Топ-100
Back

ⓘ ബാണാസുര സാഗർ അണക്കെട്ട്. കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട് ..                                               

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പടിഞ്ഞാറത്തറ ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറത്തറയുടെ ഭൂവിസ്ത്യതി 55.18 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 388 എന്ന തോതിലുമാണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആയ ബാണാസുര സാഗർ അണക്കെട്ട് ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 2001 ലെ സെൻസസ് പ്രകാരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 21 ...

                                               

മഴുവന്നൂർ മഹാശിവക്ഷേത്രം

വയനാട് ജില്ലയിലെ പ്രശസ്തമായ ശിവ ക്ഷേത്രമാണ് മഴുവന്നൂർ മഹാ ശിവ ക്ഷേത്രം.പരമ ശിവൻ, ശ്രീ അയ്യപ്പൻ, ഗണപതി എന്നിവയാണു ഇവിടുത്തെ പ്രതിഷ്ഠകൾ. കരിങ്ങാരി, പാലിയാണ, തരുവണ എന്നീ സ്ഥലങ്ങൽക്കിടയിലെ ഏറ്റവും ഉയർന്ന കുന്നായ മഴുവന്നൂർ കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജ നടക്കുന്നുണ്ട്. മഴുവന്നൂർ തെക്കേ ഇല്ലം എംബ്രാന്തിരിമാരാണ് ഇവിടെ അതിപുരാതന കാലം തൊട്ടു പൂജ നടത്താറ്.

                                               

കുറ്റ്യാടി ജലവൈദ്യുതപദ്ധതി

പ്രതിവർഷം 591.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ മലബാറിലെ ആദ്യത്തെയും കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ആയ ജലവൈദ്യുതപദ്ധതിയാണ് കുറ്റ്യാടി ജലവൈദ്യുതപദ്ധതി. 1972 സെപ്റ്റംബർ 30 ന് ഇതു പ്രവർത്തനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയത്താണ് ആണ് പദ്ധതിയിലെ പവർ ഹൗസുകൾ നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ രണ്ടു ജലസംഭരണികളും ഏഴു അണക്കെട്ടുകളും അഞ്ചു പവർ ഹൗസുകളും ഉൾപ്പെടുന്നു.

                                               

കിഴക്കേക്കോട്ട

തിരുവിതാംകൂർ രാജാക്കന്മാർ പണിത കോട്ടയുടെ കിഴക്കേ പ്രവേശന ഭാഗമായതു കൊണ്ടാണ് ഈസ്റ്റ് ഫോർട്ടിന് ആ പേര് ലഭിച്ചത്.പണ്ടൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വശങ്ങളിൽ കോട്ടയുടെ അകത്തായിട്ടായിരുന്നു പഴയനഗരം.അതിൽ വലിയ ലോഹ കവാടങ്ങൾ തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ മുദ്ര വച്ച് അലങ്കരിച്ചതാണ് കോട്ടയുടെ പ്രവേശന കവാടം.

                                               

കാപ്പിൽ (തിരുവനന്തപുരം)

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്‌. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്.കൊല്ലത്ത് നിന്നും 26.1 കിലോമീറ്റർ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം.കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു. ഇവിടത്തെ പിൻകോഡ് 695311 ആണ്.

ബാണാസുര സാഗർ അണക്കെട്ട്
                                     

ⓘ ബാണാസുര സാഗർ അണക്കെട്ട്

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ പനമരം പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക്, ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതി യുടെ പ്രധാന ലക്ഷ്യങ്ങൾ.

സ്പിൽ വേ ഡാം, കോസനി സാഡിൽ ഡാം, കോട്ടഗിരി സാഡിൽ ഡാം, നിയർ കോട്ടഗിരി സാഡിൽ ഡാം, കുറ്റ്യാടി സാഡിൽ ഡാം എന്നീ 5 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

സ്പിൽ വേ ഡാം വഴിയാണ് വെള്ളം തുറന്നു വിടുന്നത്

                                     

1. വിനോദസഞ്ചാരം

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടുംഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം., ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →