Топ-100
Back

ⓘ മൗറീഷ്യസ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ് mə- RISH -əs, maw- ; French: Maurice. ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യ ..                                               

എബണേസീ

എരികേൽസ് നിരയിലെ ഒരു സസ്യകുടുംബമാണ് എബണേസീ. സംഗീത ഉപകരണങ്ങളും കൗതുകവസ്തുക്കളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിമരം ഉൾപ്പെടുന്ന കുടുംബമാണിത്. 4 ജനുസുകളിലായി 768 സ്പീഷിസ് മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്ന ഇവ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ലോകത്ത് എമ്പാടും കണ്ടുവരുന്നുണ്ട്. തടിക്കും ഭക്ഷ്യയോഗ്യമായ പഴങ്ങൾക്കുവേണ്ടിയും അലങ്കാരത്തിനായും ഇവയെ വളർത്തുന്നുണ്ട്. ഈ കുടുംബത്തിലെ മൗറീഷ്യസിൽ കാണുന്ന മൗറീഷ്യസ് എബണിയെ 17 -ആം നൂറ്റാണ്ടിൽ ഡച്ചുകാർ അമിതമായി മുറിക്കുകയുണ്ടായി.

                                               

ആപ്രവാസി ഘാട്ട്

ഇമിഗ്രേഷൻ ഡെപ്പൊ കൂലിത്തൊഴിലിനൊ കരാറിനൊ ഇന്ത്യൻ തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലെ പോർട്ട് ലൂയീസിൽ നിർമിച്ചിട്ടുള്ള കെട്ടിട സമുച്ചയമാണ്.1849 മുതൽ 1923 വരെ അഞ്ചുലക്ഷത്തോളം ഇന്ത്യൻ കൂലിത്തൊഴിലാളികളെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോട്ടങ്ങളിലേക്ക് ഇതുവഴി കൊണ്ടുപോയിട്ടുണ്ട്. മൗറീഷ്യസിൽ മാത്രം 68% ആളുകളും ഇന്ത്യൻ പാരമ്പര്യമുള്ളവരാണ്. അതുവഴി മൗറീഷ്യസ് സംസ്ക്കാരത്തിൽ നാഴിക ക്കല്ലാണ് ഇമിഗ്രേഷൻ ഡെപ്പൊ.

                                               

സാഗർ ശിവ മന്ദിർ

മൗറീഷ്യസ് ദ്വീപിലെ ഗോയവേ ഡി ചൈൻ, പോസ്റ്റ് ഡി ഫ്ളാക്ക് എന്നിവിടത്തെ ശിവക്ഷേത്രമാണ് സാഗർ ശിവ മന്ദിർ. സാഗർ ശിവ മന്ദിർ മൗറീഷ്യസിന്റെ കിഴക്കൻ ഭാഗത്ത് ആണ്. മൗറീഷ്യസിൽ എത്തിയ ഹിന്ദുക്കളുടെ ഒരു ആരാധനാലയമാണിത്. ഇവിടുത്തെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു. 2007- ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ 108 അടി ഉയരമുള്ള വെങ്കലനിറമുള്ള ശിവ പ്രതിമയുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ റ്റെംപ്ൾ ഇൻ ദ സീ ക്ഷേത്രത്തിന് സമാനമാണ് ഈ ക്ഷേത്രം.

                                               

കരിമ്പൻ പരുന്താൻ

ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള കല്ലൻ തുമ്പികളിൽ ഒരിനമാണ് കരിമ്പൻ പരുന്താൻ - Black Marsh Trotter - Ferrugineus Glider - Voyaging Glider. തുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള വാലും പിൻചിറകുകളിൽ കറുത്ത വലിയപൊട്ടും കാണപ്പെടുന്നു. ഇവയിൽ പെൺതുമ്പികൾക്ക് മങ്ങിയ ചുവപ്പു കലർന്ന തവിട്ടു നിറമാണ്. വളരെ നന്നായി പറക്കാൻ ശേഷിയുള്ളവയാണ് ഈ തുമ്പികൾ. ജലാശയങ്ങൾക്കും വലിയ കുളങ്ങൾക്കു സമീപവുമായി ഇവ വിഹരിക്കുന്നു വെയിലുള്ളപ്പോൾ ഇവ തനിച്ചോ കൂട്ടമായോ ചിലപ്പോൾ സമാന സ്വഭാവമുള്ള മറ്റു തുമ്പികളുടെ തുലാത്തുമ്പി, പാണ്ടൻ പരുന്തൻ കൂടെയോ ആകാശത്തു വട്ടമിട്ടു പറക്കുന്നതുകാണാം. ...

                                               

ജോൺ ഗിൽബർട്ട് ബേക്കർ

ഇംഗ്ലീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോൺ ഗിൽബർട്ട് ബേക്കർ FRS. അദ്ദേഹത്തിന്റെ മകനായിരുന്നു സസ്യശാസ്ത്രജ്ഞനായ എഡ്‌മണ്ട് ഗിൽബർട്ട് ബേക്കർ.

                                               

ഹിന്ദു

ഹിന്ദൂയിസത്തിന്റെ ദർ‍ശനങ്ങളും സംസ്കാരവും വിശ്വാസങ്ങളും പിൻതുടരുന്ന വ്യക്തിയാണ് ഹിന്ദു. ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവും സാംസ്കാരികവുമയ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 125 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 101 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻ‌മാർ ബർമ, പാകിസ്താൻ, ശ്രീലങ്ക, ഫിജി, ഗയാന, നേപാൾ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, മൗറീഷ്യസ്, സുരിനാം, ട്രിനിഡാഡ് ടൊബാഗോ, കാനഡ, നെതർലാൻഡ്സ്, ...

                                               

വെള്ളമോദകം

ഗുഡേനിയേസീ കുടുംബത്തിലെ ഒരു സസ്യമാണ് വെള്ളമോദകം. മറ്റുഭാഷകളിൽ ഇത് beach cabbage, sea lettuce, beach naupaka, naupaka kahakai, magoo, merambong, bapaceda or papatjeda, ngahu എന്നെല്ലാം അറിയപ്പെടുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഇന്തോ പസഫിക് മേഖലകളിൽ കാണപ്പെടുന്നു. അറബിക്കടലിന്റെയും, ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ശാന്തസമുദ്രതീരങ്ങളുടെയും മധ്യരേഖപ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന സസ്യമാണിത്. കേരളത്തിൽ പലയിടത്തും ഈ ചെടിയെ ഭദ്രാക്ഷം എന്നുവിളിക്കാറുണ്ട്.

                                               

കടൽക്കൊഴുപ്പ

കടൽത്തീരങ്ങളിൽ പൂഴിമണ്ണിൽ വളരുന്ന ഏകവർഷിയായ ഒരു സസ്യമാണ് ഏട്ടച്ചപ്പ് എന്നും അറിയപ്പെടുന്ന കടൽക്കൊഴുപ്പ. ആഫ്രിക്കയുടെ കിഴക്കൻ തീരം, മഡഗാസ്കർ, സെയ്ക്കിലസ്, മൗറീഷ്യസ്, ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. പശ്ചിമ ആസ്ത്രേലിയയിൽ ഇത് സ്വാഭാവികമായിത്തീർന്നിട്ടുണ്ട്.

                                               

ചിത്ര അയ്യർ

ചിത്ര അയ്യർ ഒരു ഇന്ത്യൻ ഗായിക ആണ് പ്രാഥമികമായി മലയാളത്തിലും മറ്റ്അഞ്ച് ഇന്ത്യൻ സിനിമാ രംഗങ്ങളിലും ഇറ്റാലിയൻ ചിത്രങ്ങളിലും ജോലി ചെയ്തു. ബാംഗ്ലൂരിൽ താമസിക്കുന്ന ചിത്ര 2000 ൽ എ ആർ റഹ്മാനുമായി തമിഴ് സിനിമകളിൽ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ടെലിവിഷനിൽ ടെലിവിഷൻ ഹോസ്റ്റായും നടിയായും മാറിമാറി ജോലി ചെയ്തു.

മൗറീഷ്യസ്
                                     

ⓘ മൗറീഷ്യസ്

ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ് mə- RISH -əs, maw- ; French: Maurice). ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3.943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കർ മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്. 1814-ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1968-ൽ മൗരീഷ്യസ് സ്വതംന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്.

                                     

1. നിരുക്തം

അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത്. അവർ ഇതിനെ ദിനാ അരൊബി എന്നുവിളിച്ചു. 1507-ൽ പറങ്കി നാവികർ ഇവിടെ വന്നു തൂടങ്ങി. പഴയ പറങ്കി മാപ്പുകളിൽ "ക്രിനെ" എന്ന പേരിൽ ഇതിനെ കാണിക്കുന്നുണ്ട്. പറക്കനാവാത്ത "ദൊദൊ" എന്ന പക്ഷിയുടെ സാന്നിധ്യം കൊണ്ടാണിതെന്ന് വിശ്വസിക്കുന്നു. പിന്നീടെത്തിയ പറങ്കി നാവികൻ, ദോം പെദ്രൊ മാസ്കാരെൻഹസ്, ഈ ദ്വീപസമൂഹങ്ങളെ മാസ്കാരെൻസ് എന്നു വിളിച്ചു. 1598-ൽ നാവിക സേനാപതി വൈബ്രാൻഡ് വാൻ വാർവിക്കിന്റെ നേതൃതത്തിൽ ഡച്ച് പടവ്യൂഹം "ഗ്രാൻഡ് തുറമുഖത്ത്" എത്തിച്ചേരുകയും ദ്വീപിനെ മൗറീഷ്യസ് നാമകരണം ചെയ്യുകയും ചെയ്തു. 1715-ൽ ചുറ്റുമുള്ള ദ്വീപുകൾ കയ്യടക്കിയിരുന്ന ഫ്രാൻസ് മൗറീഷ്യസിനേയും സ്വന്തമാക്കി ഐലെ ദെ ഫ്രാൻസ് നാമകരണം ചെയ്തു. 1814-ൽ ഫ്രാൻസിനെ കീഴടക്കി വെള്ളക്കാർ ദ്വീപിനെ സ്വന്തമാക്കി മൗറീഷ്യസ് എന്നു നാമകരണം ചെയ്തു.

                                     

2.1. ചരിത്രം ബ്രിട്ടീഷ്‌ കാലഘട്ടം

1814-1968

സർ റോബർട്ട് ഫാർക്കരിന്റേ നേത്രുതത്തിൽ തുടങ്ങിയ ഭരണം സത്വരമായ സാമൂഹിക സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ചു. 1835-ൽ അടിമത്തം നിർത്തലാക്കി. ഇതു ആഫ്രിക്കൻ അടിമകൾക്കു പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ വരുത്താൻ കാരണമായി. അവർ പ്രധാനമായും കരിമ്പിൻ തടങ്ങൾ, നിർമ്മാണശാലകൾ, ഗതാഗതമേഖല, കെട്ടിട നിർമ്മാണമേഖല, എന്നിവിടങ്ങലിൽ പണിയെടുത്തു.

ഇന്ത്യക്കാർ പ്രധാനമായും കൊൽകത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ആദ്യസമൂഹം 1721-ൽ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായിരുന്നു. പ്രധാനമായും ബഗാളികളും തമിഴരും. ലൂയിസ് തുറമുഖം മൂന്ന് മേഖലയായി തിരിച്ചിരുന്നു, ഇന്ത്യക്കാർ ക്യാംപ് ദെ മലബാർ എന്ന കിഴക്കൻ പ്രാന്തപ്രദേശത്തായിരുന്നു. അതുകൂടാതെ, മഡഗാസ്കർ, ആഫ്രിക്കയുടെ തെക്കും കിഴക്കും, മൊസാംബിക്ക്, കോമരി ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം കുടിയേറ്റക്കാരും ഉണ്ടായിരുന്നു. പിന്നീട് വ്യാപാരികളായ ചൈനീസ് കുടിയേറ്റക്കാരും എത്തിയതോടെ ദ്വീപ് എഷ്യക്കാരാൽ പ്രബലമായി.വികസിച്ചുവന്ന വിപണനസാദ്ധ്യത ധാരാളം വടക്കേ ഇന്ത്യൻ വ്യാപാരികളെ അങ്ങോട്ടു ആകർക്ഷിച്ചു.

                                     

3. ഭൂമിശാസ്ത്രം

80-ലക്ഷം വർഷങ്ങൾക്കുമുമ്പുണ്ടായ അഗ്നിപർവ്വതസ്പോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമാണ് മൗറീഷ്യസ്. ഇപ്പോൾ സജീവമായ ഒരു അഗ്നിപർവ്വതവുമില്ല. കഴിഞ്ഞ 10000 വർഷ്ത്തിനിടക്ക് ഒരു അഗ്നിപർവ്വതസ്പോടനവും രേഖപ്പെടുത്തിയിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള, വിട്ടു വിട്ടു കിടക്കുന്ന മലനിരകളാൽ ചുറ്റപെട്ടതാണ് മൗറീഷ്യസ്. തീരത്തുനിന്നും ഉള്ളിലെ സമതലത്തിലേക്കെത്തുമ്പോൾ ഉയരം 670 മീറ്റർ വരെയാകുന്നു. ഏറ്റവും ഉയരം കൂടിയ ഭാഗം തെക്കുപടിഞ്ഞാറുള്ള പിറ്റൊൻ ദെ ല പെറ്റിറ്റ് രിവിരെ നോയിരാണ്828 മീറ്റർ. പുഴകളാലും നദികളാലും ദ്വീപ് സമൃദ്ധമാണ്, പർവ്വതാഗ്നിപ്രവാഹം മൂലമുണ്ടായ വിടവുകളിലൂടെയാണ് ഇവ പ്രധാനമായും വരുന്നത്.

                                     

4. പരിസ്ഥിതി

ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.

ദക്ഷിണായനരേഖയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഉഷ്‌ണമേഖലയിലെ കാലവസ്ഥയാണ്. പ്രധാനമായും രണ്ടു ഋതുക്കൾ: നവംബർ മുതൽ എപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈർപ്പമുള്ള ഉഷ്‌ണകാലം, ഈ സമയത്തെ ശരാശരി താപനില 24.7° ആണ്, ജുൺ മുതൽ സെപ്ത്ംബർ വരെ ഉണങ്ങി വരണ്ടു തണുപ്പുള്ള ശൈത്യവും, ഈ സമയത്തെ ശരാശരി താപനില 20.4° ആണ്. എറ്റവും ചൂടൂള്ള സമയം ജനുവരിയും ഫബ്രുവരിയുമാണ്, ശരാശരി, പകലത്തെ ഉയർന്ന താപനില 29.2°. എറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ്, ശരാശരി, രാത്രിയിലെ എറ്റവും എറ്റവും കുറഞ്ഞ താപനില 16.4°. വർഷത്തിൽ തീരങ്ങളിൽ 900മിമീ-ഉം സമതലങ്ങളിൽ 1500മിമീ-ഉം മഴ ലഭിക്കാറുണ്ട്. മഴ പ്രധാനമായും ലഭിക്കുന്നതു വേനൽക്കാലത്താണ്.

                                               

വധശിക്ഷ മൗറീഷ്യസിൽ

1987-ലാണ് ഇവിടെ അവസാനത്തെ വധശിക്ഷ നടപ്പിലായത്. ഡെത്ത് പെനാൽറ്റി ആക്ട് എന്ന നിയമം 1995-ൽ നിലവിൽ വരുകയും ഭരണഘടന പരിഷ്കരിച്ച് വധശിക്ഷ നിർത്തലാക്കുകയും ചെയ്തു. 2008 ഡിസംബർ 18-ൽ മൗറീഷ്യസ് വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിക്കാൻ മറ്റുരാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ചു.

                                               

വെങ്കിടേശാനന്ദ സരസ്വതി

പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന വെങ്കിടേശാനന്ദ സരസ്വതി ശിവാനന്ദ സരസ്വതിയുടെ ശിഷ്യനായിരുന്നു. ഇന്ത്യയിലെ ഋഷികേശിലുള്ള ദിവ്യ ലൈഫ് സൊസൈറ്റിയിൽ നിന്ന് ആത്മീയ പരിശീലനം നേടിയ അദ്ദേഹം തന്റെ ഗുരുനാഥൻ പഠിപ്പിച്ച പാഠങ്ങൾ ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു. നന്മയുടെ സുവിശേഷം പ്രചരിപ്പിക്കാൻ തന്റെ യജമാനൻ ശിവാനന്ദൻ പ്രത്യേകം നിയോഗിച്ചതായി വെങ്കിടേശാനന്ദ പറഞ്ഞു - നാല് വാക്കുകൾ:" നല്ലത് ആവുക, നല്ലത് ചെയ്യുക”.

ബിൽബർഗിയ പിരമിഡാലിസ്
                                               

ബിൽബർഗിയ പിരമിഡാലിസ്

ഫ്ലേമിംഗ് ടോർച്ച് എന്നുമറിയപ്പെടുന്ന ബിൽബർഗിയ പിരമിഡാലിസ് ബ്രോമെലിയാഡിലെ ബ്രസീൽ, വെനസ്വേല, ഫ്രഞ്ച് ഗയാന, ലെസ്സർ ആന്റില്ലെസ്, ക്യൂബ എന്നിവിടങ്ങളിലെ സ്വദേശിയായ ഒരു സ്പീഷിസാണ്. പ്യൂർട്ടോ റിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലും പ്രകൃതിദത്തമായി കാണപ്പെടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിചേർന്ന് വളരുന്ന ഇവ എപ്പിഫൈറ്റ് സസ്യങ്ങളിൽപ്പെടുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →