Топ-100
Back

ⓘ ടെൻസിൻ ഗ്യാറ്റ്സോ. പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. മുഴുവൻ പേര് ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവി ..                                               

മാർച്ച് 17

1950 - കാലിഫോർണിയ സർ‌വകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. ഇതിന്‌ അവർ കാലിഫോർണിയം എന്ന് പേരു നൽകി. 1958 - അമേരിക്ക വാൻ‌ഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു. 624 - ബദ്‌ർ യുദ്ധത്തിൽ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേൽ ഒരു പ്രധാന വിജയം കൈവരിച്ചു. 1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു. 2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു. 1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു. 1969 - ഗോൾഡാ മെയ ...

                                               

നവംബർ 17

1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി. 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി. 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു. 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു. 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി. 1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻ‌സിൻ ഗ്യാറ്റ്‌സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി. 1855 - ഡേവിഡ് ലിവിങ്സ്റ്റൺ വിക്ടോറിയ വെള്ളച്ചാ ...

                                               

പതിമൂന്നാമത് ദലായ് ലാമ

തുബ്ടെൻ ഗ്യാറ്റ്സോ ടിബറ്റിലെ പതിമൂന്നാമത് ദലായ് ലാമ ആയിരുന്നു. 1878-ൽ ഇദ്ദേഹം ദലായ് ലാമയുടെ പുനരവതാരമായി അംഗീകരിക്കപ്പെട്ടു. ലാസയിലേയ്ക്ക് ഇദ്ദേഹത്തെ കൊണ്ടുവരുകയും പഞ്ചൻ ലാമയായിരുന്ന, ടെൻപായ് വാങ്ചുക് സന്യാസദീക്ഷ നൽകുകയും ചെയ്തു. "ഗവാങ് ലോബ്സാങ് തുപ്ടെൻ ഗ്യാറ്റ്സോ ജിഗ്ദ്രാൽ ചോക്ലേ നംഗ്യാൽ" എന്നായിരുന്നു ഇദ്ദേഹത്തിന് നൽകിയ പേര്. 1879-ൽ ഇദ്ദേഹത്തിന് പൊടാല കൊട്ടാരത്തിൽ വച്ച് അധികാരം നൽകപ്പെട്ടു. പ്രായപൂർത്തി ആകാത്തതിനാൽ 1895 വരെ ഇദ്ദേഹം രാഷ്ട്രീയാധികാരം ഏറ്റെടുത്തില്ല. തുബ്ടെൻ ഗ്യാറ്റ്സോ ഒരു ബുദ്ധിമാനായ പരിഷ്കരണവാദിയായിരുന്നു. ടിബറ്റ് ബ്രിട്ടിഷുകാരുടെയും റഷ്യക്കാരുടെയും മത്സരത്തിന്റെ വേദിയായപ ...

                                               

പൊടാല കൊട്ടാരം

ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം. 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലായ് ലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്. പൊടാലക പർവ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകി‌തേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്ന്ത്. അഞ്ചാമത്തെ ദലായ് ലാമയാണ് 1645-ൽ ഇതിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ 1646-ൽ മരണം ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമ്മിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ ...

                                               

ടെമ്പിൾട്ടൺ പുരസ്‌കാരം

ജീവിതത്തിൽ ആത്മീയ മാനം സൃഷ്ട്ടിക്കുന്നതിൽ അസാധാരണമായ സംഭാവന നൽകിയ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നൽകുന്ന അവാർഡാണ് ടെമ്പിൾട്ടൺ പുരസ്‌കാരം. 1972 മുതൽ ഈ പുരസ്‌കാരം നൽകിവരുന്നു.1987 ന് ശേഷം ജോൺ ടെമ്പിൾട്ടൺ ഫൗണ്ടേഷനാണ് പുരസ്‌കാരം നൽകുന്നത്. എല്ലാ വർഷവും അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കാറുണ്ട്. Hindus, Christians, Jews, Buddhists and Muslims have been on the panel of judges and have been recipients of the prize. മതരംഗത്ത് പ്രവർത്തിക്കുന്നവർക്കാണ് ഈ പുരസ്‌കാരം ആദ്യം നൽകിയിരുന്നത്. മദർ തെരേസയാണ് ആദ്യമായി ഈ പുരസ്‌കാരം നേടിയ വ്യക്തി. 1980 കളിൽ ശാസ്ത്രം, മതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കൂടി ടെ ...

ടെൻസിൻ ഗ്യാറ്റ്സോ
                                     

ⓘ ടെൻസിൻ ഗ്യാറ്റ്സോ

പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. മുഴുവൻ പേര് ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവിനെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലെ ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം.

                                     

1. ചരിത്രം

ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവർ ചൈനയുമായി ഉരസലിലായിരുന്നു. എ.ഡി. 821-ൽ ടിബറ്റും ചൈനയുമായി ഒരു സന്ധി നിലവിൽ വന്നു. ഈ സന്ധിയിലെ നിർദ്ദേശങ്ങൾ ലാസയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നായി ഇതിനെ അംഗീകരിക്കപ്പെടുന്നു. മുൻപേതന്നെ ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു. 1940-ൽ ഇന്ത്യയിലെ ബ്രിട്ടീഷുകാർ ടിബറ്റ് ആക്രമിക്കുകയും തുടർന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി 1904-ൽ തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാർ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. 1912-ൽ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടർന്നു. ടെൻസിൻ ഗ്യാറ്റ്സോ അധികാരമേൽക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.

                                     

2. ബാല്യം

വടക്ക് കിഴക്കൻ ടിബറ്റിലെ താക്റ്റ്സെർ എന്ന കർഷക ഗ്രാമത്തിൽ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം ടിബറ്റൻ വംശജരുടെ പാരമ്പര്യവിശ്വാസപ്രകാരം രാജ്യം മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു രണ്ട് വയസുകാരനായ ഗ്യാറ്റ്സിൻ പതിമൂന്നാം ദലൈലാമയുടെ പുനർജന്മമാണെന്ന് തിരിച്ചറിഞ്ഞത്. 1940 ഫെബ്രുവരി 22-ന് അവനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു. അന്ന് ടിബറ്റിന് സ്വന്തമായി സൈന്യമുണ്ടായിരുന്നു. ബ്രിട്ടൺ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്രകേന്ദ്രങ്ങളും അവിടെയുണ്ടായിരുന്നു. 1947-ൽ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ ഒഴിഞ്ഞപ്പോൾ ടിബറ്റിലെ അവരുടെ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.

                                     

3. ചൈനയുടെ ഇടപെടൽ

ഇതിനിടയിൽ ദലൈലാമയും പഞ്ചൻലാമയും ഒരുമിച്ച് ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഇത് ചൈന സംശയത്തോടെയാണ് വീക്ഷിച്ചത്. ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു. അവർ ഏതുനിമിഷവും ലാമയുടെ കൊട്ടാരമായ പൊട്ടാല പാലസ് ആക്രമിച്ച് ലാമയെ തടവിലാക്കുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് രാജ്യമായതിനു തൊട്ടുപിന്നാലെ 1949-ൽ ചൈന ടിബറ്റ് ആക്രമിച്ചു. ടെൻസിൻ ഗ്യാറ്റ്സോ അപ്പോഴും ദലൈലാമയുടെ പൂർണ്ണചുമതലയേറ്റെടുത്തിരുന്നില്ല.

                                     

4. ഇന്ത്യയിലേക്കുള്ള പലായനം

ഒരു ചൈനീസ് പട്ടാള ജനറൽ ചൈനീസ് നൃത്തപ്രകടനം വീക്ഷിക്കുന്നതിനായി ലാമയെ ക്ഷണിച്ചത് ടിബറ്റൻ ജനതയെ സംശയാലുക്കളാക്കി. അതോടെ ജനങ്ങൾ ദലൈലാമയുടെ രക്ഷയ്ക്കായി തെരുവുകളിലിറങ്ങുകയും കൊട്ടാരത്തിന് ചുറ്റും തടിച്ചുകൂടി അദ്ദേഹത്തിന് സംരക്ഷണവലയം തീർക്കുകയും ചെയ്തു. 1959 മാർച്ച് 17-ന് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിന് പുറത്തുകടന്ന് ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങി. ചൈന ഈ നീക്കം വളരെ താമസിച്ചാണറിയുന്നത്. അവർ ദലൈലാമയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മക് മോഹൻ രേഖ മുറിച്ചുകടന്ന് മൂന്നാഴ്ച്ചകൾക്കുശേഷം മാർച്ച് 31-ന് അവർ ഇന്ത്യൻ അതിർത്തിയിലെത്തി. ഇന്ത്യയിലെ ആദ്യരാത്രി തവാങിലെ ബുദ്ധവിഹാരത്തിലാണ് ദലൈലാമ തങ്ങിയത്. പിന്നീട് ബോംദിലയിലും മസ്സൂരിയിലും എത്തി. മസ്സൂരിയിൽ വെച്ച് അദ്ദേഹത്തെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സ്വീകരിച്ചു.

                                     

5. ഇന്ത്യാ-ചൈന യുദ്ധം

പ്രതീക്ഷിച്ചതുപോലെ ചൈന അടങ്ങിയിരുന്നില്ല. ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയെ ചൊടുപ്പിച്ചു. പഞ്ചശീലതത്വങ്ങൾ കാറ്റിൽ പറത്തി ചൈന ഇന്ത്യയെ ആക്രമിച്ചു. വടക്ക്-കിഴക്കൻ പ്രദേശങ്ങളിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശങ്ങൾ കൈയ്യടക്കി. തവാങ് ചൈനീസ് നിയന്ത്രണത്തിലായി. കാര്യങ്ങൾ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടപ്പോൾ നെഹ്രു താനുറച്ചുനിന്ന ചേരിചേരാ നയങ്ങൾ കൈവിട്ട് അമേരിക്കയോടും ബ്രിട്ടണോടും സഹായമഭ്യർത്ഥിച്ചു. ഒക്ടോബർ 24-ന് ചൈനീസ് പട്ടാളം സ്വയം പിന്മാറി.

                                     

6. ധർമ്മശാല

ദലൈലാമ പിന്നീട് ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ടിബറ്റൻ ഗ്രാമം സ്ഥാപിക്കുകയും തുടർന്ന് അവിടം അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. നിലവിൽ ടിബറ്റൻ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ദലൈലാമ ധർമ്മശാല കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു.

                                     

7. പുതിയ നേതൃത്വം, പുതിയ നയം

ചൈനയിലെ പുതിയ രാഷ്ട്രീയ നേതൃത്വം ടിബറ്റുകാരോട് കൂടുതൽ സഹാനുഭൂതി കാണിക്കുന്നുണ്ട്. ദലൈലാമയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് എടുത്തുകളഞ്ഞുകളഞ്ഞത് തന്നെ ഒരു ശുഭസൂചകമായി ടിബറ്റുകാർ കാണുന്നു. എന്നാൽ നേരേമറിച്ച്, ദലൈലാമയെക്കുറിച്ചുള്ള തങ്ങളുടെ നയത്തിൽ മാറ്റമൊന്നും ഇല്ലെന്ന് ചൈനയുടെ മതകാര്യ ബ്യൂറോ പ്രഖ്യാപിക്കുകയുണ്ടായി.

                                     

8. മറ്റു വിവരങ്ങൾ

  • ദലൈലാമയുടെ ആത്മകഥയായ മൈ ലാൻഡ് ആൻഡ് മൈ പീപ്പിൾ, എന്റെ നാടും എന്റെ ജനങ്ങളും എന്ന പേരിൽ മലയാളത്തിലേക്ക് തർജുമ ചെയ്തിട്ടുണ്ട്.
  • 1989-ൽ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →