Топ-100
Back

ⓘ ബർമ്മയിലെ ഇന്ത്യക്കാർ ബർമ്മയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജരായ ആളുകളാണ്. ബർമ്മയിലുള്ള ഇന്ത്യക്കാരുടെ പുർവ്വികർ ഇന്ത്യ വിട്ട് ബർമ്മയിൽ എത്തിയിട്ട് അനേകം നൂറ്റാണ്ടുകള ..                                               

റോഹിംഗാ ജനവിഭാഗം

റോഹിംഗ്യൻ ജനങ്ങൾ റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ്. ചരിത്രപരമായി അരക്കാനീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യയിൽനിന്നുള്ള രാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ-ആര്യൻ ജനതയാണ്. 2016-17 പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതയ്ക്ക് 1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക ...

ബർമ്മയിലെ ഇന്ത്യക്കാർ
                                     

ⓘ ബർമ്മയിലെ ഇന്ത്യക്കാർ

ബർമ്മയിലെ ഇന്ത്യക്കാർ ബർമ്മയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജരായ ആളുകളാണ്. ബർമ്മയിലുള്ള ഇന്ത്യക്കാരുടെ പുർവ്വികർ ഇന്ത്യ വിട്ട് ബർമ്മയിൽ എത്തിയിട്ട് അനേകം നൂറ്റാണ്ടുകളോളമായി. ബ്രിട്ടീഷുകാർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ബർമ്മയിൽ ഭരണം തുടങ്ങിയ കാലം തൊട്ട് 1937ൽ ബ്രിട്ടീഷ് ബർമ്മ ബ്രിട്ടീഷ് ഇന്ത്യയുമായി വേർതിരിയുന്നതുവരെയുള്ള കാലത്താണ് ഇന്ത്യക്കാരുടെ പൂർവ്വികർ അവിടെയ്ക്ക് താമസം മാറ്റിയത്. ബ്രിട്ടീഷ് ഭരണ സമയത്ത് ഇന്ത്യക്കാർ അവിടത്തെ പട്ടാളത്തിലേയും ഉദ്യോഗസ്ഥതലത്തിലും വ്യാപാരികളായും പണം കടം കൊടുക്കുന്നവരായും ബർമ്മയിലെ സർക്കാരിന്റെയും വാണിജ്യരംഗത്തെയും നട്ടെല്ലായി പ്രവർത്തിച്ചു. 1930ലെ ഇന്ത്യക്കാർക്കെതിരായ ലഹളയിലും ജപ്പാന്റെ ബർമ്മാ അധിനിവേശ സമയത്തും 1962ലെ ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കലിലും ഭൂരിപക്ഷം ഇന്ത്യക്കാരും ബർമ്മ വിട്ട് ഇന്ത്യയിൽ അഭയം തേടി.

ഇന്ന് ബർമ്മയിൽ എതാണ്ട് 2% ഇന്ത്യൻ വംശജർ ഉദ്ദേശം 950000 പേർ മാത്രമേ ഉള്ളൂ. അവർ തന്നെ, രണ്ട് പ്രധാന പട്ടണങ്ങളായ യൻഗോൺ, മണ്ടലേ എന്നിവിടങ്ങളിലും പഴയ ബ്രിട്ടിഷ് കോളണി പട്ടണങ്ങളായ പ്യിൻ യു എല്വിൻ, കലാവ് എന്നിവിടങ്ങളിലുമാണ് താമസിക്കുന്നത്. അവരെ സൈന്യത്തിലെയും സിവിൽ സർവ്വീസിലേയും ഉദ്യോഗങ്ങളിൽ നിന്നും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. അഭയാർഥികളുടെ അവസ്ഥയിലാണവർ. അവരെ ബർമ്മയിലെ വിദേശികൾ പൗരരല്ലാത്തവർ എന്നൊക്കെയാണ് ഇന്നു വിശേഷിപ്പിക്കുന്നത്.

ബർമ്മയിലെ ഇന്ത്യക്കാരിൽ പ്രധാനപ്പെട്ടവരാണ് വിപാസന ധ്യാനത്തിന്റെ പ്രധാന പ്രവർത്തകനും അദ്ധ്യാപകനുമായ എസ്. എൻ. ഗൊയെങ്ക, ഇന്ത്യയിലെ ബോളീവുഡ് നടിയായിരുന്ന ആംഗ്ലോ-ബർമിസ് ആയ ഹെലൻ എന്നിവർ.

                                     

1. ചരിത്രം

ബർമീസ് ഇന്ത്യൻ എന്നതുകൊണ്ടു വിവക്ഷിക്കുന്നത്, വലിയ വിശാലമായ അർഥത്തിലാണ്. ഇന്നത്തെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുമുള്ളവരെയാണ് ഇങ്ങനെ സാധാരണ വിവക്ഷിക്കാറ്്. ഇന്ത്യക്കാർക്ക്, ബർമ്മയുമായി അതിന്റെ രാഷ്ട്രീയം, മതം, സംസ്കാരം, കല, ഭകഷണം എന്നീ കാര്യങ്ങളിൽ 2000 വർഷത്തെ ബന്ധമുണ്ട്. ബർമ്മയിൽ അവരെ പലപ്പോഴും ബർമ്മക്കാർ, കാ-ല, കാ-ലാർ എന്ന് കളിയാക്കി വിളിച്ചു. അല്ലെങ്കിൽ കാല-ലുമ്യോ. കു ലാർ എന്ന പേരിൽ നിന്നുമാകാം ഈ വാക്ക് വന്നത് എന്നും സംശയിക്കുന്നു. ജാതിചിന്തയിൽ ജീവിക്കുന്ന ജനം എന്നാണിതിനർഥം. An alternative explanation is that the word is derived from" Ku lar”, meaning the people who adhere to a caste system.

ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന സമയത്താണ് ഭൂരിപക്ഷം ഇന്ത്യക്കാരും ബർമ്മയിലെത്തിയത്. തെന്നസെറിം എന്ന പ്രദേശവും പടിഞ്ഞാറൻ ബർമ്മയുമായി ചേർത്ത സമയത്താണ് ഇന്ത്യക്കാരുടെ നിരന്തരമുള്ള ബർമ്മാ കുടിയേറ്റം നടന്നത്. അവർ, സിവിൽ ജോലിക്കാരായും എഞ്ചിനീയർമാരായും പട്ടാളക്കാരായും കൂലിപ്പണിക്കാരായും വാണിക്കുകളായും അവിടെ കുടിയേറി. 1885ൽ ഉത്തര ബർമ്മ അന്നത്തെ ബ്രിട്ടിഷ് ബർമ്മയുമായി ചേർത്തപ്പോൾ ബ്രിട്ടിഷ് കൊളോണിയൽ സർക്കാർ അനേകം പ്രൊജക്റ്റുകൾ തുടങ്ങി. നെൽക്കൃഷി അഭിവൃദ്ധിപ്പെട്ടപ്പോൾ ബർമ്മയുടെ സാമ്പത്തിഅകരംഗം മെച്ചമായി. ഈ അഭിവൃദ്ധി അനേകം ഇന്ത്യക്കാരെ, പ്രത്യേകിച്ചും തെക്കേ അറ്റത്തെ ആളുകളെ ഇവിടേയ്ക്ക് ആകർഷിച്ചു.

                                     

2. ഇന്ത്യാ വിരുദ്ധവികാരം

ഒന്നാം ലോക മഹായുദ്ധത്തിൽ ഇന്ത്യാ വിരുദ്ധവികാരം ബർമ്മയിൽ ഉയർന്നു. പല കാരണങ്ങൾകൊണ്ട്, ബർമ്മയിൽ ഇന്ത്യക്കാരുടെ എണ്ണം നാൽക്കുനാൾ വർദ്ധിച്ചു വന്നു. ഒരു കാലത്ത്, രണ്ടാം ലോകമഹായുദ്ധകാലത്ത്, യങോണിലെ ജനസംഖ്യയിൽ പകുതി ഇന്ത്യക്കാരായിരുന്നു. ബർമ്മയിലെ ബ്രിട്ടിഷ് ഭരണകൂടത്തിൽ ഇന്ത്യക്കാർക്ക് നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്നത് ബർമ്മീസ് ദേശിയവാദികളെ അലോസരപ്പെടുത്തി. ഇന്ത്യക്കാർക്ക് നേരെ വർണ്ണവിവേചനം മൂലം ഇത് വർഗ്ഗീയ വിദ്വേഷത്തിനു കാരണമായി. ദക്ഷിണേന്ത്യയിൽനിന്നുള്ള ചെട്ടിയാർമാരായിരുന്നു ബർമ്മയിലെ നെൽവിപണി കയ്യടക്കിയിരുന്നത്. ഇത് ബർമ്മക്കാർ തിരികെ പിടിച്ചു.

                                     

3. രണ്ടാം ലോകമഹായുദ്ധവും അതിനുശേഷവും

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ റങ്കൂണിന്റെ ഏതാണ്ട് പകുതി ജനസംഖ്യയും ഇന്ത്യക്കാർ ആയിരുന്നു. ബർമ്മയുടെ മൊത്തം ജനസംഖ്യയിൽ 16 ശതമാനവും ഇന്ത്യക്കാരായിരുന്നു. and about 16% of the population of Burma was ethnically Indian. 1942ലെ ജപ്പാന്റെ ബർമ്മാ അധിനിവേശത്തിന്റെ ഫലമായി 5 ലക്ഷത്തോളം ഇത്യൻ വംശജർ ബർമ്മ വിട്ട് ഇന്ത്യയിലെ അസാമിലേയ്ക്കു കൂടുതലും കാൽനടയായിത്തന്നെ പലായനം ചെയ്യേണ്ടി വന്നു. ഈ അഭയാർത്ഥികൾ, അതിദയനീയമായ സാഹചര്യങ്ങളാണ് നേരിടേണ്ടിവന്നത്. ആയിരക്കണക്കിനു പേർ മരണമടഞ്ഞു. ചിലർ ആ യുദ്ധത്തിൽബർമ്മയിൽത്തന്നെ വസിച്ചു. എന്നാൽ പോയ ചിലർ യുദ്ധശേഷം മടങ്ങിവന്നു. കൂടുതൽ-പേരും തിരികെയെത്തിയില്ല. ബർമ്മയുടെ സ്വാതന്ത്ര്യശേഷം വലിഅയ് എണ്ണം ഇന്ത്യക്കാരെയും ബർമ്മക്കാർ സ്ഥലവാസികളായ അപരന്മാരായി കരുതി. 1982ലെ ബർമ്മാ പൗരത്വ നിയമം അനുസരിച്ച് 1823ന് മുമ്പ് വന്നരെ മാത്രമേ അവിടത്തെ പൗരന്മാരായി ഗണിച്ചുള്ളു.

1962ലെ പട്ടാളാട്ടിമറിയിലൂടെ അധികാരത്തില്വന്ന ജെനറൽ നെവിൻ ഭരണം കിട്ടിയ ഉടനെ വലിയ ഒരു വിഭാഗം ഇന്ത്യക്കാരെ രാജ്യത്തുനിന്നും ഒഴിപ്പിക്കാനാണ് ഉത്തരവിട്ടത്. നൂറ്റാണ്ടുകളായി ബർമ്മയിൽ വസിച്ചുവന്നിരുന്ന അവിടത്തെ സാഹചര്യങ്ങളുമായി ഇണങ്ങിയ ഇന്ത്യക്കാരോട് വിവ്വേചനത്തോടെ പെരുമാറാനും അവരെ അടിച്ചമർത്താനുമാണ് പട്ടാളഭരണകൂടം ശ്രമിച്ചത്. ഇതും 1964ലെ സ്വകാര്യസ്ഥാപനങ്ങളുടെ നാഷണലൈസേഷനും 300.000 ഇത്യക്കാരുടെ പലായനത്തിനിടയാക്കി. ഇന്ത്യക്കാരുടെ നിയന്ത്രണത്തിലായിരുന്ന സ്ഥാപനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയപ്പോൾ അവയുടെ ഉടമകളെ 175 ക്യാത് ബർമ്മീസ് നാണ്യം മാത്രം നൽകി തിരിച്ചയയ്ക്കുകയാണ് പട്ടാളഭരണകൂടം ചെയ്തത്. ഇത് ഇന്ത്യ-ബർമ്മ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ഇന്ത്യാ ഗവൺമെന്റ് അന്ന് കടത്തു സൗകര്യങ്ങളും വിമാന സൗകര്യവും എർപ്പെടുത്തിയാണ് ഇന്ത്യക്കാരെ കൊണ്ടുവന്നത്.                                     

4. സംസ്കാരം

ഇന്ത്യ എന്നിരുന്നാലും, ബർമ്മീസ് സംസ്കാരത്തിനു വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ജന്മഭൂമിയായ ഇന്ത്യ എന്നും ബർമ്മയെ സ്വാധീനിച്ചു. ബർമ്മക്കാരുടെ മതച്ചടങ്ങുഅകളിൽ ഇന്നും ഇന്ത്യൻ പുരോഹിതർ പ്രധാന പങ്കു വഹിച്ചുവരുന്നു. അവരുടെ പുതുവർഷചടങ്ങുകളും വിവാഹചടങ്ങുകളും കാതുകുത്തുചടങ്ങും ഇന്ത്യൻ പുരോഹിതരാണ് നയിക്കുന്നത്. ബർമ്മാക്കാരുടെ ഇഷ്ടഭക്ഷണം കൂടിയാണ് ഇന്ത്യൻ ബിരിയാണി. ബർമ്മീസ് ഇന്ത്യക്കാർ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തമിഴ്, തെലുഗ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഓറിയ, പഞ്ചാബി, മലയാളം തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരാകുന്നു. ഇന്ന് അവർ ഏതാണ്ട്, 2 ശതമാനമായ, 950.000 വരും.

                                     

5. മതം

ബർമ്മയിലെ ഇന്ത്യക്കാർ, ഹിന്ദുമതം, ഇസ്ലാം, സിഖുമതം, ബുദ്ധമതം, ക്രിസ്തുമതം എന്നിവയിൽ വിശ്വസിക്കുന്നവർ ഉണ്ട്.

ബർമ്മയുടെ ഭരണഘടന മതസ്വാതന്ത്ര്യത്തിനു വളരെച്ചെറ്യ അവകാശമേ നൽകുന്നുള്ളു.

                                     

6. ഭാഷ

ഇന്ത്യയുടെ വൈവിധ്യമുള്ള ഭാഷാവിഭാഗങ്ങൾ ഒട്ടുമുക്കാലും ബർമ്മയിലുണ്ട്. മലയാളികളേയും തമിഴരേയും തെലുഗരേയും ഹിന്ദി സംസാരിക്കുന്നവരേയും ഓഡിയക്കാരെയും ബംഗാളികളേയും ഉറുദു സംസാരിക്കുന്നവരേയും പഞ്ചാബി, ഗുജറാത്തി എന്നിവയും ഇവിറ്റെ സംസാരിക്കുന്നു. പക്ഷെ ഇവയ്ക്കുള്ള പഠനസൗകര്യത്തിന്റെ കുറവ് അവരുടെ അടുത്ത തലമുറ ഈ ഭാഷകളിൽനിന്നും അകലുന്നു. ഇംഗ്ലിഷ് ആണു പൊതുവായ പഠനഭാഷ.

                                     

7. അറിയപ്പെട്ട ബർമിസ് ഇന്ത്യക്കാർ

 • കരിം ഖനി: ഒരു രാഷ്ട്രീയ നേതാവ് ആണ്.
 • എച്ച്. എൻ. ഗോഷാൽ: കമ്യൂണിസ്റ്റ് നേതാവ്.
 • യു. എ. ഖാദർ: മലയാളി എഴുത്തുകാരൻ. അമ്പതോളം രചനകൾ അദ്ദേഹം ചെയ്തു.
 • എം. എ. റഷീദ്: 1950ലെ മന്ത്രി.
 • ദൗ റ്റിന്റ് റ്റിന്റ്: ഉഷ: മുൻ ഇന്ത്യൻ പ്രെസിഡന്റ് ആയിരുന്ന കെ. ആർ. നാരായണന്റെ പത്നി. ഉഷ നാരായണൻ 1923–2008 കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി അനേകം സാമൂഹ്യ സംഘടനകളിൽ പ്രവർത്തിച്ചു. ബർമ്മീസ് ചെറുകഥകൾ ഇംഗ്ലിഷിലേയ്ക്കു മൊഴിമാറ്റി. മലയാളത്തിലും അവരുടെ രചനകൾ വന്നിട്ടുണ്ട്.
 • സയ രാജൻ: കമ്യൂണിസ്റ്റ് നേതാവ്.
 • ഹെലൻ: സിനിമാ നടി
 • എസ്. എസ്. കൃഷ്ണൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്. മദ്രാസ് പ്രെസിഡൻസിയിൽ ആരോഗ്യ മന്ത്രി 1937 മുതൽ 1940 വരെ.
 • ബഹദൂർ ഷാ 2 അല്ലെങ്കിൽ ബഹദൂർ ഷാ സഫർ:അവസാന മുഗൾ ചക്രവർത്തി ആയിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് അദ്ദേഹത്തെ ബർമ്മയിലേയ്ക്ക് നാടു കടത്തി. അദ്ദേഹവും അദ്ദേഅഹത്തിന്റെ പത്നി, സീനത്ത് മഹൽ കൊച്ചുമകൾ റൗനക് സമാനി എന്നിവരുറ്റെ ശവകുടീരം യൻഗോണിൽ കാണാം.
 • ഡോ. ബി. എസ്. ജോഷി.: സർജൻ.
 • യു. ബല്വന്ത് സിങ്ങ്: യു താന്റ് യു. എൻ. സെക്രട്ടറി ജനറൽ ആയ സമയത്ത് യു. എന്നിൽ ജോലി ചെയ്തു.
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →