Топ-100
Back

ⓘ പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ ..                                               

അരിക്കുളം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ പന്തലായനി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.25 ചതുരശ്ര കിലോമീറ്റർ അതിരുകൾ: വടക്ക് നൊച്ചാട്, മേപ്പയൂർ പഞ്ചായത്തുകൾ, തെക്ക് ഉള്ളിയേരി പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, പടിഞ്ഞാറ് കീഴരിയൂർ, മേപ്പയൂർ പഞ്ചായത്തുകൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി, കിഴക്ക് നടുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ എന്നിവയാണ്‌. പത്മശ്രീ മാണിമാധവചാക്യാരുടെ ജന്മസ്ഥലം എന്ന രീതിയിലും ഈ ഗ്രാമം പ്രശസ്തമാണ്‌. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24587 ഉം സാക്ഷരത 88.99 ശതമാനവും ആണ്‌.

                                               

രാജ് ബീഗം

കാശ്മീർ സ്വദേശിയായ ഗായികയാണ് രാജ് ബീഗം, راج بیگم ; 27 മാർച്ച് 1927 – 26 ഒക്ടോബർ 2016). കശ്മീരിന്റെ വാനമ്പാടിയെന്നു ഇവരെ വിശേഷിപ്പിക്കാറുണ്ട്. ബീഗത്തിന്റെ ഗാനങ്ങൾക്ക് പാകിസ്താനിലും ധാരാളം ആരാധകരുണ്ട്. ഇവർക്ക് 2002-ൽ പത്മശ്രീ ലഭിച്ചു.

                                               

പി. ഭാരതിരാജ

തമിഴ് ചലച്ചിത്ര സംവിധായകനാണ് പി. ഭാരതിരാജ. 2004 ൽ പത്മശ്രീ ലഭിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി പ്രവർത്തിച്ചു.

                                               

ചേമഞ്ചേരി

ചേമഞ്ചേരിയിലെ പ്രശസ്ത കഥകളി കലാകാരനാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. കഴിഞ്ഞ എൺപത് വർഷമായി അദ്ദേഹം കഥകളി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ വേഷം മാത്രം ആയിരത്തിലധികം തവണ അദ്ദേഹം ചെയ്തിട്ടുണ്ട്. 2017 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

                                               

ധനഞ്ജയ് ദിവാകർ സഗ്‌ദേവ്

മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയാണ് ധനഞ്ജയ് ദിവാകർ സഗ്‌ദേവ്. 1980-ൽ വയനാട്ടിലെത്തിയ ഇദ്ദേഹം സിക്കിൾസെൽ അനീമിയ രോഗികളുൾപ്പടെയുള്ള ആദിവാസികളെ വർഷങ്ങളായി ചികിത്സിച്ചു വരികയാണ്. 2020 ൽ പത്മശ്രീ ലഭിച്ചു. നാൽപ്പതുവർഷമായി വയനാട്ടിൽ മുട്ടിൽ എന്ന ചെറുഗ്രാമത്തിൽ വിവേകാനന്ദമിഷനിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നു. 70-കളുടെ അവസാനകാലത്താണ് നാഗ്പൂരിലെ സമ്പന്നകുടുംബാംഗമായ സഗ്‌ദേവ് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്. നാഗ്പൂരിലെ വിവേകാനന്ദമിഷനിൽനിന്നാണ് മുട്ടിലിലെ ഡിസ്പെൻസറിയെക്കുറിച്ചറിയുന്നത്. അരിവാൾരോഗബാധിതരുടെ പുനരധിവാസത്തിനായി മുളകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രംപോലുള്ള പദ്ധതികൾക്കും നേതൃത്ത്വം നൽകുന്നു.

                                               

ഗുർദയാൽ സിങ്

പഞ്ചാബി സാഹിത്യകാരനാണ് ഗുർദയാൽ സിങ്. 1957 ൽ ഭഗൻവാല എന്ന ചെറുകഥയിലൂടെയാണ് സാഹിത്യലോകത്ത് എത്തിയത്. 1964 ൽ പ്രസിദ്ധീകരിച്ച മഢീ ദിവാ യാണ് ആദ്യ നോവൽ. 1989 ൽ ഇതേ പേരിൽ ചലച്ചിത്രവും പുറത്തിറങ്ങി. 1998 ൽ പത്മശ്രീയും 1999 ൽ ജ്ഞാനപീഠവും നൽകി രാജ്യം അദേഹത്തെ ആദരിച്ചു.

പത്മശ്രീ
                                     

ⓘ പത്മശ്രീ

പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അർത്ഥം.

ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗരി ലിപിയിൽ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.

1960-ൽ ഡോക്റ്റർ എം. ജി. രാമചന്ദ്രൻ ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ ഹിന്ദിയിൽ ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.

ഫെബ്രുവരി 2010 വരെ 2336 വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

                                               

അനിൽ കുമാർ ഭല്ല

ദില്ലിയിൽ നിന്നുള്ള ഒരു ഇന്ത്യൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാവിദഗ്ധനാണ് അനിൽ കുമാർ ഭല്ല അഥവാ ഡോ. സെക്രട്ടറിയാണ് ഡോ. ഭല്ല. അദ്ദേഹം ഇപ്പോഴും ഇൻഡസ്ട്രിയൽ ലൈസൻ കമ്മിറ്റി ചെയർപേഴ്‌സൺ പദവി വഹിക്കുന്നു. വൈദ്യശാസ്ത്രരംഗത്തെ പ്രവർത്തനത്തിന് 2019 ൽ ഡോ. ബിസി റോയ് ദേശീയ അവാർഡ് ലഭിച്ചു.

                                               

ലെയ്‌ഷ്റാം നബകിഷോർ സിംഗ്

ഒരു ഇന്ത്യൻ ഹെർബൽ വൈദ്യൻ ആണ് ലെയ്‌ഷ്റാം നബകിഷോർ സിംഗ് പരമ്പരാഗത വൈദ്യശാസ്ത്രം ഉപയോഗിച്ച് വൃക്ക കല്ലുകൾക്കുള്ള ചികിൽസ നടത്തുന്നതിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും വലിയ വൃക്കസംബന്ധമായ കല്ലുകൾ ശേഖരിച്ചതായി റിപ്പോർട്ടുണ്ട്, ഒരു ദശലക്ഷത്തിലധികം. ഇത് അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഒരു പരാമർശം നേടി. നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പത്മശ്രീ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.

നിതീഷ് നായിക്
                                               

നിതീഷ് നായിക്

ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് നിതീഷ് നായിക്. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം എയിംസിലെ ഒരു അഡീഷണൽ പ്രൊഫസറാണ്.വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2014 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹം മൻമോഹൻ സിങ്ങിനെയും, സോണിയ ഗാന്ധിയേയും ഇന്ത്യയിലെ ലഷ്കർ-ഇ-തോയ്ബയുടെ പ്രവർത്തകനായ അബ്ദുൾ കരീം തുണ്ടയേയും ചികിൽസിച്ചതായി പറയപ്പെടുന്നു.

                                               

ജെറുഷ ജിറാദ്

ഒരു ഇന്ത്യൻ ഡോക്ടറായിരുന്നു ജെറുഷ ജിറാദ്. ബെനെ ഇസ്രായേൽ ജൂത സമൂഹത്തിലെ അംഗമായിരുന്നു ജെറുഷ. വിദേശത്ത് പഠിക്കാൻ ഇന്ത്യൻ സർക്കാർ സ്കോളർഷിപ്പ് ലഭിച്ച ആദ്യ വനിതയായിരുന്നു അവർ. മുംബൈയിലെ കാമ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഓഫീസർ ആയിരുന്നു. പുരോഗമന യഹൂദമതത്തിന്റെ പയനിയർ കൂടിയായിരുന്നു അവർ; ജൂമത യൂണിയനിൽ സമ്മിശ്ര-ലിംഗ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം, അവർ മുംബൈയിലേക്ക് മടങ്ങി, 1925 ൽ സഹോദരി ലിയയ്‌ക്കൊപ്പം ബെന ഇസ്രായേലിൽ ഒരു ജെ‌ആർ‌യു അനുബന്ധ സംഘടന സ്ഥാപിച്ചു.

                                               

എ. മാർത്താണ്ഡ പിള്ള

ഒരു ഇന്ത്യൻ ന്യൂറോ സർജനാണ് എ. മാർത്താണ്ഡ പിള്ള - എം‌എസ്, എം‌എൻ‌എം‌എസ്, എഫ്‌ആർ‌സി‌എസ്. 2011 ൽ വൈദ്യശാസ്ത്രത്തിനുള്ള പത്മശ്രീ അവാർഡിന് അർഹനായി. കേരള സംസ്ഥാനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഈ അവാർഡ് ലഭിച്ച ആദ്യത്തെ ദേശീയ പ്രസിഡന്റും മുൻ ദേശീയ വൈസ് പ്രസിഡന്റും ആണ് അദ്ദേഹം. ഐ.എം.എയ്ക്കുള്ള ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ അദ്ദേഹം പ്രതിഷേധത്തിന് നേതൃത്വം നൽകി. സ്വകാര്യമേഖലയിൽ ഇപ്പോൾ തിരുവനന്തപുരത്തെ അനന്തപുരി ഹോസ്പിറ്റൽസ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടറാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →