Топ-100
Back

ⓘ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. കരുണാകരഗുരുവിനാൽ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് നതൃത്വം നൽകുന്ന ജനറൽ സെക്രട്ടറിയാണ് സ്വാമി ഗ ..സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
                                     

ⓘ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

കരുണാകരഗുരുവിനാൽ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് നതൃത്വം നൽകുന്ന ജനറൽ സെക്രട്ടറിയാണ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി.ആത്മീയനേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ, മികച്ച സംഘാടകൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിലെല്ലാം സാമൂഹിക സാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി., ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി എന്ന നിലയിൽ രാജ്യത്തുടനീളം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മതേതര ആത്മീയതയുടെ പ്രചാരണത്തിനും നേതൃത്വം നല്കി.പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വിവിധ വിഷയങ്ങളെ മുൻനിർത്തി ലേഖനങ്ങൾ എഴുതിവരുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. നവജ്യോതിശ്രീ കരുണാകര ഗുരു ജീവചരിത്രം, ദൈവത്തിന്റെ കണ്ണുകൾ കൊണ്ട്കാണുക, ആശ്രമം എന്ന അഖണ്ഡത, നേരിന്റെ ബാല്യം, പുതിയ മനുഷ്യണകാൻ, ആനന്ദത്തിന്റെ ഇതളുകൾ, തിരുനെടുത്ത ലേഖനങ്ങൾ, മാറുന്ന കാലം മാറുന്ന കാഴ്ചകൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

                                     

1. ജീവിതരേഖ

1974 മേയ്‌ 5-ന്‌ ചേർത്തലയിൽ ജനിച്ചു. എം.കെ. മണിയൻനായരുടെയും ജെ. ശാന്തമ്മയുടെയും മൂന്നു മക്കളിൽ ഇളയവനായി ജനിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്യോഗമണ്ഡലിൽ ഫാക്‌റ്റ്‌ സ്‌കൂളിലും എറണാകുളത്തുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. 1995-ൽ അഹമ്മദാബാദിലെ ട്രയോ ഫാർമ എന്ന കമ്പനിയുടെ എറണാകുളം ജില്ലയുടെ ചുമതലയിൽ പ്രവർത്തിച്ചു. നവജ്യോതിശ്രീ കരുണാകരഗുരുവിനെ കണ്ടത്‌ ജീവിതത്തിൽ വലിയ വഴിത്തിരിവായി. 1999-ൽ സന്ന്യാസ ജീവിതത്തിനു മുന്നോടിയായുള്ളു ബ്രഹ്മചര്യജീവിതം തെരഞ്ഞെടുത്തു. 24.02.2001-ൽ സന്ന്യാസദീക്ഷ സ്വീകരിച്ചു

                                     

2. ശാന്തിഗിരി ആശ്രമ പ്രവർത്തനങ്ങൾ

1997-ൽ ശാന്തിഗിരി ആശ്രമത്തിന്റെ മരുന്നു വിതരണ ശൃംഖലയിൽ പങ്കാളിയായി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആശ്രമജീവിതം തുടങ്ങി. ആശ്രമത്തിന്റെ യുവജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെട്ട്‌ പ്രവർത്തിച്ചു. സന്ന്യാസദീക്ഷ സ്വീകരണശേഷം സ്വാമി ആതുരസേവന പ്രവർത്തനമേഖലയും ജീവകാരുണ്യത്തിനും മുൻതൂക്കം കൊടുത്ത്‌ ശാന്തിഗിരിയുടെ ആരോഗ്യരംഗത്തെ കൂടുതൽ സജീവമാക്കി മാറ്റി. ഈ കാലയളവിലാണു ശാന്തിഗിരിയുടെ സിദ്ധ മെഡിക്കൽ കോളജ്‌ തിരുവനന്തപുരത്തും ആയുർവേദ മെഡിക്കൽ കോളജ്‌ പാലക്കാടും സ്ഥാപിക്കുന്നത്‌. സ്വാമി ഗുരുരത്‌നം ജ്ഞാനപതി 2003 സെപ്‌റ്റംബർ 13 മുതൽ ആശ്രമം ഡയറക്‌ടർ ബോർഡ്‌ അംഗമാണ്‌. 2009 മെയ്‌ മുതൽ ആശ്രമം ഓർഗനൈസിങ്‌ സെക്രട്ടറിയായിരുന്നു. 20l9 സെപ്റ്റംബർ 6 മുതൽ ആശ്രമം ജനറൽ സെക്രട്ടറിയായി ആശ്രമ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →