Топ-100
Back

ⓘ ഭൂമിശാസ്ത്രം - ഭൂമിശാസ്ത്രം, നരവംശ ഭൂമിശാസ്ത്രം, ചൊവ്വയുടെ ഭൂമിശാസ്ത്രം, നഗര ഭൂമിശാസ്ത്രം, കേരളത്തിന്റെ ഭൂമിശാസ്ത്രം, ഹൈഡ്രോളജി, പ്രാകൃതികശാസ്ത്രം, പീഠഭൂമി ..



                                               

ഭൂമിശാസ്ത്രം

ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം. ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു"ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സ ...

                                               

നരവംശ ഭൂമിശാസ്ത്രം

നരവംശ വിതരണത്തെക്കുറിച്ചു പഠിക്കുന്ന വിജ്ഞാനശാഖയാണ് നരവംശ ഭൂമിശാസ്ത്രം. ജീവഭൂമിശാസ്ത്രത്തിന്റെ മൂന്ന് ഉപവിഭാഗങ്ങളിലൊന്നാണിത്. സസ്യഭൂമിശാസ്ത്രം, ജന്തുഭൂമിശാസ്ത്രം എന്നിവയാണ് മറ്റ് ഉപവിഭാഗങ്ങൾ.

                                               

ചൊവ്വയുടെ ഭൂമിശാസ്ത്രം

ചൊവ്വയുടെ പ്രതലത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ചൊവ്വയുടെ ഭൂമിശാസ്ത്രം

                                               

നഗര ഭൂമിശാസ്ത്രം

കാർഷികേതരവും ഉത്പാദന-സേവനപരവുമായ ധർമങ്ങളെ ആശ്രയിച്ച് ഉപജീവനം നിർവഹിക്കുന്ന നിബിഡ അധിവാസങ്ങളുടെ വിശിഷ്യാ, പട്ടണങ്ങളുടെയും നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെ സംബന്ധിച്ച വിജ്ഞാനശാഖയെ നഗര ഭൂമിശാസ്ത്രം എന്നു വിളിക്കാം. ഇതിന്റെ പരിധിയിൽപ്പെടുന്ന വിഷയങ്ങളിൽ കൃഷി തുടങ്ങിയ അടിസ്ഥാന വൃത്തികളെ ഉൾപ്പെടുത്താറില്ല. നഗരാധിവാസങ്ങളുടെ സ്രോതസ്സ്, സ്ഥാനം, ഭൂവിവരണം, അവസ്ഥിതി, വളർച്ച, കർമസരണി, സമാന അധിവാസങ്ങളുമായുള്ള പരസ്പരബന്ധം, സ്വാധീന മേഖല തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രപഠനത്തിലാണ് നഗര ഭൂമിശാസ്ത്രം ഊന്നൽ നല്കുന്നത്.

                                               

കേരളത്തിന്റെ ഭൂമിശാസ്ത്രം

കിഴക്ക്‌ പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടൽ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്‌. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകൾ. പാലക്കാട്‌ ജില്ലയിലെ വാളയാറിൽ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാർ ചുരം എന്ന ഈ ചുരമുളളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌. 580 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്ക ...

                                               

ഹൈഡ്രോളജി

ജലത്തെക്കുറിച്ച് പഠിയ്ക്കുന്ന ശാസ്ത്രശാഖയാണ് ഹൈഡ്രോളജി. വെള്ളം എന്നർത്ഥമുള്ള ഹൈഡ്രോ, പഠനം എന്ന അർത്ഥമുള്ള ലോഗോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഹൈഡ്രോളജി എന്ന പദം രൂപപ്പെട്ടത്. ജലത്തിന്റെ ലഭ്യത, വിതരണം, വിവിധ അവസ്ഥകളിലൂടെയുള്ള കടന്നുപോക്ക്, ചംക്രമണം, ജലത്തിന്റെ രാസഗുണങ്ങൾ, ഭൗതിക ഗുണങ്ങൾ എന്നിവ ഈ ശാസ്ത്രശാഖ പഠനവിഷയമാക്കുന്നു. ജലവിഭവം, ജലചക്രം, നീർമറിപ്രദേശം തുടങ്ങിയവയുടെ വിശദാംശങ്ങൾ ഈ ശാഖ പരിശോധിക്കുന്നു. ഭൂമിശാസ്ത്രം, സിവിൽ എഞ്ചിനീയറിങ്ങ്, ജിയോളജി, പരിസ്ഥിതിശാസ്ത്രം എന്നിവയുമായി ഹൈഡ്രോളജി ബന്ധപ്പെട്ടു കിടക്കുന്നു.

പ്രാകൃതികശാസ്ത്രം
                                               

പ്രാകൃതികശാസ്ത്രം

For a topical guide to this subject, see Outline of പ്രാകൃതികശാസ്ത്രം. പ്രകൃതിയിലെ പ്രതിഭാസങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രങ്ങളാണ് പ്രാകൃതികശാസ്ത്രം. പ്രാകൃതികശാസ്ത്രത്തിന് പല ശാഖകളുണ്ട്. അവയിൽ പ്രധാനമായവ ഭൂമിശാസ്ത്രം ഭൗതികശാസ്ത്രം ജ്യോതിശാസ്ത്രം ജീവശാസ്ത്രം രസതന്ത്രം പരിസ്ഥിതി ശാസ്ത്രം

പീഠഭൂമി
                                               

പീഠഭൂമി

പല കാരണങ്ങൾ കൊണ്ട് പീഠഭൂമികൾ ഉണ്ടാകുന്നു.അഗ്നിപർവത സ്ഫോടനം മൂലം പുറത്ത് വരുന്ന മാഗ്മ,തുടർന്ന് ഉണ്ടാകുന്ന ലാവാ പ്രവാഹം, മണ്ണൊലിപ്പ് തുടങ്ങിയ പ്രക്രിയകൾ പീഠഭൂമി ഉണ്ടാകുന്നതിനു കാരണമാകുന്നു.പീഠഭൂമിക്ക് ഉദാഹരണമായ ഡെക്കാൻ പീഠഭൂമി ഉണ്ടായത് ടെർഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങൾ കാരണമാണെന്നു അനുമാനിക്കപ്പെടുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →