Топ-100
Back

ⓘ സർവേ ഓഫ് ഇന്ത്യ. ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ്‌ സർവേ ഓഫ് ഇന്ത്യ. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ്‌ ഇതിന്റെ ആസ്ഥാനം. ..                                               

ഐസിലിമ കുഞ്ഞിക്കണ്ണനി

രാജസ്ഥാനിലെ ബുണ്ടി ഫോറസ‌്റ്റ‌് ഡിവിഷനിലെ പുൽമേട്ടിൽ ആദ്യമായി കണ്ടെത്തിയ അപൂർവ ഇനം പുല്ലുവർഗ്ഗ ചെടിയാണ് ഐസിലിമ കുഞ്ഞിക്കണ്ണനി. ബൊട്ടാണിക്കൽ സർവേ ഓഫ‌് ഇന്ത്യയിലെ പോത്തറെഡ്ഡി പ്രസാദ‌്, വൈ മഹേഷ‌്, ഫോറസ‌്റ്റ‌് സർവേ ഓഫ‌് ഇന്ത്യ മഹാരാഷ്ട്രയിലെ കൊളങ്കണി ചന്ദ്രമോഹൻ, ബി സുബ്രഹ്മണ്യം, സിംല ഫോറ‌സ്‌റ്റ്‌ സർവേ ഓഫ‌് ഇന്ത്യയിലെ സുശാന്ത‌് ശർമ എന്നിവരുൾപ്പെടുന്ന സംഘമാണ്‌ സസ്യത്തെ കണ്ടെത്തിയത‌്.

                                               

സി. കുഞ്ഞിക്കണ്ണൻ

സസ്യ ശാസ്ത്രജ്ഞനാണ് ഡോ. സി. കുഞ്ഞിക്കണ്ണൻ. കോയമ്പത്തൂരിൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫോറസ്‌റ്റ്‌ ജനിറ്റിക‌്സ‌് ആൻഡ‌് ട്രീ ബ്രീഡിങ്ങിൽ ശാസ്‌ത്രജ്ഞനായി പ്രവർത്തിക്കുന്നു.

                                               

ഹോസ്ദുർഗ് താലൂക്ക്

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. മഞ്ചേശ്വരം താലൂക്ക്, കാസർഗോഡ് താലൂക്ക്, വെള്ളരിക്കുണ്ട് താലൂക്ക് എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ. ഹോസ്ദുർഗ്ഗ് താലൂക്കിന്റെ വടക്ക് ഭാഗം കാസർകോട് താലൂക്കും തെക്ക് കണ്ണൂർ ജില്ലയും കിഴക്ക് വെള്ളരിക്കുണ്ട് താലൂക്കും പടിഞ്ഞാറ്‌ അറബി കടലുമാണ്‌. ഹോസ്ദുർഗ്ഗ് താലൂക്കിന്റെ ആകെ വിസ്തൃതി 900.3 കിലോമീറ്റർ സ്ക്വയറാണ്‌ 90030 ഹെക്ടർ. ഈ താലൂക്കിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഫിർകസ് Firkasഹോസ്ദുർഗ്ഗും നീ ...

                                               

ബൊക്കാറോ വിമാനത്താവളം

ബൊക്കാറോ വിമാനത്താവളം ഝാർഖണ്ഡ് സംസ്ഥാനത്തെ ബൊക്കാറോ സ്റ്റീൽ സിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ വിമാനത്താവളമാണ്. നാഷണൽ ഹൈവേ 23 ലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഈ വിമാനത്താവളത്തിൽ നിന്ന് നിലവിൽ ഷെഡ്യൂൾഡ് ഫ്ലൈറ്റുകളൊന്നും ലഭ്യമല്ല. 2010-ൽ ബൊക്കാറോക്കും കൊൽക്കത്തയ്ക്കുമിടയിൽ എയർ ഡെക്കാൺ വിമാനം പറത്താൻ ശ്രമിച്ചിരുന്നു. ബൊക്കാറോ സന്ദർശിച്ച എയർ ഡെക്കാൺ ഉദ്യോഗസ്ഥരുടെ ഒരു സംഘം വിമാനത്താവളം പരിശോധിക്കുകയും വിപണി സാധ്യതയെ കുറിച്ചുള്ള സർവ്വേ നടത്തുകയും ചെയ്തു. എന്നിരുന്നാലും ഈ സേവനം പ്രാവർത്തികമായില്ല. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സന്ദർശിക്കുന്ന വിഐപികളുടെ വിമാനം ഇറക്കാനാണ് ഈ വിമാനത്താവളം ഇപ്പോ ...

                                               

മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള ഭൂകമ്പഭീഷണി

രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. മിതമായ ഭൂചലനങ്ങളാണിവിടെ പ്രതീക്ഷിക്കുന്നത്. അതായത് ഈ പ്രദേശത്ത് റിക്ടർസ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം. ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിൻറെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 ...

                                               

ഹിന്ദുയിസം കനഡയിൽ

കനേഡിയൻ ഹിന്ദുക്കൾ സാധാരണയായി അവിടത്തെ മൂന്ന് വിഭാഗങ്ങളിൽ പെട്ടവരാണ് 110 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് കൊളംബിയയിൽ എത്തിത്തുടങ്ങിയ ഇന്ത്യൻ കുടിയേറ്റക്കാരാണ് ആദ്യ സംഘം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ ഇന്നും കുടിയേറുന്നു, ഏറ്റവും വലിയ ഇന്ത്യൻ വംശീയ ഉപഗ്രൂപ്പുകളായ ഗുജറാത്തികളും പഞ്ചാബികളും. ഫിജി, ഗയാന, ട്രിനിഡാഡ് & ടൊബാഗോ, സുരിനാം, തീരദേശ കിഴക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവയിൽ ചരിത്രപരമായി ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ഹിന്ദു കുടിയേറ്റക്കാരും ഈ കുടിയേറ്റക്കാരുടെ ആദ്യ തരംഗത്തിൽ ഉൾപ്പെടുന്നു. ഹിന്ദുക്കളുടെ രണ്ടാമത്തെ പ്രധാന സംഘം നേപ്പാൾ, ...

സർവേ ഓഫ് ഇന്ത്യ
                                     

ⓘ സർവേ ഓഫ് ഇന്ത്യ

ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ്‌ സർവേ ഓഫ് ഇന്ത്യ. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ്‌ ഇതിന്റെ ആസ്ഥാനം. 1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ കണക്കെടുക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്. ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഏറ്റവും പഴയ സാങ്കേതികവിഭാഗങ്ങളിലൊന്നുമാണിത്.

                                     

1. ചരിത്രം

ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ശാസ്ത്രീയമായ രീതിയിൽ സർവേ നടത്തുകയും ഭൂപടങ്ങൾ നിർമ്മിക്കാനാരംഭിക്കുകയും ചെയ്തത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്താണ്‌. ക്യാപ്റ്റൻ ജെയിംസ് റെന്നെൽ, വില്ല്യം ലാംബ്റ്റൺ തുടങ്ങിയ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥരായിരുന്നു ഈ രംഗത്തെ അതികായർ. ആദ്യകാല തദ്ദേശഭരണാധികാരികൾ അവരുടെ ഭരണപ്രദേശങ്ങളിലെ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നെങ്കിലും അവ സമഗ്രമായിരുന്നില്ല. നികുതി കണക്കാക്കുന്നതിനായി പാതകളുടെയും കൃഷിയിടങ്ങളുടേയും വിവരങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊണ്ടിരുന്നുള്ളൂ.

ഇന്ത്യയുടെ കടൽത്തീരങ്ങളുടെ വിശദമായ ഭൂപടങ്ങൾ സമുദ്രസഞ്ചാരികൾ തയ്യാറാക്കിയിരുന്നെങ്കിലും ഉൾനാടുകളെക്കുറീച്ചുള്ള അറിവ് കൃത്യതയില്ലാത്ത ഭൂപടങ്ങളിലും ലിഖിതരേഖകളിലും മാത്രമായി ഒതുങ്ങി. ബംഗാൾ, ബ്രിട്ടീഷുകാരുടെ അധീനതയിലായതിനു ശേഷമാണ്‌ ഇന്ത്യയുടെ ഭൂപടനിർമ്മാനത്തിനുള്ള ആദ്യത്തെ പ്രധാന നടപടിയുണ്ടായത്. 1767-ൽ ബംഗാളിലെ ഗവർണറായിരുന്ന റോബർട്ട് ക്ലൈവ്, മേഖലയിലെ ബ്രിട്ടീഷ് അധികാരപ്രദേശത്തിന്റെ ഭൂപടം നിർമ്മിക്കുന്നതിന്‌ ക്യാപ്റ്റൻ ജെയിംസ് റെന്നലിനെ ബംഗാളിലെ സർവേയർ ജനറൽ ആയി നിയമിച്ചു. പത്തു വർഷമെടുത്ത് സർവേ നടത്തി ബംഗാളിന്റെ ആദ്യ ഭൂപടം റെന്നൽ പുറത്തിറക്കി. സർവേ ഉപകരണങ്ങളുമായി നേരിട്ട് സർവേ നടത്തുന്നതിനു പുറമേ പര്യടനങ്ങൾക്കായി പോകുന്ന സൈനികരിൽ നിന്നും അവർ സഞ്ചരിച്ച പാതകളുടേ ദൂരവും ദിശയും അന്വേഷിച്ചെടുത്തുമാണ്‌ ഈ ഭൂപടം റെന്നൽ പൂർത്തിയാക്കിയത്.

1801-ൽ ഇന്ത്യയുടേ ഒരു സമ്പൂർണ സർവേക്ക് പദ്ധതിയിടുകയും മറ്റൊരു സൈനികോദ്യോഗസ്ഥനായിരുന്ന വില്ല്യം ലാംബ്റ്റണിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. മദ്രാസിൽ നിന്ന് ആരംഭിച്ച ഈ തിയോഡലൈറ്റ് സർവേ ദക്ഷിണേന്ത്യയുടേയും മദ്ധ്യേന്ത്യയുടേയും ഭൂരിഭാഗവും പൂർത്തിയാക്കി. 1823-ൽ ഈ സർവേ പുരോഗമിച്ചുകൊണ്ടിരിക്കവേ ലാംബ്റ്റൺ മരണമടഞ്ഞു. ലാംബ്റ്റണിന്റെ പിൻഗാമിയായി വന്ന ജോർജ്ജ് എവറസ്റ്റ് ഇദ്ദേഹത്തിന്റെ പേരാണ്‌ എവറസ്റ്റ് കൊടുമുടിക്ക് നൽകിയിരിക്കുന്നത് ഈ പദ്ധതി തുടർന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ സമ്പൂർണമായ ഭൂപടനിർമ്മാണം പൂർത്തിയായി. Great Triangulation Survey. ഇന്ത്യക്കാരായ നിരവധി പ്ലേൻ ടേബ്ലിങ് സംഘങ്ങളുടെ സഹായത്തോടെയാണ്‌ ഈ ഭൂപടനിർമ്മാണം പൂർത്തിയായത്‌.

1860-ഓടേ ഇന്ത്യയിലെ ഭൂപടനിർമ്മാണം ഏതാണ്ട് പൂർത്തിയാകാറായി. ഈ കാലയളവിൽ സർവേ ഓഫ് ഇന്ത്യ രൂപവത്കരിക്കപ്പെട്ടു 1867. ഇതിനു ശേഷം ഇന്ത്യയുടെ അതിരിനു പുറത്തെ പ്രദേശങ്ങളിലും ഭൂപടങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചൈനയുടേ വിലക്ക് മറീകടന്ന് തിബറ്റിന്റെ ഭൂപടം നിർമ്മിക്കുന്നതിന്‌ പണ്ഡിറ്റ് നയിൻ സിങ് എന്നും എ. കുമയുൻ എന്നും വിളിക്കുന്ന ഒരു അദ്ധ്യാപകനെ ബുദ്ധസന്യാസിയായി വേഷം കെട്ടിച്ച് തിബറ്റിലേക്കയച്ചു. പലവട്ടം ഇദ്ദേഹം ഇന്ത്യയിൽ നിന്ന് ലാസയിലേക്ക് സഞ്ചരിക്കുകയും ഓരോ സഞ്ചാരവേളയിലും ദൂരവും ദിശയും കുറിച്ച് സർ‌വേ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ലാമാ പ്രാർത്ഥനാ ചക്രത്തിൽ സാധാരണയുണ്ടാകേണ്ട പ്രാർത്ഥനാചുരുളൂകൾക്കു പകരം വടക്കുനോക്കിയന്ത്രമാണ്‌ ഉണ്ടായിരുന്നത്. അതുപോലെ പ്രാർത്ഥനാമാലയിൽ 108 മുത്തുകൾക്കു പകരം യാത്രയുടെ വേഗതയും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിന്‌ 100 മുത്തുകൾ മാത്രമാണ്‌ ഉണ്ടായിരുന്നത്. പണ്ഡിറ്റ് നയിൻ സിങ്ങിന്റെ ഈ യാത്രകൾ മൂലം തിബറ്റിന്റെ ഏകദേശം കൃത്യമായ ഭൂപടം തയ്യാറാക്കാൻ സർവേ ഓഫ് ഇന്ത്യക്ക് കഴിഞ്ഞു. ഇതിനുശേഷം പലരേയും ഇത്തരം ചാരസർവേക്കായി അയച്ചിരുന്നു പണ്ഡിറ്റ് എന്നായിരുന്നു ഇത്തരക്കാരെ എല്ലാവരേയും വിളിച്ചിരുന്നത്. ഇതിൽ ചിലരൊന്നും തിരിച്ചെത്തിയില്ല.

വടക്കുപടീഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ഭൂപടനിർമ്മാണവും വളരെ വിഷമം പിടിച്ചതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മാത്രമാണ്‌ പഠാണികളുടെ ആവാസമേഖലയുടെ സാമാന്യം കൃത്യതയുള്ള ഭൂപടം നിർമ്മിക്കപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വടക്കുപടീഞ്ഞാറൻ ആദിവാസിമേഖലയുടെ ഭൂപടം നിർമ്മിക്കുന്നതിനായി ചിരാഗ് ഷാ പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ ആദ്യത്തെ ക്യാമ്പ് ഗിരിനിവാസികൾ തീവച്ചു നശിപ്പിച്ചെങ്കിലും ഒരു പഠാൻ തലവൻറ്റെ സംരക്ഷണം അദ്ദേഹത്തിന്‌ പിന്നീട് ലഭിക്കുകയും ചെയ്തു.

1905 മുതൽ 1939 വരെയുള്ള കാലയളവിൽ പ്ലേൻ ടേബ്ലിങ് രീതിയിൽ നിന്നും മാറി വിമാനങ്ങളിൽ നിന്നുള്ള ചിത്രങ്ങളെ ഭൂപടനിർമ്മാണത്തിന്‌ ആശ്രയിക്കാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധകാലത്തുതന്നെയാണ്‌ ദുർഘടമായ വനമേഖലകളുടേയും മറ്റും ഭൂപടങ്ങൾ നിർമ്മിക്കുന്നതിന്‌ ഈ രിതി അവലംബിക്കാൻ തുടങ്ങിയത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →