Топ-100
Back

ⓘ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ ..



                                               

ഇന്ത്യയിലെ തിരിച്ചറിയൽ രേഖകൾ

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് സഹായകമാകുന്ന ചില തിരിച്ചറിയൽ രേഖകളുടെ പട്ടിക. ഡ്രൈവിംഗ് ലൈസൻസ്‌ പാസ്പോർട്ട് ജനന സർട്ടിഫിക്കറ്റ്‌ പാൻ കാർഡ്‌ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാർ റേഷൻ കാർഡ്‌ ഇന്ത്യൻ പൗരന്മാർക്ക് ഇരട്ട പൗരത്വം നൽകുന്ന രേഖകൾ ഒ.സി.ഐ.

                                               

മേപ്പയൂർ നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിലെ മേപ്പയൂർ, മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, വേളം കുറ്റ്യാടി, പുറമേരി, കുന്നുമ്മൽ, ചെറുവണ്ണൂർ‍ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മേപ്പയൂർ നിയമസഭാമണ്ഡലം. 2006 മുതൽ സി. പി. ഐലെ കെ. കെ. ലതിക ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2008-ലെ മണ്ഡല പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

                                               

കോഴിക്കോട് -2 നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ 11, 13-17, 21, 22, 25-36 എന്നീ ഡിവിഷനുകൾ ഉൾപ്പെട്ടതാണ്‌ കോഴിക്കോട് -2 നിയമസഭാമണ്ഡലം. എന്നീ ഡിവിഷനുകൾ കോഴിക്കോട്-രണ്ടിലും കോഴിക്കോട്-ഒന്നിലുമായി സ്ഥിതിചെയ്യുന്നു). പി. എം. എ സലാം ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളൂം ഇപ്പോൾ‌ കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.

                                               

കോഴിക്കോട് -1 നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ 1, 2, 3, 4, 6, 7, 39, 40, 41, 43, 44, 48 - 55 എന്നീ ഡിവിഷനുകൾ ഉൾപ്പെട്ടതാണ്‌ കോഴിക്കോട് -1 നിയമസഭാമണ്ഡലം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥിയായി മൽസരിച്ച എ. പ്രദീപ്കുമാർ ആണ്‌ 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളൂം ഇപ്പോൾ‌ കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.

                                               

പ്രോക്സി വോട്ട്

സൈനിക- അർദ്ധസൈനിക വിഭാഗങ്ങളിൽ സേവനമനുഷ്‌ഠിക്കുന്നവർക്ക് വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന സംവിധാനമാണ് പ്രോക്സി വോട്ട് അഥവാ മുക്ത്യാർ വോട്ട്. വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ളാസ്സ് മജിസ്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ വോട്ടു ചെയ്യാം. പ്രവാസികൾക്കുകൂടി ഭാവിയിൽ ഇത്തരത്തിൽ പ്രോക്സി വോട്ട് ചെയ്യുവാനാകുന്നവിധം വോട്ടിംഗ് സംവിധാനം പരിഷ്കാരിക്കുവാനുള്ള നടപടികളുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മുന്നോട്ട് പോകുന്നുണ്ട്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
                                     

ⓘ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. 1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.

                                     

1. നിയമനവും കാലാവധിയും

ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. പദവിയിൽ തുടർച്ചയായി ആറ് വർഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി. ഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി ജഡ്‌ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു.

ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇമ്പീച്ച്മെന്റ് പാസ്സാക്കേണ്ടിവരും.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →