Топ-100
Back

ⓘ രാഷ്ട്രകൂടർ. ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് രാഷ്ട്രകൂട രാജവംശം. ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരു ..                                               

മംഗളേശ

ചാലൂക്യ സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയായിരുന്നു മംഗളേശ. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്ന കീർത്തിവർമ്മൻ ഒന്നാമന്റെ മരണസമയത്ത്, പുത്രനായിരുന്ന പുലകേശി രണ്ടാമൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിനാൽ മംഗളേശ റീജന്റ് ആയി രാജ്യഭരണം നിർവഹിച്ചു. പുലകേശി രണ്ടാമനു പ്രായം തികഞ്ഞിട്ടും ഭരണം കൈമാറാൻ മംഗളേശ വൈമുഖ്യം കാണിച്ചു. തുടർന്ന് നടന്ന യുദ്ധത്തിൽ പുലകേശി മംഗളേശയെ വധിച്ചു അധികാരം നേടി.

രാഷ്ട്രകൂടർ
                                     

ⓘ രാഷ്ട്രകൂടർ

ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് രാഷ്ട്രകൂട രാജവംശം. ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം.

                                     

1. ഉത്ഭവം

ഉത്തരേന്ത്യയിൽ നിന്നും വന്ന രാത്തോർ ഗോത്രത്തിലെ രജപുത്രരാണു രാഷ്ട്രകൂടർ എന്ന് ചരിത്രകാരനായ ഡോക്ടർ ഫ്ലീറ്റ് കരുതുന്നു. തെലുഗുഭാഷ സംസാരിക്കുന്ന ദക്ഷിണ ഭാരതത്തിലെ തന്നെ ക്ഷത്രിയവംശമായിരുന്നു രാഷ്ട്രകൂടർ എന്ന് വിശ്വസിക്കുന്ന ചരിത്രകാരും ഉണ്ട്.

എ ഡി 743 ലാണു രാഷ്ട്രകൂടർ പ്രധാന രാജവംശമായി വളർന്നു വന്നത്. ദന്തിദുർഗ്ഗ ദന്തിവർമ്മൻ എന്ന രാജാവായിരുന്നു ഈ സ്വതന്ത്ര രാജവംശം സ്ഥാപിച്ചത്. പല്ലവരുടെ സഹായത്തോടെ പടിഞ്ഞാറേ ചാലൂക്യ രാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയാണ് ദന്തിവർമ്മൻ രാഷ്ട്രകൂടവംശത്തിനു അടിത്തറ പാകിയത്‌. യോദ്ധാവായിരുന്ന ദന്തിദുർഗ്ഗ പല്ലവ രാജാവിനെയും കലിംഗ രാജാവിനെയും പരാജയപ്പെടുത്തി. മാന്യഖേത ഇപ്പോൾ മൽഖേത ആയിരുന്നു തലസ്ഥാനം.

                                     

2. ഭരണ സംവിധാനം

രാഷ്ട്രകൂട ഭരണ സംവിധാനത്തിൽ രാജാവായിരുന്നു ഭരണാധിപനും പ്രധാന സൈന്യാധിപനും. കാലാൾപ്പടയും കുതിരപ്പടയും രാജധാനിക്കു സമീപം തന്നെ ഉണ്ടായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെട്ട ആനകളെ രാജാവിന് മുന്നിൽ ഹാജരാക്കുന്നത് പതിവായിരുന്നു. നാവിക സേനയും രാഷ്ട്രകൂടർക്ക് ഉണ്ടായിരുന്നു. രാജകൊട്ടാരം ഭരണകാര്യങ്ങളുടെ മാത്രമല്ല സാംസ്കാരിക പ്രവർത്തനങ്ങളുടേയും സിരാകേന്ദ്രമായിരുന്നു. രാജഭരണാധികാരം പരമ്പരാഗതം ആയിരുന്നു എങ്കിലും പിന്തുടർച്ചാവകാശം കർക്കശമായിരുന്നില്ല. പലപ്പോഴും സഹോദരങ്ങൾക്ക് അധികാരത്തിനു വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്.പുത്രിമാർക്ക് സാധാരണ ഭരണചുമതല ലഭിച്ചിരുന്നില്ല. അമോഘവർഷൻ തന്റെ പുത്രിക്ക് റായ്ച്ചൂർ പ്രദേശത്തിന്റെ ഭരണച്ചുമതല നൽകിയിരുന്നു. മന്ത്രിമാർക്ക് ഒന്നോ അധികമോ ആയ വകുപ്പുകളുടെ ചുമതല ഉണ്ടായിരുന്നു. പുരോഹിതൻ ഒഴികെയുള്ള മന്ത്രിമാർക്ക് എല്ലാ സൈനിക സേവനങ്ങളും നിർബന്ധമായിരുന്നു.ഉദ്യോഗസ്ഥന്മാർക്ക് ഭൂമിയായിരുന്നു പ്രതിഫലമായി നൽകിയിരുന്നത്.

                                     

3. സാംസ്കാരിക സംഭാവനകൾ

ഇവരുടെ ഭരണകാലം ഡക്കാണിൽ ജൈനമതത്തിന്റെ സുവർണ്ണകാലമായിരുന്നു.ശൈവമതവും വൈഷ്ണവമതവും ഇക്കാലത്ത് പുരോഗതി കൈവരിച്ചു. ബുദ്ധമതം ക്ഷയിച്ചുവന്നു. രാഷ്ട്രകൂടർ മുസ്ലീം മതത്തിനും പ്രോത്സാഹനം നൽകി. രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ മുസ്ലീം പള്ളികൾ സ്ഥാപിതമായി.വിദേശ വ്യാപാരം പുരോഗതിയിലായി.

കന്നട സാഹിത്യം ഗണ്യമായ പുരോഗതികൈവരിച്ചു.അമോഘവർഷന്റെ കവിരാജമാർഗ്ഗ മായിരുന്നു ഈ ഭാഷയിലെ ഏറ്റവും പുരാതനമായ കാവ്യം. പമ്പ,പൊന്ന,റന്ന എന്നിവർ കന്നട സാഹിത്യത്തിലെ ത്രിരത്നങ്ങൾ ആയി അറിയപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തും രാഷ്ട്രകൂടസാമ്രാജ്യം അഭിവൃദ്ധി കൈവരിച്ചിരുന്നു. എല്ലോറയിൽ കൃഷ്ണ ഒന്നാമൻ നിർമ്മിച്ച ശിവക്ഷേത്രം ശില്പകലയിലെ ഔന്നിത്യത്തിനു ഉദാഹരണമാണ്.

                                     

4. സാമ്രാജ്യത്തിന്റെ അന്ത്യം

അമോഘവർഷനു ശേഷം വന്ന ഭരണാധികാരികൾ നൈപുണ്യം ഇല്ലാത്തവരായിരുന്നു. ഖോട്ടിഗ967-972യും കർക്ക 972-973യുമായിരുന്നു അവസാന രാഷ്ട്രകൂടരാജാക്കന്മാർ. കർക്കയെ സ്ഥാനഭ്രഷ്ടനാക്കി തൈലൻ പടിഞ്ഞാറൻ ചാലൂക്യവംശം പുനസ്ഥാപിച്ചതോടെ രാഷ്ട്രകൂടവംശം അവസാനിച്ചു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →