Топ-100
Back

ⓘ ഹാം റേഡിയോ. പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട് ..                                               

ഫ്രീക്വൻസി മോഡുലേഷൻ

ആവൃത്തിയിൽ മാറ്റംവരുത്തി വിവരങ്ങൾ വാഹക തരംഗത്തിൽ ചേർക്കുന്ന രീതിയാണ് എഫ് എം. മൂല ആവൃത്തിയെ നേരിട്ട് മാറ്റം വരുത്താതെ തന്നെ വാഹകതരംഗത്തിൽ ഫേസ് മോഡുലേഷൻ വഴിയും വിവര തരംഗങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താം. ശബ്ദ തരംഗങ്ങളുടെ പ്രക്ഷേപണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. ചില കാന്തിക ടേപ്പുകളിൽ വിവരങ്ങൾ ചേർക്കാനും ഇവ ഉപയോഗിക്കുന്നു. ഇവ മുഖ്യമായും റേഡിയോ പ്രക്ഷേപണത്തിന് ഉപയോഗിക്കുന്നു. പ്രക്ഷേപണത്തിൽ പ്രകൃത്യാ ഉണ്ടാകുന്ന തരംഗനഷ്ടങ്ങൾ ഒഴിവാക്കാമെന്നുള്ളതാണ് ഈ രീതിയുടെ ഗുണം.

                                               

ക്ലിപ്പർട്ടൺ ദ്വീപ്

ക്ലിപ്പർട്ടൺ ദ്വീപ് മദ്ധ്യ അമേരിക്കയുടെ തീരത്തുനിന്നകലെ കിഴക്കൻ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്തതും ഏകദേശം 6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ ഒരു പവിഴ അറ്റോളാണ്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നിന്ന് 10.677 കിലോമീറ്റർ ദൂരത്തിലും, തഹീതിയിലെ പപ്പീട്ടിൽ നിന്ന് 5.400 കിലോമീറ്റർ ദൂരത്തിലും മെക്സിക്കോയിൽ നിന്ന് 1.080 കിലോമീറ്റർ ദൂരത്തിലുമാണ് ഈ ദ്വീപിന്റെ സ്ഥാനം. ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെ നേരിട്ടുള്ള അധികാര പരിധിയിലുള്ള ഇത് ഫ്രാൻസിന്റെ ഒരു വിദേശ സംസ്ഥാന സ്വകാര്യ സ്വത്താണ്.

                                               

എസ്തർ വില്ല്യംസ്

എസ്തർ ജെയിൻ വില്യംസ് ഒരു അമേരിക്കൻ നീന്തൽ താരവും നടിയുമായിരുന്നു. ലോസ് ആഞ്ചലസ് അത്ലറ്റിക് ക്ലബ് നീന്തൽ ടീമിൻറ ഭാഗമായി ഒട്ടനവധി ദേശീയവും, പ്രാദേശികവുമായ നീന്തൽ റെക്കോഡുകൾ അവർ കൌമാരകാലത്ത് തന്നെ സ്ഥാപിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ 1940 സമ്മർ ഒളിമ്പിക്സിൽ മത്സരിക്കാനാകാതെയിരുന്ന അവർ ബില്ലി റോസിൻറെ അക്വാക്കെയ്ഡ് എന്ന പേരിലുള്ള സംഗീത, നൃത്ത നീന്തൽ ഷോയിൽ ചേർന്നു പ്രവർത്തിച്ചു. ന്യൂയോർക്ക് നഗരത്തിൽനിന്നും സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് ഈ പ്രദർശനം മാറ്റിയതിനാൽ എലീനർ ഹോം ഒഴിവായ സ്ഥാനത്തേയ്ക്കാണ് എസ്തറിനെ പരിഗണിച്ചത്. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും ടാർസൻ സിനിമകളിലെ താരവുമായിരുന ...

                                               

സ്വെയ്ൻസ് ദ്വീപ്

സ്വൈൻസ് ദ്വീപ് ടോക്‌ലവ് ദ്വീപസമൂഹത്തിലെ ഒരു അറ്റോൾ ആണ്. സാംസ്കാരികമായി ഇത് ടോക്‌ലവിന്റെ ഭാഗമാണ്. അമേരിക്കൻ സമോവയുടെ ഭാഗമെന്ന നിലയിൽ ഇപ്പോൾ ഈ ദ്വീപ് അമേരിക്കൻ ഐക്യനാടുകളിലെ ഒരു ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗമാണ്. സ്വൈൻസ് ദ്വീപ് ഒലോസേഗ ദ്വീപ്, ഒലോഹേഗ ദ്വീപ്, ക്വിറോസ് ദ്വീപ്, ജെന്റെ ഹെർമോസ ദ്വീപ്, ജെന്നിംഗ്സ് ദ്വീപ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ജെന്നിംഗ്സ് കുടുംബമാണ് ഈ ദ്വീപിന്റെ ഉടമസ്ഥർ. കൊപ്ര ഉണ്ടാക്കാനായി തോട്ടമായി ഉപയോഗിക്കുന്ന ദ്വീപിൽ ടോക്‌ലവ് സ്വദേശികളായ 37-ൽ പരം ആൾക്കാരുണ്ട്. ഇവരാണ് ദ്വീപിൽ തേങ്ങായിടുന്നത്.

                                               

ബാറ്ററി

സംഭരിച്ചു വയ്ക്കപ്പെട്ട രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിവുള്ള ഒന്നോ അതിലധികമോ വൈദ്യുതരാസ സെല്ലുകളെയാണ് ബാറ്ററി എന്നു വിളിക്കുന്നത്. 1800ൽ അലസ്സാണ്ട്രോ വോൾട്ട എന്ന ശാസ്ത്രജ്ഞനാണ് ആദ്യത്തെ ബാറ്ററി കണ്ടു പിടിച്ചത്. ഇന്ന് ഗാർഹിക, വ്യവസായ മേഖലകളിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസ്സുകളാണ് ബാറ്ററികൾ. 2005-ലെ കണക്കുകൾ പ്രകാരം ലോകത്താകമാനമുള്ള ബാറ്ററി വ്യവസായം ആറു ശതമാനം വാർഷിക വർദ്ധനവോടെ 48 ബില്യൺ ഡോളറിന്റെ വില്പനയാണ് നടത്തിയത്. ബാറ്ററികളെ പ്രധാനമായും രണ്ടായി തരം തിരിക്കാം, പ്രൈമറി ബാറ്ററികൾ അഥവാ പ്രാഥമിക ബാറ്ററികൾ ഒരു തവണ മാത്രം ഉപയോഗിക്കാവുന്നവ എന്നും സെക്കന്ററി ബാറ്ററികൾ അഥ ...

ഹാം റേഡിയോ
                                     

ⓘ ഹാം റേഡിയോ

പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഏക വിനോദമായ ഹാം റേഡിയോ അഥവാ അമച്വർ റേഡിയോയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു റേഡിയോ വിളി പേര് ഉപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു.

                                     

1. പേരിനുപിന്നിൽ

ഹാം എന്ന പേര് രൂപപെട്ടത്തിനു പിന്നിൽ ഒരു കഥയുണ്ട്. 1888-ൽ ഹെർട്ട്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ വൈദ്യുതികാന്തിക തരംഗങ്ങളെ പറ്റി പ്രതിപാദിക്കുകയും ആംസ്ട്രോങ്ങ് റേഡിയോ ഫ്രീക്വൻസിക്ക് ഉപയോഗയോഗ്യമായ ഓസിലേറ്റർ സർക്ക്യൂട്ട് നിർമ്മിക്കുകയും മാർക്കോണി വയറില്ലാതെ ആശയങ്ങൾ കൈമാറാൻ കഴിയുന്ന യന്ത്രം ഉപയോഗിച്ച് വാർത്താവിനിമയം നടത്തുകയും ചെയ്തപ്പോൾ ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് Hertz, Armstrong, Marconi HAM ഹാം എന്ന പേര് രൂപപ്പെടുത്തിയതത്രേ.

                                     

2. ഉപകരണം

മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ ട്രാൻസ്മിറ്ററും റിസീവറും ചേർന്നത് ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത്‌ പ്രവർത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക്‌ റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത്‌ കേൾപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു സംവിധാനത്തെ ഒരു വയർലെസ്‌ സെറ്റ്‌ അഥവാ ട്രാൻസീവർ ട്രാൻസ്മിറ്റർ+ റിസീവർ എന്നു പറയുന്നു.

സാധാരണ മൂന്ന് ബാൻഡുള്ള റേഡിയോ സ്വീകരണി ഉപയോഗിച്ച് ഹാം റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും. അവയിൽ 40 മീറ്ററിൽ 7 MHz Beat frequency oscillator ഘടിപ്പിച്ചു ട്യൂൺ ചെയ്താൽ ചെറുതായി സംഭാഷണം കേൾക്കാം. റേഡിയോയുടെ ഏരിയലിൽ അൽപം വയർകൂടി വലിച്ചുകെട്ടിയാൽ സംഭാഷണം വ്യക്തമായി കേൾക്കുവാൻ സാധിക്കും.

                                     

3. ഉപയോഗിക്കുന്ന ആവൃത്തികൾ

ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്: H.F ഹൈ ഫ്രീക്വൻസി, V.H.Fവെരി ഹൈ ഫ്രീക്വൻസി, U.H.Fഅൾട്ര ഹൈ ഫ്രീക്വൻസി. ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട്. H.F ഫ്രീക്വൻസി ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞന്മാരോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്. ഹാമുകൾ സാധാരണയായി 40 മീറ്റർ ബാൻഡ്, 20 മീറ്റർ ബാൻഡ് 80 മീറ്റർ ബാൻഡ് എന്നീ ബാൻഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മുതൽ 146 മെഗാ ഹെർട്സും അതിനടുത്തുള്ള ഫ്രീക്വൻസികളും ഉപയോഗിച്ചാണ് V.H.Fവെരി ഹൈ ഫ്രീക്വൻസി ബാൻഡിൽ ഹാമുകൾ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം കൊടുത്തിട്ടുള്ള ഫ്രീക്വൻസിയും ബാൻഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത്.

                                     

4. കോൾ സൈൻ

അമച്വർ റേഡിയോ ലൈസൻസ് ലഭിക്കുന്ന ഓരോരുത്തർക്കും ഓരോ ഹാമിനും ഒരു കോൾ സൈൻ ലഭിക്കും. ഇത് അതതു രാജ്യത്തെ സർക്കാർ ഏജൻസിയാണ് നൽകുന്നത്. കോൾ സൈൻ കണ്ടാൽ അത് ഏതുരാജ്യത്തുനിന്നുള്ള ഹാമാണെന്ന് കണ്ടെത്താനാകും. ഇന്ത്യയിലെ ഹാമുകളുടെ കോൾസൈൻ VU എന്ന അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് VU2RG ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതിൽ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും RG എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസൻസ് കൈയ്യാളുന്നയാളെയും സൂചിപ്പിക്കുന്നു. VU2SON, VU2LNH, VU3CEY, VU3SIO, VU3EUB എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്.

ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകൾ നൽകിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാകിസ്താന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങൾക്കും ഒന്നിൽ കൂടുതൽ കോഡുകൾ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്.

കോൾസൈനിൽ രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്കു ശേഷമുള്ള അക്കം ഹാമിന്റെ ലൈസൻസിന്റെ ഗ്രേഡിനെ കാണിക്കുന്നു. അവസാനത്തെ രണ്ടോ മൂന്നോ അക്ഷരങ്ങൾ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുന്നു.                                     

5. ഇന്ത്യയിൽ

ഇന്ത്യയിൽ ഇതുവരെ 38000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു.

                                     

5.1. ഇന്ത്യയിൽ ലൈസൻസിനുള്ള നടപടികൾ

12 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരൻ ആയ ആർക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റർ ആകാം; പക്ഷെ അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. ഹാം റേഡിയോ ലൈസൻസിനുള്ള പരീക്ഷക്ക്‌ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് എന്ന പോരാട്ടലിലൂടെ രജിസ്റ്റർ ചെയ്ത് പരീക്ഷക്കും ലൈസൻസിനും അപേക്ഷിക്കാവുന്നതാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ WPC ആണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി. പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതും ചെയ്യുന്നതും അവർ തന്നെ. രണ്ടുതരം ലൈസൻസുകളാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്: 1. ജനറൽ ഗ്രേഡ് 2. റെസ്ട്രിക്റ്റഡ് ഗ്രേഡ് മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. റേഡിയോ തിയറി ആൻഡ് പ്രാക്റ്റീസ്, അമച്വർ റേഡിയോ നിയമങ്ങൾ, മോഴ്സ് കോഡ് അയക്കലും സ്വീകരിക്കലും, വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ. ഈ നൂറു മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസൻസിന് മോഴ്‌സ് കോഡ് ആവശ്യമില്ല. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 40 ശതമാനവും എല്ലാ വിഷയങ്ങൾക്കും കൂടി 50 ശതമാനവും മാർക്കും, ജനറൽ ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 50 ശതമാനവും എല്ലാ വിഷയങ്ങൾക്കും കൂടി 60 ശതമാനവും മാർക്കും വാങ്ങിയാൽ പരീക്ഷ പാസ് ആകാം. എന്നാൽ പരീക്ഷ പാസ് ആയാൽ ഉടനെ വയർലെസ്സ് സെറ്റ് ഉപയോഗിക്കാൻ കഴിയില്ല. നിർദിഷ്ട ലൈസൻസ് ഫീസ് അടച്ചു കാത്തിരിക്കണം. പോലീസ്, Intelligence Bureau വെരിഫിക്കേഷനുകൾക്ക് ശേഷം നിങ്ങളുടെ ലൈസൻസ് തപാലിൽ അയച്ചു കിട്ടും. അതോടെ വയർലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം. മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. ഇതു കൂടാതെ എസ്.ഡബ്ല്യു.എൽ SWL - ഷോർട്ട് വേവ് ലിസണർ എന്ന ലൈസൻസ് കൂടി ഉണ്ട്. എന്നാൽ ഈ ലൈസൻസ് ഉപയോഗിച്ച് പ്രക്ഷേപണത്തിന് അനുവാദമില്ല. പക്ഷേ ഹാമുകൾ തമ്മിലുള്ള സംസാരവും മറ്റും കേൾക്കാനും മറ്റ് റിസീവറുകൾ ഉപയോഗിക്കാനുമുള്ള അനുവാദവുമാണ് ആണ് ഇത് തരുന്നത്. കേരളത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്.

മറ്റു പല വിനോദങ്ങളുമായും താരതമ്യം ചെയ്താൽ തുച്ഛമായ തുകയെ ഈ വിനോദത്മുതിന്ട ക്കേണ്ടതുള്ളൂ. 100 രൂപ ഫീസടച്ച് പരീക്ഷ എഴുതുക. പാസ്സായതിനു ശേഷം ലൈസൻസ് ഫീസ് 20 വർഷം കാലാവധി ഉള്ളതിന് 1000 രൂപ, ലൈഫ് ടൈം ലൈസൻസ് 2000 രൂപ അടക്കുക. ഒരു എക്വിപ്‌മെന്റ് സ്വന്തമാക്കുക. കഴിഞ്ഞു.ആയിരം രൂപയിൽ താഴെ ചെലവാക്കി ലോകം മുഴുവൻ സംസാരിക്കാവുന്ന തരം വയർലെസ്സ് സെറ്റുകൾ നിർമ്മിക്കാൻ കഴിയും. അതിനു ഹാം റേഡിയോ ഓപ്പറേറ്റർമാർ സഹായിക്കുകയും ചെയ്യും. അതിനു കഴിയില്ലെങ്കിൽ വെബ്‌സൈറ്റുകളിലൂടെയും മറ്റും വാങ്ങാവുന്നതാണ്. രണ്ടായിരം രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള എക്വിപ്‌മെന്റ്‌സ് വരെ ലഭ്യമാണ്.                                     

6. സേവന പാതയിലൂടെ

ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ. നിരവധി സേവനങ്ങളാണ് സമൂഹത്തിനു വേണ്ടി അവർ ചെയ്തിട്ടുള്ളത്. അവയിൽ ചിലത് ഇതാ: കുവൈത്ത് യുദ്ധകാലത്ത് അവിടുന്ന് ഇന്ത്യയിലേക്ക് വിവരങ്ങൾ കൈമാറിയത് മലയാളിയായ ഒരു ഹാം റേഡിയോ ഓപ്പറേറ്ററായിരുന്നു. രാജീവ് ഗാന്ധി വധത്തെ തുടർന്ന് എൽടിടി സന്ദേശങ്ങൾ ചോർത്തി നൽകി സൈന്യത്തിനെ സഹായിച്ചത് ഹാംറേഡിയോ പ്രവർത്തകരാണ്. സുനാമി വന്നപ്പോൾ ഒറ്റപ്പെട്ടുപോയ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സഹായമായത് എത്തിച്ചത് അവിടെ നിന്ന് പ്രവർത്തിച്ച വനിതാ ഹാം റേഡിയോ പ്രവർത്തകയാണ്. നേപ്പാൾ ഭൂകമ്പ സമയത് ലോകത്തു തന്നെ ആദ്യമായി ആ രാജ്യവുമായി വാർത്താവിനിമയ ബന്ധം സ്ഥാപിച്ചത് കോഴിക്കോടുള്ള ബാങ്ക് ഉദേ്യാഗസ്ഥനായ ഹാം റേഡിയോ ഓപ്പറേറ്റർ ആണ്. ചെന്നൈ ദുരന്ത സമയത്ത് ഒറ്റപ്പെട്ടു പോയ പല സ്ഥലത്തുനിന്നും വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത് ഹാം റേഡിയോ പ്രവർത്തകരാണ്. ഓഖി ചുഴലിക്കാറ്റിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതിൽ കൊല്ലത്തെയും ഇടുക്കിയിലെയും ഹാംറേഡിയോ ഓപ്പറേറ്റർമാൻർ നൽകിയ സേവനം വിലമതിക്കാനാവില്ല. കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ തെരഞ്ഞടുപ്പ് കമ്മീഷനുവേണ്ടി വാർത്താവിനിമയം നടത്തിയത് ഹാം റേഡിയോ പ്രവർത്തകരാണ്.2018 ആഗസ്റ്റ് മാസത്തിൽ കേരളത്തിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കത്തിലും വാർത്താ വിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഹാം റേഡിയോ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.ചില പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റർമാരെ കൂടി പരിചയപ്പെടുത്തി അവസാനിപ്പിക്കാം. ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിൻ, കല്പന ചൗള, ബ്രൂണെയ് സുൽത്താൻ കിംഗ് ഹുസയ്ൻ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി VU2RG, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, സോണിയ ഗാന്ധി VU2SON, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, മമ്മൂട്ടി, കമൽഹാസൻ VU2HAS, ചാരുഹാസൻ, കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റ VU2LNH അങ്ങനെ നീളുന്നു ഈ പട്ടിക.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →