Топ-100
Back

ⓘ ചെന്നൈ. തമിഴ്‌നാ‍ടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ..                                               

വട ചെന്നൈ

ധനുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ്‌ചലച്ചിത്രമാണ് വടാ ചെന്നൈ. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഒരു ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. എ. സുബാസ്കാരൻ, ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

                                               

ചെന്നൈ എക്സ്പ്രസ്

രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ഭാഷാ ആക്ഷൻ കോമഡി ചലച്ചിത്രമാണ് ചെന്നൈ എക്സ്പ്രസ്). സാജിദ്-ഫർഹാദ്, യൂനുസ് സജാവാൾ എന്നിവർ തിരക്കഥ നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്കു വിശാൽ ദാദ്ലാനി, ശേഖർ റാവ്ജിയാനി എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. ഗൗരി ഖാൻ, കരിം മൊറാനി, റോണി സ്ക്രീവാല, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സത്യരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, ജർമ്മൻ, ഹീബ്രു, ഡച്ച്, തുർക്കി, മലായ് എന്നീ ഭാഷാ സബ്ടൈറ്റിലുകളിലും പുറത്തിറങ്ങി. തമിഴ് യുവ ...

                                               

ജോർജ് ടൌൺ, ചെന്നൈ

തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലെ ഒരു ചെറിയ പട്ടണമാണ് ജോർജ് ടൗൺ. ചെന്നൈയിലെ ഫോർട്ട് സെയിന്റ് ജോർജിനടുത്തുതന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. മുത്തലപ്പേട്ട്, പാരീസ് കോർണർ എന്നും ഇവിടം അറിയപ്പെടുന്നു. ചെന്നൈ നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇത്. 1640- ൽ ഇതിന്റെ വിപുലീകരണം ആരംഭിച്ചു. കിഴക്ക് ബംഗാൾ ഉൾക്കടലിൽ നിന്നും പടിഞ്ഞാറ് പർവ്വത പട്ടണത്തിലേയ്ക്ക് ഇത് വ്യാപിച്ചു കിടക്കുന്നു. വടക്ക് റോയപുരവും തെക്ക് സെന്റ് ജോർജ്ജ് കോട്ടയും സ്ഥിതിചെയ്യുന്നു. തമിഴ്നാട് നിയമസഭയും സെക്രട്ടറിയേറ്റും സെന്റ് ജോർജ് കോട്ടയിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ ചെന്നൈ ഹൈക്കോടതി, ഡോ. അംബേദ്കർ ലോ കോളേജ്, സ്റ്റാൻല ...

                                               

ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌

ചെന്നൈയേയും ന്യൂഡൽഹിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ ഒന്നാണ് ട്രെയിൻ നമ്പർ 12433 / 12434 ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌. 1993-ൽ ആരംഭിച്ച ഈ ട്രെയിൻ ചെന്നൈയിൽനിന്നും ഡൽഹിയിൽനിന്നും ആഴ്ച്ചയിൽ രണ്ടു തവണ സർവീസ് നടത്തുന്നു. ഗ്രാൻഡ്‌ ട്രങ്ക് എക്സ്പ്രസ്സ്‌, തമിഴ്നാട്‌ എക്സ്പ്രസ്സ്‌ എന്നിവയ്ക്കു പുറമേ ചെന്നൈ ഡൽഹി യാത്രയ്ക്കു ഉതകുന്നതാണ് ഈ ട്രെയിൻ. ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌ യാത്രാദൂരമായ 2176 കിലോമീറ്റർ 28 മണിക്കൂർ 10 മിനിറ്റുകൾക്കൊണ്ട് പൂർത്തിയാക്കുന്നു. തമിഴ്നാട്‌ എക്സ്പ്രസ്സ്‌ 33 മണിക്കൂറുകൾക്കൊണ്ടും ഗ്രാൻഡ്‌ ട്രങ്ക് എക്സ്പ്രസ്സ്‌ 35 മണിക്കൂറുകൾക്കൊണ്ടുമാണ് ഈ ദൂരം സഞ്ചരിക് ...

                                               

പരപ്പനങ്ങാടി തീവണ്ടി നിലയം

പരപ്പനങ്ങാടി ടൗണിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.ഷൊറണൂർ - മംഗലാപുരം പാതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ റെയിൽവേ പാതയായ തിരൂർ ബേപ്പൂർ പാതയുടെ ഭാഗമായിരുന്നു. ഇവിടെ നിന്ന് ചെന്നൈ, മംഗലാപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നിരവധി ട്രെയിനുകൾ ഉണ്ട്.

                                               

ഈ (തമിഴക്ഷരം)

പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 നാലാം പതിപ്പ്. വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002. സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998. മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004. ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 രണ്ടാം പതിപ്പ്

                                               

രാമമൂർത്തി ബാലസുബ്രഹ്മണ്യം

ഒരു ഇന്ത്യൻ ന്യൂറോസർജൻ, രചയിതാവ്, എഡിറ്റർ, ഇന്ത്യയിലെ നാഡീശസ്ത്രക്രിയയുടെ ഒരു തുടക്കക്കാരൻ, പലപ്പോഴും ഇന്ത്യയിലെ നാഡീശസ്ത്രക്രിയയുടെപിതാവ് എന്നുതന്നെ അംഗീകരിക്കപ്പെട്ട ആളാണ് രാമമൂർത്തി ബാലസുബ്രഹ്മണ്യം. 1950 ൽ ചെന്നൈ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ന്യൂറോ സർജറി വകുപ്പ് സ്ഥാപിച്ചു മദ്രാസ് മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വകുപ്പ്, 1970 കളിൽ മദ്രാസിലെ ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഇന്ത്യയിലെ ന്യൂറോ സർജറി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പദ്മ ഭൂഷൺ, ധന്വന്തരി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. മദ്രാസ് ന്യൂറോ ട്രസ്റ്റിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

ചെന്നൈ
                                     

ⓘ ചെന്നൈ

തമിഴ്‌നാ‍ടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് തമിഴ് ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

                                     

1. ചരിത്രം

ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തു വകുപ്പിന്റെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.

കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങളിൽ ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി. 1612ൽ ഡച്ചുകാർ ചെന്നൈക്ക്‌ വടക്ക്‌, പുലിക്കാട്ട് എന്ന സ്ഥലത്ത് ഒരു പട്ടണം സ്ഥാപിക്കുകയും ചെയ്തു.

1639 ആഗസ്റ്റ്‌ 22ആം തിയ്യതി ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ്‌ ഡേ എന്നാ നാവികൻ കടൽ തീരത്ത് ഭൂമി വാങ്ങിയിരുന്നു. ആ സമയം, വന്ദവാസിയിലെ നായകനായ ദാമർല വേങ്കടാദ്രി നായകുടു ആയിരിന്നു ചെന്നൈ ഭരിച്ചിരുന്നത്. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ വ്യവസായ ശാലകളും ശേഖരണ നിലവറകളും നിർമ്മിക്കാനുള്ള അനുമതിയും നൽകി. ഒരു വർഷത്തിനു ശേഷം ബ്രിട്ടിഷുകാർ സെന്റ്‌ ജോർജ്ജ് കോട്ട നിർമ്മിക്കുകയും, പിൽകാലത്ത്‌ തെക്കൻ ഭാരതത്തിന്റെ തന്നെ ഭരണ സിരാകേന്ദ്രം ആയിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ഇതേ കോട്ട തന്നെ തമിഴ്നാടിന്റെ നിയമസഭാ മന്ദിരമായും ഉപയോഗിച്ച് വന്നു. 1746ൽ അന്ന് മൌറിഷ്യസിന്റെ ഗവർണറായിരുന്ന ജനറൽ ലാ ബോർഡോനൈസിന്റെ നേതൃത്വത്തിലുള്ള സേന, ഈ കോട്ട പിടിച്ചടക്കുകയും, പട്ടണവും, സമീപ ഗ്രാമങ്ങളും മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു. മൂന്ൻ വർഷത്തിനു ശേഷം എയ്ക്സ്‌-ലാ-ചാപെല്ലെ കരാറിൻപടി ബ്രിട്ടിഷുകാർ കോട്ട തിരിച്ചു പിടിക്കുകയായിരുന്നു. അതിനു ശേഷം കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും നവീകരിച്ച്, ഇനിയൊരു യുദ്ധത്തെ നേരിടാൻ തക്ക പ്രാപ്തമാക്കി. മൈസൂരിലെ ഹൈദരലിയുടെ പടയോട്ടത്തെ ലക്ഷ്യമിട്ടായിരുന്നു നവീകരണം. 1759ൽ വീണ്ടും ഒരു ഫ്രഞ്ച് യുദ്ധത്തെ ചെന്നൈ അതിജീവിച്ചു. 1769ൽ മൈസൂർ രാജ്യത്ത്‌ നിന്നും പട്ടണം യുദ്ധ ഭീഷണി നേരിട്ട്. പിന്നീട് മദ്രാസ്‌ ഉടമ്പടിയിൽ യുദ്ധമില്ലാതെ ധാരണയിൽ എത്തി. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴ്നാടിന്റെ ഏതാണ്ട് മുഴുവനും ആന്ധ്രാപ്രദേശിന്റെ വലിയ ഒരു ഭാഗവും കർണാടകവും മദ്രാസ്‌ പ്രസിഡൻസിക്ക് കീഴിൽ വന്നു. അതിനു ശേഷമാണ് നഗരത്തിനെ നവീകരിച്ചതും നാവിക സേനയും മറ്റ് ആധുനിക സംവിധാനങ്ങളും കൊണ്ട് വന്നതും.

പത്തൊൻപതാം നൂറ്റാണ്ടോടു കൂടി വികസിതമായ ഒരു നഗരമാവുകയും, ബോംബെ, കൽക്കട്ട തുടങ്ങി വലിയ നഗരങ്ങളിലേക്ക് റെയിൽ ഗതാഗതം തുടങ്ങുകയും, വാർത്താ വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്തതോടെ, ചെന്നൈ തെക്കൻ ഭാരതത്തിന്റെ തലസ്ഥാനതുല്യമായി മാറി.

ഒന്നാം ലോകയുദ്ധ കാലത്ത്‌ ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേഒരു നഗരമാണ് മദ്രാസ്‌. ജർമൻ ലഘു ക്രൂസർ ആയ എസ്.എം.എസ്. എംഡൻ ആണ് 1914 സെപ്തംബർ 22നു ചെന്നൈ തീരത്തെ ആക്രമിച്ചത്. ആ സംഭവത്തിന്റെ ഓർമക്കായി സെന്റ്‌ ജോർജ്ജ് കോട്ടയിൽ ഒരു ശിലയും ഉണ്ട്.

സ്വാതന്ത്ര്യാനന്തരം, മദ്രാസ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാവുകയും, പിന്നീട് സംസ്ഥാനത്തെ തമിഴ്നാട് എന്ന പുനർനാമകരണം ചെയ്യുകയും ഉണ്ടായി.

2004 ഡിസംബർ 26നുണ്ടായ സുനാമിയിൽ ഭീമൻ തിരമാലകൾ ചെന്നൈ തീരത്തെ താറുമാറാക്കുകയും അനേകം ആളുകൾ മരിക്കുകയും ഉണ്ടായി.

ചെന്നൈയിൽ സാൻതോം എന്ന സ്ഥലത്തുള്ള മാദ്രെ ദേ ദേവൂസ്" ദേവാലയം പണ്ട് മുതലേ പ്രസിദ്ധമായിരുന്നു. മദ്രാസ്‌ എന്ന പേര് ഈ ദേവാലയത്തിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.

                                     

2. ഭൂമിശാസ്ത്രം

ഭാരതത്തിന്റെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിർത്തി പങ്കിടുന്നു. ചെന്നൈ നഗരത്തിന്റെ വിസ്തീർണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കൽപ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരും‌പുതൂർ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്. ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാം. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.

                                     

3. കാലാവസ്ഥ

വർഷം മുഴുവനും ഉയർന്ന ചൂടും ആർദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില. തെക്കുകിഴക്കൻ കാലവർഷക്കാറ്റും, വടക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും നഗരത്തിന് മഴ നൽകുന്നു. ഒക്ടോബർ പകുതി മുതൽ നവംബർ മാസം നീളെയാണു ഏറ്റവുമധികം മഴ ലഭിക്കുന്നത്. ആണ്ടിലെ ശരാശരി വർഷപാതം 1300 മി.മീ യാണ്.പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളിൽ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.

                                     

4. രാഷ്ട്രീയം

ചെന്നൈ നഗരത്തിന്റെ ഭരണം നിർവഹിക്കുന്നതു ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കോർപ്രേഷനായ ചെന്നൈ കോർപറേഷൻ ആണു. ഇതിന്റെ ആസ്ഥാനം ചെന്നെ സെൻട്രൽ റെയില്വേ സ്റ്റേഷനടുത്തു സ്തിഥി ചെയ്യുന്ന "റൈപൺ ബിൽഡിങി"ലാണു.

ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ പട്ടിക
                                               

ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ പട്ടിക

ഇന്ത്യയിലെ നഗരമായ ചെന്നൈയിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് ചെന്നൈ മെട്രോ റെയിൽ‌വേ. പദ്ധതിയുടെ ആദ്യഘട്ടം ഭാഗികമായി തുറന്നുകൊടുത്തശേഷം 2015 ജൂലൈയിൽ മെട്രോ സേവനം ആരംഭിച്ചു. 35 കി.മീറ്ററിൽ നീളുന്ന രണ്ട് കളർ കോഡുള്ള പാതകളാണ് ചെന്നൈ മെട്രോ നെറ്റ് വർക്കിൽ ഉള്ളത്. നീല പാത, പച്ച പാത എന്നി രണ്ട് പാതകൾ ആണ് അവ.

                                               

ഓ (തമിഴക്ഷരം)

സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998. ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 രണ്ടാം പതിപ്പ് മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004. വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002. പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 നാലാം പതിപ്പ്.

                                               

മ് (തമിഴക്ഷരം)

ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 രണ്ടാം പതിപ്പ് സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998. വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002. പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 നാലാം പതിപ്പ്. മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004.

ആ (തമിഴക്ഷരം)
                                               

ആ (തമിഴക്ഷരം)

ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 രണ്ടാം പതിപ്പ് പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 നാലാം പതിപ്പ്. മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004. വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002. സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.

                                               

ണ് (തമിഴക്ഷരം)

വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002. പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 നാലാം പതിപ്പ്. ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 രണ്ടാം പതിപ്പ് മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004. സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.

                                               

ള് (തമിഴക്ഷരം)

സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998. മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004. ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 രണ്ടാം പതിപ്പ് പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 നാലാം പതിപ്പ്. വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →