Топ-100
Back

ⓘ ബിഷപ്പ് ജെറോം നഗർ. കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള ഒരു വ്യാപാര സമുച്ചയമാണ് ബിഷപ്പ് ജെറോം നഗർ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ് ..



                                               

പട്ടത്താനം

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജനവാസപ്രദേശമാണ് പട്ടത്താനം. ചിന്നക്കടയിൽ നിന്ന് 4 കിലോമീറ്റർ അകലെ കൊല്ലം നഗരത്തിനു തെക്കുകിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗജമേള പ്രസിദ്ധമാണ്. അമ്മൻനട അർദ്ധനാരീശ്വരൻ ക്ഷേത്രം, ഭരത രജനി ലാറ്റിൻ കത്തോലിക് ചർച്ച് എന്നിവയും പട്ടത്താനത്തുണ്ട്.

                                               

വള്ളിക്കീഴ്

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.

                                               

കരിക്കോട്

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കരിക്കോട്. കൊല്ലം നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇത് കൊല്ലം കോർപ്പറേഷനു കീഴിലുള്ള 23-ആമത്തെ വാർഡ് കൂടിയാണ്. തങ്ങൾ കുഞ്ഞ് മുസലിയാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ ഈ പ്രദേശം പ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജായ ടി.കെ.എം. കോളേജ് 1958-ൽ ഇവിടെ സ്ഥാപിതമായി. ഇതിനു സമീപം ടി.കെ.എം. ആർട്ട്സ് ആൻഡ് സയൻസ് കോളേജും സ്ഥിതിചെയ്യുന്നു.

                                               

കടപ്പാക്കട

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജംഗ്ഷനാണ് കടപ്പാക്കട. കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം ആശ്രാമം ലിങ്ക് റോഡും സന്ധിക്കുന്നത് കടപ്പാക്കടയിൽ വച്ചാണ്. ദേശീയപാതകളിലൂടെയുള്ള ഗതാഗത തിരക്ക് കുറയ്ക്കുവാനായി കടപ്പാക്കട വഴി വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്. ഉളിയക്കോവിൽ, ആശ്രാമം, അമ്മൻനട, പോളയത്തോട് എന്നിവയാണ് കടപ്പാക്കടയ്ക്കു സമീപമുള്ള പ്രദേശങ്ങൾ. ഏകദേശം 2.2 കിലോമീറ്റർ അകലെയായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.

                                               

മേവറം

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് മേവറം. കൊല്ലം നഗരത്തിനു തെക്കേ അറ്റത്തായി കൊല്ലം കോർപ്പറേഷന്റെ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ദേശീയപാത 66-ന്റെ ഭാഗമായ കൊല്ലം ബൈപാസ് ആരംഭിക്കുന്നത് മേവറത്തുവച്ചാണ്.

                                               

പീരങ്കി മൈതാനം

കൊല്ലം നഗരത്തിനു സമീപമുള്ള കന്റോൺമെന്റ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണ് കന്റോൺമെന്റ് മൈതാനം എന്നറിയപ്പെടുന്ന പീരങ്കി മൈതാനം. ശ്രീനാരായണ കോളേജിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ മൈതാനത്തു വച്ചാണ് 1809-ൽ കൊല്ലം യുദ്ധം നടന്നത്. 1915ലെ കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായതും പീരങ്കി മൈതാനമാണ്. 1927ൽ മഹാത്മാഗാന്ധി ഇവിടെ വച്ച് ജനങ്ങളോട് സംസാരിക്കുകയുണ്ടായി. 1938ൽ നടന്ന ചിങ്ങം 17 വിപ്ലവത്തിൽ ആറോളം പേർ കൊല്ലപ്പെടുകയുണ്ടായി. പീരങ്കി മൈതാനം എന്ന പേരിനു കാരണമായി ഇവിടെ സ്ഥാപിച്ചിരുന്ന 5 പീരങ്കികൾ ഇപ്പോൾ കൊല്ലം സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയത്തിൽ കാഴ്ചയ്ക്ക് വച്ചിട്ടുണ്ട്.

ബിഷപ്പ് ജെറോം നഗർ
                                     

ⓘ ബിഷപ്പ് ജെറോം നഗർ

കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള ഒരു വ്യാപാര സമുച്ചയമാണ് ബിഷപ്പ് ജെറോം നഗർ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലെക്സുകളിലൊന്നാണിത്. ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ഉടമസ്ഥതയിലാണ് ഇതു പ്രവർത്തിക്കുന്നത്. കൊല്ലം രൂപതയുടെ ഭാരതീയനായ ആദ്യത്തെ ബിഷപ്പ് ജെറോം കോയിവിളയുടെ പേരാണ് ഈ വ്യാപാരസമുച്ചയത്തിനു നൽകിയിരിക്കുന്നത്. അദ്ദേഹം 1937 മുതൽ 1978 വരെ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്നു.

കൊല്ലം നഗരത്തിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായ ബിഷപ്പ് ജെറോം നഗറിൽ റോയൽ എൻഫീൽഡ് ഷോറൂം, എച്ച് ആൻഡ് സി പുസ്തകശാല, എസ്.ബി.ടി. ചിന്നക്കട ശാഖ, ജി മാക്സ് തീയറ്റർ എന്നിവ ഉൾപ്പെടെ നിരവധി വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആറുനിലകളുള്ള കെട്ടിടസമുച്ചയത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി ഭൂഗർഭ നിലയും നിർമ്മിച്ചിട്ടുണ്ട്. 2015 ജൂണിൽ കൊല്ലം ജില്ലയിൽ ജൈവകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി എ.ടി.എം. മാതൃകയിൽ പച്ചക്കറി വിത്തുകൾ നൽകുന്ന ഒരു യന്ത്രം ബിഷപ്പ് ജെറോം നഗറിൽ സ്ഥാപിച്ചിരുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →