Топ-100
Back

ⓘ സാഹിത്യം - സാഹിത്യം, മലയാളസാഹിത്യം, ദലിത് സാഹിത്യം, ജാപ്പനീസ് സാഹിത്യം, അർമീനിയൻ സാഹിത്യം, അമേരിക്കൻ സാഹിത്യം, അജ്ഞാത കർതൃകം, അനിര്യുക്തം, അന്ത്യപ്രാസം ..                                               

സാഹിത്യം

സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന ...

                                               

മലയാളസാഹിത്യം

പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും. ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപകരുടെ ഇടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ഒ. വി വിജയൻ എന്ന സാഹിത്യകാരനാണ് മലയാള സാഹിത്യത്തെ ആധുനികതയിൽ നിന്നും അത്യാധുനികതയിലേയ്ക്ക് എത്തിക്കുന്നതിൽ വിപ്ലവാത്മകരമായ പങ്ക് വഹിച്ചത്. സന്തോഷ് ഏച്ചിക്കാനത്തെപ്പോലെയുളള യുവ സാഹിത്യകാരൻമാർ അതിന് പുതിയ മാനങ്ങൾ നൽകുന്നതിൽ ശ്രദ്ധേയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും, ഇവയിൽ ബഹുഭൂരിപക്ഷവുo അനുവാചകന് ദുർഗ്രഹമാകുന്ന രീതിയിലാണ് രചിച്ചിട്ടുളളത്. ഈ ബോധപൂർവ്വമായ ശൈലിക്കു പിന്നിൽ പരമ്പരാഗത ചട്ടക്കൂടുകളേയുo മ ...

                                               

ദലിത് സാഹിത്യം

ദലനം ചെയ്യപ്പെട്ടത് എന്ന അർഥത്തിൽ സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം തങ്ങളുടെ സ്വത്വബോധവും പ്രതിഷേധവും രേഖപ്പെടുത്തുന്നതാണ് ദലിത് സാഹിത്യം. കീഴാളരുടെ ആത്മരോഷം തിളയ്ക്കുന്ന അലങ്കാരരഹിതമായ പരുഷപദങ്ങളാൽ രൂപംകൊള്ളുന്ന പ്രതിഷേധത്തിന്റെയും യാഥാസ്ഥിതിക മൂല്യനിരാസത്തിന്റെയും ഉണർവിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും സാഹിത്യമാണ് ഇത്.ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവയെ ആശ്ലേഷിക്കാൻ വെമ്പുന്ന അംബേദ്കർ ദർശനങ്ങളാണ് ഇതിന്റെ അടിത്തറ. അംബേദ്കർ ഇന്ത്യൻ ദൈവസങ്കല്പങ്ങളെയും പുരാണങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും നിർദാക്ഷിണ്യം വിമർശിച്ചു. പാരമ്പര്യവാദികൾ താലോലിച്ചിരുന്ന സാഹിത്യസങ്കല്പങ്ങള ...

                                               

ജാപ്പനീസ് സാഹിത്യം

ജാപ്പനീസ് സാഹിത്യത്തിലെ ആദ്യകാല കൃതികൾ ചൈനയുമായും ചൈനീസ് സാഹിത്യവുമായുള്ള സാംസ്കാരിക സമ്പർക്കത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ജാപ്പനീസ് കൃതികൾ ആദ്യകാലങ്ങളിൽ പലപ്പോഴും ക്ലാസിക്കൽ ചൈനീസ് ഭാഷയിൽ എഴുതപ്പെട്ടിരുന്നു. ജപ്പാനിലെ ബുദ്ധമതത്തിന്റെ പ്രചാരണം, ഇന്ത്യൻ സാഹിത്യത്തിന്റെ സ്വാധീനം, ജാപ്പനീസ് സാഹിത്യത്തിൽ ചെലുത്തി. ക്രമേണ, ജാപ്പനീസ് സാഹിത്യം തനതായ ശൈലിയിലേക്ക് വികസിച്ചു, എന്നിരുന്നാലും ചൈനീസ് സാഹിത്യത്തിന്റെയും ക്ലാസിക്കൽ ചൈനീസിന്റെയും സ്വാധീനം എഡോ കാലഘട്ടത്തിന്റെ അവസാനം വരെ തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജപ്പാൻ തങ്ങളുടെ തുറമുഖങ്ങൾ പാശ്ചാത്യ വ്യാപാരത്തിനും നയതന്ത്രത്തിനും വീണ്ട ...

                                               

അർമീനിയൻ സാഹിത്യം

അർമീനിയൻ സാഹിത്യം എന്നാൽ അർമിനിയയിൽ അധിവസിച്ച ജനവിഭാഗങ്ങൾക്കിടയിൽ വികസിച്ചുവന്ന സാഹിത്യമെന്നാണ്. ചരിത്രാതീതകാലം മുതൽ പല സാമ്രാജ്യങ്ങളുടെയും ഉദയാസ്തമയങ്ങൾ കണ്ട അർമീനിയയിലെ ജനവർഗങ്ങളും ഭാഷകളും സംസ്കാരധാരകളും പല വിധപരിണാമങ്ങൾക്കും വിധേയമായിട്ടുണ്ട്. അർമീനിയൻ ഭാഷാസാഹിത്യങ്ങളുടെ വികാസത്തിലും പല വിരുദ്ധശക്തികളുടെയും ആഘാതപ്രത്യാഘാതങ്ങൾ ദൃശ്യമാണ്.

                                               

അമേരിക്കൻ സാഹിത്യം

1775-83-ലെ സ്വാതന്ത്ര്യസമരത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകളായിത്തീർന്ന പ്രദേശത്തെ ഇംഗ്ലീഷ് സാഹിത്യം. സ്വാതന്ത്ര്യസമരത്തിനു മുൻപുള്ള കൊളോണിയൽകാലം, സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ദേശീയകാലം, രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള സാർവദേശീയകാലം, എന്നിങ്ങനെ രാഷ്ട്രീയപശ്ചാത്തലമനുസരിച്ച് അമേരിക്കൻ ഇംഗ്ലീഷ് സാഹിത്യത്തെ മൂന്നു പ്രധാന ഘട്ടങ്ങളായി ചരിത്രകാരന്മാർ വിഭജിക്കാറുണ്ട്. ഈ ഘട്ടവിഭജനം അടിസ്ഥാനമാക്കി പ്രായേണ പ്രസ്ഥാനങ്ങളിലൂടെ അമേരിക്കൻ സാഹിത്യത്തിന്റെ വികാസത്തെ വിവരിക്കാവുന്നതാണ്.

അജ്ഞാത കർതൃകം
                                               

അജ്ഞാത കർതൃകം

ഏതെങ്കിലും ചൊല്ലുകൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ, തുടങ്ങി ആരു രചിച്ചതാണെന്നറിയാത്ത കൃതികളെ അജ്ഞാത കർതൃകങ്ങൾ എന്നു പറയുന്നു. അറിയപ്പെടാതെ പോയ കർത്താക്കൾ, പേരു വെളിപ്പെടുത്താത്ത രചയിതാക്കൾ, തുടങ്ങിയവരാണ് ഇത്തരം കൃതികൾ രചിച്ചതെന്നു കരുതപ്പെടുന്നു.

                                               

അനിര്യുക്തം

രാഗം, താളം, മാത്ര എന്നിവ നോക്കാതെ രചിക്കപ്പെടുന്ന കൃതികളെ അനിര്യുക്തം എന്നു പറയുന്നു. മധ്യകാലഘട്ടത്തിൽ സംഗീതകൃതികളെയും പ്രബന്ധങ്ങളെയും നിര്യുക്തം എന്നും അനിര്യുക്തം എന്നും രണ്ടായി വിഭജിച്ചിരുന്നു. രാഗം, താളം, മാത്ര എന്നീ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് രചിക്കപ്പെടുന്ന കൃതികൾ നിര്യുക്തങ്ങളും ഇവയൊന്നും അത്ര കാര്യമാക്കാതെ രചിക്കപ്പെടുന്നവ അനിര്യുക്തങ്ങളുമായി വിവക്ഷിക്കപ്പെട്ടിരുന്നു.

                                               

അന്ത്യപ്രാസം

കവിതയിൽ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തിൽ, ഒരേ വർണം ആവർത്തിക്കുന്ന പ്രാസരീതിയാണ് അന്ത്യപ്രാസം. മറാഠിയിൽ വളരെ പ്രചാരമുള്ളതിനാൽ മഹാരാഷ്ട്ര പ്രാസമെന്നും ഇതിനു പേരുണ്ട്. പദാന്ത്യത്തിൽ: പദാന്ത്യത്തിൽ: ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്. ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളിൽ ഒരേ മട്ടിൽ, സമപാദങ്ങളിൽ ഒരേ മട്ടിൽ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:

                                               

ആദം (ചെറുകഥ)

2016ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള പുരസ്കാരം നേടിയ കൃതിയാണ് എസ്. ഹരീഷിന്റെ ആദം മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാർ സ്മാരക കേളി അവാർഡും തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും ഇതിനു ലഭിച്ചിട്ടുണ്ട്. ‘ആദം’ എന്ന കഥയ്‌ക്കൊപ്പം മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാൽ, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകൻ, രാത്രികാവൽ, ഒറ്റ എന്നിങ്ങനെ ഒൻപതു കഥകളുടെ സമാഹാരമാണ് ഇത്.

                                               

നളോപാഖ്യാനം

നന്വ്യാന്തമിഴിൽ രചിക്കപ്പെട്ട അജ്ഞാതകർതൃകമായ കൃതിയാണ് നളോപാഖ്യാനം. പതിനാലാം നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലമെന്ന് കണക്കാക്കുന്നു. നളരാജാവ് ലോകപരിപാകന്മാരെ സന്ദർശിക്കുന്നതു മുതൽ പുഷ്‌ക്കരനിൽ നിന്നും രാജ്യം വീണ്ടെടുത്തു ഭരിക്കുന്നതുവരെയുളള കഥാഭാഗം സംക്ഷിപ്തരൂപത്തിൽ ഈ കൃതിയിൽ വർണ്ണിച്ചിരിക്കുന്നു.

                                               

മിനിക്കഥ

1960-കളിലാണ് മലയാളത്തിൽ മിനിക്കഥ പ്രചാരത്തിലാകുന്നത്. ടി.ആറിന്റെ മിനിക്കഥകൾ അക്കാലത്ത് ലിറ്റിൽ മാഗസിനുകളിൽ തുടരെ പ്രസിദ്ധീകരിച്ചിരുന്നു. തൃശൂരിൽ നിന്നും പി.കെ.എ. റഹീം-സച്ചിദാനന്ദൻ കൂട്ടുകെട്ടിൽ പുറത്തിറക്കിയിരുന്ന ജ്വാല എന്ന മാസികയിലാണ് അദ്ദേഹത്തിന്റെ കൂടുതൽ മിനിക്കഥകളും വന്നിരുന്നത്. ഗോയൂഥികം, കാന്ദിശീകൻ, ഞാനൊന്നുറങ്ങട്ടെ, പണ്ടാരത്തിൽ ചേറു, ഒരു പ്രേമകഥ എന്നിവയാണ് അക്കാലത്ത് ജ്വാലയിൽ പ്രസിദ്ധീകരിച്ചിരുന്ന ടി.ആറിന്റെ ചില മിനിക്കഥകൾ.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →