Топ-100
Back

ⓘ കർണാടക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ കർണാടക. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം ..                                               

കർണാടക ശുദ്ധസാവേരി

ആരോഹണത്തിലും അവരോഹണത്തിലും ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. ഇതൊരു ഔഡവ - ഔഡവ രാഗമാണ്. അവരോഹണം: സ, ധ1, പ, മ1, രി1, സ ആരോഹണം: സ, രി1, മ1, പ, ധ1, സ

                                               

തലപ്പാടി

കേരളത്തിന്റെ വടക്കേയറ്റത്തെ കർണാടക അതിർത്തി പ്രദേശമാണ് തലപ്പാടി. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്താണ് കർണാടക സംസ്ഥാനത്തെ തലപ്പാടി ഗ്രാമ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നത്. മംഗലാപുരമാണ് ഏറ്റവും അടുത്ത പ്രധാന നഗരം.

                                               

എച്ച്.ഡി. കുമാരസ്വാമി

ജനതാ ദൾ പാർട്ടിയുടെ ദേശീയ അധ്യക്ഷനും ചന്നപട്ടണ മണ്ഡലത്തിൽ നിന്നുള്ള കർണാടക നിയമസഭാംഗവുമാണ് ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ എച്ച്.ഡി. ദേവഗൗഡയുടെ മകനായ ഇദ്ദേഹം രണ്ടു പ്രാവശ്യം കർണാടക മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നു. ചില കന്നഡ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

                                               

അഠാണ

മധ്യകാലഘട്ടം മുതൽ പ്രചാരത്തിലിരിക്കുന്ന ഒരു രാഗമാണ് അഠാണ. ഹിന്ദുസ്ഥാനിസ്സംഗീതത്തിലും കർണാടക സംഗീതത്തിലും തുല്യപ്രചാരമുണ്ട്. 29-ആമത്തെ മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമായാണ് കർണാടക സംഗീതത്തിൽ ഇതിനെ കരുതുന്നത്. അവരോഹണം: സധനിപമഗരിസ ആരോഹണം: സരിമപനിസ ഇതിന് അഠാണി എന്നും അഠാണകാനഡ എന്നുംപേരുണ്ട്. ഈ രാഗത്തിന്റെ രൂപവും സ്വഭാവവും കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും വ്യത്യസ്തമാണ്. സംഗീതപണ്ഡിതൻമാർതന്നെ ഇതു പല വിധത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ചിലർ അസാവേരിഥാട്ടിന്റെ മേളത്തിന്റെ ജന്യരാഗമായും മറ്റു ചിലർ കാപ്പിഥാട്ടിന്റെ ജന്യമായും അഠാണയെ കണക്കാക്കുന്നു. ത്യാഗരാജൻ, ദീക്ഷിതർ, ശ് ...

                                               

ദേശ്

സ നി ധ പ മ ഗ രി ഗ സ ദേശ് ഒരു ഔഡവ - സമ്പൂർണ്ണ രാഗമാണ്. രവീന്ദ്രനാഥ് ടാഗോർ രചിച്ച ഗാനങ്ങൾ രബീന്ദ്രസംഗീത് പലതും ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

                                               

രേണുക (പുരാണകഥാപാത്രം)

മുഖ്യമായും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശ്,കർണാടക,തമിഴ്നാട്,തെലുങ്കാന പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പൂജിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് രേണുക. മഹാരാഷ്ട്രയിലെ മഹൂരിലുള്ള ദേവി രേണുകയുടെ ക്ഷേത്രം ശക്തി പീഠങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ജമദഗ്നി മഹർഷിയുടെ പത്നിയും പരശുരാമന്റെ മാതാവുമാണ് രേണുക.രേണുകയുടെ പാതീവ്രെത്യം ദേവകളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ലോകമെങ്ങും ഒരികൽ വരള്ച്ചയുണ്ടായി. രേണുക തന്റെ പാതീവ്രെത്യം കൊണ്ട് കുടുമ്പം പുലര്ത്തി; എല്ലാ ദിവസവും വറ്റി വരണ്ട ഗംഗാ തീരത്ത് ചെന്ന് മണ്ണുകൊണ്ട് കുടത്തിന്റെ രൂപമുണ്ടാക്കും. എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് ധ്യാനിക്കും പെട്ടെന്ന് അതോരുകു ...

കർണാടക
                                     

ⓘ കർണാടക

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ കർണാടക. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂർ.

കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 191.976 ചതുരശ്ര കിമി വിസ്തീർണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്.

                                     

1. പേരിനു പിന്നിൽ

കറുത്ത, നാട് എന്നിങ്ങനെയുള്ള രണ്ട് പദങ്ങൾ ചേർന്നാണ്‌ കരു-നാട്, കരു-നടം, കാനറ, കന്നടം എന്നീ രൂപഭേദങ്ങളോടെ സംസ്കൃതവൽക്കരിക്കപ്പെട്ടാണു് കർണ്ണാടകം എന്ന പദം രൂപം കൊണ്ടത്. പിൽക്കാലത്തു്, നാമപദങ്ങൾ ‘അ’കാരം കൊണ്ടവസാനിപ്പിക്കുന്ന കന്നട ഭാഷയിൽ ഇതു് ‘കർണ്ണാടക’ എന്നായി മാറി. തെക്കൻ ഡക്കാണിലെ മണ്ണിന്റെ കറുത്ത പരുത്തിമണ്ണ് നിറം കറുത്തതാണ്‌. ഈ പദത്തിനു വളരെ പഴക്കം ഉണ്ട്. അഞ്ചാം ശതകത്തിലെ വരാഹമിഹിരന്റെ കൃതികളിലും മറ്റും ഈ പ്രയോഗമുണ്ട്. കർണ്ണാടകം അല്ലെങ്കിൽ കർണ്ണാടം / കന്നടം എന്ന പദങ്ങൾ ആ പ്രദേശത്തിനും കർണ്ണാടക കർണ്ണാട / കന്നട എന്ന പദങ്ങൾ അവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും പറഞ്ഞുവന്നിരുന്നുവെന്നു് ദ്രാവിഡീയപദങ്ങളുടെ നിഷ്പത്തിനിഘണ്ടുവിൽ പരാമർശിച്ചിരിക്കുന്നു.

                                     

2. ചരിത്രം

പ്രാചീനശിലായുഗം മുതൽക്കുതന്നെ കർണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹാരപ്പയിൽ നിന്നു ലഭിച്ചിട്ടുള്ള സ്വർണ്ണം കർണ്ണാടകയിൽ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായ അശോകന്റെ കീഴിൽ വരുന്നതിനു മുൻപ് നന്ദരാജവംശമാണ് കർണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് സതവാഹനരാജാക്കന്മാർ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തിൽ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങൾ. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു.

പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഡെക്കാൻ ഭരിച്ച ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ തുടങ്ങിയ പല രാജവംശങ്ങളും കർണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കർണ്ണാടകയുടെ പല ഭാഗങ്ങളും ചോളരാജവംശത്തിനു കീഴിലായിരുന്നു. 1116ൽ വിഷ്ണുവർദ്ധൻറെ നേതൃത്വത്തിലുള്ള ഹൊയ്സാല രാജവംശം ചോളന്മാരെ യുദ്ധത്തിൽ തോല്പ്പിച്ച് അധികാരത്തിൽ വന്നു. ഈ കാലയളവിൽ കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുകയും ചെയ്തു. ഹൊയ്സാലരാജാക്കന്മാർ ആന്ധ്രയുടേയും തമിഴ്നാടിന്റ്റെയും ഭാഗങ്ങൾ കൂടി ഭരിച്ചിരുന്നു. 14ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹരിഹരൻ, ബുക്കാ രായൻ എന്നിവർ ചേർന്ന് ഹോസപ്പട്ടണത്തിൽ പിന്നീട് വിജയനഗരം വിജയനഗര രാജവംശം സ്ഥാപിച്ചു.

തളിക്കോട്ട യുദ്ധത്തിൽ ഒരുകൂട്ടം ഇസ്ലാമികസുൽത്താനേറ്റുകളുടെ മുന്നിൽ വിജയനാഗരരാജാക്കന്മാർ പരാജയപ്പെട്ടു. ബിജാപ്പൂർ സുൽത്താനേറ്റ് ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ തോൽപ്പിക്കുന്നതുവരെ കയ്യാളി. ഇവരുടെ കാലത്താണ് പ്രശസ്തമായ ഗോൽ ഗുംബാസ് നിർമ്മിക്കപ്പെട്ടത്. തുടർന്നുള്ള കാലഘട്ടത്തിൽ ഉത്തരകർണ്ണാടകത്തിന്റെ ഭാഗങ്ങൾ നൈസാമും, ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. തെക്കൻ കർണ്ണാടകം മൈസൂർ രാജവംശത്തിനു കീഴെയായിരുന്നു. ഹൈദരാലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാൾ ചെയ്തു. ഒടുവിൽ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് രാജിന് കീഴിലായി. ബ്രിട്ടീഷുകാർ മൈസൂർ രാജ്യം വൊഡെയാർ രാജകുടുംബത്തെ തിരിച്ചേൽപ്പിച്ചു.

1830കളിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കർണ്ണാടകയുടെ പലഭാഗത്തും ലഹളകൾ ഉണ്ടായിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബാഗൽക്കോട്ട്, ദൻഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. ആലൂരു വെങ്കട റാവു, കർണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാൾ ഹനുമന്തയ്യ, നിട്ടൂർ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവും ശക്തി പ്രാപിച്ചൂ.

സ്വാതന്ത്ര്യലബ്ദിക്കുശേഷം മൈസൂർ രാജ്യം ഇന്ത്യയോട് ചേർന്നു. 1950-ൽ മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു. 1956ൽ കന്നഡയും കുടക് പ്രദേശങ്ങളും മൈസൂറിൽ കൂട്ടിച്ചേർത്തു. 1973ൽ സംസ്ഥാനം കർണ്ണാടക എന്നു പുനർനാമകരണം ചെയ്തു. 1990കളിൽ കർണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തിൽ മുന്നിലെത്തി.

                                     

3. ഭൂമിശാസ്ത്രം

കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു ആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്.

1.91.791 ച. കി. മീ. വിസ്തീർണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തിൽ ഇന്ത്യയിലെ എട്ടാമത്തെതും ജനസംഖ്യയിൽ 1981 സെൻസസ് ഏഴാമത്തേതും ആണ്.

കർണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ കറുത്ത എന്നർത്ഥം, ‘നാട്’ എന്നീ വാക്കുകളി നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അർത്ഥത്തിൽ. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു കർണ്ണാടക ആയതാണെന്നതാണ്.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മൂന്നായി തിരിക്കാം - തീരദേശം, പശ്ചിമ ഘട്ടം ഉൾപ്പെട്ട മലനാട്, ഡെക്കാൻ പീഠഭൂമി ഉൾപ്പെട്ട ബയാലുസീമ പ്രദേശം ഇവയാണ് മൂന്ന് വിഭാഗങ്ങൾ. ചിക്കമഗ്ലൂർ ജില്ലയിലെ മുല്ലയാനഗിരി കുന്നുകളാണ് പൊക്കം: 6.329 അടി/1.929 മീറ്റർ ഏറ്റവും ഉയരമുള്ള മുടി. കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ എന്നിവയാണ് പ്രധാന നദികൾ.ഏകദേശം 38.724 ച. കിമി. പ്രദേശം വിസ്തീർണ്ണത്തിന്റെ 20% കാടുകളാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശൈത്യം അനുഭവപ്പെടുന്നു. മാർച്ച് മുതൽ മെയ് വരെ വേനൽക്കാലവും, ജൂൺ മുതൽ സെപ്റ്റംബർ വരെ മൺസൂൺ കാലവും, ഒക്ടോബർ മുതൽ ഡിസംബർ വരെ പോസ്റ്റ്-മൺസൂൺ കാലവുമാണ്. കർണാടകയുടെ തീരദേശത്തിനാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. വാർഷിക സംസ്ഥാനശരാശരി 1.139 മിമി മഴയും തീരദേശത്തെ ശരാശരി 3.638.5 മില്ലിമീറ്ററുമാണ്. രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അധികം ചൂട് റായ്ച്ചൂരിലാണ് - 45.6 °C, ഏറ്റവും കുറഞ്ഞ ചൂട് ബിദാറിൽ - 2.8 °C.                                     

4. ജില്ലകൾ

കർണാടക 30 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു:

ഓരോ ജില്ലയുടെയും ഭരണാധികാരം ജില്ലാ കമ്മിഷണർക്ക് അല്ലെങ്കിൽ ജില്ലാ മജിസ്റ്റ്റേട്ടിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകൾ പഞ്ചായത്തുകളായും മുനിസിപ്പാലിറ്റികളായും തിരിച്ചിരിക്കുന്നു.

2001ലെ കാനേഷുമാരി പ്രകാരം കർണാടകയിലെ 6 വലിയ നഗരങ്ങൾ ഇവയാണ് - ബാംഗ്ലൂർ, ഹുബ്ലി-ധാർവാഡ്, മൈസൂർ, ഗുൽബർഗ, ബെൽഗാം, മാംഗ്ലൂർ. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരം ബാംഗ്ലൂരാണ്. ബാംഗ്ലൂർ അർബൻ, ബെൽഗാം, ഗുൽ‌ബർഗ എന്നിവയാണ് ഏറ്റവും അധികം ജനസംഖ്യയുള്ള മൂന്ന് ജില്ലകൾ. ഈ ജില്ലകളിൽ മുപ്പതു ലക്ഷത്തികം കാലധികം ജനങ്ങൾ വസിക്കുന്നു.

ബെൽത്തങ്ങടി
                                               

ബെൽത്തങ്ങടി

ബെൽത്തങ്ങടിയിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ശ്രീ ഗുരുദേവ പി.യു കോളേജ്, ബെൽത്തങ്ങടി വാണി പി യു കോളേജ്, ബെൽത്തങ്ങടി പ്രസന്ന കോളേജ് ഓഫ് എഡ്യൂക്കേഷൻ, ബെൽത്തങ്ങടി എസ്.ഡി.എം കോളേജ്, ഉജിരെ കൽപ്പതരു സ്കൂൾ ഓഫ് നഴ്സിംഗ്, ബെൽത്തങ്ങടി ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജ്, ബെൽത്തങ്ങടി സേക്രഡ് ഹാർട്ട് കോളേജ്, മഡന്ത്യാർ എസ്.ഡി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഉജിരെ എസ്.ഡി.എം കോളേജ് ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസസ്, ഉജിരെ

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →