Топ-100
Back

ⓘ ഗതാഗത നിയമങ്ങൾ, ഇന്ത്യ. ഗതാഗതം എന്നത് പാതകളിലൂടെയുള്ള സഞ്ചാരമാണ്. ഗതാഗതം എന്ന വാക്കിനെ അർത്ഥം പോക്കു വരവ് എന്നാണ്. വിവിധ തരം യന്ത്രവത്കൃത വാഹനങ്ങളും കാൽ നടക്കാര ..                                               

റാഗിംഗ്

റാഗിംഗ് ആദ്യ വർഷം സ്കൂളിലോ കോളിജിലോ ചേരുന്നവരോട് മുതിർന്ന വിദ്യാർഥികൾ കാണിക്കുന്ന നാശോന്മുഖമായ സ്വഭാവ വൈകൃതമാണ് റാഗിംഗ് എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ഇത് നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാകുന്നു. തുടക്കക്കാരെ വിദ്യാലയത്തിന്റെ അന്തരീക്ഷവുമായി പാകപ്പെടുത്താനെന്ന വ്യാജേനയാണ് മുതിർന്ന വിദ്യാർഥികൾ ഇതു ചെയ്യുന്നത്. ഇതിൽ വ്യക്തിപരമായ ഉപദ്രവവും ലൈംഗിക ചൂഷണവുംവരെ പലപ്പോഴും ഉണ്ടാകുന്നതായി കണ്ടുവരുന്നു. പലപ്പോഴും ജൂനിയർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്തി അവരിൽ ദാസ്യമനോഭാവം വളർത്തുവാൻ ഇടയാക്കുന്നു. ഇന്ത്യയിലെ പേരുകേട്ട പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് മെഡിക്കൽ കോളേജുകൾ, റ ...

                                     

ⓘ ഗതാഗത നിയമങ്ങൾ (ഇന്ത്യ)

ഗതാഗതം എന്നത് പാതകളിലൂടെയുള്ള സഞ്ചാരമാണ്. ഗതാഗതം എന്ന വാക്കിനെ അർത്ഥം പോക്കു വരവ് എന്നാണ്. വിവിധ തരം യന്ത്രവത്കൃത വാഹനങ്ങളും കാൽ നടക്കാരും ഭാരവാഹനങ്ങളും ഒക്കെ ചേർന്നാണ് ഗതാഗതം ആകുന്നത്. ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത് അതത് രാജ്യത്തെ സർക്കാർ തീരുമാനിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യപ്പെടുന്നു. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് എങ്കിലും വാഹനങ്ങൾ ഓടിക്കാനുള്ള അനുമതിപത്രം നേടണമെങ്കിലേ ഇത് പഠിക്കേണ്ട അത്യാവശ്യം ഉള്ളൂ. ഇന്ത്യയിലെ ഗതാഗതം പാതകളും നദികളും വായു മാർഗ്ഗവും ഉപയോഗിച്ച് നടക്കുന്നു. ഇതിലെ റോഡുകൾ അഥവാ ഉപരിതല ഗതാഗത നിയമങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രസ്താവിക്കുന്നത്.

                                     

1. കേന്ദ്രനിയമങ്ങൾ

 • യന്ത്രവാഹനനിയമം, 1988

1989 ജുലായ് 1-ൽ നിലവിൽ വന്ന യന്ത്രവാഹനനിയമം Motor Vehicles Act, 1988 ആണ് ഇപ്പോൾ നിലവിലുള്ള പ്രധാന ഗതാഗതനിയമം. ഇന്ത്യയിൽ എല്ലയിടത്തും ഈ നിയമം ബാധകമാണ്. ഇതു നടപ്പിലാക്കിയതോടെ, അതുവരെ നിലവിലുണ്ടായിരുന്ന 1939ലെ യന്ത്രവാഹനനിയമം പിൻവലിക്കപ്പെട്ടു. 217-വകുപ്പുകളിലായി, ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്റ്റർ ലൈസൻസ്, വാഹന രജിസ്റ്ററേഷൻ, പൊതുവാനങ്ങൾ, പെർമിറ്റ് നൽകൽ, സംസ്ഥാന ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ, ‍ഡ്രൈവിംഗ് നിയമങ്ങൾ, സിഗ്നലുകൾ, സുരക്ഷാകാര്യങ്ങൾ, അപകടം, ഇൻഷുരൻസ്, നഷ്ടപരിഹാരം, ശിക്ഷകൾ, എന്നിവ സവിസ്തരം,പ്രതിപാദിച്ചിരിക്കുന്നു.

                                     

2. സംസ്ഥാനനിയമങ്ങൾ

 • പാതയിൽ അടയാളപ്പെടുത്തിയിരിക്കുന്ന മഞ്ഞ വരകൾ മറികടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
 • രണ്ടു വരി പാതകളിൽ ഇടതുവശം ചേർന്ന് പോകുക.
 • മുൻപിൽ പോകുന്ന വാഹനത്തിനെ ഇടതു വശത്ത് കൂടി മറികടക്കാതിരിക്കുക.
 • നാലു വരി പാതകളിൽ ഇടതെ അറ്റത്തുള്ള വരി വഴി പോകുക, മറ്റുള്ള വാഹനങ്ങളെ മറികടക്കാൻ തൊട്ടു വലത്തേ വരി ഉപയോഗിക്കുക.
 • നാലുചക്ര വാഹനങ്ങളിൽ Seat Belts എല്ലായ്പോഴും ധരിക്കുക.
 • കാവൽക്കാരനില്ലാത്ത ലെവൽ ക്രോസ്സിൽ വാഹനം നിർത്തി ഇരു ദിശകളിലും നോക്കി തീവണ്ടി വരുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം മുറിച്ചു കടക്കുക.
 • ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയുമ്പോൾ Helmet ധരിക്കുക.
 • പാതയിൽ സീബ്ര വരകൾ Zebra cross ഉള്ളിടത്ത് കാൽനടക്കാർക്കു പാത മുറിച്ചു കടക്കാൻ വേണ്ടി വാഹനം നിർത്തി കൊടുക്കുക.
 • അമിത വേഗത്തിലും വളരെ പതുക്കെയും വാഹനം ഓടിക്കരുത്. ഓരോ പാതയ്കും വാഹനത്തിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള വേഗതയിൽ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക.
 • മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക.
 • ഗതാഗത അടയാളങ്ങളും സൂചനകളും അനുസരിച്ചു വാഹനം ഓടിക്കുക.
                                     

2.1. സംസ്ഥാനനിയമങ്ങൾ പാത രേഖകൾ

രേഖപ്പെടുത്താത്ത വീഥികൾ ആശയക്കുഴപ്പം സൃഷ്ടിക്കും. അതിനാൽ മിക്കവാറും വലിയ പാതകൾ പെയിൻറ്, റിഫ്ലക്റ്റർ എന്നിവയാലും അടയാളപ്പെടുത്തുന്നു

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →