Топ-100
Back

ⓘ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം ..



                                               

ജലാലുദ്ദീൻ ഉമരി

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ് ജലാലുദ്ദീൻ ഉമരി എന്നറിയപ്പെടുന്ന സയ്യിദ് ജലാലുദ്ദീൻ അൻസ്വർ ഉമരി. സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുൻ അഖിലേന്ത്യ അമീർ എന്നിങ്ങനെ പ്രവർത്തിച്ചു വരുന്നു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
                                     

ⓘ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു. സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് അഖിലേന്ത്യാ അമീർ.

                                     

1. ചരിത്രം

അവിഭക്ത ഇന്ത്യയിൽ 1941 ആഗസ്റ്റ് 26-ന്‌ സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ജമാ‌അത്തെ ഇസ്‌ലാമി രൂപം കൊണ്ടത്. ഇന്ത്യാ- പാക് വിഭജനാനന്തരം 1948 ഏപ്രിലിൽ അലഹബാദിൽ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി. ഇതേ സമയം ജമ്മു-കശ്മീരിലെ പ്രവർത്തകർ സ്വതന്ത്രമായി ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കും രൂപം നൽകി.

                                     

2. ദൗത്യം

ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് ഇഖാമത്തുദീൻ ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.

                                     

3. ജനസേവന സംരംഭങ്ങൾ

ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരംഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ്. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ട് രൂപീകരിച്ച വിഷൻ 2026 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ. നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 55 ബില്ല്യൻ ഇന്ത്യൻ രൂപ $ 125 million രൂപയുടേതാണ് പദ്ധതി.

                                     

4. വിവിധ സംസ്ഥാനങ്ങളിൽ

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു. പ്രധാന സോണുകൾ 19 എണ്ണമാണ്. ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

                                     

4.1. വിവിധ സംസ്ഥാനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി കേരള

ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ കേരള ഘടകമായ ജമാഅത്തെ ഇസ്‌ലാമി കേരള 1948-ലാണ് നിലവിൽ വന്നത്. കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഹിറാ സെൻറർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. എം.ഐ. അബ്‌ദുൽ അസീസ് ആണ് നിലവിൽ അമീർ അധ്യക്ഷൻ. അധ്യക്ഷനെക്കൂടാതെ മൂന്ന് അസിസ്റ്റന്റ് അമീറുമാർ, ജനറൽ സെക്രട്ടറി, അഞ്ച് സെക്രട്ടറിമാർ എന്നതാണ് നേതൃഘടന.

                                     

4.2. വിവിധ സംസ്ഥാനങ്ങളിൽ ചരിത്രം

അബുൽ അ‌അ്‌ലാ മൗദൂദി ഹൈദരാബാദിൽ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തർജുമാനുൽ ഖുർആനിന് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ പ്രചാരമുണ്ടായിരുന്നു. 1935 മുതൽ കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അൽ മുർശിദ് മാസികയിൽ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു അക്കാലത്ത് ഇതിന്റെ പത്രാധിപരും വിവർത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാൻ ഇടയാക്കി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് എടയൂരിലെ വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ഇവരിൽപ്പെടുന്നു. മൗദൂദിസാഹബിനെ നേരിൽക്കാണാൻ പത്താൻകോട്ടിലെ ദാറുൽ ഇസ്‌ലാമിലേക്ക് പോയ വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് തിരിച്ചെത്തിയ ശേഷം 1944 ൽ കേരളത്തിൽ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് സ്വദേശമായ വളാഞ്ചേരിയിലും പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, 1946ൽ വളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ഇത് പിന്നീട് ജമാഅത്തെ ഇസ്‌ലാമി ആയി മാറി. തുടർന്ന് 1948 ജനുവരി 30-ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകങ്ങൾ നിലവിൽവന്നു.



                                     

4.3. വിവിധ സംസ്ഥാനങ്ങളിൽ പ്രബോധനം വാരിക

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. സംഘടനയുടെ ആദർശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം ആരംഭിച്ചത്. 1948 ഓഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേർന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലാണ് പ്രബോധനം ആരംഭിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഒരു വർഷത്തിനുശേഷം 1949 ഓഗസ്റ്റിൽ പ്രബോധനം ദ്വൈവാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1964 ലാണ് വാരികയാക്കി മാറ്റിയത്. അടിയന്തരാവസ്ഥക്കാലത്തും 1992 ൽ ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ച അവസരങ്ങളിൽ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചിട്ടുള്ളത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുൻകാലങ്ങളിൽ പ്രബോധനത്തിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെട്ടവയാണ്

                                     

4.4. വിവിധ സംസ്ഥാനങ്ങളിൽ ആരാമം വനിതാ മാസിക

ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ജി.ഐ.ഒ യുടെ മുഖപത്രമായി 1985-ലാണ് ആരാമം വനിതാ മാസിക ആരംഭിച്ചത്. നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം വനിതാമാസികകളിൽ ആദ്യത്തേതാണ് ആരാമം. ഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

                                     

4.5. വിവിധ സംസ്ഥാനങ്ങളിൽ മലർവാടി കുട്ടികളുടെ മാസിക

കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റിന്റെ കീഴിൽ 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി പ്രസിദ്ധീകരണം തുടങ്ങിയത്. നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടിയിൽ കാർട്ടൂണിസ്റ് ബി.എം ഗഫൂർ, കാർട്ടൂണിസ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് എന്നിവരുടെ സഹകരണം ഉണ്ടായിരുന്നു.

1986 മുതൽ മാസികയുടെ ഉടമസ്ഥാവകാശം മലർവാടി പബ്ളിക്കേഷൻസ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതൽ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം.

                                     

4.6. വിവിധ സംസ്ഥാനങ്ങളിൽ മാധ്യമം ദിനപത്രം

വാർത്താ മാധ്യമങ്ങളിൽ ഒരു വഴിത്തിരിവ് എന്ന മുദ്രാവാക്യവുമായി 1987 ജൂൺ 1-നാണ് മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്. കോഴിക്കോട് വെള്ളിമാട്കുന്നിൽ പ്രശസ്ത പത്രപ്രവർത്തകൻ കുൽദീപ് നയ്യാറാണ് മാധ്യമം പ്രകാശനം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ.

സ്വദേശത്ത് ഒമ്പതും വിദേശത്ത് എട്ടും ഗൾഫ് മാധ്യമം എഡിഷനുകളുള്ള പത്രമാണിന്ന് മാധ്യമം. വാരാദ്യ മാധ്യമം, തൊഴിൽ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ് മാധ്യമം, ഇൻഫോ മാധ്യമം, സർവീസ് മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പതിപ്പുകൾ മാധ്യമം പ്രസിദ്ധീകരിക്കുന്നു.

                                     

4.7. വിവിധ സംസ്ഥാനങ്ങളിൽ മാധ്യമം ആഴ്ചപ്പതിപ്പ്

മാധ്യമം ദിനപത്രത്തിനു കീഴിൽ 1998 മുതൽ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുവരുന്നു.

                                     

4.8. വിവിധ സംസ്ഥാനങ്ങളിൽ പുസ്തകപ്രസാധനം

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തകപ്രസാധനാലയമാണ് ഐ.പി.എച്ച്. 1945-ൽ വി.പി. മുഹമ്മദലി തുടക്കം കുറിച്ചു. അബുൽ അഅ്‌ലാ മൗദൂദിയുടെ ഇസ്‌ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നൽകിയ 700 രൂപ മൂലധനമാക്കിയാണ് ഐ.പി.എച്ച് ആരംഭിച്ചത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

                                     

5. നിരോധനഘട്ടം

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ മേൽ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ബാബറി മസ്ജിദ്‌ തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് 1992-ലും ജമാഅത്തെ ഇസ്‌ലാമിയെ ഭാരതസർക്കാർ‍ നിരോധിച്ചിരുന്നു. ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധം നീക്കി. രണ്ടാം തവണ 1994-ൽ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.

                                     

6. വിശകലനങ്ങൾ

ജമാഅത്തെ ഇസ്‌ലാമിയെ നിരൂപണം ചെയ്ത പലരും വ്യത്യസ്ഥമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ‘സാധുക്കളുടെ സംഘം’ എന്നാണ് ജമാഅത്തെ ഇസ്‌ലാമിയെ വിശേഷിപ്പിച്ചത്. 1946 ഏപ്രിൽ 26, പാറ്റ്‌നയിൽ ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഗാന്ധിജി ഇങ്ങനെ എഴുതി: ”ഞാൻ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വങ്ങൾ തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം” സർച്ച്‌ലൈറ്റ്, പാറ്റ്‌ന 1946 ഏപ്രിൽ 27. നന്മേഛുക്കളുടെ സംഘമായി ചിലർ വിലയിരുത്തുമ്പോൾ മറ്റുചിലർ ജമാഅത്തിനെ മതമൗലിക-തീവ്രവാദപ്രസ്ഥാനമായി വിലയിരുത്തുന്നു. ആർ.എസ്.എസ്സിന്റെ മുസ്‌ലിം പതിപ്പാണ് ജമാഅത്ത് എന്ന് ഇടതുപക്ഷ നിരീക്ഷകർ വാദിക്കുന്നുണ്ട്.

                                     

6.1. വിശകലനങ്ങൾ കേരള ഹൈക്കോടതിയിലെ സത്യവാങ്മൂലം

ഇന്ത്യയുടെ ഭരണഘടനയേയും ഭരണ-നിയമവ്യവസ്ഥകളേയും അംഗീകരിക്കാത്തതും ഇടതു തീവ്രവാദ, മത തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണിതെന്നു 2014-ൽ കേരളാ ആഭ്യന്തരവകുപ്പ് കേരളാ-ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ സംഘടന വിമർശിക്കപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധപ്രവർത്തനങ്ങൾ സംഘടന നടത്തിയതിന് തെളിവില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →