Топ-100
Back

ⓘ സംസ്കാരം. ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ ..                                               

കുർദിഷ് സംസ്കാരം

കുർദിഷ് ജനത ആചരിക്കുന്ന വ്യതിരിക്തമായ സാംസ്കാരിക സ്വഭാവങ്ങളുടെ ഒരു കൂട്ടമാണ് കുർദിഷ് സംസ്കാരം. ആധുനിക കുർദുകളെയും അവരുടെ സമൂഹത്തെയും രൂപപ്പെടുത്തിയ പുരാതന ജനതയിൽ നിന്നുള്ള ഒരു പാരമ്പര്യമാണ് കുർദിഷ് സംസ്കാരം. പശ്ചിമേഷ്യയിലെ തനതായ സ്വത്വങ്ങളുള്ള ഉരു ജനവിഭാഗം ആണ് കുർദ്ദുകൾ. മധ്യപൂർവ്വേഷ്യയുടെ വടക്ക് ഭാഗത്ത് സാഗ്രോസ് പർവതനിരകളിലും ടോറസ് പർവതനിരകളിലുമാണ് അവർ താമസിക്കുന്നത്. ഈ പ്രദേശത്തെ കുർദുകൾ ഗ്രേറ്റർ കുർദിസ്ഥാൻ എന്ന് വിളിക്കുന്നു. ഇന്ന് അവ വടക്കുകിഴക്കൻ ഇറാഖ്, ഇറാന്റെ വടക്ക്-പടിഞ്ഞാറ്, സിറിയയുടെ വടക്ക് കിഴക്ക്, തെക്കുകിഴക്കൻ തുർക്കി എന്നിവയുടെ ഭാഗങ്ങളാണ്. ഈ പ്രദേശങ്ങൾക്ക് പുറമേ, തെക്ക്-പടിഞ് ...

                                               

ജോർദാന്റെ സംസ്കാരം

ജോർദാൻ സംസ്കാരം അറബി, ഇസ്ലാമിക ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. പുരാതന ലോകത്തിലെ മൂന്ന് ഭൂഖണ്ഡങ്ങളുടെ കവലയിൽ നിലകൊള്ളുന്ന ജോർദാൻ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ വൈവിധ്യവും നൽകുന്നു. പരമ്പരാഗത സംഗീതവും ജോർദാനിലെ വസ്ത്രങ്ങളും കായികരംഗത്തെ താൽപ്പര്യവും സംസ്കാരത്തിന്റെ ശ്രദ്ധേയമായ വശങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നിവയും മറ്റ് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത മറ്റ് കായിക ഇനങ്ങളും ഉൾപ്പെടുന്നു.

                                               

ഫെബ്രുവരി 2

1876 - നാഷണൽ ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ക്ലബ്സ് മേജർ ലീഗ് ബേസ്ബോൾ രൂപീകരിച്ചു. 1982 - ഹമാ കൂട്ടക്കൊല: സിറിയൻ സർക്കാർ ഹമാ എന്ന പട്ടണം ആക്രമിക്കുന്നു. 1509 – ഡ്യു യുദ്ധം 1933 – ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു. 2012 - ഫിൻഷ്ഹാഫെൻ ജില്ലയ്ക്ക് സമീപം പാപുവ ന്യൂ ഗിനിയയുടെ തീരത്ത് എം.വി റാബുൾ ക്യൂൻ ഫെറി മുങ്ങി 146-165 പേർ മരിച്ചു. 1901 - വിക്ടോറിയ രാജ്ഞിയുടെ സംസ്കാരം. 1878 – ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1922 - ജെയിംസ് ജോയിസിന്റെ ഉലിസസ് പ്രസിദ്ധീകരിച്ചു. 2007 – പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.

                                               

മൂലം തിരുനാൾ രാമവർമ്മ

1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവ്. GCSI, GCIE, MRAS. വിശാഖം തിരുനാൾ മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ രാജ രാജവർമ്മ കോയി തമ്പുരാന്റെയും, ആറ്റിങ്ങൽ റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും രണ്ടാമത്തെ പുത്രനായി സെപ്റ്റംബർ 25, 1857 നു കന്നിമാസത്തിൽ മൂലം നാളിൽ ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു.1888-ൽ പ്രജാസഭ സ്ഥാപിച്ചു

                                               

സാൻസിങ്ഡൂയി

അടുത്തകാലത്തായി ഉദ്ഘനനത്തിലൂടെ കണ്ടെത്തിയ ഒരു ചൈനീസ് സംസ്കാരമാണ് സാൻസിങ്ഡൂയി. ചൈനയിലെ സിച്ചുവാനിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണിത്. 19ൢ ആദ്യം കണ്ടെത്തിയ ഈ ഓട്ടുയുഗ സംസ്കാരം 1986-ൽ വീണ്ടും കണ്ടെത്തപ്പെടുകയുണ്ടായി. ക്രിസ്തുവിന് മുൻപ് 11-12 നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങളാണിതെന്ന് റേഡിയോകാർബൺ ഡേറ്റിംഗ് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ ശേഷിപ്പുകൾ നിർമിച്ച സംസ്കാരം സാൻസിങ്ഡൂയി സംസ്കാരം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഷു രാജ്യത്തെ ഇതുമായി ചരിത്രകാരന്മാർ ബന്ധിപ്പിക്കുന്നുണ്ട്. ഗുവാങ്‌ഘാൻ നഗരത്തിലെ സാൻസിങ്ഡൂയി മ്യൂസിയത്തിലാണ് ഈ ശേഷിപ്പുകൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. സാൻസിങ്ഡൂയി ഉദ്ഘനനവും ജിയാങ്‌സിയിലെ ...

                                               

പുരാതന ലീജിയാങ് പട്ടണം

ചൈനയിലെ യുനാൻ പ്രവിശ്യയിലെ ലീജിയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃക സ്ഥാനമാണ് ലീജിയാങ് പുരാതന പട്ടണം. 800 വർഷത്തിലും അധികം പഴക്കമുള്ള ഒരു ചരിത്രം ഈ പട്ടണത്തിനുണ്ട്. ഇവിടുത്തെ പുരാതനമായ ജലപാതകളും പാലങ്ങളും പ്രശസ്തമാണ്. വാസ്തുവിദ്യ, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം ലീജിയാങ് മറ്റു പുരാതന ചൈനീസ് നഗരങ്ങളിൽനിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു. നാശി ജനവിഭാഗമാണ്Nakhi people ഇവിടുത്തെ പരമ്പരാഗത താമസക്കാർ. 1997 ദിസംബർ 4നാണ് ലീജിയാങിനെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്. അതെതുടർന്ന് ഈ പുരാതന പട്ടണത്തെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടവും ശ്രദ്ധിച്ചുവരുന്നു. ലീജിയാങിലേക്കുള്ള സന്ദർശകരുടെ എണ്ണ ...

സംസ്കാരം
                                     

ⓘ സംസ്കാരം

ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും ജാതിമതങ്ങളോടും ഗോത്രങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു. സംസ്കാരം എന്നത്‌ മനുഷ്യരുടെ വലിയ പ്രത്യേകതയാണ്. ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാകാം. രാജ്യത്തിന്റെ പുരോഗതി, വികസനം, ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെ സംസ്കാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

                                     

1. ചരിത്രം

ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം. ആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത്‌. എങ്കിലും ഇന്നു പരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം മെസപ്പൊട്ടേമിയയിലായിരുന്നു ജീവിച്ചിരുന്നത്‌. അക്കാലത്ത്‌ സിന്ധു നദിതടത്തിലുണ്ടായിരുന്ന ഹാരപ്പാ സംസ്കാരം, മോഹൻജൊദാരോ സംസ്കാരം മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്‌. കൂടുതലായി ഒന്നും പറയാനില്ല.

                                     

2. പ്രത്യേകതകൾ

സംസ്കാരം എന്നുള്ളത്‌ ആപേക്ഷികമാണെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക്‌ അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക്‌ അതനുഭവപ്പെടുന്നത്‌. സംസ്കാരം സമൂഹങ്ങൾ തമ്മിലും ഒരു സമൂഹത്തിനുള്ളിൽ ഉപസമൂഹങ്ങൾ തമ്മിലും ചിലപ്പോൾ വീണ്ടും ഉപസമൂഹങ്ങളായും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ ഒരു പോലെയായിരിക്കും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വസിക്കുന്നവർക്ക്‌ അത്‌ രാജ്യഭേദത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാണെങ്കിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു. ജാതീയമായും പിന്നീടീ സംസ്കാരങ്ങൾ വേർപിരിഞ്ഞിരിക്കുന്നതായി കാണാം.

മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട്‌. ഉദാഹരണമായി ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളെയും അവരുടെ ആചാരവിശ്വാസങ്ങളേയും ക്രിസ്ത്യൻ സംസ്കാരമെന്ന് വിശേഷിപ്പിക്കാറുണ്ട്‌.

വിശാലാർത്ഥത്തിൽ ലോകത്തിലെ സംസ്കാരങ്ങളെ പ്രധാനമായും നാലായി തരംതിരിച്ചിട്ടുണ്ട്‌. പാശ്ചാത്യസംസ്കാരംപടിഞ്ഞാറൻ സംസ്കാരം, പൗരസ്ത്യസംസ്കാരംകിഴക്കൻ സംസ്കാരം, അറേബ്യൻ സംസ്കാരം, ആഫ്രിക്കൻ സംസ്കാരം എന്നിങ്ങനെയാണവ.

                                     

3. സാംസ്കാരികാധിനിവേശം

ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച്‌ മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്കാരം ബലംപ്രയോഗിക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാറുണ്ട്‌. അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഇൻകാ, മായൻ മുതലായ സംസ്കാരങ്ങളും, ഓസ്ട്രേലിയയിലെ ആദിവാസികളുടെ സംസ്കാരവുമെല്ലാം യൂറോപ്യൻ കുടിയേറ്റത്തോടു കൂടി നാമാവശേഷമായവയാണ്‌. കോളനി വത്‌കരണ കാലഘട്ടത്തോടു കൂടി പലപ്രാദേശിക സംസ്കാരങ്ങളും യൂറോപ്യൻ സംസ്കാരങ്ങൾക്ക്‌ പൂർണ്ണമായോ ഭാഗീകമായോ വഴിമാറിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →