Топ-100
Back

ⓘ ഉത്തരാഖണ്ഡ്. ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട് ..                                               

ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹൽദ്വാനി

ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹൽദ്വാനി ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഹൽദ്വാനിയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. 1997 ലാണ് ഇത് സ്ഥാപിതമായത്. ഡെറാഡൂണിലെ ഹേംവതി നന്ദൻ ബാഹുഗുണ ഉത്തരാഖണ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റിയുമായി ഈ കോളേജ് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. GMC ഹൽ‌ദ്വാനി എന്നുകൂടി അറിയപ്പെടുന്ന ഇത് ഇന്ത്യയിലെ അതിവേഗം വളരുന്ന റെസിഡൻഷ്യൽ, കോ-എഡ്യൂക്കേഷൻ മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യാ ഗവൺമെന്റും സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ട്.

                                               

അൽമോറ

ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഒരു കന്റോണ്മെന്റ് പട്ടണമാണ് അൽ‌മോറ. ഇത് അൽ‌മോറ ജില്ലയിൽ പെടുന്ന പട്ടണമാണ്. 1568 ലാണ് അൽമോറ കണ്ടുപിടിക്കപ്പെട്ടത്. വളരെയധികം സാംസ്കാരിക പ്രാധാന്യമുള്ള ഒരു പട്ടണമാണ് ഇത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ കുമാവോൺ ഭാഗത്തെ സംസ്കാരിക കേന്ദ്രമായി അൽമോറയെ കണക്കാക്കുന്നു.

                                               

പാറപ്പരപ്പൻ

ഹിമാചൽ പ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, ജൂലൈ-ഒക്ടോബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

                                               

കാബേജ്‌ ശലഭം

ഒരു പീത-ശ്വേത ചിത്രശലഭമാണ് കാബേജ്‌ ശലഭം. Pieris canidia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.

                                               

കോമൺ ഫോറസ്റ്റർ

ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് കോമൺ ഫോറസ്റ്റർ. ഇതിന്റെ ശാസ്ത്രനാമം lethe insana എന്നാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്,സിക്കിം,അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും.

                                               

പീലിത്തുമ്പി

ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് പീലിത്തുമ്പി. ആൺതുമ്പികളുടെ പിൻചിറകുകളുടെ മുകൾഭാഗം തിളക്കമുള്ള പച്ചനിറത്തോടു കൂടിയതാണ്. അടിഭാഗം ബ്രൗൺ നിറത്തിലും കാണുന്നു. പെൺതുമ്പികൾക്ക് വെളുത്ത രണ്ടു പൊട്ടോടുകൂടിയ സുതാര്യമായ ചിറകുകൾ ആണ് കാടുകളിലോ കാടുകളോടു ചേർന്നുകിടക്കുന്ന ആയ പ്രദേശങ്ങളിലോ ഉള്ള അരുവികളിലോ തോടുകളിലോ ആണ് കൂടുതലായും കണ്ടുവരുന്നത്. ആൺതുമ്പികൾ അനുയോജ്യമായ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതായി കാണാം. പെൺതുമ്പികളെ ആകർഷിക്കാനായി ചിലപ്പോൾ ചിറകുകൾ മിന്നിക്കാറുണ്ട്. പെൺതുമ്പികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സസ്യങ്ങളിലാണ് മുട്ടയിടുന്ന ...

                                               

ആദികൈലാസയാത്ര

ഹിമാലയ സഞ്ചാരസാഹിത്യകാരന്മാരിൽ പ്രമുഖനായ ശ്രീ.എം. കെ. രാമചന്ദ്രൻ രചിച്ച കൃതിയാണ് ആദികൈലാസയാത്ര. അദ്ദേഹം നടത്തിയ ആദ്യതത്െ കൈലാസ യാത്രയുടെ അനുഭവ വിവരണമാണ് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളത്. മങ്തി ക്യാമ്പ് വരെ വാഹനത്തിലും പിന്നീട് കാളീ നദീ തീരത്തുകൂടി ദർഭ, കാപ്ല, ബുധി, ഗുഞ്ജി നാഭി, കുറ്റി ഫാൽകിവാർ വഴി കാൽനടയായും നടത്തിയ യാത്രകളും അതിനിടയിലുണ്ടായ അനുഭവങ്ങളുമാണ് അദ്ദേഹം ഈ കൃതിയിൽ വർണ്ണിച്ചിട്ടുള്ളത്.

                                               

ഡൂൺ താഴ്‌വര

ഡൂൺ താഴ്‌വര എന്നത് അസാധാരണമായ വിധത്തിൽ വീതിയുള്ളതും, ഒരു നീണ്ടതുമായ ഒരു താഴ്വരയാണ്. അത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ശിവാലി കുന്നുകളിൽ, ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നു. ഈ താഴ്‌വരയിലാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂൺ സ്ഥിതിചെയ്യുന്നത്.

                                               

ഗംഗോത്രി

ഗംഗോത്രി ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തര കാശി ജില്ലയിലെ ഒരു നഗരപഞ്ചായത്താണ്. ഉത്തരകാശിയിൽ നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്. ഹിമാലയ പർവ്വത പ്രദേശത്തിൽ പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

                                               

ഹരിദ്വാർ (ലോകസഭാ മണ്ഡലം)

ഹരിദ്വാർ ലോകസഭാ മണ്ഡലം ഉത്തരാഖണ്ഡിലെ അഞ്ച് ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് ഇത്. ഹരിദ്വാർ, ഡെറാഡൂൺ എന്നീ രണ്ട് ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.ലോകസഭാമണ്ഡലങ്ങളുടെ ഡിലിമിറ്റേഷനെ തുടർന്ന് 1977 ലാണ് ഈ നിയോജകമണ്ഡലം നിലവിൽ വന്നത്. 1977-2009 കാലയളവിൽ ഈ നിയോജകമണ്ഡലം പട്ടികജാതി സ്ഥാനാർത്ഥികൾക്കായി നീക്കിവച്ചിരുന്നു. ബിജെപിയിലെ രമേഷ് പോഖ്രിയാൽ ആണ് നിലവിലെ ലോകസഭാംഗം

ഉത്തരാഖണ്ഡ്
                                     

ⓘ ഉത്തരാഖണ്ഡ്

ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.

                                     

1. ചരിത്രം

2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

പുരാതന കാലത്തിൽ

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.

                                     

2. ഭൂമിശാസ്ത്രം

ഹിമാലയൻ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൊന്ന് ഗംഗോത്രിയിലാണ്.

                                     

3. പ്രധാന സ്ഥാപനങ്ങൾ

 • സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂൺ
 • ഡി ആർ ഡി ഒ ലാബ്, ഡെറാഡൂൺ
 • റൂർക്കി കന്റോൺമെന്റ്, റൂർക്കി
 • ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂൺ
 • വന ഗവേഷണകേന്ദ്രം, ഡെറാഡൂൺ
 • ഐഐറ്റി റൂർക്കി
 • സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ, മസൂറി
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്, ഡെറാഡൂൺ
                                     

4. ടൂറിസം

ഹിമാലയൻ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്. ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങളായ ചാർധാം ഗംഗോത്രി-യമുനോത്രി-കേദാർനാഥ് -ബദരിനാഥ് ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായതിനാൽ ഉത്തരാഖണ്ഡ് ദേവഭൂമി എന്നാണ് അറിയപ്പെടുന്നത്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

 • ബദരീനാഥ് ക്ഷേത്രം
 • ഹരിദ്വാർ: ഹൈന്ദവ പൂണ്യ സ്ഥലം
 • ഗംഗോത്രി ഗംഗ നദിയുടെ ഉത്ഭവസ്ഥാനം
 • നൈനിറ്റാൾ
 • ഡെറാഡൂൺ
 • മസൂരി
 • കേദാർനാഥ് ക്ഷേത്രം
 • യമുനോത്രി: യമുനാ നദിയുടെ ഉത്ഭവസ്ഥാനം
 • ഋഷികേശ്: ഹൈന്ദവ പൂണ്യ സ്ഥലം
കോമൺ വുഡ്ബ്രൌൺ
                                               

കോമൺ വുഡ്ബ്രൌൺ

ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് കോമൺ വുഡ്ബ്രൌൺ. ഇതിന്റെ ശാസ്ത്രനാമം lethe sidonis എന്നാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്,സിക്കിം,അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ ഇവ കണ്ടുവരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും.

                                               

ഖിർസു

ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പൗരി ഗർവാൾ ജില്ലയിലെ ഒരു ഹിൽസ്റ്റേഷനാണ് ഖിർസു. 1700 മീറ്റർ ഉയരത്തിലാണ് ഖിർസു സ്ഥിതി ചെയ്യുന്നത്. പൗരിയിൽ നിന്ന് വടക്ക് 11 കിലോമീറ്ററും ഡെറാഡൂൺ നഗരത്തിൽ നിന്ന് പടിഞ്ഞാറോട്ട് 92 കിലോമീറ്ററുമകലെയാണീത്. മനോഹരമായ പശ്ചാത്തലസൗന്ദര്യത്തിനു പേരുകേട്ടതാണ് ഖിർസു. ഈ പർവവതോപരിയിൽ നിന്നു, മഞ്ഞുമൂടിയ ത്രിശൂൽ, നന്ദാദേവി, നന്ദകോട്ട്, പഞ്ച്ചുലി കൊടുമുടികൾ, ഉൾപ്പെടെയുള്ളഹിമാലയത്തിന്റെ 300 കിലോമീറ്റർ വീതിയുള്ള മനോഹരമായ കാഴ്ച കാണാം.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →