Топ-100
Back

ⓘ അഖിലാനന്ദസ്വാമി. ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രശിഷ്യനും സ്വാമി ബ്രഹ്മാനന്ദന്റെ ശിഷ്യനുമാണ് അഖിലാനന്ദസ്വാമി. 1894-ൽ കൊൽക്കത്തയിൽ ജനിച്ചു. 1919-ൽ ഭൂവനേശ്വരത്തുവച്ച് ശ ..



                                     

ⓘ അഖിലാനന്ദസ്വാമി

ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രശിഷ്യനും സ്വാമി ബ്രഹ്മാനന്ദന്റെ ശിഷ്യനുമാണ് അഖിലാനന്ദസ്വാമി. 1894-ൽ കൊൽക്കത്തയിൽ ജനിച്ചു. 1919-ൽ ഭൂവനേശ്വരത്തുവച്ച് ശ്രീരാമകൃഷ്ണമഠത്തിൽ ചേർന്നു. മുൻനാമധേയം നിരോധ് എന്നായിരുന്നു. 1921-ൽ സന്ന്യാസം സ്വീകരിച്ചു. മഠത്തിൽ ചേർന്നയുടനെതന്നെ മിഷൻ പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം മദ്രാസിലേയ്ക്കുപോയി. അവിടെ പരമാനന്ദസ്വാമി യുടെ സഹകാരിയായി നിയമിതനായി. 1926-ൽ ഇദ്ദേഹം മദ്രാസിൽ പ്രോവിഡൻസ് വേദാന്തസൊസൈറ്റി സ്ഥാപിച്ചു. 1941-ൽ യു.എസ്സിലെ ബോസ്റ്റൺ നഗരത്തിലും ശ്രീരാമകൃഷ്ണ വേദാന്ത സൊസൈറ്റി ആരംഭിച്ചു. കൊൽക്കത്തയിലെ പ്രസിദ്ധമായ ബേലൂർ ക്ഷേത്രത്തിന്റെ നിർമ്മാണകാര്യത്തിൽ സൂത്രധാരനായി പ്രവർത്തിച്ചു.

നിരന്തരവും സാഹസികവുമായ പ്രവർത്തനങ്ങളിൽക്കൂടി മിഷനകത്തും പുറത്തുമുള്ള അസംഖ്യം ജനങ്ങളെ ഇദ്ദേഹം ആകർഷിച്ചിരുന്നു. 1962-ൽ സമാധിയടഞ്ഞു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →