Топ-100
Back

ⓘ മൈത്രി ഗവേഷണകേന്ദ്രം. മൈത്രി ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമാ ..



                                               

മൈത്രി (വിവക്ഷകൾ)

മൈത്രി എന്ന പദം കൊണ്ട് താഴെപ്പറയുന്ന കാര്യങ്ങൾ വിവക്ഷിക്കാം: അന്റാർട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരഗവേഷണകേന്ദ്രമായ മൈത്രി ഗവേഷണകേന്ദ്രം. മൈത്രി 2015-ലെ ചലച്ചിത്രം മൈത്രി എക്സ്പ്രസ് കേരളസർക്കാറിന്റെ മൈത്രി ഭവനനിർമ്മാണ പദ്ധതി. രണ്ടോ അതിനുമേലോ ഉള്ള വ്യക്തികളോ സമൂഹങ്ങളോ തമ്മിലുള്ള സഹവർത്തിത്വം. മൈത്രി ജിദ്ദ

                                               

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ച്

പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഇന്ത്യൻ പ്രതിരോധ ലബോറട്ടറിയാണ് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ച്. ലഡാക്കിലെ ലേയിൽ സ്ഥിതിചെയ്യുന്ന ഇത് തണുത്തതും വരണ്ടതുമായ മേഖലയിലെ കാർഷിക-മൃഗ സാങ്കേതിക വിദ്യകളെക്കുറിച്ച് ഗവേഷണം നടത്തുന്നു. ലേ-ലഡാക്ക് മേഖലയിലെ ഔഷധ, സുഗന്ധ സസ്യങ്ങളെ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനും ഉയർന്ന പർവ്വതനിരകളിലും തണുത്ത മരുഭൂമികളിലുമുള്ള ഹരിതഗൃഹ സാങ്കേതിക വിദ്യകളെയും സ്ക്രീനിംഗ് ചെയ്യുകയും തിരിച്ചറിയുകയും ചെയ്യുന്നു.

മൈത്രി ഗവേഷണകേന്ദ്രം
                                     

ⓘ മൈത്രി ഗവേഷണകേന്ദ്രം

മൈത്രി ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്. മൈത്രി, ഷിർമാക്കർ മരുപ്പച്ച എന്ന പാറക്കുന്നുകൾ നിറഞ്ഞ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്.

                                     

1. സൗകര്യങ്ങൾ

ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റിയറോളജി, കോൾഡ് റീജിയൺ എൻ‌ജിനീയറിംഗ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യം മുതലായവയിൽ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിനു കഴിയും. പ്രിയദർശിനി തടാകം എന്ന് നാമകരണം ചെയ്യപ്പെട്ട, ഗവേഷണകേന്ദ്രത്തിനു മുൻപിലുള്ള തടാകത്തിൽനിന്നാണ്‌ കേന്ദ്രത്തിനാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. 1989 മാര്ച്ചിലാണ് മൈത്രി പ്രവര്ത്തനം തുടങ്ങിയത്.

                                     

2. നാഴികക്കല്ലുകൾ

നിതാന്തതാത്പര്യവും ധ്രുവശാസ്ത്രത്തിലുള്ള പ്രകടമായ ശേഷിയും പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യ താഴെപ്പറയുന്ന നാഴികക്കല്ലുകൾ വിജയകരമായി പൂർത്തിയാക്കി:

  • ഓഗസ്റ്റ് 19, 1983: ഇന്ത്യയെ അന്റാർട്ടിക് ഉടമ്പടിയിൽ ഉൾപ്പെടുത്തി. താമസിയാതെ കൺസൾട്ടന്റ് എന്ന സ്ഥാനം നേടി.
  • 2005: ഇന്ത്യ അന്റാർട്ടിക്കയിൽ 25 വർഷം പൂർത്തിയാക്കി. ഇതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ രജതജൂബിലി സ്മാ‍രക പര്യവേഷണം നടത്തി.
  • 1997: അന്റാർട്ടിക് ഉടമ്പടിയുടെ ഭാഗമായി പ്രകൃതിസം‌രക്ഷണത്തിനായി ഉദ്ദേശിച്ചുള്ള പ്രോട്ടോക്കോൾ ഇന്ത്യ അംഗീകരിച്ചു
  • 1983: ആദ്യത്തെ സ്ഥിരമായ ഗവേഷണ കേന്ദ്രം, ദക്ഷിണ ഗംഗോത്രി, സ്ഥാപിക്കപ്പെട്ടു.
  • 1988-1989: ഇന്ത്യ രണ്ടാമത്തെ ഗവേഷണകേന്ദ്രം, മൈത്രി സ്ഥാപിച്ചു.
  • ഒക്ടോബർ 1, 1984: അന്റാർട്ടിക്കാ പര്യവേഷണത്തിനായുള്ള ശാസ്ത്രീയ സമിതിയിൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു SCAR.
                                     

3. പര്യവേഷണങ്ങൾ

ഇന്ത്യയുടെ അന്റാർട്ടിക്കാ പരിപാടിയുടെ അദ്ധ്യായം ആദ്യമായി തുറക്കപ്പെട്ടത് 1981-ൽ ആദ്യത്തെ ഇന്ത്യൻ പര്യവേഷണസംഘം ഗോവയിൽനിന്ന് അൻറ്റാർട്ടിക്കയിലേക്ക് തിരിച്ചപ്പോഴായിരുന്നു. പിന്നീട് ‍അന്റാർട്ടിക്കയുടെയും സമുദ്രഗവേഷണത്തിന്റെയും ചുമതലയുള്ള ദേശീയകേന്ദ്രത്തിന്റെ സമുദ്രവികസനവകുപ്പിന്റെ നേതൃത്വത്തിൽ വർഷംതോറും പര്യവേഷണസംഘങ്ങളെ അയയ്ക്കാറുണ്ട്. ഇതുവരെ, വെഡൽ കടലിലേക്കുള്ള പര്യവേഷണവും തെക്കേ സമുദ്രത്തിലേക്കുള്ള ക്രിൽ പര്യവേഷണവും ഉൾപ്പെടെ 22 പര്യവേഷണയാത്രകൾ നടത്തിയിട്ടുണ്ട്. 1981-ലെ പര്യവേഷണസംഘത്തിന്റെ തലവൻ എസ്.ഇസഡ്. ഖാസിം ആയിരുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →