Топ-100
Back

ⓘ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ് ..                                               

12 ഇയേഴ്സ് എ സ്ലേവ് (ചലച്ചിത്രം)

ട്വൽവ് ഇയേഴ്സ് എ സ്ലേവ് 2013 പുറത്തിറങ്ങിയ അമേരിക്കൻ ബ്രിട്ടീഷ് ചലച്ചിത്രമാണ്. അമേരിക്കൻ സ്റ്റേറ്റ് ആയ ന്യൂയോർക്കിലെ സരഗോട്ട എന്ന സ്ഥലത്തു 1808 ൽ ജനിച്ച സ്വതന്ത്ര ആഫ്രിക്കൻ അമേരിക്കൻ വംശജനായ സോളമൻ നോർത്തപ്പ് എന്ന ആളുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് തയ്യാറാക്കിയ ചിത്രം കൂടിയാണ്. 1853 ആണ് സോളമന്റെ തന്റെ കൃതി പ്രസിദ്ദികരിക്കുന്നത്. ട്വൽവ് ഇയേഴ്സ് എ സ്ലേവ് എന്ന് തന്നെയായിരുന്നു ഇതിന്റെയും പേര്. 1841 ൽ ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ചു കിഡ്നാപ് ചെയ്തു അമേരിക്കയിൽ നിലനിന്നിരുന്ന അടിമ വ്യാപാരികൾക്ക് വിൽക്കുന്നതും 12 വർഷത്തിന് ശേഷം സോളമൻ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതുമാണ് കഥ. സോളമന്റെ ഓർമ്മക്കുറിപ ...

                                               

വിനായകൻ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് വിനായകൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി രംഗപ്രവേശം ചെയ്തു. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

                                               

ആന്റണി വർഗീസ്‌

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ആന്റണി വർഗീസ്‌. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
                                     

ⓘ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ സ്ഥാനമേൽക്കുന്നത് മുതൽ, രാഷ്ട്രപിതാവ് ഗാന്ധിജി യുടെ കൊലപാതകം വരെയുള്ള കാര്യങ്ങളാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌-ഇൽ പ്രതിപാദിക്കുന്നത്ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ.1976 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം അന്നു തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.ഡൽഹിയിലെ വികാസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ.ഗ്രന്ഥകർത്താക്കളുടെ മൂന്നു വർഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി.

                                     

1. പ്രമേയം

ഈ പുസ്തകത്തിനായി ഗ്രന്ഥകാരന്മാർ ലൂയി മൗണ്ട്ബാറ്റൻ‍‍ മുതൽ ഗാന്ധിവധക്കേസിലെ പ്രതികൾ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകൾ വായിക്കുകയും ചെയ്തു. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ഈ പുസ്തകം എഴുതിയത്. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്കാരം, ഭാഷ, വർഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്.

                                     

2. മലയാളത്തിലെ ബെസ്റ്റ് സെല്ലർ

ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങിയതിനു ശേഷം എക്കാലവും ഒരു ബെസ്റ്റ് സെല്ലർ ആയിരുന്നു. മലയാളത്തിൽ ഇതുവരെ ഇരുപത്തിയാറ് പതിപ്പുകളിലായി 76.750 പ്രതികൾ പുറത്തിറങ്ങിയിട്ടുണ്ട്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →