Топ-100
Back

ⓘ ഇന്ത്യാചരിത്രം - ഇന്ത്യാചരിത്രം, അൽ-ബയ്റൂനി, എ. ശ്രീധരമേനോൻ, രാഷ്ട്രകൂടർ, ഇന്ത്യ, വിവക്ഷകൾ, കമാൽ പാഷ, കരികാലചോളൻ, കൃഷ്ണ ഒന്നാമൻ, ഗോവിന്ദ മൂന്നാമൻ, ഐഹോളെ ..                                               

ഇന്ത്യാചരിത്രം

ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. ക്രി.മു 3300 മുതൽ ക്രി.മു 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി.മു 2600 മുതൽ ക്രി.മു 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ ക്രി.മു ...

                                               

അൽ-ബയ്റൂനി

ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. മുഴുവൻ പേര് അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ ...

                                               

എ. ശ്രീധരമേനോൻ

കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.

                                               

രാഷ്ട്രകൂടർ

ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് രാഷ്ട്രകൂട രാജവംശം. ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം.

                                               

ഇന്ത്യ (വിവക്ഷകൾ)

ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്. ഇന്ത്യ എന്ന പദം സന്ദർഭത്തിനനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു.

                                               

കമാൽ പാഷ

കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് കമാൽ പാഷ എന്നറിയപ്പെടുന്ന എൻ.കെ. മുസ്തഫാ കമാൽ പാഷ. ചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി വിവിധങ്ങളായ തലത്തിൽ പ്രവർത്തിച്ചുവരുന്നു. 2002 മുതൽ 2005 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻറ് റിസർച്ച് പ്രൊഫസർ ആയി സേവനമനുഷ്ടിച്ചു. കേരള ഇസ്ലാമിക് മിഷൻറെ സ്ഥാപകാംഗമാണ്. 1968 മുതൽ 2001 വരെ തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിൽ ചരിത്രവിഭാഗം തലവനായിരുന്നു.വിവിധ വിഷയങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു.

കരികാലചോളൻ
                                               

കരികാലചോളൻ

സംഘകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു തമിഴ് രാജാവായിരുന്നു കരികാല ചോളൻ. സംഘകാലഘട്ടത്തിലെ വിവിധകൃതികളിലായി കരികാല ചോളനെ കുറിച്ചും അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തെക്കുറിച്ചും വിവരിക്കുന്നു. ട്രിച്ചിയിൽ സ്ഥിതി ചെയ്യുന്ന കല്ലണൈ എന്ന അണക്കെട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി രണ്ടാം നൂറ്റാണിൽ പണികഴിപ്പിച്ചതാണിത്. തഞ്ചാവൂരിനടുത്ത് വെണ്ണിയിൽ വച്ച് തന്റെ സമകാലിക ചേര പാണ്ഡ്യ രാജാക്കന്മാരെ തോല്പിച്ചതാണു ഈ ചോഴ രാജാവിന്റെ പ്രധാന നേട്ടം. കരികാലന്റെ രാജധാനി തിരുച്ചിക്കടുത്ത് ഉഴൈയൂർ ആയിരുന്നു.

കൃഷ്ണ ഒന്നാമൻ
                                               

കൃഷ്ണ ഒന്നാമൻ

ദന്തിദുർഗ്ഗനു ശേഷം അദ്ദേഹത്തിന്റെ പിതാവിന്റെ ഇളയ സഹോദരനായിരുന്ന കൃഷ്ണൻ ഒന്നാമൻ അധികാരത്തിൽ വന്നു. ഇദ്ദേഹം ചാലൂക്യരെ പൂർണമായി പരാജയപ്പെടുത്തി.ഇദ്ദേഹം ശൈവ മത വിശ്വാസിയായിരുന്നു. എല്ലോറയിൽ ഇദ്ദേഹം ശിവക്ഷേത്രം നിർമ്മിച്ചു.

ഗോവിന്ദ മൂന്നാമൻ
                                               

ഗോവിന്ദ മൂന്നാമൻ

രാഷ്ട്രകൂട രാജവംശത്തിലെ മറ്റൊരു പ്രമുഖനായ രാജാവായിരുന്നു ഗോവിന്ദ മൂന്നാമൻ. ഇദ്ദേഹം ധ്രുവ ധരാവർഷൻറെ പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാഷ്ട്രകൂടർ ഒരു വലിയ സാമ്രാജ്യ ശക്തിയായി വികാസം പ്രാപിച്ചു.ബംഗാൾ മുതൽ ശ്രീലങ്ക വരെയുള്ള പ്രദേശങ്ങളിൽ ഇദ്ദേഹം ഭരണം നടത്തി.

                                               

താരിഖ് അൽ-ഹിന്ദ്

അൽ-ബയ്റൂനി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം ആണ് താരിഖ് അൽ-ഹിന്ദ്. ഇന്ത്യാചരിത്രമാണ് പ്രതിപാദ്യം. ചരിത്രത്തിനുപുറമെ ജ്യോതിശ്ശാസ്ത്രം, സാഹിത്യം, ഇതര വിജ്ഞാനശാഖകൾ എന്നിവയിൽ ഇന്ത്യയിലുണ്ടായ വളർച്ചയും പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്.

ധ്രുവ (രാഷ്ട്രകൂട രാജാവ്)
                                               

ധ്രുവ (രാഷ്ട്രകൂട രാജാവ്)

രാഷ്ട്രകൂടരാജവംശത്തിലെ പ്രധാനിയായ ഭരണാധികാരിയായിരുന്നു ധ്രുവ അഥവാ ധ്രുവ ധരാവർഷ. ഇദ്ദേഹത്തിന്റെ കാലത്ത് രാഷ്ട്രകൂട ശക്തി ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു. ഇദ്ദേഹം വിന്ധ്യ പർവ്വതം കടന്നു ഗുർജ്ജര രാജാവിനെ പരാജയപ്പെടുത്തി. സൂര്യനാഥ കാമത്തിന്റെ അഭിപ്രായത്തിൽ ധ്രുവയുടെ ഭരണകാലം 780–793 CE ആണെന്നു കാണാം. എങ്കിലും 793 വരെ ഇദ്ദേഹം രാജ്യഭരണം നിർവ്വഹിച്ചു എന്ന് ഉറപ്പാക്കാം.

ഇന്തോ-സസ്സാനിഡുകൾ
                                               

ഇന്തോ-സസ്സാനിഡുകൾ

ക്രി.വ. മൂന്നും നാലും നൂറ്റാണ്ടുകളിൽ കുഷാണരുടെ ശക്തി ക്ഷയിച്ചപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അധികാരം സ്ഥാപിച്ചവരായിരുന്നു ഇന്തോ-സസ്സാനിഡുകൾ. കുഷാനോ-സസ്സാനിഡുകൾ എന്നും കുഷാൻഷർ എന്നും അറിയപ്പെടുന്ന ഇവർ സസ്സാനിഡ് പേർഷ്യരുടെ ഒരു ശാഖയായിരുന്നു. ക്രി.വ. 410-ൽ ഇന്തോ-ഹെഫലൈറ്റുകളുടെ ആക്രമണത്തിൽ ഇവർ സ്ഥാനഭ്രഷ്ടരായി. സസ്സാനിഡുകൾ ഹെഫലൈറ്റുകളെ ക്രി.വ. 565-ൽ തോല്പ്പിച്ചപ്പോൾ ഇവർക്ക് അല്പം ആധിപത്യം സ്ഥാപിക്കാനായി എങ്കിലും ഇവരുടെ ഭരണം ക്രി.വ. 600-കളിലെ അറബ് ആക്രമണങ്ങളിൽ തകർന്നു.

                                               

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ രണ്ട് കാലയളവുകളായി തിരിക്കാറുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചിരുന്ന 1858 വരെയുള്ള കാലയളവിനെ കമ്പനിഭരണം എന്നും അതിനു ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തെ ബ്രിട്ടീഷ് രാജ് എന്നും അറിയപ്പെടുന്നു. 1857-ലെ ലഹളക്കു ശേഷം നിർമ്മിക്കപ്പെട്ട ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858 നിയമപ്രകാരമാണ് ഈ ഭരണമാറ്റം നടന്നത്.

ഐഹോളെ
                                               

ഐഹോളെ

ചാലൂക്യരാജാകന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. കർണ്ണാടകസംസ്ഥാനത്തിലെ ബഗൽക്കോട്ട് ജില്ലയിലാണ് ഈ പുരാതനപട്ടണം. ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങൾ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്കൃതികൾ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയിൽ ചാലൂക്യർക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ചാലൂക്യരുടെ ഉദയകാലമായ സി.ഇ. ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നുകഴിഞ്ഞിരുന്നു.

ദശരഥ മൗര്യൻ
                                               

ദശരഥ മൗര്യൻ

മൗര്യ ചക്രവർത്തി മഹാനായ അശോകന്റെ പൌത്രനാണ് ദശരഥ മൗര്യൻ. അശോകനു ശേഷം മൗര്യസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ബി.സി. 232 മുതൽ 224 വരെ അദ്ദേഹം മൗര്യസാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിനുശേഷം മൗര്യ ചക്രവർത്തിയായത് അദ്ദേഹത്തിന്റെ കനിഷ്ഠ സഹോദരനായ സമ്പ്രതിയായിരുന്നു

പാഞ്ചാലം
                                               

പാഞ്ചാലം

പ്രാചീന ഭാരതത്തിൽ ഗംഗാ തടത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ജനപഥം ആയിരുന്നു പാഞ്ചാലം. യു.പി യുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തും ഉത്തരാഖണ്ഡിലും ആയാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജനപഥ കാലത്തെ ശക്തമായ രാജ്യങ്ങളിലൊന്നായ പാഞ്ചാലം കുരുദേശവുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. പിന്നീട് ഈ രാജ്യം മൌര്യ സാമ്രാജ്യത്തോട് ചേർക്കപ്പെട്ടു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →