Топ-100
Back

ⓘ കെ.കെ. നീലകണ്ഠൻ. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ് ..                                               

ഇന്ദുചൂഡൻ (വിവക്ഷകൾ)

ഇന്ദുചൂഡൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. ശിവൻ വി.ടി. ഇന്ദുചൂഡൻ - മലയാളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനും കെ.കെ. നീലകണ്ഠൻ - ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പക്ഷിനിരീ‍ക്ഷകൻ

                                               

ത്രിയംഗുലി മരംകൊത്തി

നാട്ടുമരംകൊത്തിയോട് ഏറെ സാദൃശ്യമുള്ള ഒരു മരംകൊത്തിയാണ് ത്രിയംഗുലി മരംകൊത്തി. ഈ മരംകൊത്തിയുടെ വാൽമൂടി ചുവപ്പുനിറമാണ്. മറ്റുമരംകൊത്തികളിൽനിന്ന് വ്യത്യസ്തമായി ഇവയ്ക്ക് മൂന്ന് വിരലുകളേ ഉള്ളൂ. അതിനാലാണ് ത്രിയംഗുലി എന്ന പേര് കിട്ടിയത്. കൊക്കിൽനിന്നും കവിളിലേയ്ക്ക് മീശപോലുള്ള കറുത്ത പട്ട ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടുനിവാസികളായ ഇവ അപൂർവ്വമായേ നാട്ടിൻപുറങ്ങളിലേയ്ക്ക് ഇറങ്ങാറുള്ളൂ. ഇടയ്ക്കിടയ്ക്ക് "ക് രി.രി.രി" എന്ന് ശബ്ദിച്ചുകൊണ്ടിരിക്കും.

                                               

ചുയിരാച്ചുക്ക്

ദക്ഷിണേഷ്യയിലും ദക്ഷിണ-പൂർവേഷ്യയിലും കാണപ്പേടുന്ന ഒരു രാച്ചുക്കനാണ് ചുയിരാച്ചുക്ക്.ചുയിരാച്ചുക്കിനെ ഇംഗ്ലീഷിൽ Savanna Nightjar എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Caprimulgus affinis എന്നാണ്. ഇവയ്ക്ക് ‘’’Franlin’s nightjar’’’ എന്നും പേരുണ്ട്.

                                               

കാക്ക മരംകൊത്തി

മൈനയോളം വലിപ്പമുള്ള കാക്കമരംകൊത്തിയുടെ വാലിനു മീതെയും വയറ്റത്തുമുള്ള വെള്ളപ്പാടുകളുളൊഴിച്ചാൽ ദേഹമാസകലം കറുത്ത നിറമാണ്. പൂവന്റെ നെട്ടി തൊട്ട് പിൻ‌കഴുത്തുൾപ്പെടെ നല്ല ചുവപ്പുനിറമായിരിക്കും. കൊക്കിനു താഴെ താടിക്കു മുകളിലായി ഒരു ചുവന്ന വരയും കാണാം. പിടയ്ക്ക് പിടലിയിൽ മാത്രമേ ചുവപ്പു നിറം കാണുകയുള്ളൂ.കാക്കയെ പോലെ പറക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് കാക്ക മരംകൊത്തി എന്ന പേര് കിട്ടിയത്. ജോഡികളായിട്ടാണ് ഇരതേടാനിറങ്ങുന്നത്. മനുഷ്യരിൽ നിന്നും മറ്റ് ജീവികളിൽ നിന്നും ഒതുങ്ങിക്കഴിയാൻ കാക്ക മരംകൊത്തിയ്ക്ക് പ്രത്യേക സാമർഥ്യമുണ്ട്. കാട്ടുനിവാസിയായ ഈ മരംകൊത്തിയെ തിരിച്ചറിയുക അവയുടെ കീ.കീ.കീ എന്ന ഉച്ചത്തിലുള്ള ശബ ...

                                               

ആറ്റുമണൽക്കോഴി

മുകൾ വശവും ചിറകും ചാര-ബ്രൌൺ നിറമാണ്. വെളുത്ത വയറും നെഞ്ചും. കഴുത്തിൽ കറുത്ത വരയുണ്ട്. തൊപ്പി കറുപ്പാണ്. വെളുത്ത നെറ്റിയുണ്ട്. കണ്ണിനു ചുറ്റും കറുത്ത നിറമുണ്ട്, അതിനുമുകളിൽ വെളുപ്പും. നീളം കുറഞ്ഞ ഇരുണ്ട കൊക്കുണ്ട്. കാൽവിരലുകൾക്കിടയിൽ പാടയുണ്ട്. ചെളിപ്രദേശങ്ങളിളാണ് ഇര തേടുന്നത്. പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം.

                                               

വയൽക്കോതിക്കത്രിക

വളരെ സുലഭമായി കാണപ്പെടുന്ന ഒരു കത്രികവാലൻ കിളിയാണ് വയൽക്കോതിക്കത്രിക. ഇത് ഹിരുഡിനിഡെ കുടുംബത്തിൽ ഉൾപ്പെടുന്നു. ഇതിന്റെ ഇംഗ്ലീഷ് പേര് Barn Swallow എന്നാണ്. Hirundo rustica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ധ്രുവപ്രദേശങ്ങൾ ഒഴികേ മിക്ക പ്രദേശങ്ങളിലും കാണുവാൻ കഴിയും. ഈ പാസെറൈൻ പക്ഷിക്ക് നീല നിറമാണ്.ചിറകുകളുടെ അറ്റം കൂർത്തിരിക്കും. താഴെ ഉള്ള ഭൂപടത്തിൽ സൂചിപ്പിച്ച പോലെ ഇവ ദേശാടന സ്വഭാവം ഉള്ളവയാണ്.

                                               

ചാരത്തലയൻ തിത്തിരി

ചെങ്കണ്ണി തിത്തിരിയെക്കാൾ അല്പം വലിപ്പം കൂടുതലുള്ള പക്ഷിയാണ് ചാരത്തലയൻ തിത്തിരി. കേരളത്തിൽ ഇതിനെ അപൂർവ്വമായേ കാണാറുള്ളു. ചാരനിറം കലർന്ന തവിട്ടുനിറത്തിലുള്ള തലയും തവിട്ടുനിറത്തിലുള്ള ദേഹവും മഞ്ഞ നിറമുള്ള കൊക്കും കാലുകളും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. സപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ ഇന്ത്യയിൽ വിരുന്നെത്തുന്നത്. സാധാരണ തണ്ണീർതടങ്ങളിലാണ് കണ്ട് വരുന്നത്. ദേശാടനക്കാരായ ചാരത്തലയൻ തിത്തിരികൾ പ്രജനനം നടത്തുന്നത് ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ്. ആഹാര രീതികളും പൊതുസ്വഭാവങ്ങളും മറ്റു തിത്തിരിപക്ഷികളുടേതുപോലെയാണ്.

                                               

അസുരക്കാടൻ

അസുരക്കാടനെ ഇംഗ്ലീഷിൽ Large Woodshrike എന്നു പറയുന്നു. ശാസ്ത്രീയ നാമം Tephrodornis gularis എന്നാണ്. T. virgatus എന്നും ഉപയോഗിച്ചു കാണുന്നുണ്ട്) is a species in the helmetshrike family Prionopidae. ഇവയെ ബംഗ്ലാദേശ്, ബ്രുണൈ, കമ്പോഡിയ, ചൈന, ഭാരതം, ഇന്തോനേഷ്യ, ലാവോസ്, മലയേഷ്യ, മ്യാൻമാർ, നേപ്പാൾ, സിംഗപ്പൂർ, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ഈർപ്പമുള്ള കാടുകളിൽ കാണുന്നു.

                                               

മറാഠാ മരംകൊത്തി

നാട്ടിൻ‌പുറങ്ങളിലും കാട്ടിലും ഒരു പോലെ കണ്ടുവരാറുള്ള പക്ഷിയാണ് മറാട്ടാ മരംകൊത്തി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴിച്ച് മറ്റ് ഭാഗങ്ങളിലെല്ലാം ഇവയെ കാണാറുണ്ട്. ചിറകുകൾ, മുതുക്, വാൽ എന്നിവയിൽ വെള്ളകുത്തുകളുണ്ട്. ആൺപക്ഷിയുടെ നെറ്റിയും തലയും മഞ്ഞ നിറവും ഉച്ചിപ്പൂവ് ചുവന്നതുമാണ്. ശരീരത്തിന്റെ അടിവശത്ത് തവിട്ട് വരകളുണ്ട്. പിടയുടെ തലയ്ക്ക് വൈക്കോലിന്റെ നിറമാണ്. വയറ്റത്ത് നടുവിലായി ചുവപ്പ് നിറവും കാണുന്നു.

കെ.കെ. നീലകണ്ഠൻ
                                     

ⓘ കെ.കെ. നീലകണ്ഠൻ

ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.

                                     

1. ജനനം, ബാല്യം

പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് 1923-ൽ ഇന്ദുചൂഡൻ ജനിച്ചത്. മൈസൂർ സർക്കാർ സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാർ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡൻ പൂർത്തിയാക്കി. ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. 1941 മുതൽ 1944 വരെ

                                     

2. ഔദ്യോഗിക ജീവിതം

മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്ന് അദ്ദേഹം മദ്രാസ് ലയോള കോളെജിലേക്കും തലശ്ശേരി ബ്രണ്ണൻ കോളെജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളെജിലേക്കും മാറി. പാലക്കാട് വിക്ടോറിയ കോളെജിൽ അദ്ദേഹം 1947 വരെ പഠിപ്പിച്ചു. ഇതിനുശേഷം അദ്ദേഹം ചിറ്റൂർ ഗവണ്മെന്റ് കോളെജിലും തിരുവനന്തപുരം വിമൻസ് കോളെജിലേക്കും മാറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം 1978-ൽ അദ്ധ്യാപനത്തിൽ നിന്നും വിരമിച്ചു.

                                     

3. പക്ഷിനിരീക്ഷണം, പ്രകൃതിസ്നേഹം

വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടിൽ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താൻ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടർന്നു.

1949-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈൽ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ൽ അദ്ദേഹം സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. കേരള നാച്യുറൽ ഹിസ്റ്ററി എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.

                                     

4. കൃതികൾ

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ കേരളത്തിലെ പക്ഷികൾ പുസ്തകം മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങൾ സഹിതം കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. പരിസ്ഥിതി, പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പുല്ലുതൊട്ട് പൂനാര വരെ എന്ന ലേഖന സമാഹാരത്തിന് കേരള സർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാര വും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമായ പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിന് കേരള സർക്കാരിൽ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റിൽ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മക്മില്ലൻ പ്രസാധകർ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയത്തിൽ ഒരു പുസ്തകം എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾക്കായി മലയാളത്തിൽ പക്ഷികളെക്കുറിച്ചും പക്ഷിനിരീക്ഷണത്തെ കുറിച്ചും ഒരു പുസ്തകം എഴുതാം എന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി.

ബെസ്ര പ്രാപ്പിടിയൻ
                                               

ബെസ്ര പ്രാപ്പിടിയൻ

ബസ്ര പ്രാപ്പിടിയന്റെ ശാസ്ത്രീയ നാമം Accipiter virgatus എന്നും ഇംഗ്ലീഷിലെ പേര് Besra sparrow-hawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, പാകിസ്താൻ, തെക്കൻ ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →