലങ്ങാടനും, നിഴൽക്കുത്തിനു പിന്നിൽ ഒരു ദശകം, തകഴിയുടെ കഥകൾ, എന്റെ സിനിമ തുടങ്ങിയ ലേഖനങ്ങളും ഒപ്പം സ്‌നേഹപൂർവം എന്ന തലക്കെട്ടിൽ എം.എഫ്. ഹുസൈൻ, മാധവിക്കുട്ടി, മങ്കട രവിവർമ, മണി കൗൾ, ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ എന്നിവരെക്കുറിച്ചുള്ള ഓർമകളും ഉൾപ്പെടുത്തിയിരിക്കന്നു.

                                               

സമൂഹം സാഹിത്യം സംസ്കാരം

കെ.ഇ.എൻ. കുഞ്ഞഹമ്മദ് രചിച്ച നിരൂപണ ഗ്രന്ഥമാണ് സമൂഹം സാഹിത്യം സംസ്കാരം. 2012 ലെ കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.

                                               

കാകതാലീയ ന്യായം

കേരളത്തിൽ പ്രചാരമുണ്ടായിരുന്ന ലൗകികന്യായങ്ങളിൽ ഒന്ന് ആണ് കാകതാലീയ ന്യായം. രണ്ടു സംഭവങ്ങൾ യാദൃച്ഛികമായി ഒരേ സമയത്തു തന്നെ സംഭവിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന ലൗകികന്യായം. കാക്ക പനയിൽ വന്നിരുന്നതും പനംപഴം വീണതും ഒരേ സമയത്തു സംഭവിച്ചു എന്ന പോലെ, പാകമായി നിന്ന പനംപഴം കാക്ക വന്നിരുന്നില്ലെങ്കിലും വീഴുമായിരുന്നു, കാക്കയുടെ വരവും ഇരിപ്പും യദൃച്ഛയാ സംഭവിച്ചതു മാത്രം എന്നാണ് ഈ ന്യായത്തിന്റെ സൂചന. ധാരാളമായി ഉദ്ധരിക്കപ്പെടുന്ന ന്യായങ്ങളിൽ ഒന്നാണിത്.

കൈനോട്ടം
                                               

കൈനോട്ടം

കൈരേഖ നോക്കി ഭാവി, ഭൂതം, വർത്തമാനം എന്നിവ പ്രവചിക്കുന്ന വിദ്യയാണ് കൈനോട്ടം. ലോകത്തെല്ലായിടത്തും ഈ വിദ്യ ചില സംസ്കാര വ്യത്യാസങ്ങളോടെ നിലവിലുണ്ട്. കൈനോട്ടം ചെയ്യുന്ന വ്യക്തിയെ കൈനോട്ടക്കാരൻ എന്നു വിളിക്കുന്നു.

                                               

ബൗദ്ധിക ഭീകരവാദം

മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാതിരിക്കുകയും അവരുടെ അഭിപ്രായ പ്രകടനത്തിനും വിശ്വാസത്തിനുമുള്ള അവരുടെ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന ആശയമാണ് ബൗദ്ധിക ഭീകരവാദം. ഏതെങ്കിലും സംസ്കാരത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ മറ്റുള്ളവരുടെ ചിന്താ സ്വാതന്ത്ര്യത്തെ കവർന്നെടുക്കുകയാണ് അത് ചെയ്യുന്നത്.

                                               

മക്കത്തായം

മക്കൾക്ക് സ്വത്തവകാശമുള്ള ജാതിമുറയാണ് "പിതൃദായ ക്രമം". പിതൃമേൽക്കോയ്മയുള്ള സമ്പ്രദായമാണിത്. ഈ സമ്പ്രദായത്തിൽ പിതാവാണ് പരമാധികാരി. പിതാവിൽ നിന്ന് പുത്രനിലേക്കാണ് പിന്തുടർച്ചാവകാശം. മരുമക്കത്തായ സമ്പ്രദായത്തിൽ നിന്ന് ഒരു പടി പുരോഗമിച്ച രീതിയായി മക്കത്തായം പരിഗണിക്കപ്പെടുന്നു. സംഘകാല കേരളത്തിലെ ആദി ചേരന്മാർ, ആയ്‌വംശരാജാക്കന്മാർ, കുലശേഖരന്മാർ തുടങ്ങിയവർ മക്കത്തായസമ്പ്രദായം പിന്തുടർന്നു പോന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →