Топ-100
Back

ⓘ ഇന്ത്യൻ സാഹിത്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1947 വരെയും പിന്നീട് ഇന്ത്യയിലെയും സാഹിത്യത്തിനെയാണു് ഇന്ത്യൻ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യയിൽ 22 ഔദ്യോഗികഭാഷക ..                                               

പ്രസിഡൻസി കോളേജ് ചെന്നൈ

തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിൽ മറീനബീച്ചിന് എതിർവശം സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഇന്ത്യയിലെ ആദ്യത്തെ സർക്കാർ കലാലയങ്ങളിൽ ഒന്നാണ് മദ്രാസ് പ്രസിഡൻസി കോളേജ്. 1840 ഒക്ടോബർ 16 നാണ് ബ്രിട്ടീഷ് സർക്കാർ മദ്രാസ് പ്രെപറേറ്ററി സ്കൂൾ ആരംഭിക്കുന്നത് ഈ സ്കൂൾ പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തുകയും അതിനുശേഷം ബിരുദ കോളേജ് ആക്കുകയുമായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച രണ്ട് പ്രസിഡൻസി കോളേജുകളിൽ ഒന്നാണ് മദ്രാസ് പ്രസിഡൻസി കോളേജ്; മറ്റൊന്ന് കൊൽക്കത്ത പ്രസിഡൻസി കോളേജ് ആണ്. മലയാള ഭാഷയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള കലാലയമാണിത്. ലോകത്താദ്യമായി ആധുനിക രീതിയിൽ മലയാള ഭാഷ പഠനവിഭാഗം ആരംഭിച്ചത് ...

                                               

സർവ്വജ്ഞ

കന്നഡ ഭാഷയിലെ ഒരു കവിയായിരുന്നു സർവ്വജ്ഞ. വചന സാഹിത്യത്തിൽ ത്രിപദികൾ എന്നറിയപ്പെടുന്ന മൂന്നു വരികൾ അടങ്ങിയ ഛന്ദസ്സിൽ രചിച്ച കവിതകളാണ്‌ ഇദ്ദേഹത്തിന്റെ പ്രത്യേകത.

                                               

മനോജ് കുറൂർ

മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ. അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ" ഉത്തമപുരുഷൻ കഥപറയുമ്പോൾ” എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയിൽ വിരളം ആണെന്നു പറയുന്നു. 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്

                                               

സാ. കന്തസ്വാമി

തമിഴിലെ ആധുനിക സാഹിത്യകാരന്മാരിൽ ഒരാളാണ്, നോവലിസ്റ്റ്‌, നിരൂപകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന സാ. കന്തസ്വാമി. കന്തസാമി സംവിധാനം - ചെയ്ത കാവൽ ദൈവങ്ങൾ എന്ന ഡോക്യുമെന്ററിക്ക് അന്താരാഷ്ട്രപുര സ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

                                               

റഖൈൻ ജനങ്ങൾ

ആധുനിക മ്യാൻമാറിലെ റഖൈൻ സംസ്ഥാനത്ത് ജീവിക്കുന്ന ഒരു ആദിമ ജനവിഭാഗമാണ് റഖൈൻ ജനങ്ങൾ. Rakhine മ്യാൻമാറിന്റെ ജനസംഖ്യയുടെ 5.53 ശതമാനത്തിൽ കൂടുതലുണ്ട് ഇവരുടെ ജനസംഖ്യ. നേരത്തെ ഇവർ അര്ഡക്കനീസ് ജനങ്ങൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ പ്രദേശത്തും റഖൈൻ ജനത താമസിക്കുന്നുണ്ട്. പ്രത്യേകിച്ച് ചിറ്റഗോങ്, ബരിസൽ ഡിവിഷനുകളിലാണ് ബംഗ്ലാദേശിൽ ഇവർ താമസിക്കുന്നത്. അർക്കനീസ് ജനവിഭാഗങ്ങളുടെ വംശപരമ്പരയിൽ പെട്ട ഒരു വിഭാഗം ജനങ്ങൾ ബംഗ്ലാദേശിലെ ചിറ്റഗോങ് ഹിൽ ട്രാക്ട്‌സ് മേഖലയിൽ ചുരുങ്ങിയത് പതിനാറാം നൂറ്റാണ്ട് മുതൽ ജീവിച്ച് വരുന്നുണ്ട്. ഇവരെ മർമ ജനങ്ങൾ എന്നും അറിയപ്പെടുന്നുണ്ട്. അർക്കനീസ് ജനങ് ...

                                               

സിംഹളർ

ശ്രീലങ്കയിലെ തദ്ദേശീയരായ ഇന്തോ-ആര്യൻ ജനവിഭാഗമാണ് സിംഹളർ. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും സിംഹളരാണ്. ഇത് ഒന്നരക്കോടിയിലധികം വരും. ഭാഷയിലും മതവിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമാണ് സിംഹളരുടെ തനിമ. ഇന്തോ-ആര്യൻ ഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന സിംഹള ഭാഷയാണ് ഇവരുടെ വിനിമയ ഭാഷ. ഥേരവാദ ബുദ്ധമതവിശ്വാസികളാണ് ഭൂരിഭാഗം സിംഹളരും. ചെറിയൊരു ശതമാനം ക്രിസ്തുമതവിശ്വാസികളും ഉണ്ട്.

ഇന്ത്യൻ സാഹിത്യം
                                     

ⓘ ഇന്ത്യൻ സാഹിത്യം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1947 വരെയും പിന്നീട് ഇന്ത്യയിലെയും സാഹിത്യത്തിനെയാണു് ഇന്ത്യൻ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യയിൽ 22 ഔദ്യോഗികഭാഷകളാണുള്ളത്. ആദ്യകാലകൃതികൾ വാമൊഴിയായാണു് പ്രചരിക്കപ്പെട്ടിരുന്നത്. സംസ്കൃത സാഹിത്യത്തിന്റെ തുടക്കം 1500–1200 ബി.സി കാലഘട്ടത്തിൽ വാമൊഴിയായി പ്രചരിക്കപ്പെട്ട ഋഗ്വേദത്തിലൂടെയാണു്.ബി.സി. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യത്തിലാണ് സംസ്കൃത മഹാകാവ്യങ്ങളായ മഹാഭാരതവും രാമായണവും രചിക്കപ്പെട്ടത്. തുടർന്ന് സസ്കൃതത്തിൽ പല കൃതികളും സംഘസാഹിത്യം, പാലിഭാഷയിലെഴുതിയ തിപിടകം എന്നിവയും രചിക്കപ്പെടുകയുണ്ടായി

ഒൻപതാം നൂറ്റാണ്ടിൽ കന്നഡ, പത്താം നൂറ്റാണ്ടിൽ തെലുഗു എന്നീ ഭാഷകളിലും ഗ്രന്ഥങ്ങൾ രചിക്കപ്പെടാൻ തുടങ്ങി. പിന്നീടാണ് മറാത്തി, ഒഡിയ, ബംഗാളി എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത്, തുടർന്ന് ഹിന്ദി, പേർഷ്യ, ഉർദു തുടങ്ങിയ ഭാഷകളിലും ഗ്രന്ഥങ്ങൾ രചിക്കപ്പെടാൻ തുടങ്ങി.

1913-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബംഗാളി കവി രബീന്ദ്രനാഥ് ടാഗോർ ഇന്ത്യയുടെ ആദ്യത്തെ നോബൽ സമ്മാനജേതാവായി. സമകാലീന ഇന്ത്യൻ സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ജ്ഞാനപീഠ പുരസ്കാരം എന്നീ രണ്ട് പ്രധാന സാഹിത്യ അവാർഡുകൾ നൽകപ്പെടുന്നു. എട്ട് ജ്ഞാനപീഠ പുരസ്കാരങ്ങൾ ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ സാഹിത്യകാരന്മാർക്കും അഞ്ചു വീതം ബംഗാളി, മലയാളം, എന്നീ ഭാഷകളിലെ സാഹിത്യകാരന്മാർക്കും നൽകപ്പെട്ടിട്ടുണ്ട്

                                     

1. സംസ്കൃത ഇതിഹാസ സാഹിത്യം

വേദവ്യാസന്റെ മഹാഭാരതവും വാല്മീകിയുടെ രാമായണവുമാണ് പ്രധാന സംസ്കൃതഇതിഹാസങ്ങൾ.

പാലി

പാലി ഭാഷയിൽ രചിക്കപ്പെട്ട തിപിടകം മുഖ്യമായും ഇന്ത്യയിൽ ആണ് എഴുതപ്പെട്ടത്, പിന്നീടുണ്ടായ പാലി ഭാഷാകൃതികൾ മിക്കവാറും ശ്രീ ലങ്കയിലോ ദക്ഷിണ പൂർവ്വേഷ്യയിലോ ആണ് എഴുതപ്പെട്ടത്. പാലി സാഹിത്യത്തിൽ ബുദ്ധമത തത്ത്വചിന്ത, കവിത, ചില വ്യാകരണ കൃതികൾ എന്നിവ ഉൾപ്പെടുന്നു. ജാതകകഥകൾ, ധർമ്മപദം, പാലി ഭാഷയിലെ ആട്ടക്കഥ, മഹാവംശം എന്നിവ പ്രധാന പാലി സാഹിത്യകൃതികളിൽപ്പെടുന്നു.

                                               

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ പട്ടിക

ഇന്ത്യൻ പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുടെ പട്ടികയാണിത്. കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ മികവു തെളിയിച്ച 12 പേരെയാണ് ആറു വർഷത്തേയ്ക്കായി നാമനിർദ്ദേശം ചെയ്യുന്നത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →