Топ-100
Back

ⓘ ആർ.പി. മാൾ, കൊല്ലം. കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു വ്യാപാരസമുച്ചയമാണ് ആർ.പി. മാൾ. കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ഈ വ്യാപാര സമുച്ചയത്തിന് ഏ ..                                               

ചിന്മയ വിദ്യാലയ, കൊല്ലം

കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സീനിയർ സെക്കന്ററി സ്കൂളാണ് ചിന്മയ വിദ്യാലയ. 1985 ഒക്ടോബർ 23-ന് സ്ഥാപിതമായ ഈ സ്കൂളിന്റെ മേൽനോട്ടച്ചുമതല നിർവ്വഹിക്കുന്നത് ചിന്മയ എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ്. ഏകദേശം 3.01 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസാണ് ഈ വിദ്യാലയത്തിനുള്ളത്. പ്രീ പ്രൈമറി, എൽ.പി., യു.പി., എച്ച്.എസ്., ഹയർ സെക്കന്ററി തലങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

                                               

സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം

കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം വാടി കടപ്പുറത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ. 1896-ൽ സ്ഥാപിതമായ ഈ സ്കൂൾ കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്. 1900-ത്തിൽ ഹൈ സ്കൂൾ വിഭാഗം ആരംഭിച്ചു. 1902-ൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. 5 മുതൽ 12-ആം ക്ലാസുവരെ ഏകദേശം 4000 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ സീനിയർ സെക്കന്ററി സ്കൂളായി ഉയർത്തിയിട്ടുണ്ട്. ശാസ്ത്രം, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് ഹയർ സെക്കന്ററി തലത്തിലെ വിഷയങ്ങൾ.

                                               

മണക്കാട്, കൊല്ലം ജില്ല

കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മണക്കാട്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 33-ആമത്തെ വാർഡാണു മണക്കാട്. കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്.

                                               

മരുത്തടി

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നഒരു തീരദേശപട്ടണമാണ് മരുത്തടി. സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട മത്‌സ്യബന്ധന കേന്ദ്രം കൂടിയാണിത്. ഈ പ്രദേശത്തെ കായലുകൾ കാണാൻ നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.

                                               

കിളികൊല്ലൂർ

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കിളികൊല്ലൂർ. കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെ ദേശീയപാത 744-നു സമീപം കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നുണ്ട്. കൊല്ലം, പരവൂർ, പുനലൂർ, തിരുവനന്തപുരം, കന്യാകുമാരി, എറണാകുളം, ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള തീവണ്ടികൾക്ക് ഈ നിലയത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കിളികൊല്ലൂരിനു സമീപം കരിക്കോട് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു. കൊല്ലം കോർപ്പറേഷന്റെ ഒരു സോണൽ ഓഫീസും കിളികൊല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദനത്തോപ്പ്, കുണ്ടറ, കല്ലുംതാഴം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.

                                               

പള്ളിത്തോട്ടം

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു കടൽത്തീര പ്രദേശമാണ് പള്ളിത്തോട്ടം. കൊല്ലം കോർപ്പറേഷനു കീഴിലുള്ള സെൻട്രൽ സോൺ II-ലെ 46-ആം വാർഡാണിത്. മത്സ്യബന്ധനമാണ് ഇവിടെയുള്ളവരുടെ പ്രധാന ഉപജീവനമാർഗ്ഗം.

ആർ.പി. മാൾ, കൊല്ലം
                                     

ⓘ ആർ.പി. മാൾ, കൊല്ലം

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു വ്യാപാരസമുച്ചയമാണ് ആർ.പി. മാൾ. കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ഈ വ്യാപാര സമുച്ചയത്തിന് ഏകദേശം 210000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇത് പ്രവർത്തിക്കുന്നത്.

ആദ്യകാലത്ത് കെ-മാൾ കൊല്ലം മാൾ എന്നാണ് ഈ വ്യാപാരസമുച്ചയം അറിയപ്പെട്ടിരുന്നത്. ദക്ഷിണ കേരളത്തിൽ മലബാർ ഡെവലപ്പേഴ്സിന്റേതായി ആരംഭിച്ച ആദ്യത്തെ ഷോപ്പിംഗ് മാളാണ് കെ-മാൾ. 2011-ൽ മലയാള ചലച്ചിത്രതാരം മോഹൻലാലാണ് കെ മാൾ ഉദ്ഘാടനം ചെയ്തത്. ഈ വ്യാപാരകേന്ദ്രം ആർ.പി. ഗ്രൂപ്പ് ഏറ്റെടുത്തതോടെ ആർ.പി. മാൾ എന്നു പുനർനാമകരണം ചെയ്തു. കാർണിവൽ സിനിമാസ് തീയറ്റർ ഉൾപ്പെടെ ധാരാളം വ്യാപാര ശാലകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ കൊച്ചിക്കും കോഴിക്കോടിനും ശേഷം ഷോപ്പിംഗ് സംസ്കാരം ആരംഭിച്ച നഗരമാണ് കൊല്ലം.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →