Топ-100
Back

ⓘ ഭാരതസർക്കാർ - ഇന്ത്യൻ ബാങ്ക്, ഇള ഗാന്ധി, ഹരിഹരൻ, ഗായകൻ, ഉമയാൾപുരം കെ. ശിവരാമൻ, കൊക്കാത്തോട്, വിശാഖപട്ടണം, ഉദിത് നാരായൺ, നാനാജി ദേശ്‌മുഖ്, സഞ്ചിത നിധി ..                                               

ഇന്ത്യൻ ബാങ്ക്

ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് ഇന്ത്യൻ ബാങ്ക്. ചെന്നൈ ആസ്ഥാനമായി 1907ലാണ് ഈ ബാങ്ക് സ്ഥാപിക്കപ്പെട്ടത്.1969 ജൂലൈ 19ൽ ഭാരതസർക്കാർ ദേശസാൽക്കരിച്ച 14 ബാങ്കുകളിൽ ഈ ബാങ്കും ഉൾപ്പെടുന്നു.

                                               

ഇള ഗാന്ധി

ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ നേതാവാണ് ഇള ഗാന്ധി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് അംഗമായ ഇള ഗാന്ധിജിയുടെ പൗത്രി കൂടിയാണ്. 1994 മുതൽ 2004 വരേ ദക്ഷിണാഫ്രിക്കൻ പാർലിമെന്റംഗം ആയിരുന്നു. ഡർബൻ സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്.

                                               

ഹരിഹരൻ (ഗായകൻ)

പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് എ. ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ‌ പാടിവരുന്നു. ഗസൽ‌ ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ‌ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ‌ പത്മശ്രീ നൽ‌കി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് കൊളൊണിയൽ കസിൻസ് എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.

                                               

ഉമയാൾപുരം കെ. ശിവരാമൻ

ഭാരതത്തിലെ പ്രശസ്തനായ ഒരു മൃദംഗ വിദ്വാനാണ്‌ ഉമയാൾപുരം കെ. ശിവരാമൻ. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബർ 17 ന്‌ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു. പാലക്കാട് മണി അയ്യരെ പോലുള്ള പ്രഗല്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥർ. മാദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എൽ ഉം കരസ്ഥമാക്കി. ഹിന്ദുസ്ഥാനി, കർണാട്ടിക്‌ സംഗീതത്തിന്‌ പുറമെ പാശ്ചാത്യ സംഗീതത്തിനും മൃദംഗത്തിന്റെ സ്ഥാനം നിർണ്ണയിച്ച ഉമയാൾപുരം ഈ രംഗത്ത്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. മമ്മൂട്ടിക്കും അടൂർ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സർവകലാശാല 2010 ൽ ഡിലിറ്റ് നൽകി ആദരിച്ചു. 2010 ലെ ഭാരത സർക്കാറിന്റെ പത്മവിഭൂഷൺ പുരസ്കാരവും ഉമയാൾ ...

                                               

കൊക്കാത്തോട്

പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണ്‌ കൊക്കാത്തോട്. വനമേഖലയായ ഈ പ്രദേശത്തേക്ക് കോന്നിയിൽ നിന്ന് കല്ലേലി, ഒരേക്കർ, അള്ളുങ്കൽ വഴി എത്തിച്ചേരാം. ഇതിനു പുറമേ കുമ്മണ്ണൂർ വനമേഖല വഴിയും കൊക്കാത്തോട്ടിലെത്താം. മലവേടന്മാർ അധിവസിക്കുന്ന ആദിവാസി ഗ്രാമങ്ങളും കൊക്കാത്തോട്ടിൽ കാണുവാൻ സാധിക്കും. ഏതാണ്ട് 50 വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ കരസേനയിൽ നിന്നും പിരിഞ്ഞു പോന്ന 33 സൈനികർക്ക് അധിവസിക്കാൻ അഞ്ചേക്കർ ഭൂമി വീതം ഭാരതസർക്കാർ പതിച്ചു നൽകിയതിനെത്തുടർന്നാണ് ഈ മേഖലയിൽ ആധുനികജനവാസം ആരംഭിക്കുന്നത്.

                                               

വിശാഖപട്ടണം

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ വിശാഖപട്ടണം. ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.

ഉദിത് നാരായൺ
                                               

ഉദിത് നാരായൺ

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ഉദിത് നാരായൺ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ചു. 2009-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

നാനാജി ദേശ്‌മുഖ്
                                               

നാനാജി ദേശ്‌മുഖ്

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ്. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്. 2019ൽ ഭാരത സർക്കാർ മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചു.

                                               

ഇന്ത്യയുടെ പരിസ്ഥിതി പോർട്ടൽ

പരിസ്ഥിതിയും വികസനവും ലക്ഷ്യമാക്കിയാണ് ഭാരത സർക്കാർ ഇന്ത്യൻ‌എൻ‌വയോണ്മെന്റൽ‌പോർട്ടൽ.ഓർഗ് എന്ന വെബ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത്. പരിസ്ഥിതിസൗഹാർദ നടപടിലൂടെ മാത്രം വികസനം വ്യാപിപ്പിക്കുക, മനുഷ്യനും പ്രകൃതിയുമായുള്ള ഇഴയടുപ്പം ഊട്ടിഉറപ്പിക്കുക എന്നിവയാണ് ഈ പോർട്ടലിന്റെ ലക്ഷ്യങ്ങൾ. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോണ്മെന്റും നാഷണൽ നോളജ് കമ്മീഷനും സംയുക്തമായാണ് ഇതിനു രൂപം നൽകിയത്.

                                               

സഞ്ചിത നിധി

കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരോ നികുതി, തീരുവ, ലൈസൻസ് ഫീസ്,മറ്റു വരുമാനം, വായ്പ വാങ്ങിയതോ, തിരികെ വന്നതോ ആയ തുക എന്നിവ ഉൾപ്പെടെ സമാഹരിച്ചു വച്ചിരിയ്ക്കുന്നതിനെയാണ് സഞ്ചിതനിധി അഥവാ കൺസോളിഡേറ്റഡ് ഫണ്ട് എന്നു വിളിയ്ക്കുന്നത്. കടം വാങ്ങുന്നതും കടം തിരിച്ചു വരുന്നതും ഇതിലേക്കാണ്. ഈ ഫണ്ടിൽ നിന്നും ചിലവഴിക്കണമെങ്കിൽ പാർലിമെന്റിന്റെ അനുമതി വേണം. ഭാരതത്തിന്റെ ഭരണഘടനയുടെ അനുഛേദം 266 ഇതിനെക്കുറിച്ച് പരാമർശിയ്ക്കുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →