Топ-100
Back

ⓘ പിൻകോഡ്. രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർ‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻ‌ക ..                                               

കാരക്കാട്, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നതാണ് കാരക്കാട് എന്ന പ്രദേശം. പ്രസിദ്ധമായ കാരക്കാട് ശ്രീധർമ്മശാസ്താക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പന്തളത്തെത്താൻ ഇവിടെ നിന്നും 7 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ മതി. എൻ.എൻ.എസ്സ്. കരയോഗ മാനേജ്മെൻറിലുള്ള ശ്രീ ഹരിഹരസുത വിലാസം ഹൈസ്കൂൾ ഇവിടെയുണ്ട്. 689504 ആണ് കാരക്കാടിൻറെ പിൻകോഡ്

                                               

അയ്യന്തോൾ

അയ്യന്തോൾ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനിൽപെട്ട ഒരു സ്ഥലമാണ്. തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. കളക്ടറേറ്റും വിവീധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ആപ്പീസുകളും ജില്ലാ കോടതികളും മറ്റു കോടതികളും ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും ഏകദേശം 2 കി,മീറ്റർ ദൂരത്തിലാണ്. തൃശ്ശൂരിലെ മാതൃകാ റോഡായ സ്വരാജ് റൗണ്ട്- പുഴക്കൽ റോഡ് കടന്നു പോകുന്നതു് ഇതിലെയാണ്. കോൾ നിലങ്ങൾ അയ്യന്തോളിനു അതിർത്തിയാവുന്നു. ഇവിടെ ഒരുപാട് കൃഷിയിടങ്ങൾ നികത്തി താമസസ്ഥലങ്ങളായിട്ടുണ്ട്. അയ്യന്തോളിൽ ഒരു കളിക്കളവും ജില്ലാ ഓഫീസേഴ്സ് ക്ലബ്ബ് നിയന്ത്രിക്കുന്ന ഇൻഡോർ സ്റ്റേഡിയവും ഉണ്ട്. എസ്.ടിഡി. ...

                                               

അരിക്കടമുക്ക്

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് അരിക്കടമുക്ക്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 9 കിലോമീറ്റർ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. സഹ്യൻറെ ഒരറ്റമായ മൂക്കുന്നിമലയിലേക്കുള്ള കവാടമാണ് അരിക്കടമുക്ക്, ഇടയ്ക്കോട് എന്നൊരു ചെറിയ ഭൂപ്രദേശമാണ് അരിക്കടമുക്കിന്റെ സിംഹഭാഗം. തിരുവനന്തപുരം, നെയ്യാറ്റിൻകര, വിഴിഞ്ഞം, പൂവാർ, കാട്ടാക്കട, നാഗർകോവിൽ, കന്യാകുമാരി എന്നിവ അടുത്തുള്ള ദേശീയ പാത 66 വഴി ബന്ധിപ്പിച്ചിരിക്കുന്നു. അരിക്കടമുക്കിൽ പോസ്റ്റ് ഓഫീസ് ലഭ്യമാണ് പിൻകോഡ് 695020 ആണ്. ഭാഷ: മലയാളം

                                               

മരിയനാട്

മരിയനാട് കേരളത്തിലെ ഒരു തീരദേശ പട്ടണമാണ്.തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിലാണുള്ളത്.തിരുവനന്തപുരം നഗരത്തിൽ നിന്ന് 15 കി.മീ അകലെ സ്ഥിതി ചെയ്യുന്ന മരിയനാട് ജില്ലാ ആസ്ഥാനവും സംസ്ഥാന തലസ്ഥാനവുമാണ്.മരിയനാട് കഴക്കൂട്ടം തപാൽ ഓഫീസിൻറെ അധീനതയിലാണ്. പിൻകോഡ് 695303 ആണ്.വടക്ക് ഭാഗത്ത് ചിറയിൻകീഴ്, വാമനപുരം താലൂക്ക്, കിഴക്ക് നെടുമങ്ങാട് താലൂക്ക്, പടിഞ്ഞാറ് അറേബ്യൻ കടൽ, തെക്ക് തിരുവനന്തപുരം എന്നീ പ്രദേശങ്ങളാൽ മരിയനാട് ചുറ്റപ്പെട്ടിരിക്കുന്നു. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഇത്. തിരുവനന്തപുരം, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല എന്നിവയാണ് സമീപത്തുള്ള നഗരങ്ങൾ.

                                               

ആതവനാട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് ആതവനാട്.കാടാമ്പുഴ തിരുന്നാവായ, വളാഞ്ചേരി, പുത്തനത്താണി, കുറ്റിപ്പുറം എന്നിവയാണ് സ്മീപ പ്രദേശങൾ‌.വെട്ടിച്ചിറ, കാട്ടിലങ്ങാടി,എ.കെ.കെ നഗർ,ചന്ദനക്കാവ് കഞ്ഞിപ്പുര,കരിപ്പോൾ, കുറുംബത്തൂർ, കൂടശ്ശേരിപ്പാറ, മണ്ണേക്കര, പൂളമംഗലം തുടങ്ങിയവ പ്രധാന സ്ഥലങ്ങൾ. പരമ്പരാഗതമായി കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവരാണ്,ഇപ്പോൾ കൂടുതലും ഗൾഫിനെ ആശ്രയിച്ചു കഴിയുന്നവരാണ് ഇവിടത്തെ സമൂഹം. അടുത്ത റയിൽവേ സ്റ്റേഷനുകൾ കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ എന്നിവ. അടുത്ത വിമാനത്താവളം കരിപ്പൂർ).

                                               

സെൻട്രാലിയ (പെൻസിൽവാനിയ)

അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ കൊളംബിയ കൗണ്ടിയിലെ ഒരു ബറോയും ഏതാണ്ട് ഒരു പ്രേതപട്ടണവുമാണ് സെൻട്രാലിയ. പട്ടണത്തിന്റെ അടിയിൽ 1962 മുതൽ കത്തുന്ന കൽക്കരി ഖനിയിലെ തീ കാരണം 1980ൽ ആയിരം പേർ വസിച്ചിരുന്ന പട്ടണത്തിൽ 1990 ആയപ്പോഴേയ്ക്കും താമസക്കാർ വെറും 63 പേർ മാത്രമായി. 2013ഓടെ ഇത് വെറും ഏഴ് പേർ മാത്രമായി ചുരുങ്ങുകയും ചെയ്തു ബ്ലൂംസ്ബർഗ്-ബെർവിക്ക് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ സെൻട്രാലിയ പെൻസിൽവാനിയയിലെ ഏറ്റവും ജനവാസം കുറഞ്ഞ മുൻസിപ്പാലിറ്റിയാണ്. സെൻട്രാലിയ പൂർണ്ണമായും കോണിംഗാം ടൗൺഷിപ്പിനാൽ ചുറ്റപ്പെട്ടുമിരിക്കുന്നു. 1962ൽ ഖനിയിൽ തീപ്പിടുത്തമുണ്ടായതിന്റെ യഥാർത്ഥ കാരണത്തെക്കു ...

                                     

ⓘ പിൻകോഡ്

രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർ‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻ‌കോഡ്. ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻ‌കോഡ്. 1972 ഓഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവിൽ വന്നു.

                                     

1. ക്രമീകരണം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും 8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചുവെങ്കിലും, 2019 ഒക്ടോബറിൽ അത് പിൻവലിച്ചു. നിലവിൽ ഡൽഹിയുടെ പിൻകോഡ് ആയ 110001 ആണ് സുപ്രീംകോടതിയുടെ പിൻകോഡ്.

                                     

2. പിൻ മേഖലകൾ

  • 1 - ഡെൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ,ചണ്ഢീഗഡ്
  • 9 - സൈനിക തപാലാഫീസ് APO, ഫീൽഡ് പോസ്റ്റ് ഓഫീസ് FPO എന്നിവ
  • 8 - ബീഹാർ, ഝാ‍ർഖണ്ഡ്‌
  • 5 - ആന്ധ്രാപ്രദേശ്‌, കർണാടക, യാനം പുതുച്ചേരിയിലെ ഒരു ജില്ല
  • 4 - ഛത്തീസ്ഗഡ്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
  • 3 - രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ, ദിയു, ദാദ്ര, നാഗർ ഹവേലി
  • 2 - ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ്
  • 6 - കേരളം, തമിഴ്‌നാട്, പുതുച്ചേരി യാനം എന്ന ജില്ല ഒഴികെ, ലക്ഷദ്വീപ്
  • 7 - പശ്ചിമ ബംഗാൾ, ഒറീസ, ആസാം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാ‌‍ൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ
ചൂഴാറ്റുകോട്ട
                                               

ചൂഴാറ്റുകോട്ട

കേരളത്തിലെ തിരുവനന്തപുരം നഗരത്തിന്റെ പരിധിയിലുള്ള ഒരു ഗ്രാമമാണ് ചൂഴാറ്റുകോട്ട. തിരുവനന്തപുരം സെൻട്രൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൂഴാറ്റുകോട്ട പിൻകോഡ്, മലയം പി ഒ, തിരുവനന്തപുരം, കേരളം 695571. മനോഹരമായ കാർഷിക ഗ്രാമമായ വിലവൂർക്കല്ലിലാണ് ചൂഴാറ്റുകോട്ട സ്ഥിതി ചെയ്യുന്നത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →