Топ-100
Back

ⓘ ഇന്ത്യ ഗേറ്റ്. ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ..                                               

അജ്മീർ ദർഗ ശരീഫ്

അജ്മീർ ശരീഫ് ദർഗ, അജ്മീർ ദർഗ, അജ്മീർ ശരീഫ് അല്ലെങ്കിൽ ദർഗ ശരീഫ് രാജസ്‌ഥാനിലെ അജ്മീറിൽ സ്ഥിതി ചെയ്യുന്ന മുഈനുദ്ദീന് ചിസ്തി എന്ന സൂഫി യുടെ മഖ്‌ബറ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.

                                               

സ്റ്റാർ മൂവീസ്

ഫോക്‌സ് നെറ്റ്വർക്സ് ഗ്രൂപ്പിന്റെയും, സ്റ്റാർ ടിവിയുടെയും ഉടമസ്ഥതയിലുള്ള ഒരു ഏഷ്യൻ സിനിമാ ചാനലാണ് സ്റ്റാർ മൂവീസ്. 20th സെഞ്ചുറി ഫോക്സ്, ഡിസ്നി, കൊളംബിയ പിക്ചേഴ്സ്, പിക്സാർ, മാർവൽ സ്റ്റുഡിയോസ്, മെട്രോ-ഗോൾഡ്വിൻ-മേയർ, ഡ്രീം വർക്‌സ് തുടങ്ങിയ സ്റ്റുഡിയകളിൽ നിന്നാണ് സ്റ്റാർ മൂവീസ് ഫസ്റ്റ്-റൺ കരാർ കാരസ്ഥമാക്കിയിട്ടുളളത്.പാരമൗണ്ട് പിക്ചേഴ്സ്, യൂണിവേഴ്സൽ പിക്ചേഴ്സ്, വാർണർ ബ്രോസ് തുടങ്ങിയ സ്റ്റുഡിയോ കളിൽ നിന്നുള്ള സിനിമകൾ സംപ്രേഷണം ചെയ്യാൻ സബ്-റൺ കരാറും കരസ്ഥമാക്കിയിട്ടുണ്ട്. ലയൺസ് ഗേറ്റ് എന്റർടൈൻമെന്റ്, സമിറ്റ് എന്റർടൈൻമെന്റ്, ദി വെയ്ൺസ്റ്റീൻ കമ്പനി എന്നീ മറ്റു സിനിമാ വിതരണക്കാരിൽ നിന്നുള്ള ചിത്രങ് ...

                                               

ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ ഒരു പ്രധാന പൊതു ഗതാഗത പ്രവർത്തകരാണ് ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഡെൽഹിയിലെ പ്രധാന മാർഗങ്ങളായ മുദ്രിക, ബാഹരി മുദ്രിക എന്നിവയിലൂടെ ഉള്ള സർവീസുകൾ ഇവർ നടത്തുനു. മർദ്ദിത പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ബസ് സർവീസ് പ്രവർത്തകരാണ് ഡെൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

                                               

അമിത് ദത്ത്

ഇന്ത്യക്കാരനായ ഒരു ജനിതകശാസ്ത്രജ്ഞനും ടാറ്റ മെമ്മോറിയൽ സെന്ററിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ ക്യാൻസറിലെ പ്രധാന അന്വേഷകനുമാണ് അമിത് ദത്ത്. ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടർ റിസപ്റ്ററിനെക്കുറിച്ചുള്ള പഠനത്തിന് പേരുകേട്ട ദത്ത് ഒരു വെൽകം ട്രസ്റ്റ് / ഡിബിടി ഇന്ത്യ അലയൻസ് ഇന്റർമീഡിയറ്റ് ഫെലോ ആണ്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് 2017 ലെ മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്ക് ശാസ്ത്ര- സാങ്കേതികവിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം

                                               

ഗണേശൻ വെങ്കടസുബ്രഹ്മണ്യൻ

ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ സൈക്യാട്രി പ്രൊഫസറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സൈക്യാട്രിസ്റ്റും ക്ലിനീഷ്യൻ-ശാസ്ത്രജ്ഞനുമാണ് ഗണേശൻ വെങ്കടസുബ്രഹ്മണ്യൻ. സ്കീസോഫ്രീനിയ, ട്രാൻസ്ക്രാനിയൽ ഡയറക്ട് കറന്റ് സ്റ്റിമുലേഷൻ, ബ്രെയിൻ ഇമേജിംഗ്, ന്യൂറോ ഇമ്മ്യൂണോളജി, ന്യൂറോമെറ്റബോളിസം, ബയോളജിക്കൽ സൈക്യാട്രി മേഖലകളിലെ പഠനങ്ങളിലാണ് വെങ്കടസുബ്രഹ്മണ്യൻ അറിയപ്പെടുന്നത്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് 2018 ലെ മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്ക് ശാസ്ത്ര- സാങ്കേതികവിദ്യയ്ക്കുള്ള ശാന്തി സ്വ ...

                                               

ടെനെറ്റ് (ചലച്ചിത്രം)

ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നോളനും എമ്മ തോമസും ചേർന്ന് നിർമ്മിച്ച 2020 ൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ടെനെറ്റ്. ടെനെറ്റ് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് 2020 ജൂലൈ 17 ന് റിലീസ് ചെയ്യും.

ഇന്ത്യ ഗേറ്റ്
                                     

ⓘ ഇന്ത്യ ഗേറ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.

                                     

1. ചരിത്രം

ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം All India War Memorial എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921 ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.

                                     

2. പ്രത്യേകതകൾ

ഇന്ത്യാ ഗേറ്റിൻറെ മൊത്ത ഉയരം 42 മീറ്ററാണ്. ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.

ഇന്ത്യ ഗേറ്റിന്റെ ഏറ്റവും മുകളിലായി വലിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

                                     

3. അമർ ജവാൻ ജ്യോതി

ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സ്ഥാപനകർമ്മം നിർവഹിച്ചത്.

                                     

4. പുറത്തേക്കുള്ള കണ്ണികൾ

  • Pictures of India Gate From a backpackers trip around India in 2005.
  • Satellite picture by Google Maps
  • Photos and 360° panoramic view of adjacent Children Garden
  • India Gate at Night
  • വിക്കിവൊയേജിൽ നിന്നുള്ള ഇന്ത്യ ഗേറ്റ് യാത്രാ സഹായി
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →