Топ-100
Back

ⓘ മിഥുൻ. ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയ ..                                               

ആൻമരിയ കലിപ്പിലാണ്

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്ത് സണ്ണി വെയിൻ സാറ അർജുൻ തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്‌.ഇവരെ കൂടാതെ അജു വർഗീസ്‌, സിദ്ദിഖ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിലഭിനയിചിരിക്കുന്നു. ചിത്രം ആൻ മരിയ എന്ന കുട്ടിയും പൂമ്പാറ്റ ഗിരീഷ്‌ എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥപറയുന്നു. ചിത്രം 2016 ഓഗസ്റ്റ്‌ 5 നു തീയറ്ററുകളിൽ എത്തി.

                                               

അഞ്ചാം പാതിര

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020 ജനുവരി 10ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കുറ്റാന്വേഷണ-ത്രില്ലർ ചലച്ചിത്രമാണ് അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ വേഷമിട്ടു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിച്ചത്. സൈജു ശ്രീധർ ചിത്രസംയോജനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് സുഷിൻ ശ്യാമാണ്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം വിതരണത്തിന് എത്തിച്ചു.ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട ...

                                               

അവിയൽ (സംഗീതസംഘം)

ഒരു മലയാളം റോക്ക് സംഗീത സംഘമാണ് അവിയൽ. 2004ൽ ആണ് ഈ സംഘം രൂപീകൃതമായത്. ഓൾട്ടർനേറ്റീവ് മലയാളീ റോക്ക് എന്നാണ് തങ്ങളുടെ സംഗീത ശൈലിയെ ബാന്റംഗങ്ങൾ വിശേഷിപ്പിക്കുന്നത്. സഞ്ചാരം, സോൾട്ട് ആന്റ് പെപ്പർ, സെക്കന്റ് ഷോ എന്നീ ചലച്ചിത്രങ്ങളിൽ അവിയലിന്റെ ഗാനങ്ങൾ ഉൾപ്പെടുന്നു.

                                               

ഉണ്ണിമായ പ്രസാദ്

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, സഹസംവിധായികയുമാണ് ഉണ്ണിമായ പ്രസാദ്. കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ച ഉണ്ണിമായ ആദ്യമായി അഭിനയിച്ചത് 2013-ൽ റിലീസ് ചെയ്ത അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലാണ്. പിന്നീട്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര യിലെ ഡിവൈഎസ്പി കാതറിൻ മരിയ എന്ന കഥാപാത്രം ഉണ്ണിമായയിലെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ പ്രസാദ്.

                                               

കലിപ്പ് (ചലച്ചിത്രം)

2019 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ത്രില്ലർ ചലച്ചിത്രമാണ് കലിപ്പ്. ജെസ്സൻ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഹൈമാസ്റ്റ് സിനിമാസ് ആണ്. അനസ്സ് സൈനുദ്ദീൻ, ജെഫിൻ, അരുൺഷാജി, തട്ടകം ഷെമീർ, അഭി, ബാലാസിംഗ്, ഷോബി തിലകൻ, ഷാലി കയ്യൂർ, സലാഹ്, കലാശാല ബാബു, ടോണി, സാജൻ പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

                                               

മാളവിക വെയിൽസ്

ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയും ക്ലാസിക്കൽ നർത്തകിയുമാണ് മാളവിക വെയിൽസ്. മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിൽ പൊന്നൂ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

മിഥുൻ
                                     

ⓘ മിഥുൻ

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. നാഗാലാ‌‍ൻഡ്, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്. ബംഗ്ലാദേശിലും മിഥുൻ ഒരു സ്ഥിര കാഴ്ചയാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →