Топ-100
Back

ⓘ ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ്.തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാ ..                                               

ബൽരാജ് മാധോക്

ബൽരാജ് മാധോക് ജമ്മുവിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. യഥാർത്ഥത്തിൽ ദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് ഭാരതീയ ജനസംഘത്തിലൂടെ ഒരു രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചു. ജമ്മു കശ്മീർ നാട്ടുരാജ്യത്ത് ആർ‌.എസ്.‌എസിന്റെ പ്രവർത്തനത്തിന് തുടക്കമിടുന്നതിലും പിന്നീട് ജമ്മുവിലെ ഹൈന്ദവരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയായ ജമ്മു പ്രജാ പരിഷത്തിന്റെ പ്രവർത്തനത്തിലും ബൽരാജ് മധോക് നിർണ്ണായകമായ പങ്കുവഹിച്ചിരുന്നു. ഒടുവിൽ അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് നിയമിതനാക ...

                                               

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ നിയമം

2019 ഓഗസ്റ്റ് 5 ന്, ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി റദ്ദാക്കികൊണ്ട് ഇന്ത്യ ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നടപടികളിലൂടെ ജമ്മു കശ്മീർ സംസ്ഥാനത്തിലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വെട്ടിക്കുറച്ച് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദ് ആർട്ടിക്കിൾ 370 പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് നിലവിലുള്ള 1954 ലെ രാഷ്ട്രപതി ഉത്തരവിനെ അസാധുവാക്കുകയും സംസ്ഥാനത്തിന് നൽകിയിട്ടുള്ള സ്വയംഭരണത്തിന്റെ എല്ലാ വ്യവസ്ഥകളും അടുത്തുമാറ്റുകയും ചെയ്തു. ലെഫ്റ്റനന്റ് ഗവർണറും ഏകകണ്ഠമായ നിയമസഭയ ...

                                               

പി.ഡി.പി. (വിവക്ഷകൾ)

പി.ഡി.പി. എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി കേരളം പ്രോഗ്രാംഡ് ഡാറ്റാ പ്രോസസർ - ഒരു മിനി കമ്പ്യൂട്ടർ ശ്രേണി

                                               

ലാദിഷാ

പരമ്പരാഗതവും നർമ്മവുമായ നാടോടി ആലാപനത്തിന്റെ വേരുകളുള്ള ജമ്മു കശ്മീരിൽ നിന്ന് ഉത്ഭവിച്ച ഒരു കഥപറച്ചിൽ സംഗീതരീതിയാണ് ലാദിഷ. ഇത് ആദ്യം ആലപിച്ചിരുന്നത് പ്രാദേശികമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് അലഞ്ഞുതിരിഞ്ഞുനടക്കുന്ന സ്‌തുതിപാഠകനാണ്. സാധാരണയായി കാശ്മീരി ഭാഷയിൽ ആലപിക്കുന്നത് വേദന പ്രകടിപ്പിക്കുന്നതിനോ അല്ലെങ്കിൽ ആളുകളെ താളാത്മകമായ രൂപത്തിൽ രസിപ്പിക്കുന്നതിനോ ആണ്. ബല്ലാഡ് അല്ലെങ്കിൽ മെലോഡിയസ് ആക്ഷേപഹാസ്യം പ്രധാനമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ്. ചില സന്ദർഭങ്ങളിൽ ശബ്ദ ഇടവേളയില്ലാതെ ഒരു എന്റർടെയ്‌നർ അവരുടെ വിഷയം നർമ്മവും മെലഡിയും ചേർത്ത് ആലപിക്കുന്നു. രണ്ട ...

                                               

കരൺ സിംഗ്

കരൺ സിംഗ് ഒരു ഇന്ത്യൻ രാഷ്ട്രീയ വ്യക്തിത്വവും മനുഷ്യസ്‌നേഹിയും സർവ്വോപരി ഒരു കവിയുമാണ്. ഡോഗ്ര രാജവംശത്തിൽപ്പെട്ട അദ്ദേഹം മഹാരാജാ ഹരി സിങ്ങിന്റെ പുത്രനാണ്. ദേശീയ തലസ്ഥാന പ്രദേശമായ ദില്ലിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന അംഗമായ അദ്ദേഹം ജമ്മു കശ്മീർ പ്രസിഡന്റ് ഗവർണർ എന്നീ സ്ഥാനങ്ങളിൽ തുടർച്ചയായി സേവനമനുഷ്ഠിച്ചിരുന്നു. മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജാ ഹരി സിങ്ങിന്റെ മകനാണ് കരൺ സിംഗ്.

                                               

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ)

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഭൂട്ടാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഉസ്ബെകിസ്താൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്പെയിൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഇന്തോനേഷ്യ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ബെലിസ് ഈഴം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ശ്രീലങ്ക പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ടോംഗ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സുഡാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി താജികിസ്താൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സിയറ ലിയോൺ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നൈജീരിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ട്രിനിഡാഡ് ആൻഡ് ടൊബാഗോ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ശ്രീലങ്ക പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ...

ജമ്മു-കശ്മീർ
                                     

ⓘ ജമ്മു-കശ്മീർ

ജമ്മു-കശ്മീർ) ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ്.തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക്‌ ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്നവരും തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ പ്രദേശം. ഭൂരിപക്ഷവും മുസ്ലിംകളാണ്. ഹിന്ദു, സിഖ് എന്നിവയാണ് ഇവിടുത്തെ മറ്റ് മതങ്ങൾ.

                                     

1. ചരിത്രം

ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാകിസ്താൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാകിസ്താനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്താൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല. ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺമെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947.1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

                                     

2. പ്രത്യേക പദവി

2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സംസ്ഥാനത്തിൻറെ പ്രത്യേക പദവി ഒഴിവാക്കും എന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →