Топ-100
Back

ⓘ കമാൽ പാഷ. കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് കമാൽ പാഷ എന്നറിയപ്പെടുന്ന എൻ.കെ. മുസ്തഫാ കമാൽ പാഷ. ചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ ..                                               

മുസ്തഫ കമാൽ അത്താതുർക്ക്

ആധുനിക തുർക്കിയുടെ സ്രഷ്ടാവ്, തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് മുസ്തഫാ കമാൽ അത്താതുർക്ക്. ഇംഗ്ലീഷ്:Mustafa Kemal Atatürk - അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ് എന്നർത്ഥം. കമാൽ പാഷ എന്ന പേരിലും അറിയപ്പെടുന്നു. ഓട്ടമൻ തുർക്കിയിലെ സൈന്യാധിപനായിരുന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഗല്ലിപോളി യുദ്ധമടക്കമുള്ള നിരവധി പോരാട്ടങ്ങളിൽ തന്റെ പ്രഗല്ഭ്യം തെളിയിച്ച വ്യക്തിയാണ്. സഖ്യസേനയുടെ കൈകളാൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ട ശേഷം തുർക്കിയുടെ വിഭജനം അനിവാര്യമായ കാലത്ത് തുർക്കി ദേശീയ മുന്നണിയെ നയിച്ച് സ്വാതന്ത്ര്യസമരത്തിലൂടേ രാജ്യത്തിന ...

                                               

പി.എസ്.എം.ഒ. കോളേജ്

പി.എസ്.എം.ഒ. കോളേജ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് 1968-ൽ ജൂനിയർ കോളേജായി ആരംഭിച്ചു. 1980-ൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു

                                               

ഇസ്കെന്ദർ പാഷ

തുർക്കിയിൽ ഇസ്ളാമിക ഭരണം തിരികെ കൊണ്ട് വരാൻ രൂപീകരിക്കപ്പെട്ട നക്ഷബന്ധി കളുടെ കീഴിൽ സാഹോദര്യ സംഘമാണ് ഇസ്കെന്ദർ പാഷ. ഓട്ടോമൻ രാജവംശത്തിന്റെ പതനം നക്ഷബന്ധി സൂഫികളുടെ കൂടിയും പതനമായിരുന്നു. തുർക്കിയിൽ അധികാരത്തിൽ വന്ന മതേതര വാദിയായും പുരോഗമനവധിയുമായ കമാൽ അത്തുർക്ക് മത രഹിത തുർക്കിയെ പടുത്തുയർത്തി. ഇതിനെതിരെ പല രീതിയിലും സൂഫി കൾ പ്രതികരിക്കാൻ ശ്രമിച്ചുവെങ്കിലും അതൊക്കെയും ഫലം കണ്ടില്ല. ഓട്ടോമൻ ഖിലാഫത് തിരികെ കൊണ്ടുവരാനായി നക്ഷബന്ധി- ഖാലിദിയ്യ സാഹോദര്യ സംഗം പല ഗൂഢാലോചനകളും നടത്തി 139,മെഹ്മെദ് സാഹിദ് കൊട്ക്ക, ബൈത്തു സമ്മാൻ സൈദ് നൂർസി തുടങ്ങിയ നക്ഷബന്ധി സന്യാസികളായിരുന്നു ചരടുവലികൾ നടത്തിയത്. ഇസ് ...

                                               

മുഹമ്മദ് സാഹിദ് കോത്കു

1897 -1980 കാലഘട്ടത്തിൽ തുർക്കിയിൽ ജീവിച്ചിരുന്ന അതിപ്രശസ്തനായ നക്ഷബൻഡിയ്യ സൂഫി സന്യാസിയാണ് മുഹമ്മദ് സാഹിദ് കോത്കു. മതേതര തുർക്കിയെ ഇസ്ലാമികവത്കരിക്കാൻ യത്നിച്ചവരിൽ പ്രധാനിയാണിദ്ദേഹം. ഓട്ടോമൻ കാലഘട്ടത്തിലേക്ക് തുർക്കിയെ മടക്കി കൊണ്ടുവരുവാനായി രൂപീകരിക്കപ്പെട്ട ഇസ്കെന്ദർ പാഷ കമ്യൂണിറ്റിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് സാഹിദ് കോത്കു ഹോജ എഫന്ദി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്

                                               

അഞ്ചൽ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് അഞ്ചൽ. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌.ഇന്ന് വികസനവേഗതയിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ് അഞ്ചൽ പട്ടണം. പനയഞ്ചേരി ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറുമക്കാട്ടു കുടുംബക്കാരുടെ യഥാർത്ഥ ജാതി എന്തെന്നറിയാൻ തെളിവുകളില്ല. വളരെ പുരാതന കുടുംബമായതു കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് തീർച്ചപ്പെടുത്തുവാൻ കഴിയുന്നില്ല. സ്ഥലനാമം ഉത്ഭവിച്ചു എന്ന് കരുതുന്ന അഞ്ചു ചൊല്ലുകളിൽ അഞ്ചാമത്തെ ചൊല്ല് കുറുമാക്കാട്ടു കുടുംബവും ആയി ബന്ധത്തപ്പെട്ടത് ആണ്. സ്ഥലനാമത്തിന്റെ ...

                                               

യങ് ഒട്ടോമൻസ്

ഓട്ടോമൻ സാമ്രാജ്യത്തിലെ തൻസീമാത്ത് പരിഷ്കാരങ്ങളിൽ അതൃപ്തിയുള്ള ഒരു കൂട്ടം ഓട്ടോമൻ തുർക്കിഷ് ബുദ്ധിജീവികൾ 1865-ൽ സ്ഥാപിച്ച ഒരു രഹസ്യ സംഘമായിരുന്നു ദ യംഗ് ഓട്ടോമൻസ്, തൻസീമാത്ത് പരിഷ്കാരങ്ങൾ വേണ്ടത്ര പുരോഗമനപരമല്ലെന്ന് അവർ വിശ്വസിച്ചു. ഭരണഘടനാധിഷ്ഠിതമായ ഒരു ഒട്ടോമൻ സാമ്രാജ്യം, ആധുനീകരണത്തിലും പരിഷ്കരണാങ്ങളിലും യൂറോപ്യൻ മാതൃക എന്നിവയായിരുന്നു യങ് ഒട്ടോമൻസിന്റെ ലക്ഷ്യങ്ങൾ. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുണ്ടെങ്കിലും ഇസ്‌ലാമിന്റെ അടിത്തറയിലായിരിക്കണം ഭരണഘടനാധിഷ്ഠിതമായ ഗവണ്മെന്റ് എന്നതിൽ യങ് ഒട്ടോമന്മാരും യോജിച്ചിരുന്നു. ഇസ്‌ലാമിക ആശയങ്ങൾ ലിബറലിസവുമായി സമന്വയിപ്പിച്ചുകൊണ്ട് പാർലമെന്ററി ജനാധിപത്യ ...

                                     

ⓘ കമാൽ പാഷ

കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് കമാൽ പാഷ എന്നറിയപ്പെടുന്ന എൻ.കെ. മുസ്തഫാ കമാൽ പാഷ. ചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി വിവിധങ്ങളായ തലത്തിൽ പ്രവർത്തിച്ചുവരുന്നു. 2002 മുതൽ 2005 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻറ് റിസർച്ച് പ്രൊഫസർ ആയി സേവനമനുഷ്ടിച്ചു. കേരള ഇസ്ലാമിക് മിഷൻറെ സ്ഥാപകാംഗമാണ്. 1968 മുതൽ 2001 വരെ തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിൽ ചരിത്രവിഭാഗം തലവനായിരുന്നു.വിവിധ വിഷയങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു.

                                     

1. ജീവിതരേഖ

1946 ജൂൺ25 ന് ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തിൽ തിത്തിക്കുട്ടി ആലിപ്പറമ്പ്. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിൽ നിന്നും 1962 ൽ എസ്.എസ്.എൽ.സി പാസായി. തുർന്ന് 1966 ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. 1968 ൽ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മുൻ വൈസ് ചാൻസ്ലർ ടി.കെ. രവീന്ദ്രൻറെ കീഴിൽ പി.എച്ച്.ഡി ബിരുദം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൻറെ ആഭിമുഖ്യത്തിൽ കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തിരൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഈരാട്ടുപേട്ട,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഖുർആൻ സയൻസ് സെമിനാറുകൾ സംഘടിപ്പിച്ചു.

                                     

2. ഗവേഷണം

ഡോ. അബ്ദുറസാഖ് സുല്ലമിയോടൊപ്പം ഖുർആനിൽ പരാമർശിച്ച ചരിത്ര ഭൂമികളിലൂടെ സഞ്ചരിച്ച് ഖുർആൻ ചരിത്രഭൂമികളിലൂടെ എന്ന വീഡിയോ ഡോക്യുമെൻററി 1997 ൽ പുറത്തിറക്കി. 9 ലോകഭാഷകളിലേക്ക് ഈ ഡോക്യമെൻററി മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.ഈ ഗവേഷണത്തിൻറെ ഭാഗമായി സഊദി അറേബ്യ, ഈജിപ്ത്, ഇറാഖ്, യമൻ, ഇറാൻ, അർമേനിയ, റഷ്യൻ ജോർജിയ, തുർക്കി, ഒമാൻ, ജോർഡാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ചരിത്ര സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. ആൾ ഇന്ത്യാ റേഡിയോവിൽ ബഹദൂർ ഷാ സഫർ, മംഗൾ പാണ്ടെ, മലബാറിൻറെ വാണിജ്യ ചരിത്രം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. ചരിത്രസെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാറുണ്ട്. സംവിധായകനും ഫാസിലിനൊപ്പം ചേർന്ന് നമസ്കാരം എന്ന സിഡിയും പറത്തിറക്കിയിട്ടുണ്ട്. മുസ്ലിം റിലീജ്യസ് എഡ്യുക്കേഷൻ ഇൻ കേരള, ലോട്ടറി - നോ എ ന്യൂ ഇൻവെൻഷൻ, ഹിസ്റ്റോറിക്കൽ ഗ്ലീനിങ് ഇൻ മാപ്പിള സോങ്സ്, മാണിറ്റോറിയൽ സിസ്റ്റം - എ കോൺടിബ്യൂഷൻ ഓഫ് സൌത്ത് ഇന്ത്യ ടു യൂറോപ്പ്, മാപ്പിള റിബല്ലിയൻ-എ റിപ്രൈസൽ, പ്ലസൻറ് റിവോൾട്ട് ഇൻ മലബാർ ഇൻ 19 സെഞ്ച്വറി, റിഫോംസ് ഓഫ് ടിപ്പു സുൽത്താഇൻ മലബാർ, ഖുർആൻ ആൻറ് വേദാസ്, ബേസൽ മിഷൻ ഇൻഡസ്ട്രീസ് ഇൻ മലബാർ, ഇൻഫ്ലുവൻസ് ഓഫ് വെസ്റ്റ് ഏഷ്യ ഇൻ ആയുർവേദ തുടങ്ങിയ അദ്ദേഹത്തിൻറെ ഗവേഷണ പ്രബന്ധങ്ങളാണ്.

                                     

3. ഉത്തരവാദിത്തങ്ങൾ

പി.എസ്.എം.ഒ കോളേജിലെ അ‍ഡൽട്ട് എജ്യുക്കേഷൻ ഡയറക്ടർ,കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറർ റിസർച്ച് ഡയറക്ടർ, കേരള ഇസ്ലാമിക് മിഷൻറെ സ്ഥാപക പ്രസിഡൻറ്, തിരൂരങ്ങാടിയിയിലെ മലബാർ സെൻട്രൽ സ്കൂൾ ട്രസ്റ്റിൻറെ സ്ഥാപക ചെയർമാൻ,വളാഞ്ചാരേ എടയൂരിലെ ജംഇയ്യത്തുൽ മുസ്തർശിദീൻ ചെയർമാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽട്ടി ഓഫ് ഹ്യൂമാനിറ്റീസ് മെമ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ ഹിസ്റ്ററി മെമ്പർ, സൌത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ ഇസ്ലാമിക് ഹിസ്റ്ററി മെമ്പർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ശാസ്ത്രവിചാരം മാസികയുടെ ആദ്യകാല ചെയർമാനായിരുന്നു.

                                     

4. കൃതികൾ

വ്യത്യസ്ത വിഷയങ്ങളിലായി 60 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ തയ്യാറാക്കിയത് ഇതിൽ പ്രധാനപ്പെട്ട ഒരു ഉദ്യമമായിരുന്നു. ലോകചരിത്രം, ഇന്ത്യാചരിത്രം, ഇസ്ലാമിക ചരിത്രം എന്നീ പേരുകളിൽ യൂണിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ ഹദീസ് സമാഹാരങ്ങളായ സിഹാഹുസ്സിത്ത വിഷയാധിഷ്ടിതമായി 4 വാള്യങ്ങളിലായി ഹദീസ് വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 • പ്രസംഗം ഒരു കല
 • ഇന്ത്യാചരിത്രം രണ്ട് ഭാഗം
 • ലോക ചരിത്രം രണ്ട് ഭാഗം
 • മക്തി തങ്ങളുടെ സമ്പൂർണ്ണകൃതികൾ സമാഹാരണം
 • സിഹാഹുസ്സിത്ത നാല് ഭാഗം
 • സാമൂഹിക സംസ്കരണം ഗ്രന്ഥശാലകളിലൂടെ
 • ശാസ്ത്രത്തിന് മുസ്ലിംകളുടെ സംഭാവന
 • മുഹമ്മദ് നബി ജീവചരിത്രം
 • ഇസ്ലാമിക ചരിത്രം രണ്ട് ഭാഗം
 • പരിണാമവാദം ശാസ്ത്ര ദൃഷ്ഠിയിൽ
 • മാക്സിസം ഒരു പഠനം
 • ശാസ്ത്രവും ശാസ്ത്രപരിഷത്തും
 • ഭൌതികവാദം പ്രതിന്ധിയിൽ
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →