Топ-100
Back

ⓘ പരുത്തി. ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ്‌ പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെട ..                                               

മാൽവേസീ

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മാൽവേസി. 243 ജീനസ്സുകളിലായി ഏകദേശം 4225 -ൽ കൂടുതൽ സ്പീഷിസുകൾ ഇതിലുണ്ട്. ശൈത്യമേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ വളരുന്ന ഈ സസ്യകുടുംബത്തിലെ സസ്യങ്ങൾ കൂടുതലായും കണ്ടുവരുന്നത് ഉഷ്ണമേഖലകളിലാണ്. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും വന്മരങ്ങളും ഭക്ഷ്യയോഗ്യവുമാണ്. ഈ സസ്യകുടുംബത്തിലെ സസ്യങ്ങളെ അലങ്കാരസസ്യങ്ങളായും നട്ടു വളർത്താറുണ്ട്.

                                               

ബസാൾട്

ഒരു ആഗ്നേയശിലയാണ് ബസാൾട്ട് Basalt. അതായത് മാഗ്മ തണുത്തുണ്ടാകുന്ന ശില. ഭൂമിയുടെ ബാഹ്യഭാഗത്ത് ഈ ശില രൂപം കൊള്ളുന്നതിനാൽ ബാഹ്യജാത ആഗ്നേയശിലയിൽ ഇത് ഉൾപ്പെടും. ഇന്ത്യയിൽ ഡെക്കാൺ പീഠഭൂമിയിൽ ഇത് കാണപ്പെടുന്നു. ഈ ശില പൊടിഞ്ഞാണ് കറുത്ത പരുത്തി മണ്ണ് രൂപം കൊള്ളുന്നത്.

                                               

കാലിക്കോ നിയമം

വസ്ത്രങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ബ്രിട്ടണിൽ സർക്കാർ നടപ്പിലാക്കിയ നിയമമാണ് കാലിക്കോ നിയമം അഥവാ കാലിക്കോ ആക്ട്. ഇന്ത്യയിൽ നിന്നുള്ള പരുത്തി വസ്ത്രങ്ങൾ ഇറക്കുമതി നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാനമായ നിയമമായിരുന്നു ഇത്.കാലിക്കോ വസ്ത്രങ്ങൾക്ക് ഇംഗ്ലണ്ടിൽ പ്രിയമേറുകയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ വസ്ത്രങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യാനും ആരംഭിച്ചതോടെ പ്രാദേശിക കമ്പനികളുമായുള്ള കിടമത്സരത്തിന് ഇത് കാരണമായി. 1690 – 1720 കളിൽ ഇംഗ്ലണ്ടിലെ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചക്ക് കാരണമായ പ്രശ്നമായി ഇത് മാറി.അഭ്യന്തര വസ്ത്ര വ്യാപാരം തകർച്ച നേരിടാനും ചൈനയിലെയും ഇന്ത്യയിലെയും വസ്ത്രങ്ങളുടെ നിർബാധമായ ഇറ ...

                                               

ഒറോബൻകേസീ

പരജീവികളായ സപുഷ്പികൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബമാണ് ഒറോബൻകേസീ. 14 ജനുസുകളിലായി 160 സ്പീഷീസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100 സ്പീഷീസുകളുള്ള ഓറോബങ്കി എന്ന ജീനസാണ് ഏറ്റവും വലുത്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും കാണപ്പെടുന്നു. യൂറോപ്പിലാണ് ഈ കുടുംബത്തിൽ പെട്ട ഏറ്റവും കൂടുതൽ ചെടികൾ വളരുന്നത്.

                                               

അഗ്ദാഷ്

അഗ്ദാഷ്, അസർബൈജാനിലെ അഗ്ദാഷ് റയോണിന്റെ തലസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നഗരമാണ്. 1999 ജൂൺ 4 നുണ്ടായ ശക്തമായ ഒരു ഭൂകമ്പത്തിൽ അഗ്ദാഷ് നഗരത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും പിന്നീട് നഗരം പൂർണ്ണമായി പുനഃർനിർമ്മിക്കപ്പെട്ടു.

                                               

അരാൽ കടൽ

മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് ആറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1.534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു. മുൻപ് 68.000 ചതുരശ്രകിലോമീറ്റർ 26.300 ചതുരശ്രമൈൽ വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോല ...

പരുത്തി
                                     

ⓘ പരുത്തി

ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ്‌ പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ്‌ പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ്‌ പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.

                                     

1. പരുത്തിക്കുരു

പരുത്തിയുടെ വിത്തിനെയാണ് പരുത്തിക്കുരു എന്ന് പറയുന്നത്. ഈ കുരു ആട്ടി ഭക്ഷ്യയെണ്ണ ഉണ്ടാക്കാറുണ്ട്. കുരുവിൽ നിന്ന് എണ്ണയെടുത്തതിനുശേഷമുള്ള പരുത്തി പിണ്ണാക്കും കാലിത്തിറ്റയായി ഉപയോഗിക്കുന്നു.

                                     

2. ഇന്ത്യയിൽ

ചരിത്രാതീതകാലം മുതൽക്കേ, പരുത്തി, സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു. മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്‌.

ഡെക്കാനിലെ ലാവാമണ്ണ് ആണ്‌ ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70 °F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്‌ ഡെക്കാൻ മേഖലയിലുള്ളത്. ഭക്ഷ്യവിളയായി ചാമ കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ്‌ നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ ഊംറ എന്നാണ്‌ വിളിക്കുന്നത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →