Топ-100
Back

ⓘ നഗരാസൂത്രണം. മെച്ചപ്പെട്ട ജീവിതസൗകര്യം പ്രദാനം ചെയ്യത്തക്ക രീതിയിൽ നഗരഘടകങ്ങളുടെ ക്രമീകരണം മുൻകൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്ന പ്രക്രിയയെ നഗരാസൂത്രണം എന്നു പറ ..                                               

രാജ്‌വിരാജ്

നേപ്പാളിലെ തെക്കുകിഴക്കൻ മേഖലയിലെ പ്രവിശ്യ നമ്പർ രണ്ടിലെ ഒരു നഗരമാണ് രാജ്‌വിരാജ് - Rajbiraj രണ്ടാം നമ്പർ പ്രവിശ്യയിലെ എട്ടാമത്തെ വലിയ നഗരവും സപ്തരി ജില്ലയുടെ ആസ്ഥാനവുമാണ് രാജ്‌വിരാജ്. 1938ൽ ഇന്ത്യൻ നഗരമായ ജയ്പൂരിന് അനുസരിച്ചാണ് ഈ നഗരം ക്രമീകൃതമായി രൂപ കൽപ്പന ചെയ്തത്. 1959ലാണ് ഈ നഗരം മുൻസിപ്പാലിറ്റിയായി പ്രഖ്യാപിച്ചത്. നഗരാസൂത്രണം ലഭിച്ച നേപ്പാളിലെ ആദ്യത്തെ ടൗൺഷിപ്പാണ് ഈ നഗരം. 2011ലെ നേപ്പാൾ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 69.803ആണ് ഈ നഗരത്തിലെ ജനസംഖ്യ., നേപ്പാളിലെ 33ാമത്തെ വലിയ മുൻസിപ്പാലിറ്റിയാണ് ഇത്. 16 വാർഡുകൾ അടങ്ങിയ ഈ നഗരത്തിന്റെ ആകെ വിസ്തീർണം 55.64 ചതുരശ്ര കിലോമീറ്ററാണ്.

                                               

നഗരവത്കരണം

നഗരവത്കരണം അർഥമാക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേക്കുള്ള ജനസംഖ്യയുടെ മാറ്റവും, ഓരോ സമൂഹവും മാറ്റത്തിനോടു ചേർന്നുപോകുന്ന വഴികളുമാണ്. പട്ടണങ്ങളും നഗരങ്ങളും ഉണ്ടാകുകയും കേന്ദ്രഭാഗങ്ങളിൽ കൂടുതൽ ആളുകൾ ജീവിക്കാനും ജോലിചെയ്യാനും ആരംഭിക്കുന്നതോടെ കൂടുതൽ വലുതാകുകയും ചെയ്യുന്ന പ്രക്രിയയാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. അമേരിക്ക മുന്നോട്ട് വെയ്ക്കുന്നത്, 2008 ന്റെ അവസാനത്തോടെ ലോകജനസംഖ്യയിൽ പകുതിയും നഗരപ്രദേശത്ത് ജീവിച്ചേക്കാം എന്നാണ്. 2050 ആകുന്നതോടെ വികസ്വര രാജ്യങ്ങളിലെ എകദേശം 64% പേരും വികസിത രാജ്യങ്ങളിലെ 86% ശതമാനം പേരും നഗരവൽക്കരണത്തിന് വിധേയമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ...

                                               

ഡാ ലാറ്റ്

ഡാ ലാറ്റ് വിയറ്റ്നാമിലെ ലാം ഡോംഗ് പ്രവിശ്യയുടെ തലസ്ഥാനമാണ്. സെൻട്രൽ മലനിരകളിലെ തെക്ക് ഭാഗങ്ങളിൽ ലാംഗ്ബിയൻ പീഠഭൂമിയിൽ സമുദ്രനിരപ്പിൽ നിന്ന് 1.500 മീറ്റർ ഉയരത്തിൽ ഈ നഗരം സ്ഥിതിചെയ്യുന്നു. വിയറ്റ്നാമിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഡാ ലാറ്റ്. പൈൻ മരവും "ആയിരക്കണക്കിന് പൈൻമരങ്ങളുടെ നഗരം" എന്ന പേരു നൽകുന്നു, വളഞ്ഞുപുളഞ്ഞ റോഡുകളും ശൈത്യകാലത്ത് പൂക്കുന്ന ജമന്തിമരവും Tithonia diversifolia വിയറ്റ്നാമീസ്: ഡ ക്വോ എന്നിവ ഡാ ലാറ്റ്ൻറെ പ്രത്യേക ദൃശ്യങ്ങളാണ്. നഗരത്തിലെ കാലാവസ്ഥ താപനില വിയറ്റ്നാമിലെ മറ്റ് ഉഷ്ണമേഖലാ കാലാവസ്ഥയെ അപേക്ഷിച്ച് വ്യത്യസ്തമാണ്. താഴ്വരകളിൽ വർഷം മുഴുവനും മഞ്ഞ് മൂടിയിരിക്കും, "ന ...

നഗരാസൂത്രണം
                                     

ⓘ നഗരാസൂത്രണം

മെച്ചപ്പെട്ട ജീവിതസൗകര്യം പ്രദാനം ചെയ്യത്തക്ക രീതിയിൽ നഗരഘടകങ്ങളുടെ ക്രമീകരണം മുൻകൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്ന പ്രക്രിയയെ നഗരാസൂത്രണം എന്നു പറയുന്നു. നഗരത്തിലെ ആവാസകേന്ദ്രങ്ങൾ, സേവനകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, ഗതാഗതസൗകര്യങ്ങൾ, കൃഷിസ്ഥലങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ശരിയായ വിധത്തിൽ ചിട്ടപ്പെടുത്തി, മനോഹരവും സൗകര്യപ്രദവുമായി, ചുരുങ്ങിയ ചെലവിൽ മികവുറ്റതാക്കിയെടുക്കുന്ന ആസൂത്രണ പ്രക്രിയയാണ് നഗരാസൂത്രണം.

ചരിത്രപരമായി ബ്രിട്ടനിൽ പ്രയോഗത്തിലായ പദമാണ് നഗരാസൂത്രണം Town Planning. പിന്നീട് ഈ ആശയം അന്താരാഷ്ട്ര പ്രാധാന്യം നേടി. നഗരങ്ങളുടെ മാത്രം ആസൂത്രണം എന്നതിനുപരി മഹാനഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെയെല്ലാം ആസൂത്രണം എന്നുകൂടി ഈ ആശയത്തിന് അർഥവ്യാപ്തി കൈവന്നുകഴിഞ്ഞു.

ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് എന്നാണ് ആസൂത്രണം എന്ന പദംകൊണ്ട് അർഥമാക്കുന്നത്. ഭാവിയിലേക്കുള്ള ഉപയോഗവും സൗകര്യപ്പെടുത്തലുംകൂടി ലക്ഷ്യമിട്ടുകൊണ്ട് നഗരത്തെ സംവിധാനം ചെയ്യുന്നതാണ് നഗരാസൂത്രണം. നഗരത്തിന്റെ വലിപ്പം, പ്രത്യേകത, പ്രാധാന്യം, പ്രശ്നങ്ങൾ, പരിമിതികൾ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ആസൂത്രണം നടപ്പിലാക്കുന്നത്. പുതിയ നഗരം രൂപകല്പന ചെയ്യുമ്പോഴും നിലവിലുള്ള നഗരങ്ങൾക്ക് ആസൂത്രണപ്രക്രിയ നടപ്പാക്കുമ്പോഴും ഈവക കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്. പഴക്കംകൊണ്ട് ജീർണതയുണ്ടാകുമ്പോൾ നഗരപ്രദേശങ്ങൾക്ക് പുനരുജ്ജീവനം അനിവാര്യമായും വരുന്നു.

ശാസ്ത്രവും കലയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു പ്രക്രിയയാണ് നഗരാസൂത്രണം. നഗരത്തെ സംബന്ധിച്ച വസ്തുവകകളുടെ സമാഹരണം, വിശകലനം, അവയെ പരസ്പരം ബന്ധപ്പെടുത്തൽ തുടങ്ങിയവ ശാസ്ത്രസംബന്ധിയായ കാര്യങ്ങളാണ്. ഈ വസ്തുതകളെ ശരിയായ രീതിയിൽ ചിട്ടപ്പെടുത്തി നഗരത്തെ മനോഹരമാക്കിയെടുക്കുക എന്നത് കലാപരമായ സംഗതിയും. അതുകൊണ്ടുതന്നെ ഒരു പുതിയ നഗരം രൂപകല്പന ചെയ്യുമ്പോഴോ നിലവിലുള്ളവയെ ആവശ്യങ്ങൾക്കനുസരിച്ച് ശക്തിപ്പെടുത്തുമ്പോഴോ കലയെയും ശാസ്ത്രത്തെയും വേർതിരിച്ചുകൊണ്ടുള്ള പ്രവർത്തനം ആശാസ്യമല്ല. ഇവ രണ്ടും വേണ്ടത്ര അളവിൽ ഒത്തുചേർന്നാൽ മാത്രമേ നല്ലൊരു നഗരം സൃഷ്ടിക്കാനാകൂ. അതിനാൽ ആർക്കിടെക്ചർ‍, എൻജിനീയറിങ്, ഭൂമിശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെല്ലാം സമന്വയിച്ച ഒരു മേഖലയാണ് നഗരാസൂത്രണം എന്ന് പൊതുവായി പറയാം.

                                     

1. ചരിത്രം

നഗരാസൂത്രണത്തിന് മാനവസംസ്കാരത്തോളംതന്നെ പഴക്കമുണ്ട്. ആദിമമനുഷ്യൻ പ്രകൃതിശക്തികളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും രക്ഷനേടുന്നതിനായി സമൂഹമായി ജീവിച്ചുതുടങ്ങി. സമൂഹജീവിയായ മനുഷ്യൻ പാർപ്പിടത്തിനും സുരക്ഷയ്ക്കും പരസ്പരസഹായം ഉറപ്പാക്കുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങളുടെ ഫലമായി നഗരങ്ങൾ രൂപംകൊണ്ടു. ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക നഗരങ്ങളും രൂപപ്പെട്ടിട്ടുള്ളത്. വാണിജ്യകേന്ദ്രങ്ങൾ എന്ന നിലയിൽ പ്രധാന പാതകളുടെ സംഗമസ്ഥാനങ്ങളിലോ നദിയോരങ്ങളിലോ ആണ് ആദ്യഘട്ടത്തിൽ നഗരങ്ങൾ രൂപംകൊണ്ടത്. ചില നഗരങ്ങൾ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊണ്ടവയാണ്. ആരംഭഘട്ടത്തിൽ മിക്ക നഗരങ്ങളെയും കോട്ടകൾ, കിടങ്ങുകൾ തുടങ്ങിയവകൊണ്ട് സംരക്ഷിച്ചിരുന്നു.

നഗരാസൂത്രണം ഒരു സംഘടിത പ്രവർത്തനം എന്ന രീതിയിൽ നിലവിൽവന്നിട്ട് ഒരു നൂറ്റാണ്ടിലേറെ ആയില്ലെങ്കിലും പ്രാചീനകാലം മുതൽതന്നെ മിക്കവാറും എല്ലാ അധിവാസപ്രദേശങ്ങളും അവയുടെ രൂപകല്പനയിലും വികസനത്തിലും ഉയർന്ന ദീർഘവീക്ഷണവും മികവുറ്റ മാതൃകകളും കാഴ്ചവച്ചിട്ടുണ്ട്. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ കരകളിൽ രൂപമെടുത്ത ഇറാഖിലെ പ്രാചീന നഗരങ്ങളും സിന്ധുനദീതടത്തിൽ രൂപമെടുത്ത ഇന്ത്യയിലെ പ്രാചീന നഗരങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. പടിഞ്ഞാറൻ നാടുകളിലെ നഗരാസൂത്രണത്തിന്റെ പിതാവായി കരുതപ്പെടുന്ന ഗ്രീക്കുകാരനായ ഹിപ്പോഡാമസ് Hippodamus രൂപകല്പനചെയ്ത ബി.സി. സു. 407 അലക്സാൻഡ്രിയ നഗരം മെഡിറ്ററേനിയൻ സാമ്രാജ്യത്തിലെ മാതൃകാപരമായ നഗരാസൂത്രണത്തിന് ഉദാഹരണമാണ്.

പുരാതന റോമാക്കാർ നഗരാസൂത്രണത്തിനായി ഒരു ഏകീകൃത പദ്ധതി നടപ്പാക്കിയിരുന്നു. സൈനികപ്രതിരോധത്തിനും പൊതുജനങ്ങളുടെ സൗകര്യങ്ങൾക്കും യോജിച്ച രീതിയിൽ അവർ ആസൂത്രണം നടത്തി. അവശ്യസേവനങ്ങൾ ലഭ്യമായ ഒരു കേന്ദ്രനഗരവും ചുറ്റും തെരുവുകളും ചെറുത്തുനില്പിനായി കോട്ടകളും ഉൾക്കൊള്ളുന്ന ഒരു അടിസ്ഥാന രൂപകല്പനയാണ് അവരുടെ നഗരങ്ങളുടേത്. വെള്ളത്തിന്റെ ലഭ്യത, ഗതാഗതസൗകര്യം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ഒരു നദിയുടെ ഇരുകരകളിലുമായാണ് നഗരങ്ങൾ രൂപകല്പന ചെയ്തത്. മിക്ക യൂറോപ്യൻ നഗരങ്ങളും ഈ പദ്ധതിയുടെ അന്തസ്സത്ത ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി അമേരിക്ക, ജപ്പാൻ‍, ആസ്ട്രേലിയ മുതലായ വികസിത രാജ്യങ്ങളിൽ ആസൂത്രണവും വാസ്തുവിദ്യയും പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 19-ം ശതകത്തിലെ വ്യവസായനഗരങ്ങളിൽ നിർമ്മാണങ്ങൾ നിയന്ത്രിച്ചിരുന്നത് ജനതയിലെ ഒരു ആഢ്യവിഭാഗമായിരുന്നു. 20-ം ശതകത്തിന്റെ തുടക്കത്തിൽ സാധാരണ ജനങ്ങൾക്ക്, പ്രത്യേകിച്ച് വ്യവസായശാലകളിലെ തൊഴിലാളികൾക്ക് ആരോഗ്യകരമായ ചുറ്റുപാടുകൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പൂന്തോട്ട നഗരം Garden city എന്ന സങ്കല്പത്തിന്റെ ഉണർവിൽ മാതൃകാ പട്ടണങ്ങൾ നിർമ്മിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷോറിൽ ലെച്ച്വർത്ത്, വെൽവിൻ തുടങ്ങിയ ആദ്യകാല പൂന്തോട്ടനഗരങ്ങൾ ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടു. എന്നാൽ ഏതാനും ആയിരം ആളുകളെ മാത്രം ഉദ്ദേശിച്ച് രൂപകല്പന ചെയ്ത താരതമ്യേന ചെറിയ നഗരങ്ങളായിരുന്നു അവ. 1920-കളിൽ ആസൂത്രണ പദ്ധതികൾ ആധുനികത കൈവരിക്കാൻ തുടങ്ങി. ലെ കോർബസിയേയുടെLe Corbuiser ആശയങ്ങൾ ഉൾക്കൊണ്ടും അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമ്മാണവിദ്യകൾ സ്വായത്തമാക്കിയും ആധുനിക നഗരങ്ങൾ നിർമിച്ചുതുടങ്ങി. വിശാലമായ പാതകളും തുറസ്സായ സ്ഥലങ്ങളാൽ ചുറ്റപ്പെട്ട ടവർബ്ളോക്കുകളും ഉൾച്ചേർന്ന നഗരങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നിർമ്മിക്കപ്പെട്ടു.

                                     

2. നഗരാസൂത്രണത്തിന്റെ ആവശ്യകത

പൊതുവേ, വികസനപ്രക്രിയയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് നഗരങ്ങളുടെ വളർച്ച. കൂടുതൽ തൊഴിൽസാധ്യതകളും സാമ്പത്തികനേട്ടവും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ജീവിതനിലവാരവും പ്രദാനം ചെയ്യാൻ അവസരമൊരുക്കും എന്നതിനാൽ നഗര ജനസംഖ്യയിൽ വേഗത്തിലുള്ള വർധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗ്രാമങ്ങളിൽത്തന്നെ തൊഴിലവസരങ്ങളുള്ളപ്പോൾപ്പോലും ജനങ്ങൾ നഗരങ്ങളിലേക്കു പ്രവഹിക്കുന്നത് നഗരങ്ങൾ മെച്ചപ്പെട്ട സാമ്പത്തികസാധ്യതകളും സാമൂഹ്യഉയർച്ചയും വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ്. നഗരവത്കരണം ഒരു ശാപമല്ല മറിച്ച് ഗുണമാണ്. അത് മനുഷ്യന് പുതിയ പ്രതീക്ഷകൾ നല്കുകവഴി സാമൂഹ്യഘടനയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇത് വ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുന്നു. ഗ്രാമീണമേഖലയിലെ ജനങ്ങൾക്കുപോലും വർധിച്ച സാമ്പത്തികഅവസരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ലഭ്യമാക്കുന്നതിന് ഇത് അവസരമൊരുക്കുന്നു.

വികസ്വര രാഷ്ട്രങ്ങളിലെല്ലാംതന്നെ നഗരങ്ങൾ വികസനപ്രക്രിയയുടെ വിജയത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിജയപ്രദമായ നഗരങ്ങൾ ആസൂത്രണ തത്ത്വങ്ങളുടെയും തന്ത്രങ്ങളുടെയും വിജയമാണ് പ്രതിഫലിപ്പിക്കുന്നത്. മറിച്ച് നഗരങ്ങളുടെ പരാജയവും അതിന്റെ ഫലമായി ഉണ്ടാകുന്ന നിരാശയും നിയമരാഹിത്യവും പരിസ്ഥിതിനാശവും തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തികത്തകർച്ചയുമെല്ലാം ആസൂത്രണത്തിലുണ്ടായ ദൌർബല്യങ്ങളിലേക്കും വ്യവസ്ഥിതിയിലെ പരസ്പരവൈരുദ്ധ്യങ്ങളിലേക്കുമുള്ള ചൂണ്ടുപലകകളായും കണക്കാക്കപ്പെടുന്നു.

നഗരങ്ങൾക്ക് സാമ്പത്തിക കെട്ടുറപ്പും സുസ്ഥിരമായ സാമ്പത്തികവളർച്ചയും നേടാൻ കഴിഞ്ഞാൽ മാത്രമേ നഗരവത്കരണത്തിന്റെ നല്ല വശങ്ങൾ സമൂർത്തമാവുകയുള്ളൂ. ഇവിടെയാണ് നഗരമേഖലാ ആസൂത്രണത്തിന്റെ urban and regional planning പ്രാധാന്യം വ്യക്തമാകുന്നത്.

ശരിയാംവിധം ആസൂത്രണം ചെയ്ത നഗരം ജനങ്ങൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും പ്രദാനം ചെയ്യുന്നു. നഗരം ആസൂത്രണം ചെയ്യാതിരുന്നാലുള്ള ദോഷങ്ങൾ പലതാണ്. കാര്യക്ഷമമല്ലാത്തതും ഇടുങ്ങിയതുമായ വഴികളും റോഡുകളും ഉണ്ടാക്കുന്ന അസൗകര്യം സമൂഹത്തിന് മൊത്തത്തിൽ ദോഷം ചെയ്യും. ചേരികളുടെ രൂപീകരണവും ചിതറിയ അധിവാസവും ഉണ്ടാകും. അപകടകരമായ സ്ഥലങ്ങളും സുരക്ഷിതമല്ലാത്ത വ്യവസായശാലകളും ജനങ്ങൾക്ക് ഭീഷണിയാകും. അനാരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. തുറസ്സായ സ്ഥലങ്ങൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ അഭാവം നഗരജീവിതത്തിലെ ആഹ്ലാവേളകൾക്ക് തടസ്സമാകും. വെള്ളം, വൈദ്യുതി, മാലിന്യനിർമാർജ്ജനം തുടങ്ങിയവയുടെ പോരായ്മ ആരോഗ്യരംഗത്ത് ഭീഷണിയാകും. ഇത്തരം അവസ്ഥകൾ മാറ്റി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിന് ആസൂത്രണം കൂടിയേ തീരൂ.

                                     

3.1. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ നഗരം

ഇന്ത്യയിൽ സെൻസസ് മാനദണ്ഡങ്ങളനുസരിച്ച് താഴെ പറയുന്ന പ്രത്യേകതകളുള്ള ഒരു പ്രദേശത്തെയാണ് നഗരം എന്നു നിർവചിക്കുന്നത്.

 • തൊഴിൽ ചെയ്യുന്ന സ്ത്രീ-പുരുഷന്മാരിൽ കുറഞ്ഞത് 75% പേർ കാർഷികേതര വൃത്തികളിൽ ഏർപ്പെട്ടിരിക്കുക.
 • ചതുരശ്ര കിലോമീറ്ററിന് കുറഞ്ഞത് 400 ആളുകൾ എന്ന തോതിൽ ജനസാന്ദ്രത ഉണ്ടായിരിക്കുക.
 • ഏറ്റവും കുറഞ്ഞ ജനസംഖ്യ 5.000 ആയിരിക്കുക.

മേല്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽപ്പോലും നിയമാനുസൃതമായി നഗരം എന്നു വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു പ്രദേശവും നഗരം എന്ന നിർവചനത്തിൽപ്പെടുന്നു.

                                     

3.2. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ നഗരവത്കരണം

ഒരു പ്രദേശത്തെ വികസനപ്രവർത്തനങ്ങൾമൂലം അതിന്റെ ഗ്രാമീണസ്വഭാവം മാറി നഗരസ്വഭാവം കൈവരിക്കുന്ന പ്രക്രിയയെയാണ് നഗരവത്കരണം എന്നു പറയുന്നത്. ജനസംഖ്യാശാസ്ത്രപരമായി നോക്കുമ്പോൾ ഗ്രാമീണമേഖലയിൽ നിന്ന് ജനങ്ങൾ നഗരങ്ങളിലേക്ക് കുടിയേറുന്നതിനെയും ഈ പദം സൂചിപ്പിക്കുന്നു. നഗരവത്കരണം ആസൂത്രിതമോ സ്വാഭാവികമോ ആകാം. പുതിയ നഗരങ്ങൾ New towns, പൂന്തോട്ട നഗരങ്ങൾ Garden cities എന്നിവ ആസൂത്രിത നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ്. പുരാതന നഗരങ്ങൾ മിക്കതും ആസൂത്രണം ചെയ്യാതെ നഗരവത്കരിക്കപ്പെട്ടവയാണ്.

                                     

3.3. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ സോണിങ്

Zoning

സ്ഥലവിനിയോഗം, കെട്ടിടങ്ങളുടെ ഉയരം, സാന്ദ്രത മുതലായവ ചട്ടങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുകയും സമൂഹത്തിന് സൌകര്യം, സുരക്ഷ, ആരോഗ്യം, പൊതുക്ഷേമം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യുന്ന വിധത്തിൽ പ്രദേശങ്ങളെ ക്രമീകരിക്കുന്ന പ്രക്രിയയാണ് സോണിങ്. സോണിങ്ങുമായി ബന്ധപ്പെട്ട ചില തത്ത്വങ്ങൾ ഇനി പറയുന്നു.

 • പുതിയ നഗരം New town. പുതിയ നഗരം രൂപകല്പന ചെയ്യുമ്പോൾ പാർപ്പിടം, വ്യവസായം, വാണിജ്യം എന്നിവയ്ക്ക് ആവശ്യമായ സ്ഥലങ്ങൾ അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കണം.
 • നിലവിലുള്ള നഗരം. നിലവിലുള്ള നഗരത്തിൽ സോണിങ് ചെയ്യുമ്പോൾ നിലവിലുള്ള സ്ഥലവിനിയോഗത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ഒരു പ്രത്യേക മേഖലയിലെ നിലവിലുള്ള ഉപയോഗങ്ങൾക്കനുസരിച്ചും ഭാവി ആവശ്യങ്ങൾ കണക്കിലെടുത്തുമാണ് സോൺവിഭജനം നടത്തുന്നത്. നിലവിലുള്ള ഉപയോഗം വ്യത്യാസപ്പെടുത്തുന്നതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരിക്കണം.
 • സോണുകളുടെ ക്രമീകരണം. സാധാരണ പാറ്റേൺ ഏകകേന്ദ്ര വലയങ്ങളായിട്ടാണ്. ഒരു കേന്ദ്ര മേഖലയ്ക്കു ചുറ്റും ഉപകേന്ദ്ര മേഖലകൾ, ഇടത്തരം മേഖലകൾ, അവികസിത മേഖലകൾ എന്നിങ്ങനെയാണ് ക്രമീകരണം.
 • അതിർത്തി. വിവിധ സോണുകളുടെ അതിർത്തി റെയിൽപ്പാത, പാർക്ക്, നദികൾ, തോടുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിങ്ങനെയൊക്കെ ആകാം.


                                     

3.4. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ ചേരികൾ

ആസൂത്രിതമല്ലാത്ത നഗരവത്കരണത്തിന്റെ ശാപമാണ് ചേരികൾ. നഗരത്തിൽ വ്യവസായങ്ങളും തൊഴിൽസാധ്യതകളും വികസിക്കുമ്പോൾ ഗ്രാമീണമേഖലയിൽനിന്ന് ദരിദ്രരും തൊഴിൽരഹിതരും നഗരങ്ങളിലേക്കു കുടിയേറുകയും പുറമ്പോക്കുകളിലും മറ്റും ചെറ്റക്കുടിലുകൾ കെട്ടി തിങ്ങിപ്പാർക്കുകയും ചെയ്യുന്നു. ഇങ്ങനെ ചേരികളുണ്ടാകുന്നു.

                                     

3.5. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ സ്ഥലപരഘടന

Spatial structure

ഗ്രാമങ്ങൾ മുതൽ വൻനഗരങ്ങൾ വരെയുള്ള ആവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശത്തു നിലനില്ക്കുന്ന പരസ്പരബന്ധത്തിന്റെ ക്രമത്തെ ആ പ്രദേശത്തിന്റെ സ്ഥലപരഘടന എന്നു പറയാം. വിവിധ രീതിയിലുള്ള ആവാസകേന്ദ്രങ്ങൾ, അവയെ ബന്ധിപ്പിക്കുന്ന ഗതാഗത വാർത്താവിനിമയ ശൃംഖലകൾ, ഇവയെല്ലാമുൾക്കൊള്ളുന്ന വിശാല പ്രദേശം എന്നിവ സ്ഥലപരഘടന നിർണയിക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മിലുള്ള പരസ്പരബന്ധത്തിലൂന്നിയാണ് ഒരു പ്രദേശത്തിന്റെ ഘടന രൂപംകൊള്ളുന്നത്.

                                     

3.6. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ സ്ട്രക്ചർ പ്ലാനുകൾ

Structure plans

സ്ട്രക്ചർ പ്ലാൻ ഒരു നഗരത്തിന്റെ വിശാലഘടന, അതിന്റെ നിലവാരം, ലക്ഷ്യങ്ങൾ, നയങ്ങൾ എന്നിവ വിശദമാക്കുന്നു. ഇതിൽ ഓരോ പ്രദേശത്തിന്റെയും പ്രവർത്തന സ്വഭാവത്തെക്കുറിച്ചുള്ള പൊതു നിർദ്ദേശങ്ങൾ ഉണ്ടാകുമെങ്കിലും വിവിധ പ്രവർത്തനങ്ങളുടെ സ്ഥാന നിർണയം സാധാരണയായി നടത്താറില്ല. സ്ട്രക്ചർ പ്ളാനിന്റെ ചട്ടകൂടിലെ മൂന്ന് സുപ്രധാന ഘടകങ്ങളാണ്: സ്ട്രക്ചർ പ്ളാൻ, ഓരോ വിഷയത്തിലുമുള്ള കാര്യപരിപാടികൾ, ഓരോ പ്രദേശത്തിന്റെയും ലോക്കൽ പ്ളാൻ എന്നിവ. പ്രവർത്തനമേഖലാ ആസൂത്രണ പദ്ധതികൾ Action area plans, വിവിധ വിഷയങ്ങൾക്കായുള്ള പ്രത്യേക ആസൂത്രണപദ്ധതികൾ Subject plans ഇവ ലോക്കൽപ്ളാനുകളുടെ ഭാഗമായി തയ്യാറാക്കുന്നു. പ്രവർത്തനമേഖലാ ആസൂത്രണപദ്ധതികൾ, സ്ട്രക്ചർ പ്ലാനിൽ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ, വികസന പ്രവർത്തനങ്ങൾ, പുതുക്കിപ്പണിയൽ തുടങ്ങിയവ പൊതുസമിതിയെയോ സ്വകാര്യ സമിതിയെയോകൊണ്ട് ചെയ്യിക്കുന്നതിനുള്ള ഒരു സമഗ്ര നയം രൂപീകരിക്കുന്ന ആസൂത്രണമാണിത്.

                                     

3.7. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ വിഷയാസൂത്രണം

Subject plan

ഒരു പ്രത്യേക വിഷയത്തിൽ അഥവാ പ്രശ്നത്തിൽ നയങ്ങളും ലക്ഷ്യങ്ങളും മുൻകൂട്ടി രൂപീകരിച്ചുകൊണ്ടുള്ള സമഗ്ര ആസൂത്രണമാണ് വിഷയാസൂത്രണം.

                                     

4. നഗരാസൂത്രണ തത്ത്വങ്ങൾ

നഗരം ആസൂത്രണം ചെയ്യുമ്പോൾ ഭാവിതലമുറയുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതോടൊപ്പം അതിന്റെ വളർച്ച അപകടകരമായ രീതിയിലേക്കു നീങ്ങുകയില്ല എന്ന് ഉറപ്പുവരുത്തുകകൂടി വേണം. അതിന് സഹായകമായ തത്ത്വങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

                                     

4.1. നഗരാസൂത്രണ തത്ത്വങ്ങൾ ഗ്രീൻ ബെൽറ്റ്

നഗരത്തിന്റെ വലിപ്പം ക്രമാതീതമായി വർധിക്കാതിരിക്കാൻ പുറംവശങ്ങളിൽ ഗ്രീൻ ബെൽറ്റ് കൊടുക്കാവുന്നതാണ്.

                                     

4.2. നഗരാസൂത്രണ തത്ത്വങ്ങൾ പാർപ്പിടം

വിവിധ വിഭാഗങ്ങളിലെ ജനങ്ങൾക്ക് പാർപ്പിട സൌകര്യങ്ങളൊരുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചേരികൾ വളർന്നുവരാനുള്ള സാഹചര്യം ഉണ്ടാകരുത്. ചേരികൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കി പകരം സംവിധാനം കണ്ടെത്തണം.

                                     

4.3. നഗരാസൂത്രണ തത്ത്വങ്ങൾ പൊതു സ്ഥാപനങ്ങൾ

നഗരത്തിൽ പൊതു സ്ഥാപനങ്ങൾ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ ഗ്രൂപ്പ് ചെയ്യുകയും വിന്യസിക്കുകയും വേണം.

                                     

4.4. നഗരാസൂത്രണ തത്ത്വങ്ങൾ ഗതാഗതം

ഒരു നഗരത്തിന്റെ കാര്യക്ഷമത അളക്കുന്നത് അതിലെ ഗതാഗത ക്രമീകരണം നോക്കിയാണ്. നന്നായി രൂപകല്പന ചെയ്യാത്ത റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ ചെലവു കൂടിയതും ഭാവിയിൽ പുനഃക്രമീകരണത്തിന് വിഷമമുണ്ടാക്കുന്നവയുമാണ്.

                                     

4.5. നഗരാസൂത്രണ തത്ത്വങ്ങൾ സോണിങ്

നഗരത്തെ വാണിജ്യമേഖല, വ്യവസായ മേഖല, നിവാസ മേഖല തുടങ്ങി വിവിധ സോണുകളായി തിരിക്കാം. ഓരോ സോണിന്റെയും വികസനത്തിനായി അനുയോജ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താം.

                                     

5.1. നഗരാസൂത്രണത്തിലെ സമീപനങ്ങൾ വ്യവസ്ഥാ സമീപനം

Systems approach

ഉപയോഗയുക്തമായ മുഴുവൻ നഗരപരിധിയെയും പല വിഭാഗങ്ങൾ ഉൾപ്പെട്ട ഒരു വ്യവസ്ഥ system ആയി കണക്കാക്കുന്നു. ഇതിൽ ഓരോ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളെയും, അവയുടെ ഒരോ സേവനങ്ങളെയും വ്യത്യസ്ത ഘടകങ്ങളായി പരിഗണിക്കുമ്പോൾത്തന്നെ അവയോരോന്നും എപ്രകാരം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും വർത്തിക്കുന്നു എന്നു തിരിച്ചറിയുകകൂടി ചെയ്യുക എന്നതാണ് ഈ സമീപനത്തിന്റെ പ്രത്യേകത.

                                     

5.2. നഗരാസൂത്രണത്തിലെ സമീപനങ്ങൾ തന്ത്രപര ആസൂത്രണം

Strategic planning

ഒരു പ്രശ്നത്തെ സുനിശ്ചിതവും കണിശവുമായ പ്രവർത്തനങ്ങളിലൂടെ അഭിമുഖീകരിക്കുക എന്ന യുദ്ധതന്ത്രപരമായ സമീപനത്തിൽനിന്നാണ് നഗരാസൂത്രണ മേഖലയിലും തന്ത്രപര ആസൂത്രണം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്.

സമഗ്രമായ ആസൂത്രണത്തിനു പകരം പ്രസക്തമായ പ്രശ്നങ്ങളിലും മേഖലകളിലും കൂടുതൽ ശ്രദ്ധപതിപ്പിക്കുക എന്നതാണ് തന്ത്രം. ആസ്റ്റ്രേലിയ, ബ്രിട്ടൻ, അമേരിക്ക മുതലായ രാജ്യങ്ങളിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. ഗതാഗതമേഖലയിലെയും മറ്റും ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കൂടുതലായും ഇത് ഉപയോഗപ്പെടുത്തുന്നത്.

തന്ത്രപര ആസൂത്രണത്തിൽ മേഖലാ തലം, പ്രാദേശിക തലം, പ്രവർത്തന മേഖലാതലം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലായിട്ടാണ് തീരൂമാനമെടുക്കുന്നത്.

                                     

5.3. നഗരാസൂത്രണത്തിലെ സമീപനങ്ങൾ അഡ്വക്കസി പ്ലാനിങ്

നഗരാസൂത്രണവുമായി ബന്ധപ്പെട്ട ഈ നൂതന ആശയം 1960-കളിൽ പോൾ ഡവിഡോഫ് Paul Davidoff ആണ് അവതരിപ്പിച്ചത്. ഈ അസൂത്രണ സമീപനത്തിൽ ഒരു പ്രത്യേക ശ്രേണിയോ നിശ്ചിത തലങ്ങളോ നിർണയിച്ചിട്ടില്ലെങ്കിലും സാധാരണയായി രണ്ട് തലങ്ങളിലാണ് പ്രവർത്തനങ്ങൾ നടത്താറുള്ളത്. ഒന്നാമതായി ഒരു ചെറിയ പ്രദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കത്തക്ക നിലയിൽ പ്രാദേശിക തലത്തിലും രണ്ടാമതായി ഇത്തരം ചെറിയ പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് വലിയ മേഖലയെന്ന നിലയിലും.

                                     

6. നഗരാസൂത്രണ സിദ്ധാന്തങ്ങൾ

Theories of urban structure

നഗരങ്ങൾ അവയുടെ ഭൗതികഘടനയിലും ജനതയുടെ സ്വഭാവത്തിലും ഒക്കെ ഏറെ വൈവിധ്യങ്ങൾ പുലർത്തുന്നുവെങ്കിലും അവ സാമൂഹിക പെരുമാറ്റത്തിന്റെ Social behaviour ഒരു യൂണിറ്റായി വർത്തിക്കുന്നു. കൂടാതെ ഒരു കേന്ദ്ര വ്യാപാര മേഖലയെ ആധാരമാക്കി വർത്തിക്കുന്ന ഏകമാന സ്വഭാവമുള്ള വിവിധ മേഖലകളുടെ ഒരു കൂട്ടമായും നഗരം വർത്തിക്കുന്നു. ഇത്തരത്തിലുള്ള നഗര ഘടനയെ വിശദമാക്കുന്ന ചില സിദ്ധാന്തങ്ങൾ താഴെ കൊടുക്കുന്നു.

                                     

6.1. നഗരാസൂത്രണ സിദ്ധാന്തങ്ങൾ ഏകകേന്ദ്ര മേഖലാ സിദ്ധാന്തം

Concentric Zone Theory.

മുൻകാലങ്ങളിൽ സാമ്പത്തിക ശാസ്ത്രജ്ഞർ ബർഗസ് ഡയഗ്രം Burgess diagram ഉപയോഗിച്ചാണ് മിക്കപ്പോഴും സ്ഥല വിനിയോഗത്തിൽ വിപണനശക്തികളുടെ സ്വാധീനത്തെ വിലയിരുത്തിയിരുന്നത്. 1920-കളുടെ തുടക്കത്തിൽ നഗരങ്ങളിലെ പരിസ്ഥിതിപ്രക്രിയകൾ വിശദീകരിക്കുന്നതിനായി ബർഗസ് വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തത്തിൽ നഗരത്തെ അഞ്ച് മേഖലകളായി തിരിക്കുന്നു. കേന്ദ്രവ്യാപാര മേഖല, പരിവർത്തന മേഖല, കുറഞ്ഞ വരുമാനക്കാരുടെ അധിവാസ മേഖല, കൂടിയ വരുമാനക്കാരുടെ അധിവാസ മേഖല, കമ്യൂട്ടർ മേഖല എന്നിവയാണ് അവ.

                                     

6.2. നഗരാസൂത്രണ സിദ്ധാന്തങ്ങൾ സെക്ടർ സിദ്ധാന്തം

ഹോയ്ട് Hoyt അവതരിപ്പിച്ച സിദ്ധാന്തമാണ് ഇത്. ഇതനുസരിച്ച് താരതമ്യേന സമാന ഉപയോഗങ്ങളുള്ള മേഖലകൾ ഗതാഗതസൌകര്യങ്ങളുടെ വളർച്ചയ്ക്കൊപ്പം നഗരകേന്ദ്രത്തിനു പുറത്തേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. അനുയോജ്യമായ സ്ഥലവിനിയോഗമുള്ള പ്രദേശങ്ങൾ തൊട്ടുകിടക്കും; അല്ലാത്തവ അകറ്റപ്പെടും. വരുമാനത്തിന്റെയും സാമൂഹിക നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ അധിവാസമേഖലകൾ വേർതിരിക്കപ്പെടുന്ന പ്രവണത ഉണ്ടാവുകയും അവ വ്യത്യസ്ത ഭാഗങ്ങളിലും വ്യത്യസ്ത ദിശകളിലും വികസിച്ചുവരികയും ചെയ്യും. ഉയർന്ന വരുമാനക്കാർ നഗരത്തിന്റെ ഉൾഭാഗങ്ങളിലുള്ള സ്ഥലങ്ങൾ വിട്ടുപോകുമ്പോൾ അവിടെ താഴ്ന്ന വരുമാനക്കാർ കയറിപ്പറ്റുന്നു. കേന്ദ്ര വ്യാപാരമേഖല, ഉത്പാദനവും സംഭരണവും നടക്കുന്ന മേഖല, താഴ്ന്ന വരുമാനക്കാരുടെ അധിവാസമേഖല, ഇടത്തരക്കാരുടെ അധിവാസമേഖല, ഉയർന്ന വരുമാനക്കാരുടെ അധിവാസമേഖല എന്നിവയാണ് വിവിധ മേഖലകൾ.

                                     

6.3. നഗരാസൂത്രണ സിദ്ധാന്തങ്ങൾ ബഹുകേന്ദ്ര സിദ്ധാന്തം

Multiple Nuclei Theory.

ഒരു കേന്ദ്രബിന്ദുവിൽനിന്ന് നഗരം വളരുന്നു എന്ന ധാരണയിലധിഷ്ഠിതമായ നഗരവളർച്ചാ സിദ്ധാന്തത്തിൽനിന്നു വ്യത്യസ്തമാണ് യു.എസ്സിലെ ഹാരിസും Harris ഉൾമാനും Ullman ചേർന്ന് ആവിഷ്കരിച്ച ബഹുകേന്ദ്ര സിദ്ധാന്തം. വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നാണ് നഗരം വളരുന്നതെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഒടുവിൽ പാർപ്പിടസമുച്ചയങ്ങളും ഗതാഗതസൗകര്യങ്ങളും എല്ലാം ചേർന്ന് ഒറ്റ നഗരമായിത്തീരുകയാണ്. കേന്ദ്ര വ്യാപാര മേഖലകൾ, ലഘു ഉത്പാദന മേഖലകൾ, താഴ്ന്ന നിലവാരത്തിലുള്ള പാർപ്പിടമേഖല, ഇടത്തരക്കാരുടെ പാർപ്പിടമേഖല, ഉയർന്ന വരുമാനക്കാരുടെ പാർപ്പിടമേഖല, ഭീമൻ ഉത്പാദനമേഖല, ചുറ്റുമുള്ള വ്യാപാരമേഖലകൾ, വാസയോഗ്യമായ പട്ടണപ്രാന്തം, വ്യാവസായിക പട്ടണപ്രാന്തം എന്നിവയാണ് വിവിധ കേന്ദ്രങ്ങൾ. നഗരപ്രദേശവിനിയോഗത്തിന്റെ ക്രമീകരണം സംബന്ധിച്ച രീതിയിലുള്ള സൈദ്ധാന്തിക വിശദീകരണങ്ങൾ ഇത്തരം വ്യവസ്ഥകൾ രൂപപ്പെടുന്നതിൽ സാമ്പത്തിക ശക്തികളുടെ സ്വാധീനം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

                                     

7.1. ആസൂത്രണ മാതൃകകൾ പൂന്തോട്ട നഗരം

Garden city

പൂന്തോട്ട നഗരങ്ങളുടെ പിതാവായ എബനസ്സർ ഹോവാർഡിനെ Ebenezer Howard അനുകൂലിച്ചുകൊണ്ട് പൂന്തോട്ട നഗരസമിതി Garden city Association ഈ ആശയം നിർവചിച്ചത് 1919-ലാണ്. അതിൻ പ്രകാരം ആരോഗ്യകരമായ ജീവിതം, വ്യവസായം എന്നിവയ്ക്ക് ഉതകുന്ന വിധത്തിലും സമ്പൂർണമായ ഒരു സാമൂഹ്യജീവിതം സാധ്യമാകുന്ന വലിപ്പത്തിലും അതിലൊട്ടും കൂടാതെ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടുള്ള ഒരു നഗരമാണ് പൂന്തോട്ട നഗരം.

ഇതിലെ മുഴുവൻ സ്ഥലവും പൊതു ഉടമസ്ഥതയിലുള്ളതോ സാമൂഹ്യസ്വത്തോ ആയി കണക്കാക്കാം. ജനസംഖ്യ മുപ്പതിനായിരമോ അതിലേറെയോ ആകാം. മധ്യത്തിൽ ഒരു ഉദ്യാനവും അതിൽ പൊതുകെട്ടിടങ്ങളും ചുറ്റുമായി വ്യാപാരത്തെരുവുകളും ഉണ്ടായിരിക്കും. അവിടെനിന്ന് എല്ലാ ദിക്കിലേക്കും വ്യാപിച്ചുകിടക്കുന്ന സാന്ദ്രത

കുറഞ്ഞ വാസസ്ഥലങ്ങൾ ഉണ്ടാകും. നഗരത്തിന്റെ ബാഹ്യവൃത്തത്തിൽ സ്ഥിതിചെയ്യുന്ന വ്യവസായശാലകളെ ചുറ്റി സ്ഥിരമായ ഒരു പച്ചപ്പിന്റെ വലയം ഗ്രീൻ ബെൽറ്റ് വേണം.

                                     

7.2. ആസൂത്രണ മാതൃകകൾ ഏകകേന്ദ്രനഗരം

Concentric city

ലെ കോർബസിയേ 1922-ൽ 3.00.000 ജനങ്ങൾ വസിക്കുന്ന നാളത്തെ സിറ്റി എന്ന ആശയം മുന്നോട്ടുവച്ചു. ഈ ആശയപ്രകാരമുള്ള നഗരത്തിന് പ്രൗഢിയേറിയ അംബരചുംബികളായ നിർമിതികളും വിശാലവും വൃത്തിയേറിയതുമായ തുറസ്സായ സ്ഥലങ്ങളുമുണ്ടായിരിക്കും എന്നത് എടുത്തു പറയാവുന്ന സവിശേഷതയാണ്. ഒരു ഏക്കറിൽ 1200 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതും എന്നാൽ ഭൂതലത്തിന്റെ 5% മാത്രം ഉപയോഗിക്കുന്നതുമായ 60 നില ഓഫീസ് കെട്ടിടങ്ങളായിരിക്കും നഗര ഹൃദയത്തിൽ. റോഡ്, റെയിൽ ഗതാഗതമാർഗങ്ങളും സജീവമായിരിക്കും. വാസകേന്ദ്രങ്ങളിൽ വിദ്യാലയങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഉണ്ടായിരിക്കും.

                                     

7.3. ആസൂത്രണ മാതൃകകൾ അയൽവക്ക സിദ്ധാന്തം

Neighbourhood concept

ലെവിസ് മംഫോർഡ് Lewis Mumford ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ദ് കൾച്ചർ ഒഫ് സിറ്റീസ് 1938 എന്ന പുസ്തകത്തിലാണ് ഇദ്ദേഹം അയൽവക്ക സിദ്ധാന്തം അവതരിപ്പിച്ചത്.

ഒരു കൂട്ടം സാമൂഹ്യബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു അയൽവക്ക യൂണിറ്റ് നിർണയിക്കുന്നത്. കുട്ടികളുടെ സൗകര്യവുമായി ബന്ധപ്പെടുത്തിയാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുള്ളത്. കുട്ടികളുടെ പ്രവർത്തനങ്ങളിലേറെയും കേന്ദ്രീകരിക്കപ്പെടുന്നത് സ്കൂളിലും കളിസ്ഥലങ്ങളിലും ആയതിനാൽ അവിടെനിന്ന് ഏറ്റവും അകലെ വീടുള്ള കുട്ടിയുടെ കാൽനടയാത്രാദൂരം കണക്കാക്കിയാകും അയൽവക്ക യൂണിറ്റുകളുടെ വലിപ്പം നിർണയിക്കുന്നത്.

                                     

8. നഗരങ്ങളുടെ സ്ഥാനനിർണയം

സ്ഥലത്തിന്റെ ഭൗതികസ്വഭാവങ്ങൾ നിർദിഷ്ട നഗരത്തിന്റെ സ്ഥലം നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സ്ഥാന നിർണയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

 • മാലിന്യനിർമാർജ്ജന സൗകര്യങ്ങൾ
 • പ്രകൃതിവിഭവങ്ങളുടെ ലഭ്യത
 • ചുറ്റുമുള്ള സ്ഥലത്തിന്റെ വികസനം
 • കാലാവസ്ഥ
 • ദുരന്ത സാധ്യതകൾ
 • മരങ്ങളുടെ സാന്നിധ്യം
 • സ്ഥലത്തിന്റെ കിടപ്പ്
 • ജലം, വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ എന്നിവയുടെ ലഭ്യത
 • അരുവി, നദി, കായൽ എന്നിവയുടെയും മറ്റും സ്ഥാനം.

നഗരത്തിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുകയും വിവിധ സൗകര്യങ്ങൾക്കായുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയുകയും ചെയ്യും എന്ന് ഉറപ്പുവരുത്തിയിട്ടാണ് ഭൌതിക ഘടനകൾ പരിശോധിച്ചതിനുശേഷം സ്ഥലത്തിന്റെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.

                                     

9. ആസൂത്രണരേഖ

Development plan

ഒരു പ്രദേശത്തിന്റെ ഭാവിവികസനത്തിനുള്ള രൂപരേഖയാണ് ആസൂത്രണരേഖ. അത് തയ്യാറാക്കുന്നത് ഒരു പ്ലാനിങ് അതോറിറ്റിയാണ്. വികസനത്തെയും സാമൂഹ്യ-സാമ്പത്തിക ലക്ഷ്യങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇത്. മാസ്റ്റർ പ്ലാനുകൾ, ഡെവലപ്മെന്റ് പ്ലാനുകൾ, ജനറൽ പ്ളാനുകൾ, സെട്രക്ചർ പ്ലാനുകൾ എന്നിങ്ങനെയുള്ള ആസൂത്രണ സമീപനത്തിനും രീതിക്കുമനുസരിച്ച് വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ആസൂത്രണ രേഖകൾ മഹാനഗരം, പട്ടണം, ഗ്രാമം, ചെറിയ പ്രദേശങ്ങൾ, വലിയ മേഖലകൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ തയ്യാറാക്കാറുണ്ട്. രണ്ട് തത്ത്വങ്ങളിലധിഷ്ഠിതമായാണ് ഒരു പദ്ധതി തയ്യാറാക്കുന്നത്.

 • നിലനില്ക്കുന്ന അധിവാസകേന്ദ്രങ്ങളുടെ നിരീക്ഷണത്തിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങൾ.
 • മറ്റു പഠനമേഖലകളിൽനിന്ന് സ്വീകരിക്കുന്ന തത്ത്വങ്ങൾ,

ആസൂത്രണരേഖ തയ്യാറാക്കുന്നതിലെ പ്രധാന ഘട്ടങ്ങളാണ്

 • വികസന നയങ്ങളും തന്ത്രങ്ങളും തീരുമാനിക്കൽ
 • മുൻഗണനാ ക്രമീകരണം
 • വിഭവ സമാഹരണം
 • വികസന ചട്ടങ്ങളും നിയന്ത്രണങ്ങളും തയ്യാറാക്കൽ എന്നിവ.
 • വസ്തുതാ സമാഹരണം
 • ഭാവിയിലെ ആവശ്യങ്ങൾ കണ്ടെത്തൽ
 • വസ്തുതകളുടെ അപഗ്രഥനം
 • നിർദ്ദേശങ്ങളും ശുപാർശകളും തയ്യാറാക്കൽ
 • വികസന സാധ്യതകളും പ്രശ്നങ്ങളും കണ്ടെത്തൽ
 • ലക്ഷ്യങ്ങൾ നിശ്ചയിക്കൽ


                                     

10. നഗരാസൂത്രണം ഇന്ത്യയിൽ

നഗരാസൂത്രണത്തിൽ ഇന്ത്യക്ക് നീണ്ട ഒരു പാരമ്പര്യമുണ്ട്. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായിരുന്ന മോഹൻജദാരോ, ഹാരപ്പ എന്നിവ പുരാതന കാലത്തെ ആസൂത്രണം ചെയ്ത നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഇഷ്ടിക പാകിയ വീഥികളും അവയ്ക്കിരുവശവും പാർപ്പിടങ്ങളും പൊതു കുളങ്ങളും എല്ലാം ചേർന്ന സംവിധാനമായിരുന്നു ഈ നഗരങ്ങൾ.

വൈദിക കാലഘട്ടത്തിൽ നഗരാസൂത്രണത്തെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. മാനസാരം, മായാമതം, വിശ്വകർമ വാസ്തുശാസ്ത്രം എന്നിവ ഉദാഹരണങ്ങളാണ്. കൗടില്യന്റെ അർഥശാസ്ത്രത്തിലും ബി.സി. 3-ം ശതകം നഗരാസൂത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ കാണാം. ഗ്രാമങ്ങളെ അവയുടെ ആകൃതി, തെരുവുസംവിധാനം, ക്ഷേത്രസംവിധാനം എന്നിവയ്ക്കനുസരിച്ച് പല രീതിയിൽ വർഗീകരിച്ചിരുന്നു എന്നാണ് ഇവയിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ദണ്ഡക, സർവതോഭദ്ര, നന്ദ്യാവർത്ത, പദ്മക, സ്വസ്തിക, പ്രസ്താര, കാർമുഖ, ചതുർമുഖ തുടങ്ങിയ വർഗീകരണങ്ങളെക്കുറിച്ച് മാനസാരം ചർച്ചചെയ്യുന്നു. വടക്കേ ഇന്ത്യയിൽ ഇടക്കിടെ വടക്കുപടിഞ്ഞാറുനിന്നുള്ള കടന്നുകയറ്റം ഉണ്ടായതിന്റെ ഫലമായി ഇന്തോ ആര്യൻ പാരമ്പര്യത്തിലെ ചില നഗരങ്ങൾ നശിപ്പിക്കപ്പെടുകയും ചിലത് നിർമ്മിക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിൽ നഗരവികസനം മുഖ്യമായും കേന്ദ്രീകരിച്ചിരുന്നത് കോട്ടകെട്ടിയുറപ്പിച്ച തലസ്ഥാനനഗരങ്ങൾ സ്ഥാപിക്കുന്നതിലായിരുന്നു. ആക്രമിച്ചു കീഴടക്കാൻ പ്രയാസമേറിയ കോട്ടകൾ ഭരണാധികാരികളുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്കി.

മുഗൾ ഭരണകാലത്ത് നഗരവികസനം തലസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. അകലെയുള്ള ഗ്രാമങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, സൈനിക സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം വികസനം സാധ്യമായി. ഷാജഹാൻ പണികഴിപ്പിച്ച ഷാജഹാനാബാദ് ഇപ്പോൾ ഡൽഹി, രാജാ സവായ് ജയ്സിങ് പണികഴിപ്പിച്ച ജയ്പൂർ എന്നിവ അക്കാലത്തെ നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ന്യൂഡൽഹി, ബോംബെ, മദ്രാസ്, അലഹബാദ്, ലാഹോർ‍, നാഗ്പൂർ തുടങ്ങിയ പ്രവിശ്യാ തലസ്ഥാനങ്ങൾ, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈനിക നഗരങ്ങൾ, സുഖവാസ നഗരങ്ങൾ, തുടങ്ങിയവ ബ്രിട്ടിഷ് ഭരണകാലത്തെ നഗരാസൂത്രണത്തിന് ഉദാഹരണങ്ങളാണ്.                                     

10.1. നഗരാസൂത്രണം ഇന്ത്യയിൽ ഇന്ത്യയിലെ ആധുനിക നഗരാസൂത്രണം

ഇന്ത്യയിൽ ആധുനിക നഗരാസൂത്രണത്തിനുള്ള ശ്രമം ആരംഭിച്ചത് 1864-ലാണ് എന്നു പറയാം. 1859-ൽ ബ്രിട്ടിഷ് പാർലമെന്റ് ഏർപ്പെടുത്തിയ റോയൽ ശുചിത്വ കമ്മീഷന്റെ Royal Sanitary Commission നിർദ്ദേശപ്രകാരം 1864-ൽ മദ്രാസ്, ബംഗാൾ,ബോംബെ എന്നീ മൂന്ന് പ്രസിഡൻസികളിൽ ശുചിത്വ കമ്മീഷനെ നിയമിച്ചു. 1898-ൽ ബോംബെയിലും തുടർന്ന് ആഗ്ര, കാൺപൂർ, നാഗ്പൂർ, ഡൽഹി, കൽക്കട്ട തുടങ്ങിയ നഗരങ്ങളിലും നഗര വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. 1909-ലെ ബ്രിട്ടിഷ് ടൗൺ പ്ലാനിങ് ആക്റ്റിന്റെ ചുവടുപിടിച്ച് തയ്യാറാക്കിയ 1915-ലെ ബോംബെ ടൗൺ പ്ലാനിങ് ആക്റ്റ്, 1919-ലെ യു.പി. ടൗൺ ഇംപ്രൂവ്മെന്റ് ആക്റ്റ്, 1920-ലെ മദ്രാസ് ടൗൺ പ്ലാനിങ് ആക്റ്റ് തുടങ്ങിയവയിലൂടെ നഗരാസൂത്രണത്തിന് നിയമസാധുത ലഭ്യമായിതുടങ്ങി.

1914-ൽ പെന്റ്ലൻഡ് പ്രഭുവിന്റെ Lord Pentland ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാട്രിക് ഗഡസ്സ് Patrick Geddes മദ്രാസ് സിറ്റിയുടെയും മദ്രാസ് പ്രസിഡൻസിയിലെ മറ്റു പ്രധാന പട്ടണങ്ങളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുകയും അതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ ആധുനിക നഗരാസൂത്രണത്തിനു തുടക്കം കുറിച്ച സംഭവമായിരുന്നു ഇത്. ഗഡസ്സും ലാൻചസ്റ്ററും H.V.Lanchester ചേർന്നാണ് 1920-ൽ മദ്രാസ് ടൌൺ പ്ളാനിങ് ആക്റ്റ് പുറപ്പെടുവിക്കാൻ മദ്രാസ് ഗവണ്മെന്റിൽ പ്രേരണ ചെലുത്തിയത്. ടൌൺ പ്ളാനിങ് ആക്റ്റുകൾ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സംസ്ഥാന ഗവണ്മെന്റുകളുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങൾ വികസനപദ്ധതികൾ രൂപീകരിച്ചുതുടങ്ങി. ബോംബെ, പൂനെ, ഹൈദരാബാദ്, നാഗ്പൂർ, കാൺപൂർ മുതലായ നഗരങ്ങളിലെല്ലാം ഇതിന്റെ ഗുണഫലങ്ങൾ ലഭിച്ചു.

ലോകയുദ്ധകാലഘട്ടത്തിനുശേഷം നഗരാസൂത്രണ പ്രവർത്തനങ്ങൾ വിശാലമായി. സ്ഥലം വിട്ടുപോന്നവരുടെ പുനരധിവാസത്തിന്റെ ആവശ്യകത, വ്യവസായവത്കരണം, വൻതോതിൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയവയെല്ലാം സ്വയംപര്യാപ്തമായ ഒട്ടേറെ നഗരങ്ങൾ സ്ഥാപിക്കപ്പെടാൻ കാരണമായി. അഭയാർഥികളുടെ നഗരമായ നിലോഖേരി Nilokheri, ഫരീദാബാദ്; വ്യവസായ നഗരങ്ങളായ ഭീലായ്, റൂർക്കേല, ദുർഗാപൂർ, സിന്ദ്രി; വൻനഗരങ്ങളായ ബോംബെ, കൽക്കട്ട തുടങ്ങിയവയെല്ലാം ഇങ്ങനെ നിർമ്മിക്കപ്പെട്ടവയാണ്. ഇതിനുപുറമേ പുതുതായി രൂപംകൊള്ളുന്ന സംസ്ഥാനങ്ങൾക്കുവേണ്ടി തലസ്ഥാന നഗരികളും വികസിപ്പിച്ചെടുത്തു. ഭൂവനേശ്വർ, ചണ്ഡിഗഢ്, ഗാന്ധിനഗർ തുടങ്ങിയ തലസ്ഥാന നഗരങ്ങൾ ഉദാഹരണങ്ങളാണ്.

                                     

10.2. നഗരാസൂത്രണം ഇന്ത്യയിൽ നഗരാസൂത്രണത്തിന്റെ ഭരണസംവിധാനം

ഇന്ത്യയിൽ നഗരാസൂത്രണം ഒരു സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും തനതായ നഗര-ഗ്രാമാസൂത്രണ വികസന നയങ്ങൾ രൂപീകരിക്കുന്നു. നഗര-ഗ്രാമാസൂത്രണ വികസനത്തിന്റെ കേന്ദ്ര സമിതി apex body ആയ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഓർഗനൈസേഷൻ TCPO തയ്യാറാക്കിയിട്ടുള്ള മാതൃകാ നിയമം സംസ്ഥാനങ്ങളുടെ നയരൂപീകരണത്തിന് മാർഗരേഖയായി വർത്തിക്കുന്നു.

കേന്ദ്രത്തിൽ നഗരകാര്യ-തൊഴിൽ മന്ത്രാലയവും ദേശീയ ആസൂത്രണ കമ്മീഷന്റെ നഗര വികസന വിഭാഗവുമാണ് പ്രധാനമായും നഗരാസൂത്രണ വികസന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ടൌൺ ആൻഡ് കൺട്രി പ്ലാനിങ് ഓർഗനൈസേഷൻ, ഹൌസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ HUDCO തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കുന്നു. ദേശീയതലത്തിൽ ആവശ്യമായ നയരൂപീകരണം, പദ്ധതിവിഹിതം അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അന്തർസംസ്ഥാന പദ്ധതികളുടെ രൂപീകരണം, നൂതനാശയങ്ങളും സങ്കേതങ്ങളും വ്യാപിപ്പിക്കുകവഴി കൂടുതൽ ഫലവത്തായ ആസൂത്രണസമീപനങ്ങളും രീതികളും പ്രയോഗത്തിൽ വരുത്തൽ എന്നിവയാണ് കേന്ദ്രതലത്തിലെ പ്രധാന പ്രവർത്തനങ്ങൾ. സംസ്ഥാനതലത്തിൽ നഗര-ഗ്രാമാസൂത്രണ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രാദേശിക-ജില്ലാ-സംസ്ഥാന വികസന രൂപരേഖകൾ തയ്യാറാക്കുക, ആക്ഷൻ ഏരിയാ പ്ളാൻ ആവിഷ്കരിക്കുക, കേന്ദ്ര-സംസ്ഥാന പദ്ധതികൾ നടപ്പിലാക്കുക, സംസ്ഥാനതലത്തിൽ നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുക എന്നിവയാണ് സംസ്ഥാന നഗര-ഗ്രാമാസൂത്രണ വകുപ്പുകളുടെ ചുമതലയിൽപ്പെടുന്ന പ്രധാന വിഷയങ്ങൾ.

പ്രാദേശിക തലത്തിൽ അതത് പ്രാദേശിക ഭരണകൂടങ്ങൾക്കോ വികസന അതോറിറ്റികൾക്കോ ആണ് പ്രദേശത്തിന്റെ ആസൂത്രിത വികസനത്തിന്റെ ചുമതല.

                                     

10.3. നഗരാസൂത്രണം ഇന്ത്യയിൽ ബഹുതല ആസൂത്രണം ഇന്ത്യയിൽ

ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും ശരിയായ തീരുമാനങ്ങളെടുക്കണമെങ്കിൽ അതിന് തൊട്ടുതാഴെയും മുകളിലുമുള്ള ഘട്ടത്തിലെ ആവശ്യങ്ങൾ, പരിമിതികൾ, പ്രവർത്തന രീതികൾ എന്നിവ പരിഗണിക്കേണ്ടതുണ്ട്. ഇത്തരം ഒരു സമീപനമാണ് ബഹുതല ആസൂത്രണത്തിൽ സ്വീകരിച്ചിട്ടുള്ളത്. രണ്ട് തലങ്ങളിൽ നിന്നുമുള്ള ശ്രമങ്ങൾ പിന്നീട് കോർത്തിണക്കുന്നു. ഇന്ത്യയെപ്പോലെ നാനാത്വമുള്ള രാജ്യത്ത് വളരെ ശക്തമായ ഒരു ബഹുതല ആസൂത്രണം ആവശ്യമാണ്.

1996 ആഗസ്റ്റിൽ ഇന്ത്യാഗവണ്മെന്റിന്റെ നഗരകാര്യ-തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച UDPFI Urban Development Plans എന്ന മാർഗനിർദ്ദേശ രേഖ ശ്രദ്ധേയമാണ്. ഇതുപ്രകാരമുള്ള ആസൂത്രണത്തിൽ ദീർഘകാല പദ്ധതികളും ചെറിയ പ്രൊജക്റ്റുകളോ സ്കീമുകളോ ആക്കി തിരിച്ച ഹ്രസ്വകാല പദ്ധതികളും ഉണ്ട്. പദ്ധതികളുടെ നിയന്ത്രണം, പുനരവലോകനം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും മാർഗരേഖയുടെ ഭാഗമാണ്.

പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാല് ആസൂത്രണ പദ്ധതികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.

                                     

10.4. നഗരാസൂത്രണം ഇന്ത്യയിൽ പെഴ്സ്പെക്റ്റീവ് പ്ലാൻ

Perspective plan.

ഇത് ദീർഘകാലത്തേക്കുള്ള 20-25 വർഷം ലിഖിതരേഖയാണ്. ഇതിൽ ആവശ്യമായ മാപ്പുകൾ, ഡയഗ്രങ്ങൾ, ഗവണ്മെന്റിന്റെ ലക്ഷ്യങ്ങൾ, തന്ത്രങ്ങൾ, സ്ഥലസാമ്പത്തിക വികസനം എന്നിവയെല്ലാം ഉൾപ്പെടുന്നു.

                                     

10.5. നഗരാസൂത്രണം ഇന്ത്യയിൽ ഡെവലപ്മെന്റ് പ്ലാൻ

പെഴ്സ്പെക്റ്റീവ് പ്ലാനിന്റെ ചട്ടക്കൂടിനകത്തു വരുന്ന ഒരു ഹ്രസ്വകാല പദ്ധതിയാണിത്. തദ്ദേശസ്ഥാപനത്തിനും ഇതര വകുപ്പുകൾക്കും പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനവും സ്ഥലപരമായ വികസനവും സാധ്യമാക്കുന്ന രീതിയിൽ ഭൂവിനിയോഗവും വികസനവും നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇതിൽ പ്രദാനം ചെയ്യുന്നു.

                                     

10.6. നഗരാസൂത്രണം ഇന്ത്യയിൽ വാർഷിക പദ്ധതി

തദ്ദേശസ്ഥാപനങ്ങൾ അതത് സാമ്പത്തിക വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയതും നടന്നുവരുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങൾ, അവയ്ക്കാവശ്യമായ വിഭവ സമാഹരണം എന്നിവ ഇതിൽ ഉൾപ്പെടും.

                                     

10.7. നഗരാസൂത്രണം ഇന്ത്യയിൽ പദ്ധതിരേഖ

എല്ലാ ഘടകസംവിധാനങ്ങളോടും കൂടിയുള്ള വിശദമായ പ്രവർത്തന ക്രമീകരണം, വികസനത്തിനാവശ്യമായ ചെലവുകൾ, സാമ്പത്തിക സ്രോതസ്സ്, എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.

                                     

10.8. നഗരാസൂത്രണം ഇന്ത്യയിൽ വികസനരേഖയുടെ ഉള്ളടക്കം

Development Plan

വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇവയാണ്.

                                     

10.9. നഗരാസൂത്രണം ഇന്ത്യയിൽ നിലവിലെ അവസ്ഥയും വികസന പ്രശ്നങ്ങളും

ഇതിൽ ഒരു പ്രദേശത്തിന്റെ ഭൌതികസ്വഭാവം, പ്രകൃതിവിഭവങ്ങൾ, ഭൂമിശാസ്ത്രം, സാമ്പത്തിക അടിത്തറ, തൊഴിൽ, പാർപ്പിടം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും നിലനില്ക്കുന്ന അവസ്ഥയും വികസനപ്രശ്നങ്ങളും വികസനത്തിനാവശ്യമായ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിരിക്കണം.

                                     

10.10. നഗരാസൂത്രണം ഇന്ത്യയിൽ വികസന ലക്ഷ്യങ്ങൾ

ഓരോ മേഖലയുടെയും വികസനലക്ഷ്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കും.

                                     

10.11. നഗരാസൂത്രണം ഇന്ത്യയിൽ വികസന നിർദ്ദേശങ്ങൾ

സ്ഥലപരമായ വികസനം, ഗതാഗത ശൃംഖല, വാണിജ്യ വ്യവസായ കേന്ദ്രങ്ങൾ, സേവനകേന്ദ്രങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വികസനം; ഭൂവിനിയോഗം; പുനർവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തണം.

                                     

10.12. നഗരാസൂത്രണം ഇന്ത്യയിൽ വിഭവ സമാഹരണം

സാമ്പത്തിമായും സ്ഥലപരമായും മനുഷ്യാധ്വാനസംബന്ധമായും ഉള്ള വിഭവ സമാഹരണനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.

                                     

10.13. നഗരാസൂത്രണം ഇന്ത്യയിൽ നടത്തിപ്പ്

ഇതിൽ ഓരോ പദ്ധതിയുടെയും മുൻഗണനാക്രമവും നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളും നിശ്ചയിക്കുന്നു. അത്യാവശ്യമുള്ളവ, ആവശ്യമായവ, സ്വീകാര്യമായവ, മാറ്റിവയ്ക്കാവുന്നവ എന്നിങ്ങനെയാണ് മുൻഗണനാ ക്രമം നിശ്ചയിക്കുന്നത്. ഇതൊടൊപ്പം വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഏവയെന്നും നിർദ്ദേശിക്കുന്നു. കൂടാതെ വികസനരൂപരേഖയിലെ നിർദ്ദേശങ്ങൾക്കനുസൃതമായി വികസനത്തെ നയിക്കുന്നതിനുതകുന്ന വികസന നിയന്ത്രണങ്ങളും രൂപരേഖകളുടെ ഭാഗമാണ്.

                                     

10.14. നഗരാസൂത്രണം ഇന്ത്യയിൽ നിരീക്ഷണവും പുനരവലോകനവും

പദ്ധതി ആരംഭിച്ച് മൂന്ന് വർഷം കഴിയുമ്പോൾ വികസന പ്രവർത്തനങ്ങൾ വിശകലനം ചെയ്യണം. വികസന രേഖയുടെ പരിശോധന, വിജയകരമായ നടത്തിപ്പ്, പരാജയങ്ങളും വൈരുദ്ധ്യങ്ങളും തിരിച്ചറിഞ്ഞുള്ള പരിഷ്കരണം, ലക്ഷ്യങ്ങൾ, മുൻഗണന എന്നിവയെല്ലാം പുനരവലോകനം ചെയ്യണം. ഇതെല്ലാം അടുത്ത ഘട്ടത്തിലേക്കുള്ള പദ്ധതിരേഖയുടെ രൂപീകരണത്തിന് സഹായകമാവും.

                                     

11.1. ഇന്ത്യയിലെ ചില മികച്ച ആസൂത്രിത നഗരങ്ങൾ ജയ്പൂർ

1753-ലാണ് പിങ്ക് സിറ്റി യായ ജയ്പൂർ നിർമിച്ചത്. വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു നിർമിച്ച ഒരു നഗരമാണിത്. വിശാലമായ സൌകര്യങ്ങൾ, വളരെ മികച്ച പൊതുറോഡുകൾ, മികവാർന്ന പൊതുകെട്ടിടങ്ങൾ എന്നിവയെല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.

                                     

11.2. ഇന്ത്യയിലെ ചില മികച്ച ആസൂത്രിത നഗരങ്ങൾ ന്യൂഡൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ഈ നഗരം 1911-ൽ സർ എഡ്വിൻ ലട്ട്യെൻസ് Sir Edward Lutyens, സർ ഹെർബർട്ട് ബേക്കർ Sir Herbert Baker എന്നീ ബ്രിട്ടിഷ് വാസ്തുശില്പികൾ ആസൂത്രണം ചെയ്തതാണ്. ശ്രദ്ധാപൂർവമായ നഗരാസൂത്രണത്തിന് ഉത്തമമാതൃകയാണ് ന്യൂഡൽഹി നഗരം.

                                     

11.3. ഇന്ത്യയിലെ ചില മികച്ച ആസൂത്രിത നഗരങ്ങൾ ചണ്ഡിഗഢ്

പ്രശസ്ത ആസൂത്രണ വിദഗ്ദ്ധനായ ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കൊർബസിയേ, ഇംഗ്ളീഷുകാരായ ജെയിൻ ഡ്രൂJane Drew, മാക്സ്വെൽ ഫ്രൈ Maxwell Fry, സംസ്ഥാന ചീഫ് എഞ്ചിനീയർ പി.എൽ. വർമ എന്നിവർ ചേർന്നാണ് ഈ നഗരം ആസൂത്രണം ചെയ്തത്. 5.00.000 ജനങ്ങളെ ഉൾക്കൊള്ളാനാവുംവിധം മനുഷ്യശരീരംപോലെ സുബന്ധിതമായാണ് ഈ നഗരം രൂപകല്പന ചെയ്തിട്ടുള്ളത്. സെക്രട്ടറിയറ്റ്, നിയമസഭ എന്നിവ തലയും തലച്ചോറും പോലെ വടക്കേ അറ്റത്തും വ്യവസായശാലകൾ കാലുകളെന്നപോലെ തെക്കേ അറ്റത്തും സിറ്റി സെന്റർ ഹൃദയമെന്ന കണക്കെ നഗരമധ്യത്തിലുമാണ് നിർമിച്ചിരിക്കുന്നത്. നഗരവുമായി ബന്ധപ്പെട്ട വിവിധ വിനിമയ വ്യവസ്ഥകൾ ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവ ധമനികളുംസിരകളുമെന്നപോലെ ഒരോ ഭാഗത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്നു.

ജനപങ്കാളിത്തത്തോടെയുള്ള സ്ഥലപരാസൂത്രണം. ഇന്ത്യൻ ഭരണഘടനയിലെ 1992-ൽ നടപ്പിൽ വരുത്തിയ 73, 74 ഭേദഗതികൾ ജനാധിപത്യ വികേന്ദ്രീകരണത്തിലേക്കുള്ള ഏറ്റവും വിലപ്പെട്ട കാൽവയ്പായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം തുടങ്ങിയ പല മേഖലകളിലും മുൻപന്തിയിൽ നില്ക്കുന്ന കേരളം വികേന്ദ്രീകൃത ആസൂത്രണത്തിലും ഇന്ത്യയ്ക്കാകെ മാതൃകയായി നില്ക്കുന്നു. 1996-ൽ ജനകീയാസൂത്രണം എന്ന പേരിൽ പ്രയോഗത്തിൽ കൊണ്ടുവന്ന വികേന്ദ്രീകൃത ആസൂത്രണ പദ്ധതി ജനപങ്കാളിത്തംകൊണ്ടും അധികാര വികേന്ദ്രീകരണത്തിലെയും ധനവിനിയോഗ വികേന്ദ്രീകരണത്തിലെയും വിജയംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രാദേശിക വികസനം കൈവരിക്കുകയാണ് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യം. സ്ഥലപര ആസൂത്രണ സമീപനത്തോടെ തയ്യാറാക്കിയ ഒരു സമഗ്രവികസന കാഴ്ചപ്പാട് ഇതിന് അത്യന്താപേക്ഷിതമാണ് എന്നു കാണാം. ഇത്തരത്തിൽ നിലവിലുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയെ ശാസ്ത്രീയമായ ആസൂത്രണരീതികളും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും വഴി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു രീതിശാസ്ത്രമാണ് സംയോജിത ജില്ലാവികസന രൂപരേഖയും പ്രാദേശിക വികസന രൂപരേഖകളും തയ്യാറാക്കൽപദ്ധതി. ഈ പദ്ധതിയിൽ രണ്ടുതലത്തിലുള്ള പ്ളാനുകൾ ഒരേസമയം സംയോജിതമായി തയ്യാറാക്കുന്നു-ജില്ലാതലത്തിൽ സംയോജിത ജില്ലാവികസന രൂപരേഖയും ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും പ്രാദേശിക വികസന രൂപരേഖകളും. പങ്കാളിത്തപരമായ സ്ഥലപരാസൂത്രണ സമീപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഈ വികസന രൂപരേഖകൾ മുകളിൽനിന്നു താഴേക്കും താഴെനിന്നു മുകളിലേക്കും എന്നീ സമീപനങ്ങളെ സംയോജിപ്പിക്കുകവഴി ബഹുതല ആസൂത്രണത്തിന് മാതൃകയായി വർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ജില്ലാആസൂത്രണ സമിതികളുടെ നേതൃത്വത്തിൽ ഈ ആസൂത്രണരീതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

                                     

12.1. സമകാലിക പ്രവണതകൾ സുസ്ഥിര വികസന സമീപനം

Sustainable Development approach.

1987-ൽ ബ്രെൺട്‌ളന്റ് കമ്മീഷൻ റിപ്പോർട്ട് Brundtland Commission report-Our Common Future അവതരിപ്പിച്ചതുമുതൽ സുസ്ഥിര വികസനം Sustainable Development എന്ന പദം നഗരാസൂത്രകർ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഇതോടനുബന്ധിച്ച് നിലവിലുള്ള രൂപരേഖകളും വികസനവും കൂടുതൽ സുസ്ഥിര നിലയിലേക്കു നയിക്കുന്നതിനുവേണ്ടി പലവിധ ക്രമീകരണങ്ങളും പ്രതിവിധികളും നിർദ്ദേശിക്കുകയും സുസ്ഥിര നഗരങ്ങൾക്കുള്ള പല മാതൃകകളും അവതരിപ്പിക്കുകയുമുണ്ടായി. സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ നഗരം ക്രമമില്ലാതെ നീണ്ടു പരന്നു കിടക്കുന്ന അവസ്ഥ ഒഴിവാക്കണം. കുറഞ്ഞ ജനസാന്ദ്രതയുള്ള, ചിതറിക്കിടക്കുന്ന നഗരങ്ങൾക്ക് ഊർജസ്വലത ഉണ്ടാവില്ല. അതുകൊണ്ട് ഉയർന്ന സാന്ദ്രതയും ഒതുക്കവുമുള്ള, ദീർഘകാലം നിലനില്ക്കുന്ന നഗരങ്ങളാണ് സുസ്ഥിര നഗരവികസന പദ്ധതികളിൽ ആസൂത്രണം ചെയ്യുന്നത്.

                                     

12.2. സമകാലിക പ്രവണതകൾ സ്മാർട്ട് ഗ്രോത്തും ന്യൂ അർബനിസവും

ഉയർന്ന ജനസാന്ദ്രത, മിശ്രിത ഭൂവിനിയോഗം, നടന്നുപോകാവുന്ന ദൂരത്തിൽ സൌകര്യങ്ങളുടെ ലഭ്യത എന്നീ സവിശേഷതകളാണ് സ്മാർട്ട് ഗ്രോത്ത് തത്ത്വത്തിൽ നഗരങ്ങൾക്ക് വിവക്ഷിക്കുന്നത്. സ്മാർട്ട് ഗ്രോത്ത് കൈവരിക്കാൻ അനുവർത്തിക്കുന്ന ഫലപ്രദമായ ആശയമാണ് ന്യൂ അർബനിസം. ഇതാകാട്ടെ നഗരാസൂത്രണത്തിലും നഗരഭൂമിയുടെ വിതരണത്തിലും കൂടുതൽ മനുഷ്യമുഖം കൈവരിക്കാൻ ലക്ഷ്യമിടുന്ന നഗരസംവിധാന പ്രസ്ഥാനമാണ് Urban Design Movement.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →