Топ-100
Back

ⓘ അഹമ്മദാബാദ്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്‌ അഹമ്മദാബാദ്. ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന ..                                               

ഗുജറാത്തിലെ കോവിഡ്-19 പകർച്ചവ്യാധി

ഇന്ത്യയിലെ സംസ്ഥാനമായ ഗുജറാത്തിൽ 2020 മാർച്ച് 19 നാണ് കൊറോണ വൈറസ് രോഗബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽനിന്നുള്ള സൗദി അറേബ്യ ലണ്ടൻ എന്നിവിടങ്ങളിൽ യാത്ര ചരിത്രമുള്ള രണ്ട് പേർക്കാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെമൊത്തം 38.419 സ്ഥിരീകരിച്ച കേസുകളും അതിൽ 27.313 രോഗ സൗഖ്യവുമുണ്ട്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം 9111. മരണസംഖ്യ 1.995 ആണ്.

                                               

ഇന്റർനാഷണൽ സ്വാമിനാരയൺ സത്സംഗ് ഓർഗനൈസേഷൻ

ആചാര്യ ശ്രീ തെജേന്ദ്രപ്രസാദ്ജി മഹാരാജ് ആചാര്യൻ) ഇന്റർനാഷണൽ സ്വാമിനാരയൺ സത്സംഗ് ഓർഗനൈസേഷൻ വിജയ ദശമി ചടങ്ങിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ൽ വർഷം 1978 സ്ഥാപിച്ചു ഐ എസ് എസ് ഓ യുടെ പ്രധാന ലക്ഷ്യം "അഭിമുഖീകരിക്കും ആണ് എസ്.ഡി തത്ത്വങ്ങൾ പഠിപ്പിക്കലുകളും അനുസരിച്ച്, സ്വമിനരയന് സംപ്രദയ്, സ്ഥാപിച്ചതും നിയമമായി സഹജനംദ് സ്വാമി പ്രാപ്തരാക്കുകയെന്ന" കർത്താവായ സ്വമിനരയന് ന്റെ നിന്നും ഭക്തർ നര്നരയന് ദേവ് ഗാദിയുടെ അഹമ്മദാബാദ്, ലക്സമിനരയന് ദേവ് ഗാദിയുടെ വദ്ദാൽ അവരുടെ മതപരമായ കടമകൾ യോജിപ്പിച്ച് പ്രവർത്തിക്കാൻ. ഇത് കൈവരിച്ചു, സ്വാമിനാരായണ സമ്പ്രദായത്തിലെ എല്ലാ അനുയായികളുടെയും ശ്രമങ്ങൾ ധ്രുവീകരിക്കാൻ കഴിയും, ഇത് സംയ ...

                                               

ശാന്തിനാഥ് ക്ഷേത്രം, ഭോപാവാർ

ഗുജറാത്തിലെ അഹമ്മദാബാദ് ദേശീയ പാതയിലെ രാജ്ഗർഹയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പ്രമുഖ ജൈന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ ശാന്തിനാഥ്ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടാതെ ജൈനരുടെ പതിനാറാം തീർഥങ്കരനായ ശാന്തിനാഥ്ജിയുടെ, ഇവിടെയുള്ള 12 അടി ഉയരമുള്ള പ്രതിമയ്ക്ക് ഏകദേശം 87.000 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. നിൽക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്.

                                               

സീൻപോളിസ്

സീൻപോളിസ് ഒരു മെക്സിക്കൻ സിനിമ തീയറ്റർ ശൃഖലയാണ്. സീൻപോളിസ് എന്ന വാക്കിനർത്ഥം സിനിമയുടെ തലസ്ഥാനം സിനിമയുടെ നഗരം എന്നൊക്കെയാണ്. സീൻപോളിസ് മെക്സിക്കോയിലെ ഏറ്റവും വലുതും214 theaters in 97 cities, മെക്സിക്കോക്ക് പുറമേ ഗ്വാട്ടിമാല, എൽ സാൽവദോർ, പനാമ, കൊളംബിയ, പെറു, ബ്രസീൽ, ഇന്ത്യ, അമേരിക്ക, ബൊഗോട്ട, ഹോണ്ടുറാസ് എന്നിവിടങ്ങളിലായി 335 തിയേറ്ററുകളും 3185 സ്ക്രീനുകളും 27197ലധികം ജോലിക്കാരുമായി ലോകത്തെ നാലാമത്തെ വലിയ സീൻപ്ളക്സ് ശൃഖലയാണ്. 1947ൽ സീൻ മൊറിലോസ് എന്ന പേരിൽ മെക്സിക്കോയിലെ മൊറിലിയയിൽ എൻറിക് റാമിറസ് വിയ്യലോൺ തുടങ്ങിയ സംരംഭമാണിത്. ഈ കമ്പനി 1994ൽ സീൻപോളിസ് എന്ന പേരിൽ റീബ്രാൻഡ് ചെയ്യപ്പെട്ടു. 2010 ...

                                               

ഇന്ത്യൻ മുജാഹിദീൻ

ഇന്ത്യൻ മുജാഹിദീൻ എന്നത് അബ്ദുൾ സുബൻ ഖുറേഷിയുടെ നേതൃത്വത്തിലുള്ള ഒരു ഇസ്ലാമിക ഭീകര സംഘമാണ്. അബ്ദുൾ സുബൻ ഖുറേഷി ഇപ്പോൾ ദില്ലി പോലീസ് കസ്റ്റഡിയിൽ ആണ്. 2010 ജൂൺ 4 ന് ഇന്ത്യൻ മുജാഹിദീൻ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയുണ്ടായി, അന്നുമുതൽ ഭാരത സർക്കാർ ഈ സംഘടന നിരോധിച്ചു. 2010 ഒക്ടോബർ 22 ന് ന്യൂസിലാന്റ് ഈ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 2011 സെപ്റ്റംബറിൽ അമേരിക്കൻ ഐക്യനാടുകൾ വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽ ഇന്ത്യൻ മുജാഹിദ്ദീനെ ഔദ്യോഗികമായി ഉൾപ്പെടുത്തി. ഈ കൂട്ടായ്മ ഇന്ത്യയിൽ പല തീവ്രവാദ ആക്രമണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. ദക്ഷിണേഷ്യയിൽ ഒരു ഇസ്ലാമിക ഖലീഫയെ സൃഷ്ടിക്കുക എന്ന ...

                                               

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാറിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വകുപ്പിന്റെ തലവനാണ്. രക്ത, രക്ത ഉൽ‌പന്നങ്ങൾ, ഐവി ദ്രാവകങ്ങൾ, വാക്സിനുകൾ, സെറ എന്നിവ പോലുള്ള നിർദ്ദിഷ്ട വിഭാഗത്തിലുള്ള മരുന്നുകളുടെ ലൈസൻസിന് അംഗീകാരം നൽകേണ്ട ഉത്തരവാദിത്തം ഇന്ത്യ സർക്കാരിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ചുമതലയാണ്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലാണ്. ഇന്ത്യയിലെ മരുന്നുകളുടെ നിർമ്മാണം, വിൽപ്പന, ഇറക്കുമതി, വിതരണം എന്നിവയ്ക്കും ഡിസിജിഐ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു.

അഹമ്മദാബാദ്
                                     

ⓘ അഹമ്മദാബാദ്

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്‌ അഹമ്മദാബാദ്. ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. 1960 മുതൽ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റി. ഈ പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന പഴയ ഒരു നഗരത്തിന്റെ പേരായിരുന്ന കർണാവതി എന്ന പേർ ഈ നഗരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഗുജറാത്തിലെ ചിലയിടങ്ങളിൽ ഇപ്പോളും ഈ നഗരം അംദാവാദ് എന്ന് സൂചിപ്പിക്കപ്പെടാറുണ്ട്.

ഇന്ത്യയിലെ പ്രധാന ഐ.ഐ.എം. ആയ ഐ.ഐ.എം. അഹമ്മദാബാദ് ഈ നഗരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

2002 ഫിബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ഗുജറാത്ത് കലാപത്തിൽ ഈ നഗരത്തിൽ ധാരാളമാളുകൾ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. 10 വർഷം കോൺഗ്രസ്സിൻറെ ലോക്സഭാംഗമായിരുന്ന ഇഹ്സാൻ ജഫ്രി യടക്കം ധാരാളം പേർ ഈ നഗരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കലാപങ്ങൾ സംഘ് പരിവാറിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് തെഹൽക വെളിപ്പെടുത്തിയിരുന്നു.

2008 ജൂലൈ 26-ന് ഈ നഗരത്തിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയിൽ ഏതാണ്ട് 49 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ മുജാഹുദ്ദീൻ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

                                     

1. ഗതാഗതം

വ്യോമയാനം

അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താ‍വളം IATA: AMD, ICAO: VAAH. പൊതുവെ അഹമ്മദാബാദ് വിമാനത്താവളം എന്ന് അറിയപ്പെടുന്നു. അഹമ്മദാബാദ് റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് 8 കി.മീ 5.0 mi ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം 150 ലധികം വിമാനങ്ങൾ ഒരു ദിവസം സേവനം നടത്തുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ്.

റെയിൽ

പശ്ചിമ റെയിൽ‌വേയുടെ കീഴിലാണ് അഹമ്മദാബാദ് റെയിൽവെ ഡിവിഷൻ. കാൽപൂർ റെയിൽവെ സ്റ്റേഷൻ എന്നും അഹമ്മദാബാദ് റെയിൽവെ സ്റ്റേഷൻ അറിയപെടുന്നു.

റോഡ്

ദേശീയപാത 8, ദേശീയപാത 8C, ദേശീയ അധിവേഗ പാത 1 നാഷണൽ എക്സ് പ്രസ്സ് വെ ആണ് പ്രാധാന പാതകൾ.

അതിവേഗ ബസ് ഗതാഗതം

അഹമ്മദാബാദ് ബി ആർ ടി എസ്സ് അഥവാ അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റഡ് നിയന്ത്രിക്കുന്ന അതിവേഗ ബസ് ഗതാഗതംബി ആർ ടി എസ്സ് സേവനം 14 ഒക്ടോബർ 2009 ന് മുഖ്യമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. 92 സ്റ്റേഷനുകൾ ഉള്ള അഹമ്മദാബാദ് ജൻമാർഗ് സേവനം ഒരുപാട് ബഹുമതികൾ ഏറ്റു വാങ്ങുകയുണ്ടായി. ഇപ്പോൾ 66കി.മി നീളമുള്ള സേവനത്തിന്റെ അടുത്ത 22 കി.മി നീളം പുരോഗമിക്കുന്നു.

                                     

2. വിനോദ സഞ്ചാരം

കാങ്കറിയ

കാങ്കറിയ താടാകം അഹമ്മദാബാദിലെ ഒരു വലിയ മനുഷ്യ നിർമിത തടാകമാണ്. സുൽത്താൻ കുട്ടുബുദ്ദീൻ 15-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ തടാകം ഇന്ന് പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. താടാകത്തിനു ചുറ്റും ഇന്നു കമല നെഹറു സുവോളജികൽ പാർക്ക് എന്ന പേരിൽ ഒരു കാഴ്ചബഗ്ലാവും, ബാൽവാടിക എന്ന പേരിൽ കുട്ടികളുടെ പാക്കും, അടൽ എക്സ് പ്രസ്സ് എ.ബി. വാജ്‌പേയുടെ ബഹുമാനാർഥം എന്ന കൊച്ചു തീവണ്ടിയും, അഹമ്മദാബാദ് ഐ എന്ന പേരിൽ ബലൂൺ സഫാരിയും, നാഗിന വാടി എന്ന പേരിൽ ഒരു ചെറിയ ദ്വീപ്പും മറ്റ് ചില ആകർഷണങ്ങളും ഉണ്ട്.

സബർമതി ആശ്രമം

ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു.

ചരിത്രം തിരുത്തുക സുൽത്താൻ അഹമ്മദ് ഷാ 1411-ൽ അഹമ്മദാബാദ് സ്ഥാപിച്ചു.1572-ൽ അക്‌ബർ അഹമ്മദാബാദ് കീഴടക്കി മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ബ്രിട്ടീഷുകാർ 1818-ൽ അഹമ്മദാബാദ് കീഴടക്കുകയും തുണിമില്ലുകൾ സ്ഥാപിക്കുകയും ചെയ്തു

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →