Топ-100
Back

ⓘ റെഡ്‌ ഇന്ത്യൻ ജനത. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ. യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം അന്വേഷിച് ..



                                               

താവോസ് പ്വേബ്ലോ

തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യാനാടുകളിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമാണ് പ്വേബ്ലോകൾ. ഫെഡറൽ ഭരണകൂടം അംഗീകരിച്ച 21 പ്വേബ്ലൊ ജനവിഭാഗങ്ങളുണ്ട്. അവയിൽ ഒന്നാണ് താവോസ് പ്വേബ്ലോ. ഈ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനത താവോസ് ഭാഷയാണ് സംസാരിക്കുന്നത്. ഇവരുടെ അധിവാസകേന്ദ്രങ്ങളും പ്രശസ്തമാണ്. ഇവക്ക് ഏകദേശം 1000 വർഷത്തോളം പഴക്കമുണ്ട്. ന്യൂമെക്സിക്കോയിലെ ആധുനിക നഗരമായ താവോസ് നഗരത്തിനും 1.6 കിലോമീറ്റർ വടക്കാണ് ഇവരുടെ പ്രദേശം സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ തുടർച്ചയായി അധിവസിച്ചുപോരുന്ന ഏറ്റവും പഴയ ജനസമൂഹമായാണ് ഇവർ കണക്കാക്കപ്പെടുന്നത്. എട്ട് വടക്കൻ പ്വേബ്ലോകൾ എന്നറിയപ്പെടുന്നവയിലെ തദ്ദേശീയ ജനവിഭാഗമാണ ...

                                               

മാൻഡൻ അമേരിക്കൻ ഇന്ത്യൻ ജനത

വടക്കൻ ഡെക്കോട്ടയിൽ നിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ് മാൻഡൻ ഇന്ത്യൻസ്. പകുതിയിലധികം മാൻഡൻ ഇന്ത്യൻസും അവരുടെ റിസർവേഷൻറെയുള്ളിലും ബാക്കിയുള്ളവർ ഐക്യനാടുകളുടെ ചുറ്റുപാടുമുള്ള വിവിധ മേഖലകളിലും കാനഡയിലുമായി വസിക്കുന്നു. ചരിത്രപരമായി മാൻഡൻ ഇന്ത്യൻസ് മിസൌറി നദിയ്ക്കും അതിൻറെ പോഷനദികളായ ഹാർട്ട് നദിയ്ക്കും ക്നൈഫ് നദിയ്ക്കും സമാന്തരമായിക്കിടക്കുന്ന പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. ഈ പ്രദേശങ്ങൾ ഇന്നത്തെ വടക്ക്, തെക്ക് ഡെക്കോട്ടയിലുൾപ്പെട്ടിരിക്കുന്നു. ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിച്ച് കാർഷികവൃത്തിയിലധിഷ്ടിതമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. മാൻഡൻ വർഗ്ഗക്കാർ സിയുവാന‍്‍‍ Siou ...

                                               

അസിനിബോയിൻ ഇന്ത്യൻ ജനത

അസിനിബോയിൻ ” ജനങ്ങൾ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ മഹാസമതലങ്ങളിൽ ജീവിച്ചിരുന്ന തദ്ദേശീയ ഇന്ത്യൻ ജനതയാണ്. ഇന്ന് ഈ വർഗ്ഗക്കാർ, മദ്ധ്യ കാനഡയിലെ" സസ്കാറ്റ്ഷെവാൻ” പ്രദേശത്താണ് പ്രധാനമായി അധിവസിച്ചിരിക്കുന്നത്. കാനഡയിലെ തന്നെ" ആൽബർട്ട”, തെക്കുപടിഞ്ഞാറൻ" മനിറ്റോബ”, യു.എസിലെ" വടക്കൻ മൊണ്ടാന”," വടക്കൻ ഡെക്കോട്ട” എന്നിവിടങ്ങളിലും ഈ വർഗ്ഗക്കാർ കാണപ്പെടുന്നു. 18.19 നൂറ്റാണ്ടുകളിൽ മുഴുവൻ‍ ഈ വർഗ്ഗക്കാർ" ക്രീ” വർഗ്ഗക്കാരുമായിച്ചേർന്ന്" അയൺ കോൺഫെഡറസിയിൽ” ഉൾപ്പെട്ടിരുന്നു. അസിനിബോയിൻ‌ ജനങ്ങൾ" ലക്കോട്ട”" ഡക്കോട്ട” ഗോത്രക്കാരുടെ ബന്ധുക്കളായിരുന്നുവെന്നാണ് നിഗമനം. ഇവർ എല്ലാവരും ഒരേതരം ഭാക്ഷ സംസാരിക്കുന്നവരാണ്. ...

                                               

മൊഡോക് ഇന്ത്യൻസ്

അമേരിക്കൻ ഇന്ത്യാക്കാരിലെ ഒരു വർഗ്ഗമാണ് മൊഡോക് എന്നറിയപ്പെടുന്നത്. ഇന്നത്തെ വടക്കുകിഴക്കൻ കാലിഫോർണിയ, മദ്ധ്യതെക്കൻ ഒറിഗോൺ എന്നിവിടങ്ങളാണ് അവരുടെ ആദിമ വാസസ്ഥാനം. ആധുനിക കാലത്ത് മൊഡോക് ഇന്ത്യൻസ്, ഒറിഗോണിലും ഒക്ലഹോമായിലും രണ്ടു വിഭാഗങ്ങളായി വേർതിരിഞ്ഞ് വസിക്കുന്നു. യു.എസ്. ഭരണഘടനയുടെ അംഗീകാരം ലഭിച്ച അമേരിക്കൻ ഇന്ത്യൻ വംശങ്ങളാണിത്.

                                               

ഗാർഡൻ ഓഫ് ദ ഗോഡ്സ്

അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഉദ്യാനമാണ് ഗാർഡൻ ഓഫ് ദ ഗോഡ്‌സ്. 1971-ൽ ഇതിനെ ഒരു ദേശീയ പ്രകൃതിദത്ത ലാൻഡ്മാർക്ക് ആയി അംഗീകരിച്ചിരുന്നു.

                                               

മെസ്ക്വാക്കി

മെസ്ക്വാക്കി” തദ്ദേശീയ അമേരിക്കൻ-ഇന്ത്യാക്കാരുടെ ഒരു വർഗ്ഗമാണ്. ഇവർ" ഫോക്സ് ട്രൈബ്” എന്നും അറിയപ്പടുന്നു. ഇവർ സൌക്ക് ജനങ്ങളുമായി ഭാഷാപരമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വർഗ്ഗമാണ്. മെസ്ക്വാക്കി ഭാഷയിൽ ഈ ജനവിഭാഗം സ്വയം വിശേഷിപ്പിക്കുന്നത്" Meshkwahkihaki” എന്നാണ്. ഇതിനർത്ഥം "ദ റെഡ്-എർത്ത്സ്” എന്നാണ്. ചരിത്രപരമായി അവരുടെ പിതൃഭൂമി മഹാതടാക മേഖലയായിരുന്നു. ഈ വർഗ്ഗക്കാർ ഇന്നത്തെ ഒൻറാറിയോ, കാനഡ മേഖലകളിലുള്ള സെൻറ് ലോറനസ് നദീതടത്തിൽ എത്തിച്ചേരുകയും ഫ്രഞ്ച് കുടിയേറ്റക്കാരുടെ സമ്മർദ്ദഫലമായി അവിടെ നിന്ന് മഹാതടാകങ്ങളുടെ തെക്കു ദിക്കിൽ കുടിയേറുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ അമേരിക്കക്കാ ...

                                               

സിയോക്സ് ഇന്ത്യൻസ്

സിയോക്സ് അഥവാ ഡക്കോട്ടാ ഇന്ത്യൻസ്, ബൃഹത്തും ശക്തരുമായ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശമാണ്. 1640 ൽ മിസിസിപ്പി നദിയുടെ ഉന്നത പ്രദേശത്ത് ഫ്രഞ്ച് പര്യവേക്ഷകരുമായിട്ടാണ് ഇവർ ആദ്യം സമ്പർക്കം പുലർത്തുന്നത്. അൽഗോങ്കിയൻ ഇന്ത്യൻ വർഗക്കാർ ഇവരെ വിളിച്ചിരുന്നത് നഡോവെസിയോക്സ് എന്നായിരുന്നു. ഇതിൽ നിന്നുമാണ് സിയോക്സ് എന്ന പദം ഉരുത്തിരിഞ്ഞു വന്നത്. തെക്ക് അർക്കൻസാസ് നദി മുതൽ വടക്ക് വിന്നിപ്പെഗ് തടാകത്തിൻറെ പടിഞ്ഞാറൻ അതിർത്തി വരെയുള്ള പ്രദേശത്തും പടിഞ്ഞാറോട്ട് റോക്കി പർവ്വതനിരകളുടെ കിഴക്കൻ ചരിവുകൾ വരെയുള്ള പ്രദേശത്തുമായാണ് ഇവർ അക്കാലത്ത് അധിവസിച്ചിരുന്നത്. ഇവരെ നാലു വ്യത്യസ്ത ഉപവകുപ്പുകളായി വിഭജിച്ചിരിക് ...

                                               

Mohanalal movies

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Mohan Lal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം Jump to navigationJump to search മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അ ...

റെഡ്‌ ഇന്ത്യൻ ജനത
                                     

ⓘ റെഡ്‌ ഇന്ത്യൻ ജനത

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ. യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ അവിടെ കാണപ്പെട്ട ജനതയെ ഇന്ത്യക്കാർ എന്ന് വിളിക്കുകയും ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യൻ എന്ന വാക്കിനെക്കുറിച്ച് മറ്റൊരു സിദ്ധാന്തവും നിലനിൽക്കുന്നു. കരീബിയൻ ദ്വീപസമൂഹങ്ങളിലെ ദ്വീപിലെത്തിയ കൊളംബസ് അവിടുത്തെ നിവാസികളായി അരവാക്കുകളെ ഇന്ത്യൻസ് എന്നുദ്ദേശിച്ചത് സ്പാനീഷ് ഭാക്ഷയിലെ "en Dios" or "in Dio" എന്നുദ്ദേശിച്ചാണെന്നാണ്. ഇതിനു വ്യക്തമായി തെളിവുകളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലുള്ള ജനങ്ങളുമായുള്ള അർത്ഥവ്യത്യാസം വ്യക്തമാക്കാൻ ഇവരെ റെഡ്‌ ഇന്ത്യക്കാർ എന്ന് വിളിക്കുമെങ്കിലും അമേരിക്കയിൽ പൊതുവെ ഇന്ത്യൻ, നേറ്റീവ് ഇന്ത്യൻ, അമേരിക്കൻ ഇന്ത്യൻ എന്നീ പദങ്ങൾ ഇവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഏഷ്യയുടെ ഭാഗങ്ങളിൽ നിന്നും 20.000 വർഷങ്ങൾക്കു മുൻപ് സൈബീരിയ വഴി അമേരിക്കൻ വൻകരയുടെ പടിഞ്ഞാറു വശത്തുള്ള അലാസ്കയിൽ കുടിയേറി പാർപ്പുറപ്പിച്ചവരായിരുന്നു ഇവരുടെ ആദ്യ തലമുറ. ഇരു ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ച ഇവരുടെ അംഗസംഖ്യ യൂറോപ്യന്മാർ അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്ക് കുടിയേറ്റം ആരംഭിക്കുന്ന കാലത്ത് ഇന്നത്തെ ഐക്യനാടുകളിൽ മാത്രം 2 കോടിയോളമായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന തദ്ദേശീയരെ വംശഹത്യനടത്തി ഇല്ലാതാക്കിയതായാണ് കണക്കാക്കപ്പെടുന്നത്. അക്കാലത്ത് സ്പെയിൻ, ബ്രിട്ടൻ, ജർമ്മനി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ദാരിദ്ര്യവും വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ വർദ്ധിച്ചു വന്നതിൻറെ ഫലമായി പുതിയ നാടുകൾ തേടിപ്പോകുവാൻ യൂറോപ്പിലുള്ളവർ നിർബന്ധിതരായി. അമേരിക്കൻ വൻകരകളിലെത്തിയ യൂറോപ്യൻ കുടിയേറ്റക്കാരെ തദ്ദേശീയർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെങ്കിലും താമസിയാതെ അതിഥികൾ ആതിഥേയരാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. 15 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ 80 ശതമാനത്തിലധികം അമേരിക്കൻ ഇന്ത്യാക്കാർ യൂറോപ്പിൽ നിന്നെത്തിയ കുടിയേറ്റക്കാരാൽ ആസൂത്രിതമായി വംശഹത്യ ചെയ്യപ്പെടുകയായിരുന്നു. രണ്ടായിരത്തിലധികം ഭാഷകളും ഉപഭാഷകളും ഇവരുടെയിടയിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ അക്കാലത്ത് 800 ൽ അധികം ഗോത്രങ്ങളും ഉപഗോത്രങ്ങളും ഇവരുടെയിടയിലുണ്ടായിരുന്നു. ഇവരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും കൈയ്യടക്കാനായും, മറ്റുമാണ് ഇവരെ കൊന്നൊടുക്കിയത്. തദ്ദേശീയർക്ക് പരിചയമില്ലാതിരുന്ന യൂറോപ്പിലെ രോഗങ്ങളെ പകർന്നു നൽകിയതും മറ്റും ഇവരുടെ നശീകരണത്തിന് ആക്കം കൂട്ടി. പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യ അനുഷ്ടിച്ചിരുന്ന ഈ ജനതയ്ക്ക് ഇത്തരം രോഗങ്ങൾ അജ്ഞാതവും അവയെ ചെറുക്കാനുള്ള പ്രതിരോധശേഷി തീർത്തും ഇല്ലായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യത്തിനു ശേഷവും ഇക്കൂട്ടരെ വസൂരിയുടെയും മറ്റു പകർച്ച വ്യാധികളുടെയും അണുക്കളുള്ള പുതപ്പുകളും മറ്റും വിതരണം ചെയ്ത് കൊന്നൊടുക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അമേരിക്കൻ ഇന്ത്യക്കാരുമായുണ്ടാക്കിയ ഉടമ്പടികൾ യൂറോപ്പിൽ നിന്നെത്തിയവർ ലംഘിക്കുക പതിവായിരുന്നു. 1763 ൽ ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിനും പോണ്ടിയാക്കിന്റെ നേതൃത്വതത്തിലുള്ള ചെറുത്തു നിൽപ്പിനും ശേഷം, സ്കോട്ട്-ഐറിഷ് കുടിയേറ്റക്കാരുടെ അക്രമിസംഘമായ പാക്സ്റ്റൺ ബോയ്സ് പെൻസിൽവാനിയിയലും സമീപ ദേശങ്ങളിലും അഴിഞ്ഞാടുകയും അമേരിക്കൻ ഇന്ത്യാക്കാരെ കൂട്ടക്കശാപ്പ് നടത്തുകയും ചെയ്തിരുന്നു.

ആധുനിക കാലഘട്ടത്തിൽ ഒക്ലഹോമ, കാലിഫോർണിയ, ന്യൂ മെക്സിക്കോ, അരിസോണ എന്നീ സംസ്ഥാനങ്ങളിലായുള്ള ഏകദേശം ഇരുന്നൂറോളം സംവരണ പ്രദേശങ്ങളിൽ മാത്രമായി കഴിയുന്ന ഇവരുടെ അംഗസംഖ്യ 30-ലക്ഷത്തിൽ താഴെയാണെന്നും കണക്കാക്കപ്പെടുന്നു. മുൻകാല്ത്ത് ഇവർക്ക് അമേരിക്കൻ പൌരത്വം അനുവദിച്ചിരുന്നില്ല എങ്കിലും 1924 മുതൽ ഉപാധികളോടെ പൌരത്വം അനുവദിച്ചു തുടങ്ങിയിരുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →