Топ-100
Back

ⓘ ഡിക്കി ഡോൾമ. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് ഡിക്കി ഡോൾമ. 1993 മെയ് 10 ന് 19 ആം വയസ്സിൽ എവറസ്റ്റ ..



                                     

ⓘ ഡിക്കി ഡോൾമ

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് ഡിക്കി ഡോൾമ. 1993 മെയ് 10 ന് 19 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കിയപ്പോൾ ആണ് ഈ നേട്ടത്തിനുടമയായത്. ഹിമാചൽ പ്രദേശിലെ മനാലിക്ക് സമീപമുള്ള പൽച്ചൻ സ്വദേശിനിയാണ് ഡിക്കി ഡോൾമ. ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് കയറിയ ബഹുമതി പിന്നീട് പലരും ഭേദിച്ചു കഴിഞ്ഞു.

                                     

1. 1993 ഇന്തോ-നേപ്പാൾ എവറസ്റ്റ് പര്യവേഷണം

യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഇന്ത്യൻ പർവതാരോഹണ ഫൌണ്ടേഷൻ സംഘടിപ്പിച്ച ആദ്യത്തെ വനിതാ പര്യവേഷണമായിരുന്നു 1993 ലെ ഇന്തോ-നേപ്പാൾ എവറസ്റ്റ് പര്യവേഷണം. 21 അംഗ ടീമിനെ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയായ ബചേന്ദ്രി പാൽ നയിച്ചു. സന്തോഷ് യാദവ്, റിത ഗോംബു മർവ എന്നിവർ ആയിരുന്നു ഡെപ്യൂട്ടി ലീഡർമാർ. സൗത്ത് കോൾ, നേപ്പാൾ വഴി മൊത്തം 18 ആളുകൾ എവറസ്റ്റ് കീഴടക്കി. അവരിൽ 11 പേർ ഇന്ത്യക്കാർ, അതിൽ ഏഴുപേർ വനിതകൾ. ഈ പര്യവേഷണം നിരവധി ലോക റെക്കോർഡുകൾ സൃഷ്ടിച്ചു. 1993 മെയ് 10 നു സന്തോഷ് യാദവ് കൊടുമുടിയിൽ കയറി. അങ്ങനെ രണ്ടുതവണ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യ വനിത എന്നചരിത്ര നേട്ടം കരസ്ഥമാക്കി. 1992 ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് എവറസ്റ്റ് പര്യവേഷണത്തിൽ ആയിരുന്നു ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 1993 മെയ് 10 നു ഡിക്കി ഡോൾമ കൊടുമുടിയിൽ കയറി. അങ്ങനെ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്നചരിത്ര നേട്ടം കൈവരിച്ചു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →