Топ-100
Back

ⓘ ടി.എം. തോമസ് ഐസക്ക്. കേരളത്തിലെ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക്. 2006-ലെ അച്യുത ..                                               

ജോർജ് എം. തോമസ്

കോഴിക്കോട് ജില്ലയിലെ കുളത്തുവയലിൽ 1955 മാർച്ച് 22-ന് തോമസ്-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കുളത്തുവയൽ സെന്റ്‌ ജോർജ് ഹൈസ്കൂളിൽ പൂർത്തിയാക്കി. തുടർപഠനം സെന്റ് ഫിലോമിനാസ് കോളേജ്, മൈസൂർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു.സി.പി.ഐ.എം. ജില്ലാകമ്മറ്റിയംഗം, കർഷകസംഘം സംസ്ഥാനകമ്മറ്റിയംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, മുക്കം ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ്.എന്നീ പദവികൾ വഹിക്കുന്നു

                                               

എൻ.പി. ചന്ദ്രശേഖരൻ

മറവിതൻ ഓർമ്മ ഡി. സി. ബുക്സ് സാഫോ യുടെ കവിതകൾ ഗീതാഞ്ജലി ചിന്ത പബ്ലിഷേഴ്സ് പാബ്ലോ നെരൂദ യുടെ പ്രണയ കവിതകൾ ചിന്ത പബ്ലിഷേ‍ഴ്സ് ഉത്തമഗീതം പുനരാഖ്യാനം ഗീതങ്ങളുടെ ഗീതം, ശോശന്നയുടേത് - റാസ്ബെറി ബുക്സ് പച്ച വറ്റുമ്പൊ‍ഴും നാഷനൽ ബുക് സ്റ്റാൾ കാണികൾ നമ്മൾ എന്തറിയുന്നു മാധ്യമപഠനങ്ങൾ, സിതാര ബുക്സ് വ്യാജ സമ്മതിയുടെ നിർമ്മിതി ഡോ. ടി. എം. തോമസ് ഐസക്ക് നൊപ്പം - ചിന്ത ലോകത്തെ പ്രധാന വിമോചന ഗാനങ്ങൾ സാർവ്വദേശീയ ഗീതങ്ങൾ - മൈത്രി ബുക്സ്വിവർത്തനം വീ ഷാൽ ഓവർക്കം മൈത്രി ബുക്സ്

                                               

കെ.സി. ജോസഫ്

1982 മുതൽ ഇരിക്കൂരിൽ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.സി. ജോസഫ്

                                               

എം.എം. മണി

പതിനാലാം കേരള നിയമസഭയിലെ അംഗവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് മണിയാശാൻ എന്നറിയപ്പെടുന്ന ഇടുക്കി സ്വദേശിയായ എം.എം.മണി. ദീർഘകാലം സി.പി.ഐ ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്നു മുണ്ടക്കയ്ക്കൽ മാധവൻ മണി എന്ന എം എം മണി. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി ഇദ്ദേഹമാണ്. ഉടുമ്പൻചോല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയിൽ വൈദ്യുത വകുപ്പ് മന്ത്രിയാക്കാൻ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു.

                                               

ടി.വി. ഇബ്രാഹിം

വള്ളുവമ്പ്രം അത്താണിക്കൽ താഴത്തുവീട്ടിൽ ടി.വി മുഹമ്മദ് ഹാജി ഇത്തിക്കുട്ടി ദമ്പതികളുടെ മകനായ ടി.വി ഇബ്രാഹീം എം എസ് എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. അത്താണിക്കൽ ഗവ:മാപ്പിള എൽ പി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.ഗവ.എച്ച്.എസ് പൂക്കോട്ടൂർ, ഗവ.കോ ളജ് മലപ്പുറം, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി എന്നിവിടങ്ങളിൽ തുടർ പഠനം.തിരുവല്ല ടൈറ്റസ് ബി.എഡ് കോളജിൽ നിന്ന് ബി എഡ് നേടിയ ഇദ്ദേഹം 1994 മുതൽ കൊണ്ടോട്ടി ഇം.എം.ഇ.എ ഹയർസെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്തു വരുന്നു.

                                               

കെ.ടി. ജലീൽ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവും തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ ചരിത്ര വിഭാഗം പ്രൊഫസറുമാണ് കെ.ടി. ജലീൽ.ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ 13 ഏപ്രിൽ 2021 ന് ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു.

ടി.എം. തോമസ് ഐസക്ക്
                                     

ⓘ ടി.എം. തോമസ് ഐസക്ക്

കേരളത്തിലെ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക്. 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള സി.പി.ഐ അംഗമാണ്.

                                     

1. ജീവചരിത്രം

അമ്പലപ്പുഴ സ്വദേശി ആയ ടി.പി. മാത്യുവിന്റെയും കൊടുങ്ങല്ലൂർ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്റ്റംബർ 26-നു ജനിച്ചു. ഭാര്യ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ നട ദുവൂരിയാണ്. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അയർലണ്ടിലെ സീനിയർ പ്രൊഫസറാണ്. ഐസക് ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. ഈ ദമ്പതികൾക്ക് സാറ ദുവിസാക്, ഡോറ ദുവിസാക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

1985-ൽ "കയർത്തൊഴിൽ മേഖലയിലെ വർഗ്ഗസമരവും വ്യവസായ ബന്ധവും" എന്ന വിഷയത്തിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് സമ്പാദിക്കുകയുണ്ടായി. 1980 മുതൽ 2001 വരെ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിലെ ഹോണററി ഫെലോ എന്ന നിലയിൽ സാമ്പത്തിക ശാസ്ത്ര ഗവേഷകനായി പ്രവർത്തിച്ചു. കേരളത്തിന്റെ സമ്പദ്ഘടന, കേരളത്തിലെ തൊഴിലാളി ചരിത്രം, കാർഷിക-വ്യവസായിക ബന്ധ രൂപീകരണത്തിലെ പ്രശ്നങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തി. ധനതത്വശാസ്ത്രം, ആസൂത്രണം, രാഷ്ട്രീയം, എന്നീ മേഖലകളിൽ അദ്ദേഹം പ്രാദേശിക, ദേശീയ, അന്തർദേശീയ മാസികകളിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകളിൽ പല പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി സാമ്പത്തിക വ്യവസ്ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ അദ്ദേഹം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗമായിട്ട് 2001 മുതൽ 2006 വരെ പ്രവർത്തിച്ചിരുന്നു.

                                     

2. രാഷ്ട്രീയ ചരിത്രം

1971-ൽ എസ്.എഫ്.ഐ. പ്രവർത്തകനായിട്ടാണ് തോമസ് ഐസക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973-1974 കാലഘട്ടത്തിൽ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. 1974 തൊട്ട് 1980 വരെ എസ്.എഫ്.ഐ യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ തന്നെ, 1979-ൽ എസ്.എസ്.ഐ. സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡന്റുമാവുകയുണ്ടായി. 1977 മുതൽക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. കയർ സെന്ററിന്റെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റാണ്.

1991 മുതൽ സി.പി.ഐ. എം-ന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് തോമസ് ഐസക്. 2001-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് സി.പി.ഐ. എം സ്ഥാനാർത്ഥിയായി ജയിക്കുകയും, 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സി.പി.ഐ. എം-ന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്ന് തന്നെ വീണ്ടും മൽസരിക്കുകയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയുമുണ്ടായി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എതിർ സ്ഥാനാർത്ഥി ആയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ-ലെ പി.ജെ. മാത്യുവിനെ 16342 വോട്ടുകൾക്കാണ് തോമസ് ഐസക് പരാജയപ്പെടുത്തിയത്.

2016 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് വോട്ടുകൾക്ക് എതിർ സ്ഥാനാർത്ഥി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ ലെ ലാലി വിൻസെന്റിനെ 31032 വോട്ടുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ നാലാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേത്രുത്വത്തിൽ നിലവിൽ വന്ന സർക്കാരിൽ ധനകാര്യം, കയർ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്.

ഇടതു സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കിഫ്ബി വഴിയുള്ള പദ്ധതികൾ അതിന്റെ പൂർണതയിലെത്തിക്കുക എന്നത് പ്രധാന ദൗത്യം.

                                     

3.1. ഗ്രന്ഥങ്ങൾ മലയാളം

 • ലോക്മുതലാളിത്ത കുഴപ്പം - ചിന്താ പബ്ലീഷേർസ്
 • ദാരിദ്ര്യത്തിന്റെ അർത്ഥശാസ്ത്രം - ചിന്താ പബ്ലീഷേർസ്
 • ജനകീയാസൂത്രണം - ചോദ്യങ്ങളും ഉത്തരങ്ങളും 1998
 • ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടം - 2010-ചിന്ത പബ്ലീഷേർസ്
 • ലോകബാങ്കും നാണയനിധിയും - ചിന്താ പബ്ലീഷേർസ്
 • ആലപ്പുഴയുടെ സമര പാത1998.
 • ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും - കേരള സംസ്ഥാന ആസൂത്രണ ബോർഡ്
 • ഫേസ്ബുക്ക്‌ ഡയറി 2016 -ഡി സി ബുക്സ്
 • കരിയുന്ന കല്പ്പ വൃക്ഷം - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
 • ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം - ഡി സി ബുക്സ്
 • സാമ്പത്തിക ബന്ധങ്ങൾ, കേന്ദ്രവും കേരളവും - ഡി സി ബുക്സ്
 • കേരളം - മണ്ണും മനുഷ്യനും - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സാഹിത്യ അക്കാഡമി അവാർഡ്-1989
 • മരുപ്പച്ചകൾ ഉണ്ടാകുന്നത് - ഡി സി ബുക്സ്
 • വ്യാജ സമ്മതിയുടെ നിർമ്മിതിമാധ്യമ വിമർശനം - ചിന്താ പബ്ലീഷേർസ്
 • വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - ചിന്താ പബ്ലീഷേർസ്
 • അർത്ഥശാസ്ത്രം ഹരിശ്രീ - ചിന്താ പബ്ലീഷേർസ്
 • ആഗോള പ്രതിസന്ധിയും ആഗോളവത്കരണവും - ചിന്താ പബ്ലീഷേർസ്
 • കീഴടങ്ങലിന്റെ അർത്ഥശാസ്ത്രം - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്


                                     

3.2. ഗ്രന്ഥങ്ങൾ ഇംഗ്ലീഷ്

 • ഡെമോക്രസി അറ്റ് വർക്ക് ഇൻ ആൻ ഇൻഡസ്റ്റ്റിയൽ കോപ്പറേറ്റീവ്:ദ സ്റ്റോറി ഓഫ് ദിനേശ് ബീഡി റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം-1998
 • സയൻസ് ഫൊർ സോഷ്യൽ റെവല്യൂഷൻഡോ. ഇക്ബാലുമായി ചേർന്ന്-1989
 • മോഡേർണൈസേഷൻ ആൻഡ് എമ്പ്ലോയ്മെന്റ്:ദ കയർ ഇൻഡസ്റ്റ്റി ഇൻ കേരള1984.
 • ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്മെന്റ്:ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡിസെന്റ്റലൈസ്ഡ് പ്ലാനിംഗ്റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം-2000
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →