Топ-100
Back

ⓘ ഇന്ത്യയുടെ ഭൂമിശാസ്ത്രം - ഇന്ത്യയുടെ ഭൂമിശാസ്ത്രം, മൈത്രി ഗവേഷണകേന്ദ്രം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, സർവേ ഓഫ് ഇന്ത്യ, ആസാദ് കശ്മീർ, ഉത്തരാഖണ്ഡ്, കൊങ്കൺ ..                                               

ഇന്ത്യയുടെ ഭൂമിശാസ്ത്രം

ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32.87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദ ...

                                               

മൈത്രി ഗവേഷണകേന്ദ്രം

മൈത്രി ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്. മൈത്രി, ഷിർമാക്കർ മരുപ്പച്ച എന്ന പാറക്കുന്നുകൾ നിറഞ്ഞ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്.

                                               

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ സ്ഥാനമേൽക്കുന്നത് മുതൽ, രാഷ്ട്രപിതാവ് ഗാന്ധിജി യുടെ കൊലപാതകം വരെയുള്ള കാര്യങ്ങളാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌-ഇൽ പ്രതിപാദിക്കുന്നത്ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ.1976 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം അന്നു തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.ഡൽഹിയിലെ വികാസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ.ഗ്രന്ഥകർത്താക്കളുടെ മൂന്നു വർഷത്ത ...

                                               

സർവേ ഓഫ് ഇന്ത്യ

ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ്‌ സർവേ ഓഫ് ഇന്ത്യ. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ്‌ ഇതിന്റെ ആസ്ഥാനം. 1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ കണക്കെടുക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്. ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഏറ്റവും പഴയ സാങ്കേതികവിഭാഗങ്ങളിലൊന്നുമാണിത്.

                                               

ആസാദ് കശ്മീർ

കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിൻ കീഴിൽ സ്വയംഭരണ സംവിധാനങ്ങളുണ്ട് എന്ന് സങ്കൽപ്പക്കപ്പെടുന്ന ഒരു ഇന്ത്യൻ ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ. മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി. ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ എന്നാണ് വിശേഷിപ്പിക്കുന്നത്.

                                               

ഉത്തരാഖണ്ഡ്

ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.

കൊങ്കൺ
                                               

കൊങ്കൺ

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് കൊങ്ക‌ൺ, കൊങ്കൺ തീരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 760കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. മഹാരാഷ്ട്രയുടെയും, ഗോവയുടെയും തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ സപ്തകൊങ്കൺ എന്ന് വിശേഷിപ്പിച്ചിരുന്നു.

വിന്ധ്യ പർ‌വതനിരകൾ
                                               

വിന്ധ്യ പർ‌വതനിരകൾ

ഇന്ത്യയുടെ മദ്ധ്യത്തിലുള്ള ഒരു പർവതനിരയാണ് വിന്ധ്യ പർ‌വതനിരകൾ. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്ന വിന്ധ്യ പർ‌വതനിരകൾക്ക് സമാന്തരമായാണ്‌ കൂടുതൽ ഉയരമുള്ള സത്പുര പർവതനിര നിലകൊള്ളുന്നത്. വിന്ധ്യ പർ‌വതനിരകളുടെ തെക്കുഭാഗത്തെ ജലപ്രവാഹം നർമദ നദിയിലേക്കും വടക്കുഭാഗത്തേത് ഗംഗയുടെ പോഷകനദികളായ കാലി സിന്ധ്, പർബതി, ബേത്വാ, കെൻ, സോൻ, താംസ എന്നീ നദികളിലേക്കുമാണ്.

സത്പുര പർവതനിര
                                               

സത്പുര പർവതനിര

ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതനിരയാണ് സത്പുര പർവതനിര. ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇതിനു സമാന്തരമായാണ്‌ വിന്ധ്യ പർ‌വതനിരകൾ നിലകൊള്ളുന്നത്. തപ്തി നദി ഈ പർവതനിരയുടെ മദ്ധ്യ-കിഴക്കൻ ഭാഗത്തായാണ് ഉൽഭവിക്കുന്നത്. സത്പുര ദേശീയോദ്യാനം, ഗുഗമൽ ദേശീയോദ്യാനം തുടങ്ങി പല ദേശീയോദ്യാനങ്ങളും സത്പുര പർവതനിരകളിൽപ്പെടുന്നു.

                                               

ഖുർദും കലാനും

ഉത്തരേന്ത്യയിലും പാകിസ്താനിലും, ചെറുതും വലുതുമായ രണ്ടു ഭാഗങ്ങളുള്ള പ്രദേശങ്ങളുടെ പേരിനോടൊപ്പം വാലായി ഉപയോഗിക്കുന്ന പദങ്ങളാണ് ഖുർദ്, കലാൻ എന്നിവ. പ്രദേശങ്ങളുടെ ചെറിയ ഭാഗത്തെ ഖുർദ് എന്നും വലിയതിനെ കലാൻ എന്നുമാണ് വിളിക്കുന്നത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →