Топ-100
Back

ⓘ ഇന്ത്യയിലെ ഗതാഗതം - ഡെൽഹിയിലെ ഗതാഗതസം‌വിധാനം, ഇന്ത്യയിലെ ദേശീയപാതകൾ, റെയിൽ‌ ഗതാഗതം, അതിവേഗ ബസ് ഗതാഗതം, ഗതാഗത നിയമങ്ങൾ, ഇന്ത്യ, ഭാരതത്തിലെ ഗതാഗതചിഹ്നങ്ങൾ ..                                               

ഡെൽഹിയിലെ ഗതാഗതസം‌വിധാനം

ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിക്ക് അതിന്റെ ഗതാഗത ഘടനയിൽ വളരെ അർത്ഥവത്തായ ഒരു സ്ഥാനമുണ്ട്. ഡെൽഹി നഗരത്തിലെ വികസിതവും സങ്കീർണ്ണവുമായ റോഡ് ഗതാഗതം ദ്രുതഗതിയിലുള്ള ആധുനികരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ്. ഡെൽഹിയിൽ 55 ദശലക്ഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ലോകത്തിലെ മറ്റു തലസ്ഥാനനഗരങ്ങൾ വച്ച് താരതമ്യം ചെയ്ത് നോക്കിയാൽ ഏറ്റവും ഉയർന്ന നിരക്കാണ്. അതുപോലെ തന്നെ ഡൽഹി തലസ്ഥാന പ്രദേശങ്ങളിലെല്ലാം കൂടി 112 ലക്ഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളുമുണ്ടെന്നാണ് കണക്ക്. ഇതും ലോകത്തിലെ മറ്റു തലസ്ഥാനങ്ങളുമായി ഒത്തുനോക്കുമ്പോൾ വലിയൊരു സംഖ്യയാണ്. എന്നിരുന്നാലും ഈ വാഹനങ്ങൾ നഗരത്തിലെ ഗതാഗതകുരു ...

                                               

ഇന്ത്യയിലെ ദേശീയപാതകൾ

ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ദേശീയപാതകളിൽ മിക്കവയും രണ്ടുവരിയാണ്. ഏതാണ്ട് 67.000 കി.മീ നീളത്തിൽ ദേശീയപാതകൾ‌ വ്യാപിച്ച് കിടക്കുന്നു; അതിൽത്തന്നെ ഏകദേശം 200 കി.മീ എക്സ്പ്രസ് വേ എന്ന വിഭാഗത്തിൽപ്പെടുന്നു. ദേശീയപാതകളിൽ 10.000 കി.മീ നീളം നാലുവരിപ്പാതയോ അതിൽക്കൂടുതലോ ആണ്. ഇന്ത്യയിലെ ആകെ റോഡ്ശൃംഖലയുടെ 2 ശതമാനം മാത്രമാണ് ദേശീയപാതയെങ്കിലും മൊത്തം വാഹനഗതാഗതത്തിന്റെ 40 ശതമാനവും ഇതിലൂടെയാണ്. ഇന്ത്യയിലെ ദേശീയപാതകളു ...

                                               

റെയിൽ‌ ഗതാഗതം

റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

                                               

അതിവേഗ ബസ് ഗതാഗതം

സാധാരണ ബസ് സേവനത്തേക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള ബസ് സേവനമാണ് അതിവേഗ ബസ് ഗതഗതം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം റെയിൽ ഗതാഗതത്തിന്റെ ഒപ്പം എത്തുന്ന വേഗതയിൽ എത്തിച്ചേരാനുള്ള സംവിധാനം ബസ് വഴി ഒരുക്കുകയും, അതോടൊപ്പം ചെലവ് കുറക്കുകയും ചെയ്യുക എന്നതാണ്. സാധാരണയായി ഗതാഗതത്തിന്റെ വേഗത കൂട്ടാൻ ഇവയ്ക്ക് പ്രത്യേകം റോഡ് നിർമ്മിക്കുകയാണ് പതിവ്. പ്രധാനമായും അമേരിക്കൻ രാജ്യങ്ങളിലും, ചൈനയിലും, ഇന്ത്യയിലും ഈ സേവനം നമുക്ക് കാണാം.

                                               

ഗതാഗത നിയമങ്ങൾ (ഇന്ത്യ)

ഗതാഗതം എന്നത് പാതകളിലൂടെയുള്ള സഞ്ചാരമാണ്. ഗതാഗതം എന്ന വാക്കിനെ അർത്ഥം പോക്കു വരവ് എന്നാണ്. വിവിധ തരം യന്ത്രവത്കൃത വാഹനങ്ങളും കാൽ നടക്കാരും ഭാരവാഹനങ്ങളും ഒക്കെ ചേർന്നാണ് ഗതാഗതം ആകുന്നത്. ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത് അതത് രാജ്യത്തെ സർക്കാർ തീരുമാനിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യപ്പെടുന്നു. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് എങ്കിലും വാഹനങ്ങൾ ഓടിക്കാനുള്ള അനുമതിപത്രം നേടണമെങ്കിലേ ഇത് പഠിക്കേണ്ട അത്യാവശ്യം ഉള്ളൂ. ഇന്ത്യയിലെ ഗതാഗതം പാതകളും നദികളും വായു മാർഗ്ഗവും ഉപയോഗിച്ച് നടക്കുന്നു. ഇതിലെ റോഡുകൾ അഥവാ ഉപരിതല ഗതാഗത നിയമങ്ങ ...

                                               

ഭാരതത്തിലെ ഗതാഗതചിഹ്നങ്ങൾ

ഗതാഗതം സുഗമവും സുരക്ഷിതവുമാകാൻ വേണ്ടി ഭാരതത്തിലെ പാതകളിൽ ഉപയോഗിക്കുന്ന നിർദ്ദേശകചിഹ്നങ്ങൾ രാജ്യമൊട്ടുക്കും ഏകദേശം ഒരേ മാനദണ്ഡം അനുവർത്തിക്കുന്നവയാണു്. ഒന്നിലധികം ഭാഷകളിൽ ആലേഖനം ചെയ്തിരിക്കാം എന്നതൊഴിച്ചാൽ ഇവ മിക്കവാറും ബ്രിട്ടണിലെ അതേ ശൈലിയിലാണു് രൂപപ്പെടുത്തിയിട്ടുള്ളതു്. മിക്ക സംസ്ഥാനങ്ങളിലും അവിടത്തെ പ്രാദേശികപാതകളിൽ ഉപയോഗിക്കുന്ന സ്ഥലനാമസൂചകങ്ങളിൽ ഇംഗ്ലീഷും അതതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രാദേശികഭാഷയും കാണാം. ദേശീയപാതകളിൽ ഇതിനുപുറമേ ഹിന്ദിയും പതിവാണു്.

                                               

ഇന്ത്യയിലെ വൈകല്യമുള്ളവർക്കുള്ള യാത്രാസൗജന്യങ്ങൾ

മാനസികവളർച്ച കൈവരിക്കാത്തവർക്ക് മറ്റൊരാളുടെ സഹായത്തോടുകൂടി സൗജന്യയാത്ര നടത്താവുന്നതാണ്. ഇതിനായി സർക്കാർ തയ്യാറാക്കിയ പ്രത്യേക ഫോമിൽ അപേക്ഷസമർപ്പിക്കേണ്ടതാണ്.

                                               

ചെന്നൈ തുറമുഖം - മധുരവയൽ പാത

ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ ചെന്നൈയിൽ 19 കിലോമീറ്റർ ദൂരം ഉയരത്തിൽ നിർമ്മിക്കപ്പെട്ടു വരുന്ന ഒരു അതിവേഗ പാതയണ്. ഇത് ചെന്നൈ തുറമുഖത്തിന്റെ 10-ാം നമ്പർ ഗേറ്റിൽ നിന്നു തുടങ്ങി കോയമ്പേട് വരെ കൂവം ആറിന്റെ കരയിലൂടെയും, പിന്നീട് ദേശീയപത 4 ന്റെ മധ്യഭാഗത്തു കൂടെയും മധുരവയൽ വരെ ഉയരമുള്ള തൂണുകളിൻ മേൽ നിർമ്മിച്ചു വരുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →