Топ-100
Back

ⓘ ഭാരതരത്നം. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക ..



                                               

പത്മഭൂഷൺ പുരസ്കാരം

പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. പത്മശ്രീയാകട്ടെ പത്മഭൂഷനെക്കാൽ താഴ്ന്ന സിവിലിയൻ ബഹുമതിയാണ്. താന്താങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷൺ നൽകിപ്പോരുന്നത്. രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും പുരസ്കാര ജേതാവിന് നൽകിവരുന്നു. എല്ലാവർഷവും റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നത്

ഭാരതരത്നം
                                     

ⓘ ഭാരതരത്നം

ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ ഈ ബഹുമതി നൽകുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ്‌ പുരസ്കാരം.1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955-ലാണ്‌. എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ,സി. രാജഗോപാലാചാരി എന്നിവർക്കാണ്‌ ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്. പിന്നീട് ഇതുവരെ 45 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. അതിൽ 12-പേർക്ക് മരണാനന്തര ബഹുമതിയായാണ്‌ പുരസ്കാരം നൽകിയത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, നനാജി ദേശ്മുഖ്, ഭൂപൻ ഹസാരിക, എന്നിവർക്ക് ആണ് അവസാനമായി ഈ പുരസ്കാരം ലഭിച്ചത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →