Топ-100
Back

ⓘ ഇന്ത്യൻ പാർലമെന്റ്. ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ കേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വക ..                                               

മേയ് 9

1927 - ഓസ്ട്രേലിയൻ പാർലമെന്റ് കാൻബറയിൽ ആദ്യമായി സമ്മേളിച്ചു. 1901 - ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം മെൽബണിൽ നടന്നു. 1502 - ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനിൽ നിന്നും പുറപ്പെട്ടു.

                                               

മേയ് 19

1848 - മെക്സിക്കൻ-അമേരിക്കൻ യുദ്ധം: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാൽഗോ ഉടമ്പടി അംഗീകരിക്കുന്നു. കാലിഫോർണിയ, നെവാദ, യൂറ്റാ, നിലവിൽ മറ്റു അഞ്ച് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ മെക്സിക്കോ അമേരിക്കയ്ക്ക് 15 ദശലക്ഷം അമേരിക്കൻ ഡോളറിനു അടിയറവയ്ക്കുന്നു. 2009 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി. 1649 - ഇംഗ്ലണ്ടിനെ കോമൺ‌വെൽത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാർലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വർഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.

                                               

2020-2021ലെ ഇന്ത്യൻ കർഷക പ്രക്ഷോഭം

2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് 2020 ലെ ഇന്ത്യൻ കർഷകരുടെ പ്രതിഷേധം. പല കർഷക യൂണിയനുകളും ഈ നടപടികളെ "കർഷക വിരുദ്ധ നിയമങ്ങൾ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് കർഷകരെ "കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ" ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരും പറയുന്നു. കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വലിയ സ്വകാര്യകച്ചവടക്കാരുമായി നേരിട്ട് വിൽക്കുന്നതിന് ഈ നിയമങ്ങൾ അനായാസമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. മാത്രമല്ല തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാർ പറയുന്നു. ...

                                               

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന് കീഴിൽ കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഘടകമാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

                                               

ഹലീമ യാക്കൂബ്

സിംഗപ്പൂർ പാർലമെന്റ് സ്​പീക്കറാണ് ഹലീമ യാക്കൂബ്.ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ ഹലീമ. നിലവിൽ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഹലീമ.

                                               

അടിയന്തിരാവസ്ഥ

ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തര പരിഹാരം ആവശ്യമായതുമായ സന്നിഗ്ധഘട്ടത്തിൽ ആ രാജ്യത്തെ ഭരണകൂടം രാജ്യത്തെ ഭരണഘടനയിലെ വകുപ്പുകളനുസരിച്ച് ഭരണസം‌വിധാനം താത്കാലികമായി റദ്ദുചെയ്ത്, പൗരരുടേയും ഭരണസം‌വിധാനത്തിന്റേയും അവകാശങ്ങളിൽ മാറ്റം വരുത്തി അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനു അടിയന്തരാവസ്ഥ എന്നു പറയുന്നു.ആഭ്യന്തര കലാപം,പ്രകൃതി ക്ഷോഭം,യുദ്ധപ്രഖ്യാപനം മുതലായവയെ തുടർന്നാണ്‌ സാധാരണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1975-ൽ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാ ...

ഇന്ത്യൻ പാർലമെന്റ്
                                     

ⓘ ഇന്ത്യൻ പാർലമെന്റ്

ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ കേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെന്റ്. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോൾ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയിൽ വരേണ്ട ഏതൊരു മാറ്റവും പാർലമെന്റിലെ രണ്ടൂ സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. സഭയും സഭയിലെ അംഗങ്ങളും മാറുന്നുവെങ്കിലും പാർലമെന്റ് മൊത്തത്തിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യൻ പാർലമെന്റിന്റെ പ്രത്യേകത. ദേശത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറൽ സമ്പ്രദായവും പാർലമെന്റ് എടുത്തുകാട്ടുന്നു. 1952 ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ പാർലമെന്റ് നിലവിൽ വന്നത്.

                                     

1. നിരുക്തം

പാർലമെന്റ്

സൻസദ് എന്നു പറയുന്നത് സംസ്കൃതത്തിലെ വീട് എന്ന അർത്ഥമുള്ള ഒരു പദമാണ്. ഇതിൽ നിന്നാണ് സൻസദ് ഭവൻ അഥവാ പാർലമെന്റ് മന്ദിരം എന്ന പേര് വന്നത്.

രാഷ്ട്രപതി

രാഷ്ട്രത്തിന്റെ അധികാരി പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.

                                     

2. രാഷ്ട്രപതി

പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അധികാരമില്ലാതെ നിയമമാവില്ല.

                                     

3. ലോകസഭ

പാർലമെന്റിന്റെ അധോമണ്ഡലമാണ് ലോകസഭ House of the People. ജനങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ലോകസഭയിലെ അംഗങ്ങൾ. ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവധി അംഗസംഖ്യ 552വരെയാകാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 530-ൽ കവിയാതെയും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 20ൽ കവിയാതെയും അംഗങ്ങൾ‌ ഉണ്ടാകാം. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്തപക്ഷം ആ സമുദായത്തിലെ രണ്ട് അംഗങ്ങളെ വരെ ലോകസഭയലേക്ക് നാമനിർദ്ദേശം ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വർഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ ലോക സഭയെ പിരിച്ചു വിടാനും വീണ്ടും ഒരു ലോക സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. ലോക സഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കിൽ ഇന്ത്യൻ പൗരത്വവും 25 ൽ കുറയാതെ വയസ്സും ഉണ്ടായിരിക്കണം.

ലോകസഭയുടെ അധ്യക്ഷൻ സ്പീക്കർ ആണ്. സഭാനടപടികളുടെ പൂർണനിയന്തണം സ്പീക്കർക്കാണ്. സഭാനടപടികളിൽ സ്പീക്കറുടെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോകസഭയിൽ വോട്ടിങ്ങിലോടെയാണ് സ്പീക്കർ, ഡെപ്യൂട്ടിസ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നത്. 5 വർഷമാണ് ഇവരുടെ കാലാവധി. ലോകസഭ പിരിച്ചുവിട്ടാലും സ്പീക്കർക്ക് തന്റെ പദവി നഷ്ടമാകുന്നില്ല. അടുത്തസഭയുടെ ആദ്യസമ്മേളനംവരെ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാം.

ഇപ്പോൾ ലോകസഭയിൽ 545 അംഗങ്ങൾ ഉണ്ട്. ഇതിൽ 530 അംഗങ്ങൾ സംസ്ഥാ‍നങ്ങളിൽ നിന്നും 13 അംഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് പേർ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ പ്രധിനിതികരിച്ച് രാഷ്ട്രപതി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.

പാർലമെന്റിലെ പ്രമേയങ്ങൾ

1 അവിശ്വാസപ്രമേയങ്ങൾ

2.വിശ്വാസപ്രമേയം

3. ശാസനാ പ്രമേയം                                     

4. രാജ്യസഭ

പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ Council of States. ഓരോ സംസ്ഥാനത്തേയും ഭരണാധികാരികൾ തിരഞ്ഞെടുത്ത പ്രതിനിധികളാണ് രാജ്യസഭയിലെ അംഗങ്ങൾ. ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250വരെയാകാം.

രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.

  • 12 അംഗങ്ങളെ രാഷ്ട്രപതി തിരഞ്ഞെടുക്കുന്നു. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം എന്നിവടങ്ങളിൽ കഴിവും യോഗ്യതയുള്ളവരെയുമാണ് രാഷ്ട്രപതി തിരഞ്ഞെടുക്കുന്നത്.
  • ഓരോ സംസ്ഥാനത്തേയും നിയമസഭകൾ അതത് സംസ്ഥാനത്തിലെ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്രഭരണ പ്രദേശങ്ങളിലെ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കുന്നു.

രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 30 വയസ്സെങ്കിലും ഉണ്ടായിരിക്കണം.

രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാൻ എന്ന് വിളിക്കുന്നു. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർമാൻ പദവി വഹിക്കുന്നത്. രാജ്യസഭാനടപടികളുടെ പൂർണനിയന്തണം ചെയർ‌‍മാനാണ്. സഭാനടപടികളിൽ ചെയർ‌മാന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾ‌‍പ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ചെയർമാന്റെ അഭാവത്തിൽ രാജ്യസഭയുടെ ചുമതല ഡെപ്യൂട്ടിചെയർമാനാണ്.

                                     

5. പാർലമെന്റ് ഭവനം സൻസദ് ഭവൻ

ഇന്ത്യൻ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ പ്രധാന പാതയായ സൻസദ് മാർഗിലാണ് പാർലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തിൽ പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ‌ ല്യുട്ടെൻസ്, സർ‌ ഹെബേർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി പൂർത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.

                                     

5.1. പാർലമെന്റ് ഭവനം സൻസദ് ഭവൻ കേന്ദ്രീയ ശാല

പാർലമെന്റിന്റെ മധ്യത്തിലുള്ള കേന്ദ്രീയശാല Central Hall രാജ്യത്തെ നിർണായക മുഹൂർത്തങ്ങൾക്ക് സാക്ഷം വഹിച്ചിട്ടുള്ളതാണ്. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം ഈ ശാലയിൽ വെച്ചായിരുന്നു. ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടതും ഇവിടെവെച്ചാണ്. ലോകസഭയുടെയും രാജ്യസഭയുടെയും സം‌യുക്തസമ്മേനം നടക്കുന്നത് കേന്ദ്രീയശാലയിലാണ്. ദേശീയപ്രാധാന്യമുള്ള വ്യക്തികളുടെ ഛായാചിത്രങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.

സ്വാതന്തത്തിന്റഅൻപതാം വാർഷികം ഇവിടെ നിന്ന് ആഘോഷിച്ചു

                                     

5.2. പാർലമെന്റ് ഭവനം സൻസദ് ഭവൻ ലോകസഭാശാല

അർധവൃത്താകൃതിയിൽ 4800 ചതുരശ്രഅടി വിസ്തീർണമുള്ളതാണ് ലോക്സഭാശാല. മൊത്തം 550 അംഗങ്ങൾക്ക് വരെ ഇവിടെ ഇരിക്കാനാവും. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും. പച്ചപ്പരവതാനി സഭയിൽ വിരിച്ചിരിക്കുന്നു.

                                     

5.3. പാർലമെന്റ് ഭവനം സൻസദ് ഭവൻ രാജ്യസഭാശാല

അർധവൃത്താകൃതിയിൽ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയിൽ 250 ഇരിപ്പിടങ്ങളുണ്ട്. ചുവപ്പുനിറത്തിലുള്ള പരവതാനി രാജ്യസഭാശാലയിൽ വിരിച്ചിരിക്കുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →